ഇന്ന് ഞാൻ മിഥുനം രാശിക്കാരെ നോക്കാം. ഭൂമിയില്‍ തന്നെ ഏറ്റവും സജീവമായ വ്യക്തികളാണ് മിഥുനം രാശിക്കാർ. ഏറ്റവും ക്ഷണബുദ്ധിയുള്ളവരും അവരാണ്. മിഥുനം രാശിക്കാർ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും, ഒരു വാക്കിനു തന്നെ അവർ എത്രമാത്രം അർത്ഥങ്ങൾ നൽകുന്നെന്ന്. അതിൽ കുടുതലും ഫലിതം നിറഞ്ഞ അർത്ഥങ്ങളുമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സമയം കഴിയുംതോറും ലഭിക്കുന്ന പുതിയ ബന്ധങ്ങൾ നിങ്ങളുടെ കുടുംബ ജീവിതവും ഗാർഹിക സാഹചര്യങ്ങൾ ശരിയായ വഴിയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്നുള്ള ഉറപ്പ് നിങ്ങൾക്ക് നൽകും. ഈയടുത്തായി ഒരു ബന്ധുവുമായിട്ടുണ്ടായ വഴക്ക് പരിഹരിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പരിഹാരത്തിന്റെ വക്കിൽ എത്തുകയോ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അവസാനയമായൊരു ശ്രമം അത് നടപ്പിലാക്കേണ്ടതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ വീട്ടിൽ ഒരു ആവേശം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് നിങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്, പക്ഷെ അതുപോലെ തന്നെ ഇത് നിങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും നിങ്ങളിൽ നിന്നും കുടുതല്‍ ആവശ്യപ്പെടുകയും ചെയ്യുന്നൊരു അന്തരീക്ഷമാണ്. എന്നാൽ ശ്രദ്ധ കൂടുതൽ നൽകേണ്ടത് വ്യക്തിബന്ധങ്ങൾക്കാണോ അതോ അറ്റകുറ്റപണികൾക്കും, മോടിപിടിപ്പിക്കലിനുമാണോ എന്നുള്ളത് ഇപ്പോൾ വ്യക്തമല്ല. പ്രശ്നം എന്തെന്നാൽ നിങ്ങൾക്കത് തീരുമാനിക്കാനും സാധിക്കില്ല എന്നുള്ളതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പുതിയൊരു ജ്യോതിഷചക്രം തുടങ്ങുന്നതിനാൽ എന്തുകൊണ്ട് സാമ്പത്തിക സംരംഭങ്ങളെ കുറച്ച് ദിവസത്തേക്ക് കാര്യങ്ങൾ വീക്ഷിച്ചിട്ട് മുന്നോട്ട് കൊണ്ടുപോയിക്കൂടാ? ഒരുപക്ഷേ ഈയടുത്തുണ്ടായ വ്യക്തിപരമായ മാറ്റങ്ങൾ സാഹചര്യങ്ങളെ മാറ്റിയിട്ടുണ്ടാകും, നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാകും മാറ്റം സംഭവിച്ചിട്ടുണ്ടാവുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഗ്രഹങ്ങൾ ഊര്‍ജ്ജസ്വലമായൊരു നിലയിലേക്ക് എത്തുകയാണ്. ഒരുപാട് കർക്കിടം രാശിക്കാർക്ക് ഇതൊരു നിഗൂഢമായ ഘട്ടമാണ്. നിങ്ങൾ ചിലർ ഒരു പരിക്കുമേൽക്കാതെ ഇതിൽ നിന്നും പുറത്ത് വന്നെങ്കിലും മറ്റുചിലർക്ക് അവർക്കുണ്ടായ വ്രണങ്ങൾ ഭേദമാകാൻ ഒരുപാട് സ്നേഹത്തിന്റെയും കരുതലിന്റെയും ആവശ്യമുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുട ആത്മവിശ്വാസത്തെ ഒരു ദീർഘകാല പരിഗണന ഉപയോഗിച്ച് ഞാനൊന്നു പാകപ്പെടുത്തട്ടെ: മൂന്ന് ആഴ്ചയ്ക്കകത്ത് നിങ്ങൾ ഗാർഹികവും കുടുംബപരവുമായ മാറ്റങ്ങളുണ്ടാകുന്നൊരു ഘട്ടത്തിലേക്ക് കടക്കും. അതിനാൽ എന്തുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ നിലവിലെ സ്ഥാനം ഉപയോഗിച്ച് നിങ്ങളുടെ ഭാവിയുടെ അടിത്തറ പാകിക്കൂടാ? ബുദ്ധി ഉപയോഗിച്ച് മുന്നോട്ട് ചിന്തിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സകാരാത്മകമായി ചിന്തിക്കുക. അങ്ങനെ ആകാൻ കഴിയുന്നില്ലെങ്കിൽ സങ്കടപ്പെടാതെ എങ്കിലും