Horoscope Today June 16, 2020: വിചിത്രമായൊരു ഇടമാണ് പ്രപഞ്ചം. ഇന്നലെ ഞാന്‍ ഏറ്റവും പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് പ്രപഞ്ചത്തിന് ഇരുപതോ അതിലധികമോ തലങ്ങള്‍ ഉണ്ടെന്നാണ്. ഒരു തലത്തിന് പകുതിയും കാല്ഭാഗവുമൊക്കെയുണ്ടെന്നാണ് ആ ലേഖനം വാദിക്കുന്നത്. ഇതെല്ലാം ജോതിഷത്തെ പോസിറ്റീവ് ആക്കുന്നു.
Horoscope of the Week (June 14- June 20, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചിലപ്പോള്‍ സത്യസന്ധമായ രീതിയില്‍ സാധ്യമാംവിധം ഓരോ ദിവസവും കഴിഞ്ഞു കൂടുകയെന്ന കല പയറ്റേണ്ടിവരും. ഇന്നത് പണം കൈകാര്യം ചെയ്യേണ്ടതാകാം, വിഭവങ്ങളെ സംരക്ഷിക്കേണ്ടതാകാം, അടുത്ത പങ്കാളിയോട് എന്താണ് ചിന്തിക്കുന്നതെന്ന് ആരായുന്നതുമാകാം. ഭൂരിപക്ഷവും നിങ്ങളുടെ ഭാഗത്താണെങ്കില്‍ നിങ്ങള്‍ മികച്ച രീതിയില്‍ ചെയ്യും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മറ്റുള്ളവരേക്കാള്‍ സജീവമായിരിക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോഴും കഴിയുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കാന്‍ കഴിയുന്നുണ്ടെങ്കിലും നിങ്ങളെ അലട്ടുന്നത് സാമ്പത്തിക സാഹചര്യങ്ങളാണ്. നിങ്ങള്‍ സ്വയം ഉറപ്പ് നല്കുന്നുവെങ്കില് അതെല്ലാം കൃത്യമായ രീതിയില്‍ നടക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങള്‍ക്ക് നല്ലത് വരുത്തുന്ന പദ്ധതികള്‍ നിങ്ങള്‍ ഇപ്പോഴും മെനയുന്നുണ്ടാകും. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ മനസ്സില്‍ വ്യക്തത വരുന്നത് വരെയെങ്കിലും നിങ്ങള്‍ അതേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും. നാളെയോടെ എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് കൂടുതല്‍ തുറന്ന മനസ്സാകും. എന്നാല്‍ മറ്റുള്ളവര്‍ അത് ശ്രദ്ധിക്കുമെന്ന് ഉറപ്പൊന്നുമില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
കഴിഞ്ഞു പോയത് നിങ്ങള്‍ക്കൊരു പരീക്ഷണ ഘട്ടമായിരുന്നു. നിങ്ങള്‍ മറ്റൊന്നിലൂടെ കടന്നു പോകാനുമൊരുങ്ങുന്നു. എന്നാല്‍, ഇത് അത്ര കടുത്ത കാലമായിരിക്കില്ല. കൂടാതെ, നിങ്ങളുടെ സ്വപ്നങ്ങള്‍ തരംതിരിക്കാനുള്ള ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു അത്. ഏതൊക്കെ പ്രയോഗികമാക്കണമെന്നും ഏതൊക്കെ ഉപേക്ഷിക്കണമെന്നും തീരുമാനിക്കാനുള്ള കാലം. കൂടാതെ, നിങ്ങള്‍ കൂടുതല്‍ ജ്ഞാനിയാകുകയും ചെയ്യും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പ്രണയത്തിന്റെ ഗ്രഹമായ ശുക്രന് തന്റെ പങ്കുവഹിക്കാന്‍ ഒരുങ്ങുന്നു. പരിഹരിക്കാതെ കിടക്കുന്ന എല്ലാ പങ്കാളിത്ത പ്രശ്നങ്ങളും നിങ്ങള്‍ ഒടുവില്‍ പരിഹരിക്കാനുള്ള കാലഘട്ടം സമാഗതമാകുകയാണ്. നിങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന എല്ലാ ആളുകളും നിങ്ങളെ സന്തോഷമുള്ളയാളാക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ മാനസ്സിക നിലയിലെ മാറ്റം നിങ്ങളെ മടി പിടിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്നും കൂടൂതല്‍ ആഗ്രഹങ്ങളുള്ളയാളാക്കി മാറ്റുന്നു. മണിക്കൂറുകള്‍ കടന്ന് പോകുന്തോറും നിങ്ങളുടെ ഊര്‍ജ്ജ നില വർധിക്കുന്നുവെന്നാണ് നിങ്ങളുടെ പ്രകൃത്യാലുള്ള ചക്രം കാണിക്കുന്നത്. എന്നാല്‍, നേരത്തെ അധികം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളുടെ ഏറ്റവും അടുത്ത കാര്യങ്ങളില്‍ ഒരു ഗതിമാറ്റം ഉണ്ടാകാനുള്ള ഒരു തീരുമാനം എടുക്കാനുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് നിങ്ങള്‍ തയ്യാറെടുക്കുകയാണ്. എല്ലാം ചന്ദ്രന്റെ അടുത്ത നീക്കത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ഇന്ന് എല്ലാറ്റിനും വ്യക്തത വരുമെന്ന് പ്രതീക്ഷിക്കരുത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളുടെ പദ്ധതികള്‍ പ്രായോഗിക തലത്തിലെത്തിച്ച് ഭൗതികവും ധനപരവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് പരിഗണിക്കണം. മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ഏതാനും ദിവസത്തേക്ക് കൂടെ ആശയങ്ങളെ രഹസ്യമാക്കി വയ്ക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
പങ്കാളികള്‍ നിങ്ങളില്‍ നിന്ന് വഴി മാറി നടക്കുകയും നിങ്ങളുടെ നോട്ടം ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ ബന്ധങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഇന്ന് വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ക്കും കഴിയുംവിധം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി പൂര്‍ത്തിയാക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഭൂതകാലത്തില്‍ നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടാകും. എന്നാല്‍, ഇപ്പോള്‍ അതിനുമേല്‍ ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് ആകില്ല. ജോലിയില്‍ മറ്റുള്ളവരെ കടത്തിവെട്ടുകയാണ് നിങ്ങള്‍ക്ക് സാഹചര്യങ്ങളെ മാറ്റുന്നതിന് സഹായിക്കുക. നിങ്ങള്‍ ഒന്നിനേയും കാര്യമാക്കുന്നില്ലെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ടതുണ്ട്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
മറ്റുള്ളവരുടെ മനോഭാവവും പെരുമാറ്റവും അവരുടെ കാര്യം. അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ അവരുടെ പാട്ടിന് വിടുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. വാചകമടിക്കാതെ നിങ്ങള്‍ പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്. ക്രമേണ മറ്റുള്ളവര്‍ക്ക് സന്ദേശം വ്യക്തമാകും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഇന്ന് ചിന്തിക്കണം. നിങ്ങള്‍ വ്യക്തമായും ശക്തമായും വികാരങ്ങളില്ലാതേയും മറ്റുള്ളവരോട് വിശദീകരിക്കണം. വീട്ടിലെ ഒരു ആശങ്കയില്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ ഇന്ന് വൈകുന്നേരം വീണ്ടും ചിന്തിക്കും. നാളെ അതിനുള്ള പരിഹാരം കാണും.