scorecardresearch
Latest News

Daily Horoscope June 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope, daily horoscope

Daily Horoscope June 17, 2022: രാശിചക്രത്തിലെ ഏറ്റവും രഹസ്യവും തീവ്രവും വൈകാരികവുമായ വൃശ്ചിക രാശിയാണ് എന്റെ ഇന്നത്തെ അടയാളം. വ്യക്തിപരമായി, എനിക്ക്  ഈ രാശിയിലുള്ള ആളുകളെ ഇഷ്ടമാണ്. അവരുടെ വിശ്വസ്തതയെയും നിശ്ചയദാർഢ്യത്തെയും സത്യത്തോടുള്ള അവരുടെ ജീവിതത്തെ ഞാൻ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മറ്റ് രാശിയിലുള്ള ബാക്കിയുള്ളവർ  ഇത് അനുകരിക്കുന്നത് നല്ലതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഉറപ്പുള്ള ചൊവ്വയുടെ വിന്യാസങ്ങൾക്ക് ഇപ്പോൾ ഒരു ഫലമുണ്ടായിരിക്കണം. ഇന്ന് അവ വൈകാരികമായ ചാന്ദ്ര പാറ്റേണുകളാൽ യോജിപ്പിച്ചിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് നിങ്ങൾ വികാരങ്ങള്‍ പ്രകടമാക്കേണ്ടതുണ്ടെന്നാണ്. നേരത്തെ നേടിയ വിജയങ്ങളില്‍ വീണ്ടും സന്തോഷിക്കാവുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എല്ലായ്‌പ്പോഴും വിവേകത്തോടെ മുന്നോട്ട് പോവുക. പ്രധാനമായും ഇപ്പോൾ നടക്കുന്നത് നിങ്ങളുടെ ഭാവി താത്പര്യങ്ങളെ ബാധിക്കും. പങ്കാളികൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടെത്തുന്നതിന് അടുത്ത ആഴ്‌ച വരെ കാത്തിരിക്കേണ്ടി വരാം. നിങ്ങളുടെ സ്വന്തം പദ്ധതികൾ തകരാതിരിക്കുക എന്നതില്‍ ശ്രദ്ധ ചെലുത്തുക.

Also Read: Weekly Horoscope (June 12  – June 18, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾ മൗനത്തിലാകരുത്. സമവായത്തിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധമുണ്ടാകണം. നടക്കാനിരിക്കുന്ന ഒത്തുചേരലിനെക്കുറിച്ചോ ഇടപഴകലിനെക്കുറിച്ചോ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അറിയാമെന്ന് ഉറപ്പാക്കണം. നിങ്ങൾ സ്വയം വിശദീകരിക്കുകയാണെങ്കിൽ, മനസിലായില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഷോപ്പിങ്ങില്‍ ഏർപ്പെടാന്‍ അനുയോജ്യമായ സമയമാണിത്. ഇന്ന് അതിന് സാധിച്ചില്ലെങ്കില്‍ നാളെയെങ്കിലും കഴിയും. നിങ്ങളുടെ മനോവീര്യം ഉയർത്താൻ എന്തെങ്കിലും ചെയ്തേ മതിയാകു. പക്ഷേ, നിങ്ങൾക്ക് ഇപ്പോഴും ഒരു ദീർഘകാല പരിഹാരം ആവശ്യമാണ്.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ പ്രയോജനപ്രദമായ ചാന്ദ്ര വിന്യാസങ്ങളിലാണ്. ഇവ നിങ്ങളെ കൂടുതൽ വൈകാരികവും കൂടുതൽ അനുകമ്പയും ഉള്ളവരാക്കും. നിങ്ങൾ അൽപ്പം വഞ്ചിതരാകാം. അതിനാല്‍ കൗശലത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ വിഷമിക്കാറുണ്ട്, ചിലപ്പോൾ നിങ്ങൾ തെറ്റായ എന്തിനെയെങ്കിലും പിന്തുണച്ചിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കും. എന്നിരുന്നാലും, ഇപ്പോൾ നിങ്ങൾ മുന്നിലുള്ള ഓപ്ഷനുകൾ പരിഗണിക്കുക. നിലവിലെ സംഭവവികാസങ്ങൾ മൂലം അശ്രദ്ധമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സ്വയം പ്രവർത്തിക്കാൻ സമയം നൽകുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങള്‍ കൂടുതൽ ഉന്മേഷദായകമായി കാണപ്പെടുന്നു, പുതിയ സുഹൃത്തുക്കൾക്കും ആകർഷകമായ ചര്‍ച്ചകള്‍ക്കും നിങ്ങൾ ശ്രദ്ധ കൊടുക്കണം. പ്രണയത്തെ സംബന്ധിച്ചിടത്തോളം, സുരക്ഷയാണ് പ്രധാന പ്രശ്നം എന്ന് തോന്നുന്നു. നിങ്ങൾക്ക് ഉള്ളതിനെ മുറുകെ പിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീടിനും ജോലിക്കും ഇടയിൽ, കുടുംബ താൽപ്പര്യങ്ങൾക്കും പുറത്തുള്ള അഭിലാഷങ്ങൾക്കും ഇടയിൽ തിരഞ്ഞെടുപ്പ് നടത്താന്‍ കഠിനമായ ഗ്രഹ വശങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിലപാട് വ്യക്തമാക്കുക. ഇതോടെ മറ്റുള്ളവരുടെ ഇടപെടല്‍ കുറയും. എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണോ? 

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഭൂതകാലത്തെക്കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കണം. ഭാവിയില്‍ പരീക്ഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചുറ്റും നിറം പകരുന്നതിനും പൊതുവെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത് നിങ്ങൾക്ക് ശക്തി നൽകും. 

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരുപക്ഷേ ദീർഘകാല സാമ്പത്തിക പ്രതിബദ്ധതകളും ബാധ്യതകളും ആശങ്കയുണ്ടാക്കുന്നു, എന്നാൽ പങ്കാളികൾ നിങ്ങളുടെ വീക്ഷണം പങ്കുവെച്ചേക്കില്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. വിശ്രമിക്കുക, കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ കൂടുതല്‍ സമയമെടുക്കും എന്നത് മനസിലാക്കുക. 

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് തികച്ചും സമ്മർദ്ദമുള്ള ദിവസമാണ്, പക്ഷേ ഒരു തരത്തിലും മോശമായ ദിവസമല്ല. മാറ്റത്തെ സ്വാഗതം ചെയ്യാൻ നിങ്ങൾ എത്രത്തോളം തയ്യാറാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു സാഹചര്യങ്ങള്‍. എല്ലാത്തിനുമുപരി ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കണം. ഇതാണ് വിജയത്തെ വളര്‍ത്തുന്നത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജീവിതത്തില്‍ തിരക്കിലായിരിക്കുക, സജീവമായിരിക്കുക. പതിവ് ജോലികളില്‍ മുഴുകാന്‍ കഴിയുന്ന ദിവസമാണ്. നിങ്ങൾ കഴിയുന്നത്ര നേട്ടങ്ങൾ കൈവരിക്കും. നിങ്ങൾ ഇപ്പോൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും സമയം നിങ്ങൾക്ക് പിന്നീട് വിശ്രമിക്കാം. നിങ്ങൾക്കത് അറിയാമെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളെ ഓർമ്മപ്പെടുത്തി എന്നു മാത്രം.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 17 2022 aries gemini cancer virgo capricorn zodiac signs check astrological prediction