ഇരിക്കുക. യുക്തിവിരുദ്ധമായ പേടി നിങ്ങളെ പിന്നിലേക്ക് വലിക്കില്ല എന്നുള്ളത് ഭാഗ്യകരമാണ്, എന്നാൽ അവയെ നിങ്ങൾ വിജയിക്കാൻ അനുവദിക്കേണ്ടൊരു കാര്യവുമില്ല. മുൻപോട്ട് സഞ്ചരിച്ച് ഒരുപാട് നേട്ടങ്ങൾ കൈവരികേണ്ട വ്യക്തിയാണ് നിങ്ങൾ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവരിൽ നിന്നും വരുന്ന സകാരാത്മകമായ സൂചനകൾ നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതുകാരണം നിങ്ങളുടെ ആത്മവിശ്വാസത്തെ തരംതാഴ്ത്തി കാണാൻ പ്രേരിപ്പിച്ച വ്യക്തികളുടെ പ്രവൃത്തിയെ കൈകാര്യം ചെയ്യാനും, നിങ്ങൾക്കുള്ള അരക്ഷിതാവസ്ഥയെ ഇല്ലാതാക്കാനും സാധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹങ്ങളുടെ ശക്തനായ മേധാവിയായ ചൊവ്വ, ഇപ്പോൾ അതിന്റെ ഏറ്റവും നല്ല അവസ്ഥയിലാണ്. ഒരുപക്ഷേ അടുത്ത മൂന്ന് ആഴ്ചയിലേക്കെങ്കിലും, ആദ്യമായി നിങ്ങളുടെ ആഗ്രഹത്തിന്റെ പുരോഗമനം അളക്കാനും ഭാവിയിൽ അതെന്തായി മാറാമെന്ന് മനസ്സിലാക്കാനുമുള്ള സാഹചര്യമുണ്ട്. എനിക്ക് തോന്നുന്നു അടുത്ത ഏഴ് ആഴ്ചയോടെ നിങ്ങൾക്ക് കാര്യങ്ങളെ കുറിച്ച് പൂർണമായൊരു ധാരണ ലഭിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഉർജ്ജസ്വലനായ ചൊവ്വ നിങ്ങളുടെ സാഹസികതയ്ക്കുള്ള താല്പര്യത്തെ വർധിപ്പിക്കുകയാണ്, മറ്റു പ്രതിബദ്ധതകൾ സമ്മതിക്കുകയാണെങ്കിൽ, അവധി എടുത്തൊരു യാത്ര പോകാൻ സാധിക്കുന്നൊരു സമയമാണ്. യാത്രയുടെ സാധ്യതകളുള്ള സമയം ആഴ്ചകളിലേക്ക് നീണ്ട് കിടക്കുന്നതിനാൽ സമയമെടുത്ത് നിങ്ങൾ തീരുമാനിച്ചാൽ മതിയാകും. തൊഴിലും കുടുംബപ്രതിബദ്ധതകളും നിങ്ങളെ ആ യാത്രയിൽ നിന്നും പിന്നിലേക്ക് വലിക്കുകയാണ് അതും ആസ്വദിക്കാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ പോരാടാനുള്ള അവസ്ഥയിലാണ്. ഏറ്റവും അടുത്തുണ്ടായ ഈ പോരാട്ടം സാമ്പത്തിക കാര്യത്തെ സംബന്ധിച്ചോ അല്ലെങ്കിൽ ബിസിനസ് കാര്യത്തെ സംബന്ധിച്ചോ ആയിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകാത്ത സ്ഥലങ്ങളിൽ അത് സൃഷ്ടിക്കാൻ ശ്രമിക്കരുത്, ഇല്ലാത്ത പോരാട്ടങ്ങൾ പോരാടുകയും അരുത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ വസ്തുതകളിൽ ഒതുങ്ങിനിൽക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചിഹ്നത്തിനോടുള്ള ചൊവ്വയുടെ ബന്ധം അഗാധമായി വരുന്ന സമയത്ത്, ഇത് ആവേശത്തിന്റെയും ഉർജ്ജത്തിന്റെയും സമയമാണെന്ന് നിങ്ങൾ മനസിലാക്കുന്നു. പല ജ്യോൽസ്യന്മാരും പറയുന്നത് ഇത്തരം സമയമാണ് ഏറ്റവും ക്രിയാത്മകവും സംതൃപ്തി നല്കുന്നതുമെന്നാണ്. ഇത് തീർച്ചയായും അഭിവൃദ്ധി ഉണ്ടാകാൻ സാധ്യതയുള്ളൊരു സമയവുമാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കുറച്ച് മുൻപോട്ട് നിങ്ങൾ ചിന്തിച്ചാൽ നിങ്ങളിപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്ന് നിങ്ങൾക്ക് മനസിലാകും. കൂടാതെ സൂര്യൻ ഉപകാരപ്രദമായ സംയോജനങ്ങളുടെ ഒരു പരമ്പരയിലേക്ക് തിരിയുന്നതിനാൽ ഗാർഹികമായ അഭിവൃദ്ധി താമസിക്കാതെ തന്നെ നടപ്പാക്കപ്പെടും. പക്ഷേ ഇതിനെല്ലാം മുൻപ് നിങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ തയ്യാറാണോ എന്നുള്ളത് സ്വയം അന്വേഷിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook