Daily Horoscope June 03, 2022: പുരാതന കാലങ്ങളിൽ വെള്ളിയാഴ്ച ശുക്രന് വിശുദ്ധമായതായിരുന്നു. ശുക്രന് മീനരാശിയുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യൂറോപ്പിലെ ക്രിസ്ത്യൻ പള്ളികൾ എല്ലാവരും വെള്ളിയാഴ്ചകളിൽ മീൻ കഴിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ മത്സ്യബന്ധന കേന്ദ്രങ്ങൾ തേടി നാവികർ വടക്കുകിഴക്കൻ അമേരിക്കൻ തീരത്തേക്ക് നീങ്ങിയത് ഈ സമയത്താണ്. ഇതിനെ കുറിച്ച് ക്രിസ്റ്റഫർ കൊളംബസ് അറിയുകയും പുതിയ ലോകം കണ്ടെത്തുകയും ചെയ്തു. ചിലപ്പോൾ നമുക്ക് തന്നെ അറിയില്ല ജ്യോതിഷം നമ്മളെ എവിടെയാണ് എത്തിക്കുകയെന്ന്!
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പിൻവലിക്കാൻ ബുദ്ധിമുട്ടുള്ള ചിലകാര്യങ്ങൾ നടക്കുന്നുണ്ട്, എന്നാൽ അത് ഭൂതകാലത്തിൽ നിന്ന് അവശേഷിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നീണ്ടുനിൽക്കുന്നതാവും. വാസ്തവത്തിൽ, ഇത് പാതി മനസ്സിലാക്കിയതിന്റെ പ്രശ്നമാകും, ഇത് നിങ്ങൾ പ്രതികൂലവും ഉൽപാദനക്ഷമമല്ലാത്തതും ഒരുപക്ഷേ ചെലവേറിയതുമായ രീതിയിൽ പ്രവർത്തിക്കാൻ ഇടയാക്കിയേക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇന്നത്തെ ഗ്രഹചിത്രം പൊതുവെ വൈകാരികവും കലുശിതവുമാകും, എന്നാൽ നിങ്ങൾ കാണുന്ന വസ്തുതകൾ ശാന്തമായും സഹാനുഭൂതിയോടെയും വിശദീകരിച്ചുകൊടുക്കുന്നതിലൂടെ മറ്റുള്ളവരുടെ ഉന്മാദാവസ്ഥ ഇല്ലാതാക്കുന്നത് എളുപ്പമാകും. ഒപ്പം അവരെ മനസിലാക്കാനും ശ്രമിക്കുക.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിലവിലെ വിന്യാസങ്ങളുടെ ആഘാതം മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒന്നും ശരിയാകുന്നില്ല എന്നൊരു തോന്നൽ നിങ്ങൾക്ക് വന്നേക്കാം. അത് മാറ്റിനിർത്തിയാൽ, നിങ്ങൾ സ്വയം എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൂടി പരിഗണിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അഭിനിവേശങ്ങൾ ഉയർന്നുവരുകയാണ്. നിങ്ങൾക്ക് വൈകാരികമായ അടുപ്പമില്ലാത്ത സുഹൃത്തുക്കളുടെ കൂട്ടുകെട്ടാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്, എന്നാൽ നിങ്ങൾ അടുപ്പമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുകയാണെങ്കിൽ, ചില ദീർഘകാല വികാരങ്ങൾക്ക് നിങ്ങൾ തയ്യാറായിരിക്കണം.
Also Read: Weekly Horoscope (May 22 – May 28, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ വളരെ ശക്തമായ ഒരു സ്ഥാനത്താണ്, എന്നാൽ ഇത് ആദ്യമായിട്ടല്ല, പക്ഷേ അത് നിങ്ങളെ വൈകാരികമായ ചില കാര്യങ്ങളിൽ നിന്ന് രക്ഷിച്ചേക്കില്ല. സമയം കഴിയുന്തോറും കണ്ണീർ ഒഴുകാനുള്ള സാധ്യതകളും വർധിക്കുന്നു, എന്നാൽ സമാധാനം കണ്ടെത്താനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് ഇന്ന് ഒരുതരം വെളിപാട് ലഭിക്കും. നിങ്ങൾ ചിലപ്പോൾ സ്വാഗതാർഹമായ ഒരു വാർത്തകേൾക്കും, അതുപോലെ ഇപ്പോൾ നടക്കുന്നത് ഫലപ്രദമാകും എന്ന തോന്നലുമുണ്ടാകും. ജോലിസ്ഥലത്ത് ഒരു വികാരപ്രകടനം പ്രതീക്ഷിക്കാം, ചിലപ്പോൾ വൈകുന്നേരം.
Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എപ്പോൾ എന്തിൽ ഇടപെടരുത് എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്, അടുത്ത ആഴ്ച ചെലവേറിയ ഒന്നിൽ പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആ പ്രശ്നങ്ങളെ അവഗണിക്കുക. അസാധാരണമായ രീതിയിൽ നിങ്ങളിലേക്ക് വരുന്ന ഒരു കാര്യം പണം കൈകാര്യം ചെയ്യുന്നതിൽ നിങ്ങളെക്കാൾ മികച്ചത് മറ്റുളവരാണെന്ന് സൂചിപ്പിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ശരിയായ പാതയിലേക്കുള്ള ആദ്യ പടി , മറ്റൊരാൾ പറഞ്ഞത് എപ്പോഴും ശരിയായിരുന്നു എന്ന് മനസിലാക്കലാണ. എന്തായാലും, പ്രവർത്തനങ്ങളെയും പെരുമാറ്റത്തെയും സംബന്ധിച്ചിടത്തോളം അങ്ങനെയായിരിക്കാം, നിങ്ങളുടെ വിശ്വാസങ്ങളും ഭാവനയും ഇപ്പോഴും അപ്പോൾ തോന്നുന്നതിനെ ആശ്രയിച്ചാണ്.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ പോസിറ്റീവായിരിക്കണം, എന്നാൽ നിങ്ങളുടെ സംശയങ്ങൾ കലാപമുണ്ടാക്കാൻ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മ്ലാനത അനുഭവപ്പെടാം. ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുക; അടിയന്തിരമായ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് വളരെയധികം സംതൃപ്തി ലഭിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് അത്ര അറിയാത്ത സുഹൃത്തുക്കൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അവർക്ക് അത് ചെയ്യാൻ അവകാശമുണ്ടെന്ന് അവർക്ക് തോന്നാനുള്ള കാരണം നിഗൂഢമാണ്. പ്രണയിക്കുന്നവരുമായും കുട്ടികളുമായും യുവഹൃദയരായ ആളുകളുമായും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാവുന്നവരുമായും ഇടപഴകുന്നതിൽ നിങ്ങൾ മികച്ചതാണ്.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ പൊതുവെ ജാഗരൂഗരാണ്. നിങ്ങളുടെ ആറാം ഇന്ദ്രിയം പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒരു തൊഴിലുടമയോ മറ്റൊരു അധികാരിയോ യുക്തിരഹിതമായി പെരുമാറുന്നതായി നിങ്ങൾ മനസിലാക്കിയേക്കാം. നിങ്ങൾ ചിലപ്പോൾ അതിൽ നിന്ന് ഒഴിവായി നിൽക്കാൻ ശ്രമിച്ചേക്കും, അതായിരിക്കും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
യാത്രാപദ്ധതികൾ നിങ്ങളുടെ മനസ്സിൽ ഉള്ളതായി തോന്നുന്നു. ഒരു യാത്രക്കുള്ള സാധ്യതയില്ലെങ്കിൽ ഏതെങ്കിലും വിദൂര ഫാന്റസിയിൽ മുഴുകുക. നിങ്ങൾക്ക് ഒരു സാഹസിക്കയാത്രയ്ക്ക് കഴിയില്ലെങ്കിൽ എങ്ങനെയാണ് നിങ്ങൾ ജീവിതത്തെ രസകമാക്കുക? സ്വയം മുന്നിട്ടിറങ്ങൂ, വിദേശത്തുള്ളവരുമായി ബന്ധങ്ങൾ ഉണ്ടാക്കൂ.
Read More : Horoscope June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
