Daily Horoscope July 29, 2022: കന്നിയാണ് എന്റെ ഇന്നത്തെ രാശിചിഹ്നം. യഥാർത്ഥത്തിൽ എന്റെ പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണിത്. കന്നി രാശിക്കാർ ലജ്ജാശീലരും ഭീരുക്കളുമാണെന്നാണ് പലരും കരുതുന്നത്. വാസ്തവത്തിൽ, പുരാതന മനുഷ്യർ ഭൂമിദേവിയെ ആരാധിച്ചിരുന്ന കാലം മുതലുള്ളതാണ് ഇതിന്റെ ഐതീഹ്യങ്ങൾ. കന്നിരാശിയുടെ മറഞ്ഞിരിക്കുന്ന സ്വഭാവം വെളിപ്പെടുത്തുന്ന ശക്തവും ക്രിയാത്മകവുമായ ഒന്നാണ് ഭൂമിദേവി. നിങ്ങളൊരു കന്നി രാശിക്കാരനെ ഇന്ന് കണ്ടുമുട്ടുകയാണെങ്കിൽ അവർക്ക് അൽപം ബഹുമാനം നൽകുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വളരെയധികം ശുഭാപ്‌തി വിശ്വാസം നിലനിൽക്കുന്നു, എല്ലാവരും നല്ലത് പ്രതീക്ഷിക്കുന്നു. മേടരാശിക്കാരുടെ ഏറ്റവും പ്രധാന ദൗർബല്യം മുകളിലേക്ക് പോകുമ്പോൾ അടിസ്ഥാനപരമായ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതാണ്. ഒരു പങ്കാളി നിങ്ങളെ സഹായിക്കുമെന്ന് തോന്നുന്നു. പക്ഷെ ആദ്യം നിങ്ങൾ അത് ചോദിക്കേണ്ടതുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ സാധാരണയായി സ്ഥിരതയുള്ള വ്യക്തിയാണ്, എന്നാൽ അശ്രദ്ധമായ പ്രേരണകളാൽ നിങ്ങൾ ഈ വഴിക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. കാര്യങ്ങൾ മെച്ചപ്പെടാൻ ഇതിനു മാത്രമേ കഴിയു എന്ന പ്രേരണയാൽ, നിങ്ങൾ ഇപ്പോൾ ഏറ്റവും തീക്ഷണമായ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതനാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
എല്ലാത്തിലും പങ്കാളികൾ ആദ്യ നീക്കം നടത്തട്ടെ. വിധിയെ അതിന്റെ വഴിക്ക് വിടുകയാണെങ്കിൽ കൗതുകകരമായ നിരവധി സംഭവവികാസങ്ങൾ കാണാം. നിങ്ങൾ എല്ലാത്തിന്റെയും അകവും പുറവും പരിശോധിക്കുകയാണെങ്കിൽ നേരത്തെ അവഗണിച്ച പലകാര്യങ്ങളും നിങ്ങൾ സ്വീകരിച്ചേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വ്യാഴവുമായി ബന്ധപ്പെട്ട് സൂര്യൻ വളരെ തിളക്കമാർന്ന സ്ഥാനത്താണ് നിലകൊള്ളുന്നത്, നിങ്ങളുടെ ജീവിതത്തെ മാറ്റുന്ന തരത്തിൽ എന്തെങ്കിലും സംഭവിക്കേണ്ടത് അനിവാര്യതയായി തോന്നുന്നു. ഒരു നിസാര കാര്യം വരും മാസങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടോ? ‘അതെ’ എന്നാണ് ഉത്തരം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
മറ്റുള്ളവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും നിങ്ങൾക്ക് തീർത്തും ഉറപ്പാകുന്നത് ഒന്നും ഒഴിവാക്കാതെ ഇരിക്കുകയും എല്ലാ രസകരമായ ഓഫറുകൾ സ്വീകരിക്കുകയും ചെയ്യുക. വിദേശ സംസ്‌കാരങ്ങളോടും വിചിത്രമായ കാലാവസ്ഥകളോടുമുള്ള നിങ്ങളുടെ താൽപ്പര്യം പോലെ, നിങ്ങളുടെ ജീവകാരുണ്യവും ആദർശപരവുമായ പ്രേരണകൾ ഇപ്പോൾ ഉത്തേജിക്കപ്പെടുകയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വ്യാഴവുമായുള്ള സൂര്യന്റെ ബന്ധം, ഈ ആഴ്‌ചയെക്കുറിച്ച് ഞാൻ ഇതിനകം പറഞ്ഞ കാര്യങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു, അതായത്, മറഞ്ഞിരിക്കുന്ന, പരമ്പരാഗത കന്നിരാശിക്കാരന്റെ സ്വഭാവങ്ങൾ നിർത്താനും നിങ്ങളുടെ മറ്റു സാഹസിക ഗുണങ്ങൾ വികസിപ്പിക്കാനും നിങ്ങൾക്ക് അവസരമുണ്ട്. മറ്റുള്ളവർ അവരുടെ ഭാഗം ചെയ്യട്ടെ.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വ്യത്യസ്തമായ വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിൽ എത്രയെത്ര ബുദ്ധിമുട്ടുകളും നാടകങ്ങളും ഒഴിവാക്കാമായിരുന്നെന്ന് നിങ്ങൾക്കിപ്പോളറിയാം. ഇത് പ്രതീക്ഷയോടെ ഭാവിയിലേക്ക് നോക്കാനുള്ള സമയമാണ്, ഖേദിക്കാനുള്ളതല്ല. ഇതുവരെയുള്ളത് കഴിഞ്ഞു, ഭാവിയിൽ നിങ്ങൾ കാര്യങ്ങൾ കൂടുതൽ വ്യത്യസ്തമായി ചെയ്യുമെന്ന് ഉറപ്പാക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട്ടിൽ ആരോ ഏറെ ഞെരുക്കത്തിലാണെന്ന് തോന്നുന്നു, പ്രശ്‌നം ഒഴിവാക്കണമെങ്കിൽ നിങ്ങൾ മാറികൊടുക്കേണ്ടി വന്നേക്കാം. വീട്ടിൽ ചില അപ്രതീക്ഷിത ജോലികൾ ഉണ്ടാകാൻ സാധ്യതയുണ്ട്, നിങ്ങളുടെ കയ്യിലുള്ള പണിക്കരുടെ ലിസ്റ്റ് തയ്യാറാക്കി വെക്കണം. വൈകാരിക അസ്വസ്ഥതകൾ പരിഹരിക്കാൻ ഒരു സുഹൃത്തിന്റെ സഹായം ആവശ്യമായി വന്നേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വെല്ലുവിളി നിറഞ്ഞ ഗ്രഹവശങ്ങൾ സാധ്യതകൾ തുറന്നിടുന്ന ചില അവസരങ്ങളുണ്ട്, ഇത് അവയിലൊന്നാണ്. നിങ്ങൾ മാറ്റങ്ങളും അരക്ഷിതാവസ്ഥയെയും ഭയപ്പെടുന്ന ആളല്ല, അതിനാൽ നിലവിലെ കാലയളവിൽ നിങ്ങളുടെ താൽപ്പര്യങ്ങളുമായി മുന്നോട്ട് പോകണം. നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
എല്ലാവരേയും സുരക്ഷിരാകാനും സുഖത്തിലാക്കാനും നിങ്ങൾ കഠിനമായി ശ്രമിക്കുന്നതായി തോന്നുന്നു, ഒരുപക്ഷേ അത് വളരെ ബുദ്ധിമുട്ടായിരിക്കും. തീർച്ചയായും പങ്കാളികളും കുടുംബാംഗങ്ങളും ഒക്കെ സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിവുള്ളവരാണ്, എന്നാൽ നിങ്ങൾ അവരുടെ പിന്നാലെ ഓടുന്നത് അവർക്ക് അനുയോജ്യമാണ്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വേലക്കാരനാണെന്ന് തോന്നിക്കരുത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിപരമായ സമ്മർദങ്ങൾ ചില ലക്ഷ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് കൂടുതൽ ദൃഢനിശ്ചയമുള്ളവരാക്കാൻ മാത്രമേ നിങ്ങളെ സഹായിക്കൂ. അതേസമയം, വിജയിക്കണമെങ്കിൽ വഴക്കവും വിട്ടുവീഴ്ചയും അനിവാര്യമാണെന്ന് സമ്മതിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. കാറ്റിന്റെ ഗതിക്കനുസരിച്ച് നിങ്ങളുടെ തീരുമാനം എടുക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ വിശ്വാസങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നിങ്ങൾക്ക് വലിയ ഉത്സാഹമാണ്. എന്നാൽ, സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണെന്നും അതിനാൽ നിങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്നതിൽ അവർ പരാജയപ്പെട്ടേക്കാം എന്നും നിങ്ങൾ മനസ്സിലാക്കണം. അതിനെ നേരിടണം, കാരണം നിങ്ങൾ നിലവിൽ ഏറെ മുന്നിലാണ്.
