Daily Horoscope June 11, 2022: ഏറ്റവും വിദൂരവും നിഗൂഢവുമായ ഗ്രഹമായ പ്ലൂട്ടോയിലേക്ക് എന്ന് എത്താന്‍ കഴിയുമെന്ന് പറയാന്‍ സാധിക്കില്ല എന്നതാണ് ബഹിരാകാശത്ത് നിന്നുള്ള മോശം വാർത്ത. എല്ലായിടത്തുമുള്ള ജ്യോതിഷികൾ ഈ നിഗൂഢമായ ഗ്രഹത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നു.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചന്ദ്രൻ ഒന്നോ രണ്ടോ രസകരമായ ചോദ്യങ്ങൾ ഉന്നയിക്കാൻ പോകുകയാണ്, ഒരു ഗാർഹിക പ്രശ്നത്തിൽ എന്താണ് ചെയ്യേണ്ടത് എന്നതുപോലുള്ള രസകരമായ ചോദ്യങ്ങൾ. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിത്. ആരെയും വിഷമിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നത് സത്യമല്ലെ?
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
പണത്തിന്റെ കാര്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് പ്രധാനമാണ്. ഇൻഷുറൻസ് ക്ലെയിമുകളോ നിക്ഷേപ പദ്ധതികളോ ലാഭമുണ്ടാക്കുന്ന സ്കീമുകളോ ആകട്ടെ, എല്ലാ വിധത്തിലും, നിങ്ങളുടെ കാര്യങ്ങള്‍ ക്രമപ്പെടുത്തുക. പരമ്പരാഗത വിനോദങ്ങൾ മാനസികാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ്. അതിനാൽ നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത എന്തെങ്കിലും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ശ്രമങ്ങളെ ചെറുക്കുക.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കണോ അതോ നിങ്ങളുടെ പ്രിയപ്പെട്ട ജോലികളിൽ മുഴുകണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ ചെയ്യുന്നതെന്തും മറ്റുള്ളവർക്ക് പ്രയോജനപ്പെടുമെന്നതാണ് സത്യം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ബുധനും ശുക്രനും പരസ്പരം സംസാരിക്കുമ്പോൾ അവർ കാവ്യാത്മകമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നു. അത്തരം സൂക്ഷ്മമായ സ്വാധീനങ്ങൾ കർക്കടക രാശിയുടെ വ്യക്തിത്വത്തെ ശക്തമായി ആകർഷിക്കുന്നു, കൂടാതെ വിദേശ സ്ഥലങ്ങളെക്കുറിച്ചോ ഭാവി സമ്പത്തിനെക്കുറിച്ചോ സ്വപ്നം കാണാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.
Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഈ വാരാന്ത്യത്തിൽ സാമൂഹികമായ കാര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് എല്ലാ അവസരവുമുണ്ട്. നിങ്ങൾ മുൻകൈയെടുത്ത് കഴിയുന്നത്ര ശ്രമങ്ങള്‍ നടത്തുക. കഠിനാധ്വാനം ചെയ്തതിന് ശേഷമായിരിക്കണം അടുത്ത പടിയിലേക്ക് കടക്കേണ്ടത്. എല്ലാത്തിനുമുപരി, നിങ്ങൾ ഇടയ്ക്കിടെ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
മറ്റുള്ളവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേള്‍ക്കുക. അവർക്ക് മികച്ച ആശയങ്ങൾ ഉണ്ടെന്ന കാര്യം സമ്മതിക്കുക. നിലവിലെ സാഹചര്യത്തിന്റെ വശങ്ങൾ പരിഗണിക്കുന്നതിൽ നിങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്കുണ്ടായ പരാജയം അതിവേഗം പരിഹരിക്കേണ്ടതുണ്ട്.
Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സൂര്യൻ നെപ്റ്റ്യൂണുമായി വളരെ ലോലവും പ്രചോദിതവുമായ ഒരു ബന്ധം ഉടൻ രൂപപ്പെടുത്തും, അതിനർത്ഥം പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും ഈ വാരാന്ത്യത്തിൽ പ്രാധാന്യമർഹിക്കുന്നു എന്നാണ്. ഒരു പണമിടപാട് മുന്നിലെത്തിയേക്കാം. കൂടാതെ അത് സംഭവിക്കുമ്പോൾ, നിങ്ങൾ ജാഗ്രതയോടെയുള്ള തീരുമാനങ്ങള്‍ എടുക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ക്കായി വാദിക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുണ്ട്. പ്രായോഗികവും ചെയ്യേണ്ടതുമായ കാര്യങ്ങളുടെ ശരിയായ കാരണത്തെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾക്ക് മറ്റ് ആളുകളെക്കാൾ മുൻതൂക്കം ഉണ്ട്. കുറഞ്ഞത് ചന്ദ്ര വിന്യാസങ്ങളെങ്കിലും നിങ്ങളെ വൈകാരികമായി പിന്തുണയ്ക്കുന്നു.
Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ബുധനും ശുക്രനും നിലവിലെ കാലയളവിൽ അവരുടെ സ്ഥാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു, അതിന്റെ ഫലമായി നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടാകും. ചില പ്രശ്നങ്ങൾ ഉടൻ മുന്നിലേക്ക് വരാം, അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ ഇപ്പോൾ പണവുമായി ബന്ധപ്പെട്ട ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്, അതിൽ പങ്കാളികള്‍ നിര്‍ണായകമാകും. സ്ത്രീകളുമായുള്ള സൗഹൃദം ഉപകാരപ്രദമായേക്കാം. സ്വപ്നങ്ങളില്‍ മുഴുകാനുള്ള സമയമാണിതെന്ന് മനസിലാക്കുക.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സമാധാനത്തിനും വിശ്രമത്തിനുമുള്ള എല്ലാ അവസരങ്ങളും കൊണ്ടുവരുന്ന വാരാന്ത്യമെത്തിയിരിക്കുന്നു. നിങ്ങളുടെ സ്വഭാവത്തിന്റെ നേരിയ വശം പുറത്തെടുക്കാൻ ചന്ദ്രൻ തീരുമാനിച്ചതിനാൽ, വേദനയും പ്രശ്നങ്ങളും ഒരു വശത്തേക്ക് മാറ്റി വയ്ക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. ഒപ്പം സഹായ വാഗ്ദാനവും പ്രയോജനപ്പെടുത്തുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ബുധൻ അതിന്റെ സ്ഥാനം ക്രമീകരിക്കുന്നു, നിങ്ങളുടെ മനസ് ഏറ്റവും ഉയർന്ന രൂപത്തിലാകുന്ന ഒരു കാലഘട്ടം തുടങ്ങുന്നു. നിങ്ങളുടെ പദ്ധതികളും ക്രമീകരണങ്ങളും ആശയങ്ങളും ഏറ്റവും മികച്ചതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
