Horoscope Today June 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 03, 2021: ഇന്നത്തെ എല്ലാ ഗ്രഹ രീതികളും വൈകാരികമാണ്. കലാകാരന്മാർ, കവികൾ, കമിതാക്കൾ, സ്വപ്നം കാണുന്നവർ, ദർശനങ്ങളുള്ളവർ ഇവർക്കെല്ലാം ഇന്ന് നല്ല ദിവസമാണ്. മറ്റൊരു വശത്ത്, നിങ്ങൾക്ക് ചില കൂടിക്കാഴ്ചകളുണ്ട്, ബിസിനസ്സുകൾ നടത്താനുണ്ട്, പൂർത്തിയാക്കാൻ ചില ജോലികളുണ്ട്, ഒപ്പം നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: Horoscope of the Week (May 30-June 05, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരു കൂടിക്കാഴ്ചകളിലും ഫലം പ്രതീക്ഷിക്കരുത്. നിങ്ങൾ പങ്കാളിയുടെ ഒപ്പമാണോ സഹപ്രവർത്തകരുടെ ഒപ്പമാണോ എന്നത് ബാധകമല്ല. നിങ്ങൾക്ക് മേൽ ചുമതലകൾ ഇല്ലായിരിക്കാം, നിങ്ങളുടെ നിയന്ത്രങ്ങൾക്ക് പുറത്തുള്ള ചർച്ചകൾ നിങ്ങളുടെ നേട്ടത്തിനായിരിക്കും, അതുകൊണ്ട് അവ നടക്കാൻ അനുവദിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജ്യോതിഷത്തിന് സമയവുമായി വളരെയധികം ബന്ധമുണ്ട്, വിവിധ സംരംഭങ്ങൾ തുടങ്ങാൻ ശരിയായ സമയവും തെറ്റായ സമയവുമുണ്ട്.നിങ്ങളുടെ ഉദ്ദേശ്യങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയുള്ളിടത്തോളം കാലം നിരവധി സംരംഭങ്ങളിലേക്ക് എത്തുന്നതിനുള്ള മികച്ച സമയമാണിത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുറച്ചു ആഴ്ചത്തേക്ക്, ചൊവ്വ ഗ്രഹത്തിന്റെ സാന്നിധ്യം സ്വാതന്ത്ര്യ പ്രകടനത്തെ താങ്ങിനിർത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ സ്വന്തം കാലിൽ നിൽക്കുന്നതിന് വെല്ലുവിളിയുണ്ടായേക്കും, നിങ്ങളെ നേരത്തെ സഹായിച്ചിട്ടുള്ള ഇപ്പോൾ വളരെയധികം സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കാൻ പോലും കഴിയാതെ വന്നേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് വൈകാരികമായ പിന്തുണ നല്കാൻ മറ്റുള്ളവർക്ക് കഴിയുമെന്നും അവർ തയ്യാറാണെന്നും നിങ്ങൾ വിശ്വസിക്കാൻ തുടങ്ങും. നിങ്ങളുടെ ചിറകുകൾ വിടർത്തി മറ്റൊരു പ്രവർത്തനമേഖലയിലേക്ക് പറക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിക്കും. ഗ്രഹങ്ങൾ പുതിയ ബിസിനസ്സ് നിർദ്ദേശിക്കുന്നുണ്ട്. നിങ്ങൾക്ക് താൽപര്യമുണ്ടോ? നിങ്ങൾ തയ്യാറാണോ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ശുക്രനും പ്ലൂട്ടോയും തമ്മിലുള്ള നിലവിലെ അതിലോലമായ ബന്ധം സൂചിപ്പിക്കുന്നത് കുടുംബാംഗങ്ങളുമായുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ഒഴിവാക്കാനുള്ള ബുദ്ധി നിങ്ങൾ കാണിക്കുമെന്നാണ്, പ്രത്യേകിച്ച് സഹോദരി സഹോദരന്മാരുമായി. മറ്റുള്ളവർക്ക് ഇതൊന്നും നിങ്ങൾക്ക് ഇഷ്ടമുള്ളതല്ലെന്ന് തോന്നിയേക്കാം, പക്ഷേ അവർ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ എന്ന് ഞാൻ സംശയിക്കുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് ഇപ്പോഴും ഒരു അവയവമില്ലാത്ത പോലെ തോന്നിയേക്കാം,ആരെങ്കിലും നിങ്ങളെ മറികടന്നതിനാലോ നിങ്ങളുടെ കഴിവുകളെ നിന്ദിച്ചതിനാലോ ആയിരിക്കാമത്. നിങ്ങളുടെ സഹായകരമായ ഗ്രഹത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിക്കുന്നത് നിങ്ങളുടെ സന്തുലിതാവസ്ഥയെ ചെറിയ രീതിയിൽ മാത്രമേ അത് ബാധിക്കുകയുള്ളൂ എന്നാണ്- നിങ്ങൾ അതിനായി തയ്യാറായിരിക്കുന്നിടത്തോളം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരു സാമ്പത്തികമായ പ്രതിസന്ധി അല്ലെങ്കിൽ ബിസിനസ്സ് പ്രതിസന്ധി മഞ്ഞുമലയുടെ അഗ്രത്തിലാണെന്ന് തോന്നുന്നത് കൂടുതൽ ആഴത്തിലുള്ള അസ്വാസ്ഥ്യത്തിന്റെ ലക്ഷണമാണ്. എന്താണ് പ്രേശ്നമെന്നു വെച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ വിലയെ മാനിക്കാത്തതും നിങ്ങൾക്ക് സമൂഹത്തിനു നൽകാനുള്ള സംഭാവന വളരെ വലുതായതുമാണ്. നിങ്ങൾ ഒരു കുഴപ്പത്തിലാണെങ്കിൽ, കണക്കെടുക്കുക, ഉപദേശം തേടുക, പുതുതായി ആരംഭിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്കായി നിലകൊള്ളേണ്ട സമയമാണിത്, നിങ്ങൾ ശരിക്കും എത്ര ശക്തരും സ്വയംപര്യാപ്തരുമാണെന്ന് മറ്റുള്ളവർ കാണട്ടെ. എന്നാലും കൂട്ടാളികൾ ഒരു വലിയ കൂട്ടയിടിക്ക് സമീപമാണെന്ന് തോന്നുകയാണെങ്കിൽ അത് ഒഴിവാക്കാനുള്ള മികച്ച സമീപനം നടത്തുക. തിരശീലക്കു പിന്നിൽ നടക്കുന്ന പിരിമുറുക്കങ്ങൾ തടയാൻ നിങ്ങൾക്ക് ഒരുപാട് ചെയ്യാൻ സാധിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വരാനിരിക്കുന്ന ഗ്രഹങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് വിദഗ്ധരുടെ നിയമോപദേശം സ്വീകരിക്കാതെ നിങ്ങൾ പുതിയ സാമ്പത്തിക ക്രമീകരണങ്ങളിൽ ഏർപ്പെടരുത്. നന്നായി ചിന്തുകൊണ്ടുള്ള ഒരു സമീപനം കൊണ്ട് നിങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും നന്നായി ചെയ്യാൻ സാധിക്കും. എന്തായാലും, ഞാൻ കരുതുന്നത് നിങ്ങൾ ഒരു ജാക്ക്പോട്ട് അടിക്കാൻ പോവുകയാണെന്നാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില മാറ്റങ്ങൾ എല്ലാവരുടെയും നേട്ടത്തിന് കാരണമാകുമെന്ന് അടുത്ത അനുയായികളെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാകും. ഇത്രയും കാലം കഴിഞ്ഞാൽ ഒരു പരിധിവരെയുള്ള വിജയങ്ങൾ ഒഴിവാക്കാനാവില്ല, നിങ്ങളുടെ ഇപ്പോഴത്തെ പാതയിൽ ചില അനിവാര്യതകൾ ഉള്ളതുകൊണ്ട് മാത്രം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില ആളുകൾ എത്രമാത്രം ചിന്താശൂന്യരും അശ്രദ്ധരുമാകുമെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ട്, നിങ്ങൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങളെ മാറ്റുന്നതിനുള്ള പുതിയ വഴികൾ നിങ്ങൾ ഇപ്പോൾ കണ്ടെത്തണം. എന്തായാലും പ്രശ്നങ്ങളെ അടിച്ചേൽപ്പിക്കുന്നത് കൊണ്ട് അതിൽ നിന്നും ഒന്നും നേടാനില്ല. അതിനാൽ, ഉദാരവും സഹിഷ്ണുതയും വഴക്കമുള്ളതും എന്തിനും തയ്യാറായതുമായ ഒരു പാതയിൽ തുടരാൻ ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തങ്ങൾ ഒരു പരിധി കടന്നു പോയതായി പ്രിയപ്പെട്ടവർക്ക് ഇപ്പോൾ അറിയാം, പക്ഷേ ക്ഷമ ചോദിക്കാനോ ഭേദഗതി വരുത്താനോ അവർ ഇതുവരെ തയ്യാറായിക്കാണില്ല. നിങ്ങൾ എല്ലായ്‌പ്പോഴും ശരിയായിരുന്നു എന്ന അറിവിൽ സംതൃപ്തനായിരിക്കുക. ഒരു ഉപദേശം കൂടി: നിങ്ങളുടെ സംശയങ്ങളെ ഒഴിവാക്കി പുതിയ ഒരു മാറ്റത്തിൽ വിശ്വസിക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 03 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com