scorecardresearch
Latest News

Horoscope Today June 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today June 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today June 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

വളരെ വൈകാരികമായ ഒരു ഇടമാണ് സൂര്യൻ കൈക്കലാക്കിയിരിക്കുന്നത്. അതിനാൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടി വരും. വൈകാരിക വിക്ഷോഭങ്ങൾക്ക് ഏറെ സാധ്യതകൾ മുന്നോട്ട് വയ്കും. ചെറിയ കാര്യങ്ങളിൽ പോലും വൈകാരികമായി പ്രതികരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങൾ നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ, നിങ്ങളുടെ വ്യക്തിത്വത്തിന് ഏകാന്തതയുടെ ഒരു വശമുണ്ട്, അത് ഇപ്പോൾ ഉപയോഗപ്പെടുത്തണമെന്ന് ഞാൻ കരുതുന്നു. ആഗ്രഹിക്കുന്ന രീതിയിൽ ജീവിച്ച് ആസ്വദിക്കൂ. മറ്റുള്ളവർ നിങ്ങളെ പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെങ്കിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ നിലവിലെ ഗ്രഹനിലയുടെ ആഴവും ഗാംഭീര്യവും മറ്റു പലരുടേതുമായി സാമ്യമുണ്ട്. ഒരു ദീർഘനിശ്വാസം എടുക്കുക, കാരണം നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്തും ആറുമാസത്തിനുള്ളിൽ അതിന്റെ പൂർണ്ണ ഫലങ്ങൾ ഉണ്ടാക്കും. തിരക്കുകൂട്ടരുത്. അല്ലെങ്കിൽ പല പ്രധാന കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കാതെ പോകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

കഴിഞ്ഞ ആഴ്ചകളിൽ തീർച്ചയായും വളരെ ഊർജസ്വലമായി കാര്യങ്ങളിൽ നിങ്ങൾ ഇടപെട്ടിട്ടുണ്ട്. എന്നാൽ പല കാര്യങ്ങളിലും ഇപ്പോൾ ക്ഷമാപണം നടത്തേണ്ട ഒരു അവസ്ഥ കാണുന്നുണ്ട്. പരമാവധി പ്രശ്നങ്ങളില്ലാതെ മികച്ച അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സുഹൃത്തുക്കൾക്കും സഹപ്രവത്തകക്കും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകും. നിങ്ങൾക്ക് രണ്ടിലും അഭിപ്രായമുണ്ടായിരിക്കും. സ്വാർത്ഥതയെ നിസ്വാർത്ഥതയുമായി കൃത്യമായി തുല്യ അളവുകളിൽ സംയോജിപ്പിക്കുക. ഒരുപാട് തെറ്റുകൾ സംഭവിക്കില്ല. സംരംഭക പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ഭൂമിക്കച്ചവടം പോലുള്ളവയ്ക്ക് അനുകൂലമായ സമയമാിണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചോ അമിതമായി ജോലി ചെയ്യുന്നതിനെക്കുറിച്ചോ വിഷമിക്കേണ്ട. നിങ്ങൾ എത്രത്തോളം നന്നായി ജോലി ചെയ്യുന്നുവോ ഭാവിയിലെ ഗുണങ്ങൾ അത്രത്തോളം മികച്ചതായിരിക്കും. ഒരിക്കലും നിങ്ങളെ നിങ്ങൾ തന്നെ പ്രശ്നങ്ങളിലേക്ക് തള്ളി വിടരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

അടുത്ത രണ്ട് ദിവസങ്ങളിലെ നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങൾ വരുന്ന രണ്ട് മാസത്തേക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. അതിനാൽ ദിവസേനയുള്ള ചെറിയ കാര്യങ്ങൾക്കപ്പുറത്തേക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ജീവിതം ഒരിക്കലും എളുപ്പമോ ഒരേ പോലെയോ ആയിരിക്കില്ല. അത് അങ്ങനെ ആയിരിക്കേണ്ടപ്പോൾ പോലും ചിലപ്പോൾ ശരിയാകില്ല. റൊമാന്റിക് തടസ്സങ്ങളും സാമൂഹിക ആത്മവിശ്വാസവും തമ്മിൽ വിചിത്രമായ ഒരു വൈരുദ്ധ്യമുണ്ട്. അത്തരം വ്യത്യാസങ്ങൾ നിങ്ങളുടെ വൈകാരിക ജീവിതത്തെ മികച്ചതാക്കി മാറ്റും!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അപ്രതീക്ഷിത ഭാഗങ്ങളിൽ നിന്ന് സഹായം ലഭിക്കുമ്പോൾ എല്ലാം വളരെ എളുപ്പമാണെന്ന് തോന്നുക വഴി വഞ്ചിക്കപ്പെടരുത്. നിരവധി നാളുകളായി നിങ്ങൾ നടത്തുന്ന ഒരു ശ്രമത്തിന്റെ അന്തിമ ഫലത്തിലേക്ക് അടുത്തിരിക്കുകയാണ്. സാമ്പത്തിക കാര്യങ്ങളിൽ​ ശ്രദ്ധ വേണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാമ്പത്തിക സ്ഥിതി നിങ്ങൾ പരിഗണിക്കണം. പെൻഷനുകൾ, സമ്പാദ്യം, ഇൻഷുറൻസ്, വിവിധ ഗ്യാരണ്ടികൾ എന്നിങ്ങനെയുള്ള ദീർഘകാല പരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങളുടെ നക്ഷത്രങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. കാൽപ്പനികമായ എല്ലാ കാര്യങ്ങളിലും ‘ഹൃദയം ഉള്ളിടത്താണ് വീട്’ എന്നതായിരിക്കണം നിങ്ങളുടെ തത്വശാസ്ത്രം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജോലിയുടെയോ അല്ലെങ്കിൽ മറ്റ് പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങളുടേയോ ഭാഗമായി നിങ്ങളിൽ പലരും വിദേശത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. വിട്ടുപോകാൻ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലെങ്കിലും, ലോകത്തിന്റെ മറ്റൊരറ്റത്ത് സംഭവിക്കുന്ന പല കാര്യങ്ങളും പലപ്പോഴും നമ്മുടെ ജീവിതത്തെ കൂടി ബാധിക്കുന്നതാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ജോലിയിൽ ആദരവ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വീട്ടിലെ സുഖസൗകര്യങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞതെല്ലാം അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ഗ്രഹങ്ങളുടെ സ്ഥാനങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. എല്ലാ മുന്നണികളിലും പൂർണ്ണമായ ദൃഢനിശ്ചയത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരാൻ നിങ്ങൾക്ക് ഇപ്പോൾ പത്ത് പന്ത്രണ്ട് ആഴ്‌ചകളുണ്ട്..

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്നത്തെ ഗ്രഹനിലയ്ക്ക് വരും ആഴ്ചകളിലും കാര്യമായ പ്രാധാന്യമുണ്ട്. നിങ്ങൾ നിങ്ങളുടെ പഴയ അനുഭവങ്ങളെല്ലാം ഓർക്കും. പ്രത്യേകിച്ച്, നിങ്ങൾക്ക് കൂടുതൽ പക്വത നൽകുകയും ചിന്തിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പച്ചതുമായ അനുഭവങ്ങളും ഓർമ്മകളും നിങ്ങളുടെ മനസിൽ ഉണ്ടായിരിക്കണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 15 2020 aries gemini cancer virgo capricorn zodiac signs check astrological prediction