Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Horoscope Today June 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope, Astrology, iemalayalam

നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today June 10, 2020: ആകാശത്ത് സജീവമായ മേഖലയിലാണ് ഇന്നത്തെ ചന്ദ്രന്റെ സ്ഥാനം. ആഗോള തലത്തില്‍ നാടകീയമായ നിമിഷമാണിത്. എന്തും സംഭവിക്കാം. ജ്ഞാനത്തോടെ നമ്മുടെ നേതാക്കന്‍മാര്‍ പ്രവര്‍ത്തിക്കണം. ലോകത്തെ കലുഷിതമായ വെള്ളത്തിലൂടെ നയിച്ചത് സുരക്ഷിത സ്വര്‍ഗത്തിലെത്തിക്കണം. നമ്മളെല്ലാം ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

Read Here: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സ്വന്തക്കാരേയും കുട്ടികളേയും കരുതുന്നതിലും നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിലും ഒരു വൈരുദ്ധ്യവുമില്ല. വസ്തുതകള്‍ക്കൊപ്പം തങ്ങളുടെ സ്വപ്‌നങ്ങളും ചേര്‍ന്ന് സഹപ്രവര്‍ത്തകരേയും തൊഴിലുടമകളേയും പ്രചോദിപ്പിക്കുമെന്ന് തിരിച്ചറിയുക. അതിനാലാണ് നിങ്ങളുടെ സാമാന്യ ബോധത്തോടെയുള്ള നീക്കം പ്രധാനമാകുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ഗ്രഹനിലയിലെ ചില കാര്യങ്ങള്‍ ആസ്വാദ്യകരമായ മേഖലയിലേക്ക് മാറുന്നത് നിങ്ങളെ തൊഴില്‍പരമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ വൈകിക്കാന്‍ കാരണമാകും. ആഗ്രഹിക്കാനുള്ള സമയമാണിത്. വിനയമല്ല. രണ്ടാമതെത്തുകയല്ല ഒന്നാമതെത്തുകയാണ് ലക്ഷ്യം വയ്‌ക്കേണ്ടത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ ഭൂതകാലം കൃത്യമായി ഓര്‍ക്കുന്നുണ്ടാകും. നിങ്ങള്‍ പഠിച്ച പാഠങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിങ്ങള്‍ ഭാവനയില്‍ കാണണം. വ്യക്തിപരമായ ചെറിയൊരു മാന്യത മറ്റുള്ളവരില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നതിന് നിങ്ങളെ സഹായിക്കുമെന്നത് സത്യമാണ്. അതൊരു മോശം സംഗതിയല്ലെന്ന് നിങ്ങള്‍ക്ക് അറിയാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എല്ലാ 12 ചിഹ്നങ്ങളേയും ഒരു അവ്യക്തമായ പ്രണയ തേജോവലയം ബാധിക്കും. പക്ഷേ, അത് നിങ്ങളുടെ ഗ്രഹനിലയിലെ ശക്തമായ സംഗതിയാണ്. അതിനാല്‍ ധൈര്യമായി നിങ്ങളുടെ ഭാവനയിലെ വഴിയിലേക്ക് പൂര്‍ണമായും സഞ്ചരിക്കാം. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടുവെന്ന് മറ്റുള്ളവര്‍ പറഞ്ഞേക്കാം. അത് കാര്യമാക്കേണ്ടതില്ല. അവര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മാറ്റിവച്ച ഷോപ്പിങ് യാത്രയാണെങ്കില്‍ പോലും ധനകാര്യങ്ങളില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ സഹായം തേടി വരുമെന്ന വിധിയെ കാത്തു നില്‍ക്കുന്നതിന് പകരം നിങ്ങള്‍ സ്വയം സഹായിക്കുന്നതിന് തയ്യാറെടുക്കുന്നതിനുള്ള ഒരു ശക്തമായ പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ക്ക് കുറച്ചു കൂടി ആത്മവിശ്വാസം ഇന്നുണ്ടാകും. ക്രിയാത്മകവും സംഘടനാപരവുമായി കാര്യങ്ങളില്‍ നിങ്ങള്‍ മറ്റുള്ളവരെ കടത്തിവെട്ടുമെന്നതാണ് പോയിന്റ്. നിങ്ങള്‍ അത് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ വീട് കൂടുതല്‍ ആനന്ദകരമാക്കുവാന്‍ കുറച്ച് സമയം മാറ്റിവയ്ക്കണം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഈ നിമിഷം നിങ്ങള്‍ മികച്ച ആശയങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കാം. മറ്റുള്ളവര്‍ക്ക് നേട്ടമുണ്ടാകുന്ന പദ്ധതികള്‍ കണ്ടെത്തുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുകയാണ് ഇന്നത്തെ താരങ്ങള്‍ ചെയ്യുന്നത്. മറ്റൊരാളുടെ പിന്നിലേക്ക് മാറാനുള്ള ഏതൊരു തോന്നലിനേയും നിങ്ങള്‍ കരുതിയിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ സാമൂഹിക ജീവിതത്തെ ക്രമീകരിക്കുന്നതിനായുള്ള ചിന്തകൾക്കുളള സമയമാണിത്. അല്ലെങ്കില്‍ പരിപാടികള്‍ നിങ്ങളെ വഴിയാധാരമാക്കി കടന്നുപോകും. കൗതുകകരവും പ്രതീക്ഷ നിറഞ്ഞതുമായ വഴികള്‍ കണ്ടെത്തി പുതിയ അനുഭവങ്ങള്‍ തേടണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

എല്ലാ തൊഴിലുകളിലും ഉല്‍പാദനക്ഷമമാകുമെങ്കിലും താരങ്ങള്‍ വൈകുന്നേരത്തോടെയാണ് സഹായകരമാകുക. അതിനാല്‍, രാത്രി ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍, തെറ്റായ വാഗ്‌ദാനങ്ങള്‍ നല്‍കുന്ന മൃദുഭാഷികളായ കച്ചവടക്കാരെ ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സഹായകരമായ ഗ്രഹകാര്യങ്ങളുടെ ഒരു കാലത്തിലാണ് നിങ്ങള്‍. സാമൂഹികപരമായി നിങ്ങള്‍ കുറച്ച് അസാധാരണമായ കാര്യങ്ങള്‍ ചെയ്യണം. നിങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിച്ചിരുന്ന പ്രവൃത്തികള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷം നല്‍കുമെന്ന് നിങ്ങള്‍ കണ്ടെത്തും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കച്ചവടകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. പങ്കാളിത്ത സാമ്പത്തിക കാര്യം ഐശ്വര്യകരമാകും. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നിങ്ങള്‍ നോക്കേണ്ടതില്ല എന്നല്ല അര്‍ത്ഥം. എതിരാളികള്‍ ഭാവിയില്‍ കൂടുതല്‍ സൗഹാര്‍ദപരമാകുന്നതിന് നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ പൂര്‍ണമായും അനുപമമായിരിക്കും. പക്ഷേ, സംഘമായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം നിങ്ങള്‍ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ടാകും. ചില വൈകാരിക തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ എത്ര ബുദ്ധിമാനാണെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. മാറ്റിവച്ച വീട്ടുകാര്യങ്ങള്‍ നിങ്ങള്‍ സാധിച്ചാല്‍ ചെയ്യണം. അതൊരു പ്രതിസന്ധിയായി മാറും മുമ്പ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 10 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express