നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today June 11, 2020: നിങ്ങൾ, മൾട്ടിവേഴ്‌സ് സിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആധുനിക ശാസ്ത്രത്തിൽ നിന്നുള്ള ഏറ്റവും വിചിത്രമായ ആശയങ്ങളിൽ ഒന്നാണത്. ഈ സിദ്ധാന്തം വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നത്, ധാരാളം പ്രപഞ്ചങ്ങളിൽ ഒന്നുമാത്രമാണ് നമ്മുടേതെന്നാണ്. ചിലർ അതിനെക്കുറിച്ച് കുറച്ചുകൂടി പറയുന്നു, നമ്മളിലൊരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പ് നടത്തുന്ന എല്ലാ നിമിഷങ്ങളിലും ഒരു പുതിയ പ്രപഞ്ചം ജനിക്കുന്നുവെന്ന്, എല്ലാം പുതിയ കൂട്ടം നക്ഷത്രങ്ങളും നമ്മളെപ്പോലെയുള്ള ആളുകളുമുൾപ്പെടെ…

Read Here: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കാര്യങ്ങളുടെ ഭൗതിക വശങ്ങൾ പരിശോധിക്കുന്നതിനായി കുറച്ച് സമയം ചെലവഴിക്കുക. ഭക്ഷണത്തിലും വ്യായാമത്തിലും കുറച്ച് ശ്രദ്ധ പതിപ്പിച്ചാൽ നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യം വർദ്ധിപ്പിക്കാം. ബന്ധങ്ങളുടെ കാര്യം വരുമ്പോൾ നിങ്ങൾ പ്രായമേറിയവരോ പരിചയസമ്പന്നരോ ആയ ആളുകൾക്ക് പറയാനുള്ളത് ശ്രദ്ധിക്കണം, കാരണം അവർക്ക് നിങ്ങൾ കടന്നുപോവുന്ന സാഹചര്യത്തെക്കുറിച്ച് ധാരണയുണ്ടായിരിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചന്ദ്രൻ വളരെ വേഗത്തിൽ രാശിചക്രത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുത വളരെ സഹായകരമായ സൂചനയാണ്. കുട്ടികളുമായുള്ള ബന്ധത്തിന് അത് ഗുണകരമാവും, അതിനർത്ഥം കുടുംബത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിങ്ങളിലെ വ്യക്തിക്ക് ഇപ്പോൾ അനിവാര്യ നടപടികൾ സ്വീകരിക്കാനാവും എന്നത് കൂടിയാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വസ്തു ഇടപാട് അടക്കം, വീടോ കുടുംബമോ ആയി ബന്ധപ്പെട്ട് വലിയ രീതിയിൽ പണം ചിലവഴിക്കാൻ പോവുന്ന എല്ലാവരോടും ഒരു വാക്ക് പറയാനുള്ളത് എല്ലാം അടിസ്ഥാനപരമായി ശുഭകരമായാണ് തോന്നുക എന്നതാണ്. അഭിപ്രായ ഭിന്നതകളുണ്ടായാൽ അത് പോലും പോലും സഹായകരമായ അടിസ്ഥാനമായ ക്രമങ്ങളെ തകർക്കില്ല. വാസ്തവത്തിൽ, അവ സാഹചര്യങ്ങളെ തെളിമയുള്ളതാക്കിയേക്കാം, പഴയ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾക്ക് മികച്ച പരിപ്രേക്ഷ്യങ്ങൾ നൽകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പൂർത്തീകരണ കാലാവാധികളുടെ വലകളുണ്ടാവാം! ഇത് ഒരു തരത്തിലും അന്തിമ തീരുമാനത്തിലും സമയമല്ല, പക്ഷേ, കുറഞ്ഞത്, നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതിനെക്കുറിച്ചും അതിലും പ്രധാനമായി നിങ്ങൾ ആരെയാണ് അതിൽ ഒപ്പം കൂട്ടുന്നതെന്നതിനെക്കുറിച്ചും മികച്ചതായ അനവധി തിരഞ്ഞെടുപ്പുകൾ നിങ്ങൾ നടത്തേണ്ടതാണ്. ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഒരുപക്ഷേ മറ്റൊരു സമയം വരേയ്ക്ക് മാറ്റിവയ്ക്കാം!