Horoscope Today June 09, 2020: ഞാനിന്നലെ ചന്ദ്രനെ കുറിച്ച് പരാമര്‍ശിച്ചു. എന്നാല്‍ ഈ ആഴ്‌ചയിലെ ആവേശകരമായ പ്രകൃതത്തിന്റെ ഒരു സൂചകം മാത്രമാണത്. ആക്രമണോത്സുകമായ ചൊവ്വാഗ്രഹവും തീക്ഷണമായ പ്ലൂട്ടോയും തമ്മിലെ വൈകാരിക നിലയില്‍ നിന്നും നമ്മള്‍ ഇപ്പോഴും പുറത്ത് വരുന്നതേയുള്ളൂ. അത് ചില ആളുകളെ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ പ്രേരിപ്പിക്കും.

Read Here: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒത്തുതീര്‍പ്പിനേക്കാള്‍ മത്സരത്തെയാണ് നക്ഷത്രങ്ങള്‍ കടാക്ഷിക്കുക. അതിനാല്‍ എല്ലാ ഊര്‍ജ്ജസ്വലർക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും ഒരുദിനമുണ്ട്. തൊഴില്‍ദാതാക്കള്‍ ചൊറിയന്‍മാരും സ്ഥിരതയില്ലാത്തവരും ആകും. അതിനാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോകുക. മറ്റുള്ളവര്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തു തരാന്‍ കാത്ത് നില്‍ക്കാതെ നിങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ നിങ്ങള്‍ പഠിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരു പ്രധാന പ്രൊഫഷണല്‍ ലക്ഷ്യം നേടാന്‍ നിങ്ങള്‍ക്ക് ആഗ്രഹം തോന്നുന്നുവെങ്കില്‍ തല്‍ക്കാലത്തേക്ക് പിന്‍മാറി നില്‍ക്കണം. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന അടിസ്ഥാന കാര്യങ്ങളെ ശ്രദ്ധിക്കുകയെങ്കിലും വേണം. അതില്ലാതെ വിജയിക്കാന്‍ കഴിയില്ല. വിശദാംശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നേട്ടമുണ്ടാക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാ പുറമേയുള്ള ധന, സാമ്പത്തിക വിഷയങ്ങള്‍ക്കും പിന്നില്‍ ഒരു ആഴമേറിയ ചോദ്യം കിടപ്പുണ്ട്. നിങ്ങളുടെ അടുത്ത പങ്കാളികള്‍ക്ക് നിങ്ങള്‍ നല്‍കുന്ന മൂല്യമെന്താണ്. കുറ്റബോധത്തിന്റെ ആവശ്യമില്ല. എങ്കിലും ആരും വീണ്ടും നിങ്ങളെ ഉപയോഗിക്കാന്‍ ഇടവരരുത്. കൂടാതെ, സുഹൃത്തുക്കളെ അവര്‍ എത്ര സമ്പാദിക്കുന്നുവെന്നത് വച്ച് അളക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ധനവും പ്രചോദനവും നിങ്ങളുടെ ഗ്രഹനിലയില്‍ ഒരുമിച്ച് വരുന്നതിനാല്‍ പ്രേമാര്‍ദ്രമായ സമ്മാനങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും പറ്റിയ സമയമാണ്. ഭൂതക്കാലക്കുളിര് നല്‍കുന്ന ഏതൊരു സാധനവും വാങ്ങുന്നതിനുള്ള അവസരം ഉപയോഗിക്കുക. നിങ്ങളുടെ ഭൂതകാലത്തെ വീണ്ടും ഓർമിക്കുന്നത് രസകരമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തങ്ങളുടെ സാന്നിധ്യം പങ്കാളികള്‍ പതിയെ ഉറപ്പിക്കും. നിങ്ങളുടെ വ്യക്തിപരമായ സുരക്ഷയാണ് ഇപ്പോള്‍ പ്രധാനം. നിങ്ങള്‍ സ്ഥിരമായ ബന്ധങ്ങള്‍ക്കുവേണ്ടി തിരഞ്ഞു തുടങ്ങും. സംതൃപ്തിയുടെ താക്കോല്‍ സ്ഥിരതയിലാണ്. ചിലപ്പോഴത് അങ്ങനെ തോന്നണമെന്നില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചില പ്രധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചിലപ്പോള്‍ ഒരു ദിവസം നല്‍കേണ്ടി