Latest News

Horoscope Today June 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today June 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today June 12, 2020:ക്രിയാത്മകമായ ഉദ്യമങ്ങളുടെയും നിഷ്‌കളങ്കമായ ആനന്ദങ്ങളുടെയും പ്രതിനിധിയായ ശുക്ര ഗ്രഹത്തിന് പ്രത്യേക ദിനമാണ് ഇന്ന്. സംഗീതത്തിലോ അവതരണ, ക്രിയാത്മക കലകളിലോ നിങ്ങൾക്കുള്ള കഴിവിനെ ബഹുമാനിക്കാൻ എന്തെങ്കിലും ചെയ്യുവാനോ, അല്ലെങ്കിൽ കുറേ നാളായി നീട്ടിവച്ച ഒരു ആഘോഷ വിരുന്നിനു വേണ്ടിയോ ഉചിതമായ ദിനമാണ് ഇത്. നിങ്ങൾ നിങ്ങളുടെ തൊഴിൽ മേഖലയിലാണെങ്കിൽ, ദൈനംദിന കാര്യങ്ങളിലും പ്രായോഗിക കൃത്യങ്ങളിലും ആസ്വാദനം കണ്ടെത്താം.

Read Here: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പങ്കാളികൾക്ക് ഇന്ന് നിങ്ങളെ അപേക്ഷിച്ച് മേൽക്കൈ ഉണ്ടാവാമെന്നാണ് കാണുന്നത്. എന്നാലും ഉറച്ചതും പ്രായോഗികവുമായ നടപടികൾക്കും നിങ്ങളിലെ നിയമത്തിനനുസരിച്ച് മുന്നോട്ട് പോവുന്ന വ്യക്തിത്വത്തിനും ഇത് നല്ല ദിനമാണ്. സുഹൃത്തുക്കൾ അല്പം വ്യത്യസ്തമായ സമീപനം പ്രതീക്ഷിക്കുമെന്ന കാര്യം മനസിൽ സൂക്ഷിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സ്വന്തം നിലനിൽപ്പിന് ആവശ്യമായ എല്ലാ പതിവ് കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ധാരാളം പറയേണ്ടതായിട്ടുണ്ട്. ഗ്രഹങ്ങളുടെ പ്രയാസമേറിയ ഭാഗങ്ങളുടെ തുടക്കത്തിലുള്ള അഭാവവുമുണ്ട്. അത് അർത്ഥമാക്കുന്നത് നിങ്ങൾക്ക് കഴിയുന്നതും വേഗം, നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാമെന്നും പൂർത്തിയാകാത്തവ പൂർത്തികരിക്കാമെന്നുമാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചില ജോലികളും ചുമതലകളും അടുത്ത ആഴ്ചവരെ മാറ്റിവയ്ക്കാൻ കഴിയുമെങ്കിൽ, അങ്ങനെ ചെയ്യാതിരിക്കുന്നതിനായി പ്രത്യേകിച്ച് കാരണമില്ലെന്നാണ് കാണുന്നത്. ഒരേയൊരു ഉത്തരവാദിത്തം നിങ്ങൾ ശ്രദ്ധ പുലർത്തേണ്ട കുട്ടികളോടും നിങ്ങളേക്കാൾ പ്രായം കുറഞ്ഞ ബന്ധങ്ങളോടുമുള്ള ചുമതലകൾ നിർവഹിക്കുക എന്നതാണ്. നിങ്ങൾ‌ കൂടുതൽ‌ ലാഘവത്തോടെയാവുന്നുവോ അത്രയും നിങ്ങൾക്ക്‌ നന്നായി പ്രവർത്തിക്കാനായേക്കം!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബുധൻ ഇപ്പോൾ ശുക്രനുമായുള്ള സൗഹാർദ്ദപരമായ ബന്ധത്തിലേക്ക് മാറുകയാണ്, സ്നേഹിക്കുന്നവരുമായി അടുത്ത, ഊഷ്മളമായ വൈകാരിക ഇടപെടലുകളുണ്ടാവും എന്നതിന്റെ നല്ലൊരു സൂചനയാണത്. ആനന്ദത്തിന് മുൻ‌ഗണന നൽകുക, നിങ്ങൾ‌ സ്വയം ആസ്വദിക്കുകയാണെങ്കിൽ‌ മറ്റുള്ളവരും അത് ചെയ്യുമെന്ന് ഓർക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത യാത്രകൾക്ക് സാധ്യതയുണ്ട്, ചിലപ്പോൾ ബിസിനസുമായി ബന്ധപ്പെട്ടവയാം, ചുരുങ്ങിയത് നേരം പോക്കുകൾക്ക് പകരം ഗൗരവമുള്ള കാരണങ്ങൾക്കാവാം യാത്ര. നിങ്ങളുടെ പൊതുവായ സമീപനം ദൃഢവും വിവേകപൂർണ്ണവുമായിരിക്കണം. അതിനാൽ നിഷ്‌ക്രിയമായി ശ്രദ്ധ തിരിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ‌ക്ക് എന്ത് ചെയ്യാനാകുമെന്നും എന്ത് പറ്റില്ലെന്ന് നിശ്ചയിച്ച് ഒഴിവാക്കാമെന്നും തീരുമാനിക്കുന്നതിന്റെ വില എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. വ്യക്തിഗത ബന്ധങ്ങളിൽ പണത്തിന്റെ മൂല്യം അടിസ്ഥാനമാക്കുന്നത് തെറ്റാണ്, ബന്ധങ്ങൾക്ക് കൂടുതൽ ഗൗരവകരമായ പരിഗണന വേണം. അത് നിങ്ങൾക്ക് നേരത്തേതന്നെ അറിയാവുന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചാർട്ടിലൂടെ പഴയൊരു വേഗത്തോടെ കുതിക്കാൻ സജ്ജമായിരിക്കുകയാണ് ചന്ദ്രൻ ഇപ്പോൾ. രസകരമെന്നു പറയട്ടെ, നിങ്ങൾക്ക് ഇപ്പോൾ കാൽപനിക ജീവിതത്തിലെ വിജയത്തിനായുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും. നിങ്ങളാണ് മേലധികാരിയെന്ന് പങ്കാളി പറഞ്ഞേക്കും. പണത്തിന്റെ പ്രശ്നങ്ങൾ‌ ഉടൻ‌ പരിഹരിക്കപ്പെടാം,‌ പരിഭ്രാന്തരാകരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

തടയാൻ കഴിയില്ലെന്ന് നിങ്ങൾ നേരത്തേ തന്നെ തിരിച്ചറിഞ്ഞ വശങ്ങൾ സംഭവിക്കും. വിവേകശാലികളായ വ്യക്തികൾക്കറിയാം അവ സംഭവിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യണമെന്ന്. ആത്യന്തികമായി ഉണ്ടാകുന്ന ഒരു ഫലം വീട്ടിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതായിരിക്കും, അതിനാൽ അനിവാര്യാമായ കാര്യങ്ങൾ ചെയ്യുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ശുക്രൻ തികച്ചും അസാധാരണമായ ഒരു വിന്യാസം നടത്തുന്നു, വളരെ ക്ഷണികമാണെങ്കിലും, ഭൂതകാലവുമായി അതിശയകരമായ വൈകാരിക ബന്ധങ്ങൾ അത് കൊണ്ടുവരുന്നു. നിങ്ങൾ മികച്ചത് പ്രതീക്ഷിക്കുന്നുവെന്ന് അത് അർത്ഥമാക്കുന്നു, നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് ആരെങ്കിലും ശരിക്കും മടങ്ങിവരേണ്ടതാണ്, ഇത് പ്രിയപ്പെട്ട ഓർമ്മകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തൊഴിൽപരമായി ചിന്തിക്കുന്ന എല്ലാ ആളുകൾക്കും ഇത് തികച്ചും തൃപ്തികരമായ നിമിഷമായിരിക്കണം. അടിസ്ഥാന ഗ്രഹങ്ങളുടെ സ്വഭാവം ഈ ദിവസത്തിലെ മിക്കവാറും സമയങ്ങളിൽ അനുകൂലമാണ്. ഈ വൈകുന്നേരത്തിനുശേഷം മാത്രമേ സംഘർഷമുണ്ടാകാനുള്ള സാധ്യത വർധിക്കുകയുള്ളൂ, അതും നിങ്ങൾ സ്വസ്ഥമായിരിക്കാൻ സമയം നീക്കിവച്ചിട്ടില്ലെങ്കിൽ മാത്രം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ ഇപ്പോൾ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്, ഈ സമയത്ത് നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങളും പ്രതിബദ്ധതകളും നിങ്ങൾ നിലനിർത്താൻ തയ്യാറാവേണ്ടവയാണ്. സജീവമായിരുന്ന പല ആളുകളും‌ ഇപ്പോൾ‌ നിയമപരമായ സമസ്യകൾ പൂർത്തീകരണത്തിലേക്ക് എത്തിക്കുകയാണ്, അല്ലെങ്കിൽ‌ കുറഞ്ഞത് കൂടുതൽ‌ തൃപ്തികരമായ ഒരു ഘട്ടത്തിലേക്കെങ്കിലും

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുമ്പോൾ വ്യക്തിഗത ബന്ധങ്ങളെ ആശ്രയിക്കാൻ അവസ്ഥ ഇനി നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. നിങ്ങൾക്ക് ഒരിക്കലും അറിയാത്തവ ഉൾപ്പെടെ വ്യത്യസ്തമായ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടി നിർബന്ധിതമായ അവസ്ഥയിൽ നിങ്ങൾ എത്തിയാൽ അത് മോശമായ കാര്യമല്ല. മുന്നോട്ട് പോവുക – മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുകയും സ്വയം ഒരത്ഭുതമാവുകയും ചെയ്യുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 12 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today, December 6, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം- ഡിസംബർ 6, 2018 -പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com