scorecardresearch
Latest News

Daily Horoscope June 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 10, 2022: ഇടവം രാശിയേക്കുറിച്ച് ഇന്ന് സംസാരിക്കാംം. അതിന്റെ ഗുണങ്ങൾ യാഥാസ്ഥിതികമാണ്, പുരാതന കാലം മുതൽ ഇത് ഇന്ത്യയുമായി അതിന്റെ സഹോദരി രാശിയായ മകരം വഴി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ ചില മതവിശ്വാസങ്ങളും ആചാരങ്ങളും ഇന്ത്യ സംരക്ഷിക്കുന്നത് അതിനാലാണെന്നാണ് പല ജ്യോതിഷികളും കരുതുന്നത്. അവയിൽ പലതും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ ആഴ്ച ഇതുവരെ പരിഗണനയിൽ നിന്ന് ഒഴിഞ്ഞുമാറിയ ഒരു ഗ്രഹമാണ് ബുധൻ, എന്നിട്ടും അത് വളരെ സൗമ്യമായി അതിന്റെ പ്രത്യേക മാന്ത്രികത പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഭാവനയെ വ്യാപിക്കാന്‍ അനുവദിക്കുക, നിങ്ങളുടെ സ്വപ്നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ഉറപ്പാക്കുക. ജോലിസ്ഥലത്ത് പോലും, ഒരു ക്രിയാത്മകമായ അന്തരീക്ഷം സൃഷ്ടിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾക്ക് സഹിക്കാൻ കഴിയാത്ത ഒരുതരം വ്യക്തിയുണ്ടെങ്കിൽ, അത് നിങ്ങൾക്ക് നേരെ തങ്ങളുടെ വാശിയോടെയുള്ള അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. ആരെങ്കിലും നിങ്ങളെ അവരുടെ ലക്ഷ്യത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കാനുള്ള സാധ്യതയുള്ളതിനാൽ മാത്രമാണ് ഞാൻ ഇത് പറയുന്നത്. ശരിയെന്ന് തോന്നുന്നത് ചെയ്യുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ തൊഴില്‍പരവും ലൗകികവുമായ അഭിലാഷങ്ങളിൽ സൂര്യൻ പുതിയ വെളിച്ചം വീശുന്നു. നിങ്ങളുടെ ആദർശപരമായ അഭിലാഷങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു, ലോകത്തെ കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിൽ നിങ്ങളുടെ പങ്ക് വഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ ആഴ്‌ചയിലുടനീളം ചന്ദ്രൻ അതിന്റെ സംരക്ഷണം നിങ്ങൾക്ക് നല്‍കുന്നു. ധാർമ്മികമായി  ശരിയായിരിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ട് പോകാനുള്ള ഒരേയൊരു മാർഗ്ഗം എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാം. ഇന്നത്തെ ഭാവങ്ങൾ കർക്കടക രാശിക്കാർക്ക് അനുകൂലമാണ്.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജോലിസ്ഥലത്തെ എന്തോ ഒന്ന് നിങ്ങളെ വളരെ വികാരഭരിതരാക്കുന്നു. തൊഴില്‍പരമായ പോരാട്ടങ്ങള്‍ നിങ്ങളുടെ ഗാർഹിക ജീവിതത്തെ ബാധിക്കാൻ തുടങ്ങിയെന്ന് കണ്ടെത്തിയേക്കാം, ഒരുപക്ഷേ പ്രതികൂലമായിട്ടായിരിക്കാം. പക്ഷേ മികച്ച ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വ്യക്തിപരമായ ഒരു പുതിയ തുടക്കത്തിനുള്ള അവസരമുണ്ടെന്ന് തോന്നുന്നു, എന്നാൽ ആദ്യം നിങ്ങൾ ഒരു അപ്രതീക്ഷിത തടസ്സം നീക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നേരായതും മാന്യവും സത്യസന്ധവും പ്രായോഗികവുമായ ഒരു പ്രവർത്തന ഗതിയിൽ തുടരുക. നിങ്ങളുടെ രാശിയുടെ  ഗുണങ്ങൾ വിലമതിക്കേണ്ട ഒരു സമയമാണിത്. നിങ്ങൾ ചെയ്യേണ്ടത് ചെയ്യുക, ഏത് വിമർശനത്തെയും ധിക്കരിക്കുക. നിങ്ങളുടെ ചെലവുകൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുക.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ടെലിവിഷൻ സോപ്പ് ഓപ്പറകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ ആദ്യം അർത്ഥശൂന്യമായ തർക്കങ്ങൾ നടത്തി അവരെക്കുറിച്ച് സംസാരിക്കാൻ ഇരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പറയാനുദ്ദേശിക്കുന്ന കാര്യം ഇതാണ്, അടുത്തിടെ സംഭവിച്ച ഒരു പ്രശ്നത്തെ സംബന്ധിച്ച് ഇരുന്നു സംസാരിക്കാനുള്ള സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ ആഴ്ച യാത്ര വൈകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് അനുകൂലമായവ നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അത്തരമൊരു സാഹചര്യത്തെ നേരിടാൻ നിങ്ങൾ ഇപ്പോൾ തയ്യാറായിരിക്കണം. പ്രാഥമികമായ മുൻകരുതലുകൾ എടുത്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുക എന്നത് നിസാര കാര്യമാണ്. ഒരു തുടക്കത്തിനായി, നിങ്ങൾക്കൊപ്പം താമസിക്കുന്ന ആളുകൾക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് കണ്ടെത്തുക.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കഴിഞ്ഞ വാരാന്ത്യത്തിൽ നിങ്ങളുടെ ഗാർഹിക, കുടുംബ കാര്യങ്ങളിൽ ഒരു പുതിയ കാര്യം സംഭവിച്ചിട്ടുണ്ട്. ഞാൻ ഇത് വരെ പരാമർശിക്കാൻ വൈകിയതിന്റെ കാരണം, പലപ്പോഴും ഈ കാര്യങ്ങൾ ഇല്ലാതാകാന്‍ കുറച്ച് സമയമെടുക്കും എന്നതാണ്. എന്നാൽ ക്രമേണ ജീവിതം മെച്ചപ്പെട്ടതായി മാറിയെന്ന് നിങ്ങൾ മനസിലാക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പതിവ് കാര്യങ്ങളില്‍ നിന്ന് ഒരു ഇടവേള കണ്ടെത്തുക. ഇത് സന്തോഷത്തിനും വിശ്രമത്തിനുമുള്ള സമയമാണ്, ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും സൗഹൃദം ആസ്വദിക്കാനുള്ള സമയമാണിത്. ദൈനംദിന കാര്യങ്ങള്‍ ആസ്വദിക്കാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കാൻ അനുവദിക്കരുത്, കൂടാതെ പുതിയതും വ്യത്യസ്തവുമായ ആളുകളെ കണ്ടുമുട്ടാന്‍ ശ്രമിക്കുക.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സ്വന്തം പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആഴത്തിൽ മുറിവേറ്റേക്കാം, എന്നിരുന്നാലും കുടുംബാംഗങ്ങൾക്കും നിങ്ങൾക്കൊപ്പം താമസിക്കുന്ന ആളുകൾക്കും നിങ്ങളുടെ ശ്രദ്ധ ആവശ്യമാണെന്ന് മനസിലാക്കുക. എല്ലാവരും തികച്ചും സന്തുഷ്ടരും സംതൃപ്തരുമാണെന്ന് കാണാൻ നിങ്ങളുടെ പരമാവധി ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കായി ചെയ്യുന്നതിനായുള്ള ഊര്‍ജം മറ്റ് കാര്യങ്ങളില്‍ നഷ്ടപ്പെടുത്തരുത്. അടുത്ത പങ്കാളികൾ എന്ത് വിചാരിക്കുന്നുവെന്നത് പരിഗണിക്കാതെ, നിങ്ങളുടെ ജീവിതത്തില്‍ തൃപ്തി നല്‍കുന്ന മേഖലകളിൽ കൂടുതൽ പരിശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 10 2022 aries gemini cancer virgo capricorn zodiac signs check astrological prediction