വരും. പലരും നിങ്ങളെ ചവിട്ടി കടന്നു പോയിയെന്നും അത് അവസാനിപ്പിക്കണമെന്നും നിങ്ങളില്‍ പലര്‍ക്കും തോന്നിയേക്കാം. നിങ്ങള്‍ക്കുവേണ്ടി നിവര്‍ന്നു നില്‍ക്കൂ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വീട്ടിലൊരു മാറ്റം കൊണ്ടുവരണമെന്ന മാനസികാവസ്ഥയിലാകും നിങ്ങള്‍. പക്ഷേ, വിഡ്ഢികളുമായിട്ടാണ് നിങ്ങള്‍ ഇടപെടുന്നതെങ്കില്‍ എനിക്ക് സംശയമുണ്ട്. ഒരു കുഴപ്പമുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ മികച്ചതായിരിക്കും. പക്ഷേ, അത് പ്രയോഗികമായിരിക്കുകയുമില്ല. ദീര്‍ഘകാല മൂല്യമുള്ള എന്തെങ്കിലും നേടുന്നതിന് നിങ്ങള്‍ പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളിന്ന് ചിന്തിക്കുന്നതിലും പറയുന്നതിലും കവിതയുടെ സ്പര്‍ശമുണ്ടാകും. എല്ലാ കലാകാരന്‍മാര്‍ക്കും പ്രണയിതാക്കള്‍ക്കും പറ്റിയ ദിവസമാണ്. പക്ഷേ, അവഗണിക്കാനാകാത്ത പ്രായോഗിക പതിവുകളുള്ളവര്‍ക്ക് അത്ര ചേരുന്നതല്ല ഈ ദിനം. നിങ്ങളുടെ വേഗതയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് മികച്ച ഉപദേശം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിലവിലെ പ്രേമാര്‍ദ്ര ഘട്ടത്തിന്റെ അവസാനത്തിലേക്ക് ശുക്രന്‍ ചലിക്കുകയാണ്. നിങ്ങളുടെ വൈകാരിക സാഹചര്യങ്ങളില്‍ നിന്നും നേട്ടം കൈവരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ കൂടെ അവശേഷിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഉച്ചയ്ക്ക് മുമ്പ് നിങ്ങള്‍ ഫോണ്‍ ചെയ്യുകയോ മറ്റെന്തെങ്കിലും വഴികളിലൂടെയോ ക്ഷണിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് ഒന്നോ രണ്ടോ വൈകാരിക രഹസ്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍, എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതയ്ക്ക് അവകാശമുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് കണ്ടെത്താന്‍ പങ്കാളികള്‍ ഉറപ്പിച്ചിരിക്കുമെന്നത് ഓര്‍ക്കുക. വിശ്വാസ യോഗ്യമായൊരു കഥ തയ്യാറാക്കി വയ്ക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റുള്ളവരെ കേള്‍ക്കാതെ നിങ്ങള്‍ക്ക് മറ്റൊരു വഴിയുമില്ല. അല്ലെങ്കില്‍ നിങ്ങള്‍ വേദനയോടെ നേടിയതെല്ലാം ഉപേക്ഷിക്കേണ്ടി വരും. നിങ്ങളുടെ വാക്കുകളോട് മറ്റുള്ളവര്‍ യോജിക്കണമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം നിങ്ങള്‍ പ്രശ്‌നത്തെ സ്വയം വിശദീകരിച്ചാല്‍ ഒരു കരാറിലെത്തുന്നത് എളുപ്പമാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിയില്‍ മുഴുകുക. തിരക്കുള്ളയാളായിരിക്കുക. ഒരു അമിത സമ്മര്‍ദ്ദ സാഹചര്യത്തിലേക്ക് വഴുതി വീഴാതിരിക്കുക. ഭൂതകാലത്തിലെ സന്തോഷങ്ങളുടെ ഫലമായിട്ടാകം നിങ്ങള്‍ ചിലപ്പോള്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ ഗ്രഹങ്ങളുടെ ഊർജം വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ സ്വയം ക്രമീകരിക്കുകയെന്നതാണ് കാര്യം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook