Latest News

Horoscope Today June 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 05, 2021: ബഹിരാകാശം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? ഒരുകാലത്ത് ഗ്രഹങ്ങൾ ഈഥർ എന്ന നിഗൂഢമായ പദാർഥത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. പിന്നീട് ബഹിരാകാശം ശൂന്യമാണെന്നും അതിൽ ഒന്നുമില്ലെന്നും മനസിലാക്കി. അതാണ് ഞാൻ സ്കൂളിൽ പഠിച്ചത്! പക്ഷേ ഞങ്ങൾ ഇപ്പോൾ കരുതുന്നത് അത് മറ്റൊന്ന് കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. ഇപ്പോഴാണ് അതിനെ ഇരുണ്ട ദ്രവ്യം എന്ന് വിളിച്ചു തുടങ്ങിയത്. നമുക്ക് അതിനെ കാണാനോ, തൊടാനോ, മണക്കാനോ സാധിക്കില്ല. പക്ഷേ നമ്മൾ ഇപ്പോഴും കരുതുന്നു അത് അവിടെയുണ്ടെന്ന്.

Also Read: Horoscope of the Week (May 30-June 05, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഇപ്പോൾ പരിഭ്രാന്തിയിലായിരിക്കാം, ലക്ഷ്യമില്ലാതെ ഒഴുകുന്ന പോലെ തോന്നിയേക്കാം. എന്തുകൊണ്ടാണ് അത് അങ്ങനെ ആയിരിക്കുന്നത് എന്ന് വ്യക്തമല്ല, എന്നാൽ നിങ്ങൾ ഉടൻ തന്നെ ഒരിടത്തു കാലുറപ്പിക്കും എന്ന് പറയാൻ കഴിയും. കാഴ്ചപാടുകൾ ക്രിയാത്മകമാക്കാനും, സമീപനങ്ങൾ ഉറച്ചതുമാക്കാനുള്ള സമയമാണിത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കപ്പെടാൻ തുടങ്ങും, ചില ഗ്രഹങ്ങൾ തമ്മിൽ കനത്ത യുദ്ധം നടക്കുകയാണ്, നിങ്ങളുടെ വൈകാരികമായ സുരക്ഷക്കായി ആഴത്തിലുള്ള പ്രത്യാഘാതങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്നു. മുമ്പത്തെപ്പോലെ കാര്യങ്ങൾ തുടരാനാവില്ലെന്ന് നിങ്ങൾ ഇതിനകം തീരുമാനിച്ചിരിക്കാം. എന്നാലത് നിങ്ങൾക്ക് വളരെ കാലമായി അറിയാം. അതിനെ കുറിച്ചു ഇപ്പോൾ ചിന്തിക്കുകയാണെങ്കിൽ, അതിനെ മെച്ചപ്പെടുത്താനുള്ള ഒരു സമയമാണിത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇപ്പോഴത്തെ അടിസ്ഥാന ട്രെൻഡുകളെ നിങ്ങൾ അറിഞ്ഞിട്ടുണ്ടെങ്കിൽ, ഇത് അദ്വിതീയവും ആശ്വാസകരവുമായ അനുഭവങ്ങളുടെ സമയമാണെന്ന് നിങ്ങൾക്കറിയാൻ കഴിയും.അപ്പോഴും ഗുരുതരമായ വൈകാരിക ചോദ്യങ്ങൾ കൈകാര്യം ചെയ്യാനുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. യഥാർത്ഥ പ്രശ്നങ്ങളിലേക്ക് കടക്കുക എന്നത് ബുദ്ധിമുട്ടാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ജീവിതത്തിൽ ചൊവ്വ ഉണ്ടാകുന്ന വിട്ടുവീഴ്ചയില്ലാത്ത സ്വാധീനം നിങ്ങൾക്ക് മനസിലാകും. നിങ്ങളുടെ പ്രവർത്തന രീതികളും, കാര്യങ്ങളും മികച്ചതിനായി മാറ്റണം എന്ന് ഇപ്പോൾ തന്നെ നിങ്ങൾ മനസിലാക്കണം. കുറച്ചു അധികം പണം ചിലവഴിച്ച് നിങ്ങൾ അതിനു ഒരു തുടക്കമിടും എന്ന് ഞാൻ കരുതുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾ വിരിഞ്ഞുവരുന്നതായും അതുവഴി വൈകാരിക ആക്രമണങ്ങളിൽ നിന്ന് അഭയം പ്രാപിക്കുന്നതായും തോന്നും. നിങ്ങൾ‌ കൂടുതൽ‌ ആഴത്തിൽ‌ ഇടപെടണമെന്ന്‌ കരുതുന്ന ആളുകൾ‌ക്കിടയിലും നിങ്ങൾ‌ പിൻ‌വാങ്ങാണം എന്ന് താൽ‌പ്പര്യപ്പെടുന്നവർ‌ക്കിടയിലും പെട്ട് നിങ്ങൾ‌ അന്യായമായി ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയേക്കും. സാമ്പത്തിക ഏറ്റുമുട്ടലുകളിൽ ശ്രദ്ധിക്കുക. അവ ഒഴിവാക്കാവുന്നതാണ്, നിങ്ങൾക്ക് അറിയാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഏഴു ഗ്രഹങ്ങൾ നിങ്ങളുടെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും നിങ്ങളുടെ സ്വന്തം പാതയിൽ പോകാൻ നിർദ്ദേശിക്കുന്നതും മോശം പിന്തുണയല്ല. ചില സാഹസികവും അസാധാരണവുമായ നടപടികൾ സ്വീകരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ സമ്മർദ്ദമില്ല. പക്ഷേ അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള അവസരം അവിടെയുണ്ട്. അതു ഉപയോഗിക്കുക എന്നത് നിങ്ങളുടെ തീരുമാനമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ മധുരമായ സ്വഭാവമാണ് നിങ്ങളുടെ വികാരങ്ങളും ദേഷ്യവും നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നത്. ഒരു ബിസിനസ്സ് വിഷയത്തിൽ നിങ്ങൾ കഷ്ടത അനുഭവിച്ചുവെന്ന് ഭയപ്പെടുന്നുവെങ്കിൽപ്പോലും നിങ്ങൾ മനോഹരമായി തന്ത്രവും നയതന്ത്രവും പ്രയോഗിക്കുന്നത് തുടരണം. ഇത് ക്ഷമിക്കാനും മറക്കാനുമുള്ള സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പങ്കാളികൾക്ക് അവരുടേതായ വിശ്വാസങ്ങളും, ചിന്തകളും, വികാരങ്ങളും ഉണ്ടെന്ന സത്യം അംഗീകരിക്കുക. വെല്ലുവിളികൾ ഏറ്റെടുത്ത് വെല്ലുവിളികൾക്ക് ഒപ്പത്തിലേക്ക് ഉയരാൻ നിങ്ങൾക്ക് കഴിയും, എന്നാലും കാര്യങ്ങളെ തൽസ്ഥിതിയിൽ തുടരാനും അവരുടെ വഴിയേ പോകാനും അനുവദിക്കുന്നതാണ് നല്ലത്. പങ്കാളികൾ അമിതമായി ആശയകുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്, പക്ഷേ അതെല്ലാം നിലവിലെ മോശം ചന്ദ്ര വിന്യാസങ്ങൾ കാരണമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ടെങ്കിൽ, ഒരു സംയുക്ത സാമ്പത്തിക ക്രമീകരണം അല്ലെങ്കിൽ ബിസിനസ് ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് മനസ്സിലാക്കുക. മറ്റൊരു വശത്ത് അധികം വൈകാതെ മറ്റൊരു ബന്ധം നിങ്ങൾ ഉണ്ടാക്കണം. അപ്പോൾ മാത്രമാണ് നിങ്ങൾക്ക് തുടരാനുള്ള പിന്തുണയുണ്ടെന്ന് മനസിലാവുകയുള്ളു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്ത കുറച്ചു ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയം ഉയരുകയും പ്രതീക്ഷകൾ വർധിക്കുകയും ചെയ്യും. ഹൃദയകാര്യങ്ങളുമായി ഇടപെടുമ്പോൾ, ഇപ്പോൾ ആര് എന്ത്, എപ്പോൾ ചെയ്യുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ശക്തമായ ആശയങ്ങൾ പങ്കാളികൾ വികസിപ്പിച്ചെടുക്കുന്നുണ്ട് എന്ന വസ്തുത നിങ്ങൾ കണക്കിലെടുക്കണം. ചെറിയ കാലത്തേക്കെങ്കിലും അതിനു വഴി കൊടുക്കുന്നത് തന്ത്രപരമാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, വീട്ടിൽ നിന്ന് അല്ലെങ്കിൽ നിങ്ങളുടെ സാധാരണ ചുറ്റുപാടുകൾക്ക് പുറത്ത് കുറച്ച് സമയം ചിലവഴിക്കേണ്ടതുണ്ട്. മറ്റൊരു വശത്ത്, വീട്ടുത്തരവാദിത്തങ്ങൾ നിങ്ങൾക്ക് രക്ഷപെടാനുള്ള അവസരം നിഷേധിക്കാൻ ഇടയുണ്ട്. പക്ഷേ ആദ്യം നിങ്ങളുടെ പദ്ധതികൾക്ക് എന്ത് വില വരും എന്ന് മനസിലാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ‌ ഒരു മുന്നേറ്റം നടത്തണം, പ്രത്യേകിച്ച് ആഴത്തിലുള്ള സംതൃപ്‌തി നൽകുന്നതും പൂർ‌ത്തിയാക്കുന്നതുമായ ഏതെങ്കിലും പ്രവർത്തന മേഖല വികസിപ്പിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌. വ്യാഴം നിങ്ങളെ ചലനാത്മകവും ആസ്വാദ്യകരവുമായ ഒരു പുതിയ ഗതിയിലേക്ക് സജ്ജമാക്കാൻ പോകുന്നു. നിങ്ങളെ പഴയതിലേക്ക് തന്നെ വലിച്ചിടാനുള്ള പങ്കാളികളുടെ ശ്രമത്തെ തടയാൻ കഴിയുമെങ്കിൽ അതിനു കഴിയും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 05 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com