Horoscope Today June 02, 2020: എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും ഗൗരവക്കാരായ ചൊവ്വയും ശനിയുമാണ് ഈ ആഴ്ചയിലെ ആകാശത്തുള്ളത്. ഇപ്പോഴും അവര്‍ അവരുടെ അടുത്ത പ്രധാനപ്പെട്ട ജോലിയിലേക്കുള്ള യാത്രയിലാണെന്ന് തോന്നുന്നു. രണ്ട് ഗ്രഹങ്ങളും ലക്ഷക്കണക്കിന് മൈലുകള്‍ അകലെയായതിനാല്‍ അതൊരു ദൃശ്യപരമായ തോന്നലാണ്. പക്ഷേ, പ്രതീകാത്മകമായി അത് എപ്പോഴും പ്രധാനപ്പെട്ടതാണ്. വൈകാരിക സമ്മര്‍ദ്ദത്തില്‍ ചെറിയ ഉയര്‍ച്ച അനുഭവപ്പെടുമെങ്കിലും ഭൂതകാലത്തേക്കാള്‍ ഭാവിയിലേക്ക് നോക്കാനുള്ള താല്പര്യമാണ് ഉണ്ടാകുക.
Read Here: Horoscope of the Week (May 31- June 05 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
Horoscope Today June 02, 2020
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ വൈകാരികമായ മാനസികാവസ്ഥയെ അനുഭവിക്കുക. നിങ്ങളുടെ സൗര ജോതിഷത്തിലെ വൈകാരിക ഭാഗവുമായി ചന്ദ്രനുള്ള ബന്ധം കണ്ണീരിനെ പ്രചോദിപ്പിക്കും. എന്നാല്‍, വിഷമത്തെപ്പോലെ തന്നെ സന്തോഷത്തിലും കണ്ണീര് വരാം. നിങ്ങളുടെ ഹൃദയത്തെ കല്ലാക്കരുത്. നിങ്ങള്‍ക്കത് നഷ്ടമായേക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വരുന്ന ഏതാനും ആഴ്ചകള്‍ നോക്കുകയാണെങ്കില്‍ നിങ്ങളുടെ ചെലവുകള്‍ വർധിക്കാന്‍ പോകുകയാണ്. നിങ്ങള്‍ക്ക് ഒന്നോ രണ്ടോ അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ ഉണ്ടാകും. പക്ഷേ, പ്രധാനപ്പെട്ട സന്ദേശം വിരല്‍ ചൂണ്ടുന്നത് ലക്ഷ്വറിയിലേക്കാണ്. എന്നാല്‍, വേദനപോലെ തന്നെ പ്രധാനമാണ് ജീവിതത്തില്‍ സന്തോഷവും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വ്യക്തിബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രൊഫഷണല്‍ ഘട്ടത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. അതിനാല്‍ എല്ലാം സുതാര്യമായിരിക്കാന് ശ്രദ്ധിക്കുക. ചെറിയൊരു കാര്യം പോലും പതിവായി തെറ്റിദ്ധരിക്കുന്ന ആളുകളോട് പ്രത്യേകിച്ച് ശ്രദ്ധ വേണം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
എല്ലാ മാറ്റങ്ങളും സ്വര്‍ഗത്തില്‍ നിന്നാണ് വരുന്നത്. അടുത്ത എട്ട് ആഴ്ചകളില്‍ നല്ല വാര്‍ത്തകളും മോശം വാര്‍ത്തകളും വരാം. ഒരു വശത്ത് നിങ്ങള്‍ മിസ്റ്റിക് കാഴ്ചപ്പാടിലേക്ക് ആകര്‍ഷിക്കപ്പെടാം. മറുവശത്ത് സംശയങ്ങളാല്‍ നിങ്ങള്‍ വലയും. വസ്തുതകളില്‍ ശ്രദ്ധിക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഗ്രഹനിലയില്‍ നാടകീയായ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. പ്രതീക്ഷയുടെ മാനസ്സികാവസ്ഥയില്‍ നിങ്ങള്‍ അകപ്പെടും. സ്വയം നിയന്ത്രണം ആവശ്യമായ നിമിഷങ്ങള്‍ സംഭവിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പൊതുവിലെ സാഹചര്യം കുറച്ച് തിരക്കേറിയതാണ്. പുതിയ ആശയങ്ങള്‍ ആവശ്യം വേണ്ടി വരാം. ചിലപ്പോള്‍ നിങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം. എപ്പോള്‍ അതേ എന്നും വേണ്ട എന്നും പറയണം എന്ന് അറിഞ്ഞിരിക്കുകയാണ് ഏറ്റവും പ്രധാനം. തീര്‍ച്ചയായും, പിന്തുടരാന് പറ്റിയതിനേക്കാള്‍ പറയാന്‍ എളുപ്പമായ ഒരു ഉപദേശമാണിത്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ആ പഴയ കുടുംബ പ്രശ്നങ്ങളില്‍ നിന്നും പൊതുവില്‍ ഗ്രഹങ്ങളുടെ ശ്രദ്ധ മാറുന്നുണ്ട്. അതിനാല്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്തതും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുക. ബന്ധുക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കിലും നിങ്ങളുടെ ഗുണങ്ങളെ പ്രശംസിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മികച്ച ആശയ വിനിമയ ശേഷി അത്യാവശ്യമാണ്. ഒരു പദ്ധതിക്കെതിരെ എതിര്‍പ്പ് വരാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഒരു ദുരന്തത്തിന്റെ വായില്‍ നിന്നും വിജയത്തെ പിടിച്ചെടുക്കുന്നതിന് നിങ്ങള്‍ എല്ലാ വസ്തുക്കളേയും പ്രയോഗിക്കണം. ചിലപ്പോള്‍, കൃത്യമായ വാക്കുകള്‍ കണ്ടെത്തുക എളുപ്പമല്ല. ശ്രമിക്കുന്നതില്‍ നിന്നും നിങ്ങളെ അത് തടയരുത്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മറ്റെല്ലാരേയും പോലെ നിങ്ങളും കുറച്ച് മാറ്റങ്ങള്‍ക്ക് വിധേയനാകാന്‍ പോകുന്നു. എന്നിരുന്നാലും, നിങ്ങളുടെ കാര്യത്തില്‍ പണമൊരു പ്രധാന ഘടകമാകും. നല്ല വാര്‍ത്ത എന്താണെന്നുവച്ചാല്‍ ഭാവിയിലെ സുരക്ഷയ്ക്കുവേണ്ടി നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നതാണ്. വൈകാരിക നിമിഷങ്ങളില്‍ മുന്‍കരുതല്‍ എടുക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഗ്രഹങ്ങള്‍ ഭാവിയിലെ സമ്പദ് കാലത്തിനുവേണ്ടിയുള്ള ചിന്തകള്‍ നിങ്ങളില്‍ വിതയ്ക്കുന്നു. നിങ്ങളുടെ കാര്‍ഡുകള്‍ ശരിയാംവിധം കളിക്കുക. ലഭ്യമായിട്ടുള്ള എല്ലാ മാര്‍ഗ്ഗങ്ങളേയും സുരക്ഷിതമാക്കുക. നിങ്ങളുടേതായ സമയത്ത് നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയും. കൂടാതെ, പ്രിയപ്പെട്ടവരുമായി നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കരുത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ നക്ഷത്രങ്ങള്‍ ചൂതാട്ട മാനസികാവസ്ഥയിലാണ്. സാമ്പത്തിക റിസ്കുകള്‍ പോലെ തന്നെയാണ് വൈകാരിക റിസ്കുകളും. ചിലപ്പോള്‍ ധനപരമായ നേട്ടം നിങ്ങളെ കൈയൊഴിഞ്ഞ് പോയാലും പ്രണയപരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അടുത്ത പങ്കാളികള്‍ വൈകാരിക പ്രക്ഷുബ്ദാവസ്ഥയില്‍ ആയിരിക്കാം. അതിനാല്‍ നിങ്ങള്‍ അവരെ പ്രകോപിപ്പിക്കരുത്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഒരു സംഘട്ടനം ഒഴിവാക്കുന്നതിന് സഹായിക്കാനുള്ള സാഹചര്യത്തിലാണ് വെള്ളിയും ചൊവ്വയും എന്നാല്‍, അനന്തരഫലങ്ങളെ ഏറ്റെടുക്കാന്‍ ഇഷ്ടമില്ലാത്തവരുമാണ്. നിങ്ങളുടെ പാത്രത്തില്‍ ആവശ്യത്തിന് ലഭിച്ചുവെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. കൂടുതലായി ഇടപെടുന്നതില്‍ അര്‍ത്ഥമില്ല.