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സോളാർ ചാർട്ടിലെ ചില ബിസിനസ്സ് സമാന വിന്യാസങ്ങൾ തുടർന്നുപോവാൻ തയ്യാറായിരിക്കുകയാണ്, കുറഞ്ഞത് കുറച്ച് ദിവസമെങ്കിലും. ഒരു മാസത്തെ ജോലി ഒരു ദിവസത്തിൽ പൂർത്തിയാക്കാൻ നിങ്ങൾ പോയേക്കുമെന്നാണ് ഒരു വായന പറയുന്നത്. മറ്റൊരു വായന പറയുന്നത് കൂടുതൽ ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനു പകരം നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചന്ദ്രൻ നിങ്ങളുടെ ജീവിതത്തിൽ വൈകാരിക സ്വാധീനം ചെലുത്തുന്നു. ഇത് പൊതുവെ കഴിവും ആത്മവിശ്വാസവും ഉള്ള സമയം ദീർഘിപ്പിക്കുന്നു. എന്നാൽ കടന്നുപോകുന്ന ഓരോ മണിക്കൂറിലും അലംഭാവത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു! എന്താണോ തീർച്ചയായത് അതിനെ പരിഗണിച്ച് മുന്നോട്ട് പോവുക എന്നതും നിങ്ങൾ ചെയ്യേണ്ടതാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഇന്ന് നിങ്ങളെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ പല ആസൂത്രണങ്ങളും ഗൂഡാലോചനകളും കിംവദന്തികളും ഉൾപ്പെടുന്നു. അത്തരം കാര്യങ്ങൾ‌ നാശനഷ്ടങ്ങൾ വരുത്തുമ്പോൾ അവിടെ‌ ഒന്നും പരിഗണിക്കപ്പെടാറില്ല. മാത്രമല്ല എല്ലാ അഭ്യൂഹങ്ങളും ആരംഭിക്കുമ്പോൾ തന്നെ‌ നിങ്ങൾ‌ അവ ഒഴിവാക്കണം. സത്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് നല്ലത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ടീം വർക്ക് ഇപ്പോൾ അനിവാര്യമാണ്, ദിവസം മുഴുവൻ യോഗങ്ങളിൽ ഇരിക്കുകയെന്നതും അത് അർത്ഥമാക്കുന്നു! വീട്ടിൽ മറ്റുള്ളവർക്ക് കൂടി ചുമതല നൽകാൻ ശ്രമിക്കണം. ജോലികൾ നിങ്ങൾ ചെയ്യുന്നത്ര ഉത്തരവാദിത്തങ്ങൾ ബന്ധുവിനോ സുഹൃത്തിനോ നൽകാം. അവർ അവരുടെ ന്യായമായ പങ്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്യേണ്ട സമയമാണ്!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഗ്രഹ മേഖലകളിൽ ധാരാളം കാര്യങ്ങൾ നടക്കുന്നു, നിങ്ങളുടെ ചിഹ്നത്തിലല്ല, മറിച്ച് നിങ്ങളുടെ സമീപ ചിഹ്നങ്ങളിൽ, ആ ജീവിതം കൂടുതൽ സങ്കീർണ്ണമായിരിക്കണം. നിങ്ങളുടെ ദൈനംദിന സാധ്യതകൾ വർദ്ധിക്കും. എന്നാൽ അതിനാൽ എല്ലാം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കരുത്. കുറഞ്ഞത്, ഇപ്പോഴെങ്കിലും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഇപ്പോൾ ഒരു പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അത് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കാം. അത് എളുപ്പമാകാൻ സാധ്യതയില്ല, എന്നാൽ പ്രയാസകരവുമാവില്ല. ചെറിയ സംഭവവികാസങ്ങൾ പോലും പ്രാധാന്യമർഹിക്കുന്നതാണ്, അതിനാൽ നിങ്ങളുടെ പരമാവധി ശ്രദ്ധ അർഹിക്കുന്നു.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം നിങ്ങൾ അടുത്ത ബന്ധങ്ങൾക്ക് കാണുന്ന മൂല്യത്തെക്കുറിച്ചാണ്, അതിനാൽ നിങ്ങൾക്ക് തോന്നുന്ന വൈകാരിക ആവശ്യകതകൾ മറ്റ് ആളുകൾക്ക് നൽകാൻ കഴിഞ്ഞേക്കും. നിങ്ങൾ ആളുകളെ അവരുടെ മാനുഷിക ഗുണങ്ങളാൽ വിലയിരുത്തണം, അവരുടെ സമ്പത്താൽ ആവരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇപ്പോൾ പരിഗണിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊന്ന്, മറ്റുള്ളവർ ഉദാരത പാലിക്കാൻ തയ്യാറാവുമ്പോൾ അവർ പ്രതിഫലമായി എന്തെങ്കിലും പ്രതീക്ഷിക്കും എന്നതാണ്. ഒരുപക്ഷേ നിങ്ങൾ നൽകാൻ തയ്യാറായതിനേക്കാൾ കൂടുതലാവും ആ പ്രതിഫലം. പങ്കാളികൾക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി നടപ്പിലാക്കണമെങ്കിൽ നിങ്ങൾക്ക് ടെലിപതി പോലുള്ള കഴിവ് വേണ്ടിവരും!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook