ധനുരാശിയാണ് ഇന്നത്തെ എന്റെ ചിഹ്നം. സ്വാതന്ത്ര്യം ആസ്വദിക്കുന്ന ചിഹ്നമായ ധനുരാശിയിൽ സൂര്യൻ എത്തിയപ്പോഴാണ് നിങ്ങൾ ജനിച്ചത്. പക്ഷേ എല്ലാവർക്കും നമ്മുടെ ജന്മ ചാർട്ടിൽ ഇങ്ങനെ കാണും. നമ്മളിൽ ഓരോരുത്തർക്കും ധനു രാശിക്കാർ പ്രപഞ്ചത്തിൽ നമ്മുടെ ഓരോരുത്തരുടെയും നൂതനവും വ്യത്യസ്തവുമായ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഭാവിയെക്കുറിച്ച് നിങ്ങൾ ഇത്രയധികം ആത്മവിശ്വാസം കാണിക്കേണ്ടത് എന്തിനാണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല. വിവേകത്തിന്റെയും, വിപുലമായ സ്ഥലങ്ങളുടെയും ഗ്രഹമായ വ്യാഴവും സൂര്യനും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളിൽ നിങ്ങളുടെ ശുപാപ്തിവിശ്വാസം വർധിപ്പിക്കുന്നത് നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടേതായ രീതിയിൽ കുറെ കാലങ്ങളായി നിങ്ങൾ നിങ്ങളുടേതായ വിവേകവും അനുഭവങ്ങളും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിങ്ങളുടേത് പോലെയുള്ള സംരംഭങ്ങൾ തുടങ്ങി പ്രശ്നങ്ങളിൽ പെട്ടുപോയ പലരുടെയും സഹായത്തിനായി നിങ്ങൾ എത്തും. ഉറക്കെ സംസാരിക്കു, നിങ്ങളുടെ ശബ്ദം കേൾക്കേണ്ട സമയമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ ആഴ്ചയുടെ തുടക്കം നല്ല രീതിയിൽ ആയിരിക്കും, എന്നാൽ ദിവസം കഴിയുംതോറും വാഗ്‌വാദപരമായ സ്വാധീനങ്ങൾ വർധിച്ചുവരും. അതിനാൽ ഇപ്പോൾ കാണുന്ന സുവർണ്ണ അവസരങ്ങൾ ഒരുപക്ഷേ അടുത്ത ആഴ്ച്ച നേരെ തിരിച്ചാകാം എന്നുള്ള കാര്യം മനസിലാക്കുക. കൂടാതെ നിങ്ങളിന്ന് ഉപയോഗിക്കുന്ന ക്രൂരമായ വാക്കുകൾ നിങ്ങൾക്ക് തന്നെ തിരിച്ചടിയാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങൾക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളിപ്പോൾ ആലോചിക്കുന്നുണ്ടാകും. എന്നാൽ ഇന്നത്തെ വിപുലമായ ഗ്രഹങ്ങളുടെ നിര സൂചിപ്പിക്കുന്നത് സംഭവങ്ങൾ നിങ്ങളുടെ പാതയിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്തെന്നാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ അതിനൊപ്പം സഞ്ചരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഈ നിമിഷത്തിൽ മറ്റ് പലരേക്കാളും നിങ്ങൾ മുന്നോട്ട് സഞ്ചരിക്കുന്നതിന്റെ പ്രധാന കാരണം, ഒരു വ്യക്തിപരമായ സന്ദർഭം അതിന്റെതായ രീതിയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നു എന്നുള്ളതാണ്. ആർക്കെങ്കിലും നിങ്ങളെ പറ്റിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾ ഉരുക്കുപോലെ ഉണ്ടാക്കിയെടുത്ത സംവിധാനങ്ങൾ പോലും ഈടുനിൽക്കുന്നില്ലല്ലോ എന്ന് നിങ്ങൾക്ക് മനസിലാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളിപ്പോൾ ഒരു പ്രത്യേകതരം ഘട്ടത്തിലൂടെ കടന്നു പോകുകയാണ്, ഒരുപക്ഷേ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്തതുകൊണ്ടാകും. പൊതുവിൽ ലോകത്തിലെ അവസ്ഥകളോട് നിങ്ങൾ സമാധാനമായി പ്രതികരിക്കുക, തീവ്രമായ അവസ്ഥയിലേക്ക് പോകാതെ, ക്രമമില്ലാതെയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാതെയും ഇരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഗാർഹികമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തുലാം രാശിക്കാരോടെല്ലാം എല്ലാവര്ക്കും ഒരു വാക്ക് പറയാനുള്ള സമയമാണ്, തെറ്റിദ്ധാരണയുടെ രണ്ടാഴ്ചക്കാലം കഴിയാറായി. ശരിക്കും പറഞ്ഞാൽ കുടുംബപരമായ പ്രശ്നങ്ങൾ ശരിയാക്കാൻ അടുത്ത മാസത്തോടെ നിങ്ങൾക്കെല്ലാവർക്കും സാധിക്കും. ഇതൊരു നല്ല വാർത്തയാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലുള്ള എല്ലാകാര്യങ്ങളും നല്ലതായിട്ട് നടക്കുകയാണെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ ഇങ്ങനെ തോന്നുന്ന സമയങ്ങളായിലാണ് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കുടുംബാംഗങ്ങൾ സന്തോഷത്തിലും സംതൃപ്തിയിലുമാണെന്ന് ഉറപ്പ് വരുത്താനായി നിങ്ങൾ ശ്രമിക്കുക, അവർ അങ്ങനെ അല്ലെങ്കിലും. താമസിക്കാതെ തന്നെ നിങ്ങൾ ചെയ്ത കാര്യങ്ങൾക്ക് മറുപടി നൽകേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ കൂടെയുള്ള ചിങ്ങം രാശിയും മേടം രാശിയുമായി വളരെ വിപുലമായ ഗ്രഹങ്ങളുടെ വളരെ വിപുലമായ നിരയുണ്ടാകും. എന്നാൽ നിങ്ങളുടെ ശുഭാപ്തിവിശ്വാസം ഇപ്പോൾ ആഴമില്ലാത്തത് ആണെന്ന അറിവ് ഇതിൽ വ്യത്യാസം വരുത്തും. നിങ്ങളുടെ പൂർവകാല അനുഭവങ്ങളിൽ കൂടുതൽ ആശ്രയിക്കേണ്ട സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുറച്ച് ആഴ്ചകളുടെ അനിശ്ചിതത്വത്തിനു ശേഷം നിങ്ങളുടെ സഹപ്രവർത്തകരും, കുടുംബക്കാരും, സ്നേഹമുള്ളവരും പഴയതുപോലെയുള്ള അവസ്ഥയിലേക്ക് എത്തിക്കൊണ്ട് ഇരിക്കുകയാണ്. നിങ്ങൾക്ക് അവരുടെ നല്ല വികാരങ്ങളെ തിരികെ കൊണ്ടുവരാനും, അവരുടെ വിജയത്തിൽ സഹായിക്കാനും മുന്നിട്ടിറങ്ങാം. സത്യത്തെ നേരിടാനും നിങ്ങൾ അവരെ സഹായിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളൊരു കുംഭം രസിക്കാരനാണ്, അതിനാൽ ആർക്കും നിങ്ങളെ തരാം താഴ്ത്തി കാണാനോ നിങ്ങളെ നിങ്ങളുടെ സ്ഥാനം കാണിച്ചുതരാനോ സാധിക്കില്ല, നിങ്ങൾ അവരെ അനുവദിക്കുന്നത് വരെ. എന്നാൽ ഇപ്പോൾ നിങ്ങളെടുക്കുന്ന നീതിപരമായ സൗജന്യങ്ങൾ അവരെ ഒരു പരിശ്രമം പിന്തിരിപ്പിക്കും. നിങ്ങളുടെ വിധിയും സമയവും പ്രധാനമാണ്, അതിനാൽ തന്നെ നിങ്ങളൊരു സാഹസികമായ സമായതിലൂടെയാകും കടന്നുപോകുന്നത്, താല്കാലികമായിട്ടെങ്കിലും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ലക്ഷ്യത്തിൽ തന്നെയാണ് നിങ്ങളുടെ കണ്ണുകളെങ്കിൽ ഈ ആഴ്ച നല്ലരീതിയിൽ തുടങ്ങും, ആ കാര്യത്തിൽ പേടിക്കേണ്ടതില്ല. ദിവസങ്ങൾ കഴിയുംതോറും, നിങ്ങൾക്ക് അസ്വസ്ഥത വരുമ്പോഴും സമ്മർദം വരുമ്പോഴും, നിങ്ങൾ ആ രഹസ്യ പ്രശ്നങ്ങളിലും, ആശയക്കുഴപ്പങ്ങളിലും ശ്രദ്ധ നൽകുക. നിങ്ങൾക്ക് ഒരു വിശ്വാസം വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോടും നിങ്ങളെ നന്നായി അറിയുന്നവരോടും സംസാരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook