Latest News

Horoscope Today July 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today July 30, 2021: സൂര്യന് സമാനമായൊരു ഗ്രഹം ഉള്ളതായി ഞങ്ങള്‍ കണ്ടെത്തിയത് നിങ്ങള്‍ അറിഞ്ഞൊ? സൗരയുഥത്തില്‍ രണ്ടരക്കോടി വര്‍ഷത്തിലൊരിക്കല്‍ വലം വയ്ക്കുന്ന ഒരു നക്ഷത്രമാണ്. നെമസിസ് എന്നാണ് നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇത് വിദൂര ധൂമകേതുക്കളെ ഭൂമിയെ ലക്ഷ്യം വയ്ക്കുന്ന അസ്വസ്ഥതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല.

Read More: Horoscope of the Week (July 25 – July 31, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചോയ്സുകള്‍ ഉണ്ടാകാം. എങ്ങനെയാണ് നിങ്ങള്‍ മനസിനെ പാകപ്പെടുത്തുക? ചിലപ്പോള്‍ അതിന്റെ ആവശ്യമില്ല. ഭാവിയെ അതിന്റേതായ വഴിക്ക് വിടാം. സംഭവിക്കാനുള്ളത് സംഭവിക്കട്ടെ. നക്ഷത്രങ്ങളുടെ ഉപദേശങ്ങള്‍ പിന്തുടരുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമ്പത്തികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഭാവിയെക്കുറിച്ച് ആകുലതകള്‍ ഉണ്ടെങ്കില്‍, ചെറിയ പരിശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. തൊഴില്‍പരമായും അല്ലാതെയും നന്നായി പരിശ്രമിക്കുക. വെറുതെ പാഴാക്കാന്‍ സമയമില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പ്രായോഗികമായ ചുമതലകള്‍ നിര്‍വഹിക്കാനും, സാമ്പത്തികമായ പദ്ധതികള്‍ രൂപികരിക്കാനും ഉചിതമായ ദിവസമാണ്. രഹസ്യങ്ങള്‍ കാരണം ചില ഊഹാപോഹങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. വസ്തുതകളില്‍ ഉറച്ച് നില്‍ക്കുക. ഒരു വാര്‍ത്ത ദൂരെ നിന്നും തേടിയെത്തും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പദവിയിലെ ഉയര്‍ച്ചകൊണ്ട് മറ്റ് വിജയങ്ങളും തുടരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിട്ടും നിങ്ങൾ പല ദിശകളിലേക്ക് വലിച്ചിഴക്കപ്പെട്ടു, നിങ്ങൾ കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് കൂടെയുള്ളവര്‍ക്ക് ഉറപ്പില്ല. നിങ്ങൾ സ്വയം ആശയക്കുഴപ്പത്തിലാകാന്‍ പോലും സാധ്യതയുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സ്വയം പ്രഹരമേല്‍പ്പിച്ചതിനാല്‍ ഒന്നും നേടാനാവില്ല. ഒരു ഇടവേള ആവശ്യമല്ലെ? നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ല. ഉച്ചയ്ക്ക് ശേഷമുള്ള സമയം ശാന്തത നല്‍കുന്നതാണ്. കുറച്ച് സമയം വിശ്രമത്തിനായി ഉപയോഗപ്പെടുത്താം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പുരോഗതി ഉണ്ടാകുന്ന സമയത്തിലാണ് നിങ്ങള്‍. കൂടുതല്‍ പരിശ്രമിക്കാനും സമ്പാദിക്കാനും സൂര്യന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും. സാമ്പത്തികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പങ്കാളി സഹായിക്കും. നിങ്ങളെ ആരെങ്കിലും കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അനുവദിക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ഊര്‍ജം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്ന കാലം വരെ ബിസിനസും അഭിവൃദ്ധിയോടെ മുന്നോട്ട് പോകും. നല്ലൊരു വാര്‍ത്ത തേടിയെത്തും, പക്ഷെ സമീപകാലത്തുണ്ടായ തിരിച്ചടികളില്‍ നിങ്ങള്‍ അസ്വസ്ഥനായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ദൈനംദിന ജോലികളെല്ലാം നിയന്ത്രണത്തിലാക്കുക, അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പലതിനും സമയം കണ്ടെത്താന്‍ സാധിക്കാതെ വരും. അപ്രതീക്ഷിതമായെത്തുന്ന അതിഥികളും വാർത്തകളും നിങ്ങളുടെ ദീർഘകാല ഉദ്ദേശങ്ങളെ മാറ്റിയേക്കാം. നിങ്ങളുടെ സാമ്പത്തിക ഭാവി ക്രമീകരിക്കേണ്ടതുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇപ്പോഴുള്ളത് പോലെ ഭാവിയിൽ മുന്നോട്ട് പോകണോ അതോ മാറ്റത്തിന്റെ ആവശ്യമായ സമയമാണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. കൂടുതൽ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന് നിങ്ങൾ മനസിലാക്കും. എന്നാൽ സാമൂഹിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് നന്നായി സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുപ്രധാനമായ സംഭവവികാസങ്ങള്‍ തിരശീലയ്ക്ക് പിന്നില്‍ സംഭവിക്കുന്നുണ്ട്. മാത്രമല്ല പുതിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു സംഭരംഭത്തില്‍ നിങ്ങളെ ഉൾ‌പ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ‌ ഉണ്ടാകാം. പ്രായോഗികമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുക. അല്ലെങ്കില്‍ സ്ഥിതിഗതികള്‍ മാറി മറിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വാരാന്ത്യത്തില്‍ നിങ്ങള്‍ എങ്ങോട്ടെങ്കിലും പോകാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തയാറെടുപ്പ് നടത്തണം. നിങ്ങള്‍ക്ക് തിരിക്കുകളില്ലെങ്കില്‍ പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങള്‍ തേടിയെത്തും. എല്ലാം വിചാരിക്കുന്ന പോലെ ശാന്തമല്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

രണ്ട് ദിശകളിലേക്ക് നിങ്ങള്‍ക്ക് മാറേണ്ടി വന്നേക്കാം. അതില്‍ പ്രശ്നങ്ങളില്ല എന്ന് നിങ്ങള്‍ വിചാരിക്കും. ഒന്നു ചെയ്യാനാകാതെ അവസാനിക്കുന്ന കാര്യങ്ങളില്‍ തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. രണ്ടാമത്തെ ദിശ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. ചിലപ്പോള്‍ അത് ശരിയായ തീരുമാനമാകാന്‍ സാധ്യതയുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 30 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com