Horoscope Today June 01, 2020: ചന്ദ്രനും മേടം രാശിയും തമ്മിൽ രസകരമായ ഒരു ബന്ധമാണ് ഇപ്പോൾ. അതിനാൽ ഇപ്പോൾ മേടം രാശിയ്ക്കും ആ രാശിയിൽ പിറന്നവർക്കുമാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. എന്നാൽ മേടം രാശിക്കാർ എന്താണ് ചെയ്യേണ്ടത്? ശരി, എന്റെ പുരാതന ഗ്രന്ഥങ്ങളിലൊന്നിൽ ഈ വ്യക്തികൾ അത്ഭുതകരമാണെന്ന് ഞാൻ വായിച്ചു. സ്വർണം, തീ, കന്നുകാലികൾ, മിസൈലുകൾ, സൈന്യങ്ങൾ, യുദ്ധങ്ങൾ, മോഷണങ്ങൾ, രാജാക്കന്മാർ തുടങ്ങി എല്ലാ വിഭാഗത്തിലും ഇവരുണ്ടാകും.
Read Here:Horoscope Today June 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
Horoscope Today June 01, 2020
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ശുഭാപ്തി വിശ്വാസം നിറഞ്ഞ അത്ഭുതകരമായ ഒരു ദിവസമാണിന്ന്. നല്ല കാര്യങ്ങൾ സംഭവിക്കും. വേണ്ട കാര്യങ്ങളിൽ ആവശ്യത്തിന് പരിശ്രമം ചെലുത്തുക. എന്ത് ചെയ്യുന്നതിനു മുമ്പും ചിന്തിക്കുക. ഇന്ന് നിങ്ങളുടെ ദിവസമാണ്. അനുകൂലമായി എല്ലാം ഭവിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒരു ധാർമിക പ്രശ്നത്തിനു മേൽ നിങ്ങൾ തോൽവി സമ്മതിക്കണോ വേണ്ടയോ എന്നതാണ് ഇവിടെ എരിയുന്ന ചോദ്യം. മറ്റുള്ളവരുടെ അഭിപ്രായത്തിന് കാതുകൊടുക്കാതെ, നിങ്ങളുടെ മനസ് എന്തു പറയുന്നു എന്ന് കേൾക്കുക. ആ വഴി സഞ്ചരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചില കാര്യങ്ങൾക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് അൽപ്പമൊന്ന് കാത്തിരിക്കുക, പ്രത്യേകിച്ചും പണം ഒരു പ്രശ്നമാണെങ്കിൽ. കൂടാതെ, ഇപ്പോൾ നൽകിയ വാഗ്ദാനങ്ങൾ വളരെ മുമ്പുതന്നെ ഭേദഗതി ചെയ്യേണ്ടതായി വന്നേക്കാം. നിങ്ങളുടെ സുരക്ഷ ഉറപ്പുനൽകുന്നതായി തോന്നുന്ന ചിലത് വാസ്തവത്തിൽ ചെറിയ ദോഷങ്ങളുണ്ടാക്കാം, അതിനാൽ ഒന്നും മുഖവിലയ്ക്ക് എടുക്കരുത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വിലപേശാനുള്ള നിങ്ങളുടെ കഴിവ് അത്ര ശക്തമാകില്ല. എന്നാലും എതിരെയുള്ള ആൾ വലിയ കുഴപ്പം ഇല്ലാത്തതിനാൽ കാര്യങ്ങൾ പ്രശ്നമാകാതെ മുന്നോട്ട് പോകും. നിങ്ങൾക്ക് കഴിയുന്നത്ര ഒരു ശ്രമിക്കുന്നതാണ് നല്ലത്, ഒന്നുമില്ലാത്തതിനെക്കാൾ നല്ലതാണ് പകുതിവെന്ത അപ്പം. പക്ഷേ, നിങ്ങൾക്ക് വിട്ടുവീഴ്ചയുടെ കലയെക്കുറിച്ച് നന്നായി അറിയാം
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വരുമാനവും വ്യക്തിഗത ധനകാര്യവും ഇപ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് കുറച്ച് വലിയ ചെക്കുകൾ എഴുതേണ്ടതായി വന്നേക്കാം. ഇന്ന്, വീട്ടിൽ നിങ്ങൾക്ക് മുൻഗണന ലഭിക്കും, പക്ഷേ നിങ്ങൾ വിജയിക്കണമെങ്കിൽ അല്പം വഞ്ചന കാണിക്കേണ്ടിവരും!
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വ്യാഴം, നെപ്റ്റ്യൂൺ തുടങ്ങിയ പ്രചോദിത ഗ്രഹങ്ങളുടെ സ്വാധീനം ശ്രദ്ധിക്കുകയും നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്യുക. നിങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് ചെയ്യുക, നിങ്ങൾക്ക് കൂടുതൽ മികച്ചതും കൂടുതൽ ആത്മവിശ്വാസവും അനുഭവപ്പെടും. ചില പഴഞ്ചനായ അഭിപ്രായങ്ങളെ പുതുതായി കാണാനുള്ള സമയമാണിത്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങൾ ധാരാളം കഷ്ടത അനുഭവിച്ചുവെന്ന് പറയുന്നത് ശരിയാണ്. എന്നിട്ടും സ്വയം സഹായിക്കാൻ നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനാവും. ഇപ്പോൾ എല്ലാ സൂചനകളും നിങ്ങൾ പഴയകാലത്തെ വൈകാരിക രീതികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ഒരു കുടുംബാംഗവുമായുള്ള അടുത്ത ബന്ധം പുനസ്ഥാപിക്കുകയും ചെയ്യണമെന്നാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ എത്ര മനോഹരമാണ് എന്ന് തെളിയിക്കാനുള്ള അവസരമാണിത്. ഇത് സ്വന്തം ആഹ്ലാദത്തിനും ആനന്ദത്തിനും അവസരങ്ങളുള്ള ഒരു കാലഘട്ടമാണ്. അതിനാൽ നിങ്ങൾ നിങ്ങളെ സ്വയം പിന്തിരിപ്പിക്കാതിരിക്കുക. കുട്ടികളുടെയും ഇളയ ബന്ധുക്കളുടെയും കൂട്ടായ്മ രസകരമായിരിക്കണം, ഒരു സാംസ്കാരിക യാത്രയ്ക്ക് ഉത്തേജനം നൽകും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മറ്റുള്ളവരുടെ വഴക്കുകളിൽ നിങ്ങൾ വ്യാപൃതരാകാതിരിക്കാൻ ശ്രദ്ധിക്കുക. അതിനു ശ്രദ്ധ ചെളുത്തിയാൽ ചില അവശ്യ ജോലികൾ നിങ്ങൾ മറക്കുന്നു, അതിലൊന്ന് നിങ്ങൾ ആരോഗ്യത്തിന്റെ ഉന്നതിയിലാണോ എന്ന് ഉറപ്പാക്കുക എന്നതാണ്. നിങ്ങൾ ഇതിനകം അത് തുടങ്ങിയിട്ടില്ലെങ്കിൽ, ആദ്യം തന്നെ നിങ്ങളുടെ ഭക്ഷണക്രമം ശരിയാക്കുക. അതിനുശേഷം നിങ്ങൾ ശരിയായ വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ധാരാളം ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കുന്നു, നിങ്ങൾക്ക് ഒരുപക്ഷേ അത് ശീലമായിയിരിക്കാം. ഇത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സ്വയം വിശദീകരിക്കാൻ ശ്രമിക്കുന്നതിനുപകരം, മറ്റൊരാളുടെ പ്രിയപ്പെട്ട പദ്ധതികൾ സംബന്ധിച്ചിടത്തോളം നിങ്ങൾ യോജിക്കാനും സന്നദ്ധത കാണിക്കാനും ശ്രമിക്കാത്തത് എന്തുകൊണ്ടാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രയോജനകരമായ മാറ്റങ്ങൾ ഒടുവിൽ ആരംഭിച്ചു, കുടുംബാംഗങ്ങളും പങ്കാളികളും അത്ര മോശമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. എന്നിരുന്നാലും, സാമ്പത്തിക സ്ഥിതി ഇപ്പോഴും അപകടകരമാണ്, കുറച്ച് സമയത്തേക്ക് കാര്യങ്ങൾ സൂക്ഷ്മമായ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തിലെത്തണമെങ്കിൽ.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ നോക്കുന്ന എല്ലായിടത്തും വിദേശ രാജ്യങ്ങൾ, വിചിത്ര സംസ്കാരങ്ങൾ അല്ലെങ്കിൽ വിദൂരത്തുള്ള ആളുകൾ എന്നിവ നിർണായക പങ്ക് വഹിക്കുന്നതായി തോന്നുന്നു. എല്ലാ ചിന്തകളും നിർദ്ദേശങ്ങളും തീരുമാനങ്ങളും അസംസ്കൃത വികാരത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുമെന്ന് നിങ്ങൾ തിരിച്ചറിയണം. വിവേകം അതിലേക്ക് വരുന്നില്ല!