scorecardresearch

Latest News

Daily Horoscope June 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 06, 2022: മീനം രാശിയാണ് എന്റെ ഈ ദിവസത്തെ അടയാളം. അതിനാൽ ലോകം മുഴുവൻ വൈകാരികവും പ്രണയം നിറഞ്ഞതുമായി വഴിത്തിരിവിലേക്ക് നീങ്ങിയേക്കാം. നിങ്ങൾ ഒരു മീനരാശിയില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ വളരെ നല്ല സമയമാണ്. എന്നാല്‍ മകരം രാശിയിലുള്‍പ്പെട്ടവര്‍ക്ക് ചുറ്റും അവര്‍ക്ക് മനസിലാകാത്ത പലകാര്യങ്ങളും സംഭവിക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജോലിസ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മേടം രാശിയില്‍ ഉള്‍പ്പെട്ടവര്‍ നേടിയെടുത്ത കാര്യങ്ങള്‍ പൊതുജന പരിശോധനയ്ക്ക് വിധേയമായേക്കും. ഈ ആഴ്ച തീരുന്നതിന് മുന്‍പ് തന്നെ അത് സംഭവിച്ചേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മുന്നില്‍ വരുന്ന സുപ്രധാന വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുക. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് സമാനതകളില്ലാത്ത തരത്തില്‍ ബഹുമാനവും ആദരവും നല്‍കും.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലെ പ്രതിസന്ധി ഒരിക്കല്‍ക്കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാശിയനുസരിച്ച് നിങ്ങൾ ഒരു ദീർഘകാല ചക്രത്തിലൂടെ കടന്നുപോകുന്നു. അതിൽ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ വളരെ ആഴത്തിലുള്ള പ്രാധാന്യമുള്ളതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ ആഴ്ച നിങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ജൂൺ മാസത്തിലെ കര്‍ക്കിടകം രാശിക്കാര്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ജൂലൈയില്‍ ജനിച്ചവര്‍ നിലവിലുള്ള കാര്യങ്ങൾ ചെയ്യാനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. 

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അടുത്ത ഏഴ് ദിവസങ്ങളില്‍ തൊഴില്‍പരമായി ഒരു നിര്‍ണായക ഘട്ടത്തില്‍ നിങ്ങളെത്തും. അത്തരം സമയങ്ങളിൽ പ്രവർത്തിക്കാനുള്ള മാർഗം വിവേകത്തോടെയും ജാഗ്രതയോടെയും ഓരോ അവസരവും നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റുക എന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ ആഴ്ചയില്‍ നിങ്ങള്‍ ഒരു ആശയക്കുഴപ്പത്തിലായേക്കാം. അതിലൂടെ നിങ്ങളുടെ സ്വാഭാവിക അഭിനിവേശവും ഉത്സാഹവും സാഹസികമായി മുന്നോട്ട് പോകാനുള്ള നിങ്ങളുടെ ശൈലിയും തമ്മില്‍ വൈരുദ്ധ്യമുണ്ടാകും. നിങ്ങളുടെ ചിലവുകള്‍ വീണ്ടും വര്‍ധിക്കാന്‍ പോവുകയാണെന്ന് തോന്നുന്നു.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇത് വിട്ടുവീഴ്ചയ്ക്കുള്ള ആഴ്ചയല്ല. നിങ്ങളുടെ നിലപാടുകള്‍ മുറുകെ പിടിക്കാനുള്ള സമയമല്ല ഇത്. എന്തായാലും നിങ്ങൾക്ക് ഒരിക്കലും അത്ര നല്ല പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. പങ്കാളികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒന്നോ രണ്ടോ വെല്ലുവിളികൾ നേരിടേണ്ടി വന്നാലും, നിങ്ങളുടെ താൽപ്പര്യങ്ങള്‍ക്ക് അനുകൂലമാണ് എല്ലാം. ഭാഗ്യവശാൽ, സൂര്യന്റെ സാന്നിധ്യം നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ആദ്യം ക്ഷമാപണം നടത്തുക.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കൽ കൂടി സംസാരിച്ചാൽ വിഷമിക്കരുത്. നിങ്ങൾ ഒരു പ്രത്യേക ഹ്രസ്വകാല ഘട്ടത്തിന്റെ അവസാനത്തോട് അടുക്കുകയാണ്, അടുത്ത മൂന്ന് മാസങ്ങളിൽ നിങ്ങളുടെ അഭിവൃദ്ധിയുടെ സാധ്യതകൾ ഈ ആഴ്‌ചയുണ്ടാകുന്ന പ്രതിസന്ധിയെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് വേണമെങ്കിൽ, ആഴ്‌ചയിലെ വെല്ലുവിളി നിറഞ്ഞതും ഊർജ്ജസ്വലവുമായ വിന്യാസങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഏത് പൊരുത്തക്കേടും നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റിയേക്കാം. 

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

 ചെറിയ തോതിൽ പോലും, മറ്റ് ആളുകൾക്ക് ജീവിക്കാനുള്ള മികച്ച മാർഗം കാണിക്കാൻ നിങ്ങൾക്ക് കഴിവുണ്ട്. അവരെ മാതൃകാപരമായി പഠിപ്പിക്കുക, എന്നാൽ അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതകൾ വികസിക്കുകയാണ്. നിങ്ങളിൽ പലരും ഇപ്പോൾ ഒരു ഔപചാരിക കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ആഴ്ച, നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ യഥാർത്ഥ സ്വഭാവം വ്യക്തമാകും, തുടരണോ ഉപേക്ഷിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കേണ്ടിവരും. നിങ്ങൾ ഒരു വിട്ടുവീഴ്ച കണ്ടെത്താൻ ശ്രമിക്കും, പക്ഷേ അത് നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 06 2022 aries gemini cancer virgo capricorn zodiac signs check astrological prediction