Horoscope Today June 03, 2020: സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായി വരുന്നു. ചൊവ്വയിലോ വെള്ളിയിലോ ചന്ദ്രനിലോ അല്ല, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ നിന്നാണ് ആ വാര്‍ത്ത വരുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് യൂറോപ്പയില്‍ ജലമുണ്ട്. അവിടെ മഞ്ഞു മൂടിയ അഗ്നിപര്‍വതങ്ങള്‍ ഉണ്ടെന്നാണ് വാര്‍ത്ത. ജീവിതത്തിന് പറ്റിയ സാഹചര്യമല്ല. എങ്കിലും നല്ലൊരു വാര്‍ത്തയാണെന്ന് എനിക്കറിയാം.

Read Here: Horoscope of the Week (May 31- June 05 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 03, 2020

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നല്ലതോ ചീത്തയോ അല്ല, നിക്ഷപക്ഷമായ ഗ്രഹ ചിത്രമാണ് ഇന്നുള്ളത്. അത് നിങ്ങളുടെ ക്രിയാത്മക, പ്രണയ കാര്യങ്ങളില്‍ ഒരു വഴിത്തിരിവ് കൊണ്ടുവരാന്‍ പോകുന്നു. ഏത് വഴി തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അതിനാല്‍ മുന്നോട്ടു കാലുവയ്ക്കും മുമ്പ് ചിന്തിക്കുക. എന്നാല്‍, നിങ്ങളുടെ തൊഴിലിടത്താണ് അത് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെങ്കില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ഉണ്ടാകണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ വീട്, വ്യക്തിപരം, കുടുംബ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നത്തെ നക്ഷത്രങ്ങള്‍ ഒരു പ്രധാന മാറ്റം കൊണ്ടുവരും. ഒരു സമ്മര്‍ദ്ദമേറിയ ഉത്തരവാദിത്വത്തില്‍ നിന്നും നിങ്ങള്‍ ഉടന്‍ തന്നെ മോചിതനാകും. അതൊരു സ്വാഗതാര്‍ഹമായ വാര്‍ത്തയാകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തെറ്റിദ്ധരിക്കപ്പെട്ട നിർദേശങ്ങളും നഷ്ടപ്പെട്ടുപോയ ഉത്തരവുകളുടേയും മേലൊരു കണ്ണ് വയ്ക്കുക. അഭിമുഖങ്ങളും ചര്‍ച്ചകളും കുഴഞ്ഞുമറിഞ്ഞേക്കാം. ചെറിയ യാത്രകള്‍ അപ്രതീക്ഷിത ലക്ഷ്യങ്ങളിലേക്ക് നയിച്ചേക്കാം. എല്ലാ നിയമപരമായ കാര്യങ്ങളിലൂടേയും ശ്രദ്ധാപൂര്‍വം പോകുക. നിങ്ങളുടെ പക്ഷം ശരിയാംവിധം വിശദീകരിക്കുന്നുവെന്ന് ഉറപ്പാക്കുക. അപ്പോള്‍ എല്ലാം നന്നായി നടക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഭാവിയിലേക്കുവേണ്ടി വിത്ത് വിതയ്‌ക്കേണ്ട ദിവസമാണിന്ന്. തെരുവില്‍ നിങ്ങള്‍ക്ക് ചില്ലറ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയിലെ നേട്ടത്തിനുവേണ്ടിയുള്ള നിക്ഷേപമാക്കി മാറ്റാം. എല്ലാ പണവും ഒരിടത്തു തന്നെ നിക്ഷേപിക്കരുത്. കാരണം, എല്ലാം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇപ്പോള്‍ രൂപം കൊണ്ടുവരുന്ന ഗ്രഹ നിലയെ പോലൊന്ന് കണ്ടിട്ട് ഏറെക്കാലമായി. വിണ്ണിലെ കൊടുങ്കാറ്റുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാല്‍, നന്നായി അവസാനിപ്പിക്കേണ്ടതിനൊരു പ്രധാന കാരണം അതാണ്. നിങ്ങളെത്ര സുരക്ഷയൊരുക്കുന്നുവോ അത്രയും നല്ലത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഏറ്റവും ഉയര്‍ന്ന നിലവാരം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. നിങ്ങളൊരു പുണ്യാളന്‍ ആകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ ആത്മവിശ്വാസത്തെ അട്ടിമറിക്കാന്‍ നക്ഷത്രങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍, നിങ്ങള്‍ സത്യസന്ധനും സ്‌നേഹമുള്ളവനും സ്വയം ബലികഴിക്കുന്നവനുമാണെങ്കില്‍ എല്ലാ നെഗറ്റീവ് ഗ്രഹ നിലയേയും മറികടന്ന് ബഹുമാനവും കീര്‍ത്തിയും നിങ്ങളെ തേടിയെത്തും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഉത്തരവാദിത്വമുണ്ട്. എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ വ്യക്തിപരമായ സന്തോഷവും ക്രിയാത്മകമായ സംതൃപ്തിയും നിങ്ങളുടെ പ്രധാന അജണ്ടയാക്കാം. നിങ്ങളുടെ പങ്കാളികള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റേണ്ടത് പ്രധാനമാണ്. അവര്‍ എല്ലാം ചെയ്തു തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ കൂടുതലായി തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം, മുന്നോട്ടുള്ള പാതയിലൊരു കണ്ണുണ്ടാകുകയും ചെയ്യും. പാതകള്‍ അവസാനിക്കുമെന്നത് മനസ്സില്‍ വയ്ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ നല്ലൊരു സമയവും ഊര്‍ജ്ജവും പാഴാക്കും. പങ്കാളികളേയും ശ്രദ്ധിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കടലിനക്കരെയുള്ളതും ദൂരെയുള്ളതുമായ സ്വാധീനം ശക്തിപ്രാപിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് പ്രാധാന്യമുള്ളതാണ്. നിങ്ങള്‍ ആവശ്യപ്പെട്ടതിലധികം ഒരുപക്ഷേ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. നിങ്ങള്‍ ഇപ്പോള്‍ വീട്ടിലാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിലൊരു സാഹസമൊക്കെയാകാം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ഭൗതികമായ സുരക്ഷ ഒരു പ്രധാന പ്രശ്‌നമാണ്. കൂടാതെ, മറ്റൊരു രണ്ട് മാസം കഴിയാതെ മെച്ചപ്പെടുകയില്ല. നിങ്ങള്‍ക്ക് പണത്തിന് ആവശ്യം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ആസ്തികള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തീവ്രമായൊരു ദിവസമാണിന്ന്. നിങ്ങള്‍ ഒരു പ്രധാന പ്രണയ നേട്ടം കൈവരിക്കുമെന്ന് പറയാനോ മറ്റൊരു വൈകാരിക സംഘര്‍ഷത്തിലേക്കാണോ പോകുന്നതെന്ന് പറയാനോ സാധിക്കുകയില്ല. നിങ്ങളുടെ സൗഹൃദങ്ങളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്കുവേണ്ടി മറ്റുള്ളവര്‍ തീരുമാനം എടുക്കാന്‍ ഇടവരരുത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രണയത്തിന്റെ ഗ്രഹമായ വെള്ളി നിങ്ങളുടെ പങ്കാളിയാണ്. എല്ലാ വൈകാരിക, പ്രണയ കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. തൊഴിലിടത്തെ ഉന്മാദാവസ്ഥയിലുള്ള സഹപ്രവര്‍ത്തകരുടെ മേലൊരു കണ്ണ് വേണം. അവരോട് സുഹൃത്തുക്കളോടെന്ന പോലെ പെരുമാറുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook