scorecardresearch
Latest News

Daily Horoscope June 07, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 07, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 07, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 07, 2022: ആഴ്ചയുടെ അടയാളമായ മീനം രാശിയെക്കുറിച്ച് പറയാം. ഈ രാശിയിൽ ജനിച്ച ഒരാളുമായി നിങ്ങൾ അടുത്തിടപഴകുന്നുണ്ടെങ്കിൽ, നിങ്ങളുടെ പേരിൽ പലതും ചെയ്യാൻ നിങ്ങൾക്ക് അവരെ പ്രേരിപ്പിക്കാം. ഇക്കാര്യത്തില്‍ ഒരുപാട് ശ്രദ്ധ ചെലുത്തേണ്ടതില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സമൂലമായ മാറ്റത്തിന്റെ ഗ്രഹമായ യുറാനസുമായി സൂര്യൻ ഇപ്പോഴും സൃഷ്ടിപരമായ ബന്ധത്തിലായിരിക്കാം, പക്ഷേ ചന്ദ്രൻ വ്യത്യസ്തമായ ആശയങ്ങൾ തേടുകയാണ്. ജ്ഞാനിയായ മേടം രാശിക്കാര്‍ മാറ്റങ്ങള്‍ മുൻകൂട്ടി കാണും, പ്രധാനമായും സുഹൃത്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ഗ്രഹത്തിന്റെ ഭരണാധികാരിയായ ശുക്രൻ ഉടൻ തന്നെ വിവേകപൂർണ്ണമായ ഒരു പ്രദേശത്ത് നിന്ന് ഒരു വികേന്ദ്രീകൃതമായ ഒന്നിലേക്ക് നീങ്ങും, ഇത് നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ എല്ലാം വ്യക്തമാകും. അതിനാൽ വൈകാരിക വിഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തികച്ചും സൗഹാർദ്ദപരമായ ദിവസമാണ്. മറ്റുള്ളവരെ അവഗണിക്കുന്നതിന് പകരം അവരുടെ നല്ല വാക്കുകള്‍ കേള്‍ക്കുക. എത്ര വിരസമായാലും വിചിത്രമായാലും എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ട്. നിങ്ങളുടെ ഒരു അഭിലാഷം സാക്ഷാത്കരിക്കാന്‍ പോകുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സുഹൃത്തുക്കൾ വാഗ്ദാനം ചെയ്യുന്നതെന്തും പരമാവധി പ്രയോജനപ്പെടുത്തുക. മറുവശത്ത്, നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും നിങ്ങളുടെ ബാഹ്യ ഇടപെടലുകളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് നിങ്ങൾ തിരിച്ചറിയണം. പക്ഷേ, അത് നിങ്ങൾ എടുക്കേണ്ട ഒരു റിസ്ക് ആണ്.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ ഭക്ഷണക്രമം തിട്ടപ്പെടുത്താനും കൂടുതൽ വ്യായാമം ചെയ്യാനുതമാവശ്യമായ കാര്യങ്ങള്‍ ചെയ്യുക. കുറേയധികം ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള സമയമാണിതെന്ന് തോന്നുകയാണെങ്കില്‍ അത് ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. നല്ലതോ ചീത്തയോ ആയ വലിയ മാറ്റത്തിന് യഥാർത്ഥ സാധ്യതയില്ല. പക്ഷേ ഇപ്പോൾ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ, തിരിച്ചടികള്‍ ഒഴിവാക്കാം. നിങ്ങളുടെ നിർബന്ധിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ല.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ മാനസികാവസ്ഥ വളരെ വേഗത്തിൽ മാറുകയും എല്ലാത്തരം വ്യത്യസ്‌തമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു സമയത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. ഇന്ന് നിങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രഹങ്ങളുടെ വശങ്ങൾ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിവേകവും നിശ്ചയദാർഢ്യവുമാണ് ഇപ്പോൾ നിങ്ങളുടെ ഗുണങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ എല്ലാ ജോലികളും മുന്നോട്ട് കൊണ്ടുപോകുക. എന്നാൽ അപകടസാധ്യതയുള്ളവയില്‍ കൈ വയ്ക്കാതിരിക്കുക. ഇത് ഉറപ്പിനുള്ള സമയമാണ്. ആശയക്കുഴപ്പത്തിനുള്ളതല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കും.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്റെ സ്ഥാനം വളരെ കഠിനമായി കാണപ്പെടുന്നു, അതിനാൽ നിങ്ങൾക്ക് നിരവധി നേട്ടങ്ങള്‍ ഉറപ്പുനൽകാനാകും. കുട്ടികളുമായും പ്രണയിതാക്കളുമായും ഉള്ള ബന്ധം നല്ലതായിരിക്കണം. സംസാരിക്കുന്ന ആളുകളുടെ വാക്കുകള്‍ കൃത്യമായി ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തൊഴില്‍പരമായ അഭിലാഷങ്ങള്‍ ഉണ്ടെങ്കിലും കുടുംബകാര്യങ്ങൾ പ്രധാനമാണ്. സ്നേഹവും വാത്സല്യവും വൈകാരിക സ്ഥിരതയും നിങ്ങളുടെ സന്തോഷത്തിനും ലൗകിക വിജയത്തിനും ഇപ്പോൾ നിർണായകമാണ്. നിങ്ങൾ വീടിനോട് ചേർന്ന് നിൽക്കേണ്ടതിന്റെയും പ്രായോഗിക ലക്ഷ്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റേയും ആവശ്യകത മനസിലാക്കുക.

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ രാശിയിലെ സജീവമായ ഒരു പ്രദേശവുമായി ചന്ദ്രൻ വിന്യസിച്ചിരിക്കുന്നു, ഒപ്പം സ്വയം ശരിയാണെന്ന കാര്യം വിശദീകരിക്കാൻ നിങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ നിരവധി വിഷയങ്ങള്‍ നിങ്ങൾക്ക് വൈകാരികമായി തോന്നിയേക്കാം. നിങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി നിങ്ങൾ അനുഭവപ്പെടാം. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ രാശിയില്‍ ഇപ്പോൾ നല്ല ബന്ധത്തിലാണ് സൂര്യൻ. എല്ലാ ഭാഗ്യശാലികളായ മീനരാശിക്കാർക്കും ആഘോഷിക്കാനുള്ള കാരണം ഇപ്പോഴുണ്ടായിട്ടുണ്ടെന്നോ അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്നതാണെന്നോ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 07 2022 aries gemini cancer virgo capricorn zodiac signs check astrological prediction