scorecardresearch

Latest News

Daily Horoscope June 13, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 13, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 13, 2022: എല്ലാ പ്രയാസകരമായ ജ്യോതിഷ പ്രവചനങ്ങളും ഭാവിയെ മികച്ച രീതിയിൽ മാറ്റുന്നതിനുള്ള നിരവധി തിരഞ്ഞെടുപ്പുകളിലൂടെയാണ് വരുന്നതെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചില ആളുകൾ പ്രത്യേക ഗ്രഹങ്ങൾക്ക് അനുയോജ്യമായ വിവിധ മതപരമായ ആചാരങ്ങളും ശുദ്ധീകരണങ്ങളും ചെയ്യാൻ ഇഷ്ടപ്പെടുന്നു. മറ്റുള്ളവർ അനാവശ്യമായ അപകടസാധ്യതകൾ ഒഴിവാക്കിക്കൊണ്ട് അവരുടെ പെരുമാറ്റം മാറ്റാൻ ഇഷ്ടപ്പെടുന്നു. എന്റെ അഭിപ്രായത്തിൽ രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക സമ്മർദങ്ങളും പദ്ധതികളും നിങ്ങളുടെ മനസിൽ വളരെ കൂടുതലാണെങ്കിലും, സാധ്യമായ ചില സംഭവവികാസങ്ങൾ പിന്നീട് വരെ മാറ്റിവെക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പക്കല്‍ നല്ല ആശയങ്ങളുണ്ട്. നിങ്ങൾക്ക് ഇപ്പോൾ വേണ്ടത് അൽപ്പം ആത്മവിശ്വാസവും കൗശലവുമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരു പുതിയ തുടക്കത്തിനുള്ള സമയമാണിത്. വൈകാരികവും മനഃശാസ്ത്രപരവുമായ മാറ്റങ്ങള്‍ നിങ്ങളെ ഭൂതകാലം മറന്ന് ഭാവിയെ അഭിമുഖീകരിക്കാൻ തയാറാക്കും. നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കുന്നതായി തോന്നുന്നു.

Also Read: Weekly Horoscope (June 12  – June 18, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ പലകാര്യങ്ങളും തുറന്ന് പറയേണ്ടി വന്നേക്കാം, അതിനാൽ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍   നിങ്ങൾക്ക് കഴിവുണ്ടെന്ന് ഉറപ്പാക്കുക. ദിവസം മുഴുവൻ, നിങ്ങളുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും നിങ്ങളുടെ ദിവാസ്വപ്നങ്ങളിൽ അഭയം തേടേണ്ട ആവശ്യമില്ലെന്നും നിങ്ങൾ മനസിലാക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഭാവന നിങ്ങളോട് തന്നെ സൂക്ഷിക്കാൻ ഇത് വളരെ നല്ല നിമിഷമാണ്. ഒരു സാമൂഹിക ഇടപെടൽ റദ്ദാക്കുന്നത് പോലും നിങ്ങൾ പരിഗണിച്ചേക്കാം. എന്നാൽ നിങ്ങൾ എന്തെങ്കിലും പെട്ടെന്നുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ്, സമയം വരുമ്പോൾ, നിങ്ങളുടെ വികാരങ്ങൾക്ക് വില നല്‍കുക.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഇഷ്ടത്തിനോ അന്തസിനോ വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നിരുന്നാലും, ഇപ്പോൾ ഏറ്റവും മികച്ച ഉപദേശം മുന്നോട്ട് പോയി സഹപ്രവർത്തകരെ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു മനസിലാക്കിക്കുക എന്നതാണ്. 

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഒരിടത്തേക്ക് യാത്ര ചെയ്യാനുള്ള മികച്ച അവസരം ഉടൻ ലഭിക്കും. ഏത് സാഹചര്യത്തിലും, ദൂരയുള്ള സഹജീവികളുമായും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായും നിങ്ങൾ എല്ലാ സമ്പർക്കം പുലര്‍ത്തുന്നത് നല്ലതാണ്.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരു പങ്കാളിയില്‍ നിന്നോ അല്ലെങ്കിലും വിവാഹത്തില്‍ നിന്നോ പ്രശ്നങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉത്കണ്ഠകളെക്കുറിച്ച് ഒരിക്കൽ തുറന്ന് സംസാരിച്ചാൽ, അവ അപ്രത്യക്ഷമാകാൻ തുടങ്ങുകയും നിങ്ങളുടെ പഴയ ഉണര്‍വ് തിരിച്ചു ലഭിക്കുകയും ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കുന്നത് പോലെ, മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങൾ മനസിലാക്കുകയും അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടേണ്ടതായി വന്നേക്കാം.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തികം, ബിസിനസ്സ് അല്ലെങ്കിൽ സ്വത്ത് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ, നിങ്ങൾക്ക് കഴിയുന്നത്ര വ്യക്തമായ തീരുമാനമുണ്ടാകണം. നിങ്ങളുടെ ഹൃദയം നിങ്ങളോട് ഒരു കാര്യം പറയുന്നു, എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അതിനാൽ വിദഗ്ദ്ധോപദേശം തേടുക. നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആളുകൾക്ക് തെറ്റായ ധാരണ നൽകാൻ ഇത് നല്ല സമയമല്ല, അതിനാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇതൊരു തിരക്കേറിയ ദിവസമാണെന്ന് തോന്നുന്നു, നിങ്ങളുടെ കൂടുതൽ വൈവിധ്യമാർന്ന കഴിവുകളെ ഉപയോഗിക്കാനുള്ള സമയമാണിത്. വൈകാരിക സങ്കീർണതകൾ കണക്കിലെടുത്ത്, ഒരേ സമയം വ്യത്യസ്ത കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഇത് എളുപ്പമായിരിക്കില്ല, പ്രത്യേകിച്ച് ഒരു സുഹൃത്തോ സഹപ്രവർത്തകനോ പിന്മാറിയാൽ.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അനുകൂലമായ ഗ്രഹ വിന്യാസങ്ങൾ വെല്ലുവിളികളാൽ സമതുലിതമാണ്, അതിനർത്ഥം നിങ്ങൾക്ക് ഏറ്റവും മികച്ചത് ലഭിക്കും എന്നാണ്. നിങ്ങളുടെ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള അനുയോജ്യമായ നിമിഷം കൂടിയാണിത്. ചിന്തയും പ്രവർത്തനവും കൈകോർക്കണം, നിങ്ങളുടെ ഹൃദയവും തലയും നിങ്ങളെ ഒരേ ദിശയിലേക്ക് നയിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് ഒറ്റപ്പെടലോ ആശയക്കുഴപ്പമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഗ്രഹചക്രം ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതിനാലും വൈകാരികമായി പറഞ്ഞാൽ നിങ്ങള്‍ സ്വന്തം കാലിൽ നിൽക്കാൻ ബാധ്യസ്ഥനായതിനാലുമാണ്. ഭാവിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം വിഭവങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടിവരും, കൂടാതെ പുറത്തുനിന്നുള്ള പിന്തുണയെ കുറച്ചും ആശ്രയിക്കേണ്ടിവരും.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 13 2022 aries gemini cancer virgo capricorn zodiac signs check astrological prediction