scorecardresearch
Latest News

Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 29, 2021: ഓരോ ദിവസവും പ്രപഞ്ചത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള നമ്മുടെ അളവുകൾ വലുതായി കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ പ്രപഞ്ചം ഓരോ നിമിഷത്തിലും വലുതായികൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കാം ഇത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. എന്തിനധികം പറയണം, ഏറ്റവും പുതിയ ഗവേഷണമനുസരിച്ച്, പ്രപഞ്ചം എന്നെന്നും വികസിച്ചുകൊണ്ടിരിക്കും. അവസാനമില്ലാതെ!

Read More: Horoscope of the Week (July 25 – July 31, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ദീർഘകാല ചക്രം തീർത്തും രഹസ്യമാണ്. മറ്റുള്ളവർ വല്ലാതെ നിങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നതായി തോന്നാം. ചിലപ്പോൾ നിങ്ങൾ ശരിയായിരിക്കാം. പക്ഷേ, അതല്ല പ്രശ്‌നം. നിങ്ങൾ വല്ലാതെ പ്രതിരോധത്തിൽ ആകുന്നുണ്ടോ എന്നതാണ് ശരിക്കും ചോദ്യം. ഒരുപക്ഷെ നിങ്ങൾ തന്നെ നിങ്ങളുടെ മേലുള്ള ഭാരം കുറച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് മറ്റുള്ളവരെ മനസിലാക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വളരെ രസകരമായ ഗ്രഹചിത്രം നിങ്ങളുടെ ഗാർഹിക ജീവിതത്തെ ബാധിക്കുന്നുണ്ട്, അത് വളരെ ആനന്ദകരമായ ഒരു അന്തരീക്ഷം കൊണ്ടുവന്നേക്കാം. അടുത്ത സുഹൃത്തുക്കളോ പങ്കാളികളുമായോ എന്തെങ്കിലും പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടെങ്കിൽ രാവിലെ ചെയ്യുക. പ്രത്യക്ഷത്തിൽ നിങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മറിയിരിക്കുന്നു.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അഭിപ്രായങ്ങൾ മാറ്റികൊണ്ടിരിക്കുന്ന ആളുകളുമായാണ് നിങ്ങൾ ഇടപെടുന്നത്, പങ്കാളികളെ ചേർത്തു നിർത്താൻ കഴിയാതെ പോയതിൽ നിങ്ങൾ നിരാശപ്പെട്ടേക്കാം. എന്തായാലും, തീരുമാനിച്ച യോഗങ്ങളുമായി മുന്നോട്ട് പോകുക, കാരണം, ഏറ്റവും കുറഞ്ഞത് ജീവിതത്തിന്റെ സാമൂഹിക വശം രസകരമായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇടപാടുകളിൽ നിങ്ങൾ ഏർപ്പെട്ടേക്കാം, ഒരുപക്ഷെ നിങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടായിരിക്കാം അത്. ആസ്തി പ്രശ്‌നങ്ങളാണ് പരിഗണനയിൽ ഉള്ളതെങ്കിൽ നിങ്ങൾ ഏത് അവസ്ഥയിലാണെന്ന് ആളുകളെ അറിയിക്കുന്നതാണ് നല്ലത്. നിങ്ങളെ ദീർഘകാലം വേട്ടയാടാൻ സാധ്യതയുള്ള ഒരു തെറ്റു ചെയ്യുക എന്നതാണ് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനുള്ള അവസാന കാര്യം!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കാർഡുകൾ നിങ്ങൾക്ക് അനുകൂലമായാണ് അടുക്കിയിരിക്കുന്നത്. എന്നാൽ, മറ്റുള്ളവരുടെ നല്ല സ്വഭാവത്തിൽ നിന്നും നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയും എന്ന് അതിന് അർത്ഥമില്ല. ഇതെല്ലാം നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന് കരുതുന്നതിന് പകരം, പതിയെ നിങ്ങൾക്ക് എങ്ങനെ നല്ല ഭാഗ്യം വ്യാപിപ്പിക്കാൻ കഴിയും എന്ന് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആശയവിനിമയത്തിന്റെയും ആശയങ്ങളുടെയും ആഗ്രഹമായ ബുധൻ നിങ്ങളുടെ ചാർട്ടിലൂടെ കടന്നുപോകുന്നു, അത് നിങ്ങളുടെ ധനകാര്യങ്ങളിൽ സഹായിക്കുകയും നിങ്ങളെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അന്തര്‍ജ്ഞാനം മികച്ചതാണ്, സാമ്പത്തിക പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ വളരെ കൃത്യതയോടെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. എന്നാലും, റിസ്ക് എടുക്കുന്നത് നിങ്ങളുടെ സ്വന്തം പണംകൊണ്ടാണെങ്കിൽ ശ്രദ്ധിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ദിവസത്തിന്റെ ആരംഭത്തിൽ യാത്രാ സാഹചര്യങ്ങൾ അത്ര നല്ലതായിരിക്കില്ല, അധിക കരുതലും മുൻകരുതലുകളും എല്ലാ പ്രവർത്തനത്തിലും ഗുണം ചെയ്യും. നിങ്ങളുടെ ചക്രവാളത്തിൽ ആശയകുഴപ്പത്തിന്റെ സൂചനയുള്ളതിനാൽ നിങ്ങളുടെ കരുതൽ വിടരുത്, വീട്ടിലുള്ളവർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക കാര്യങ്ങളിലെ പോസിറ്റീവ് ട്രെൻഡുകൾ ചില സംശയാസ്പദമായ സംഭവവികാസങ്ങളെ ഇപ്പോൾ ഇല്ലാതാക്കിയിട്ടുണ്ടാകും. നിങ്ങളുടെ ആശയങ്ങളെ വിൽക്കാനും നിങ്ങളുടെ കഴിവുകളെ പ്രചരിപ്പിക്കാനും വലിയ രീതിയിൽ പ്രയത്നിക്കുക. ഒരു വൈകാരികമായ ബന്ധത്തിൽ നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു, ഏറ്റുമുട്ടൽ കൊണ്ട് കാര്യമുണ്ടാകില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ഇന്ന് ചിന്തിക്കുക, ഇപ്പോൾ ശ്രദ്ധാപൂർവം എടുക്കുന്ന തയ്യാറെടുപ്പുകൾ നാളെ പണം ലാഭിക്കാൻ കാരണമായേക്കും. ന്യായമായ ഒരു നിക്ഷേപത്തിന് സമയമാകുമ്പോൾ, നിങ്ങൾ എടുത്ത സാമ്പത്തിക തീരുമാനങ്ങൾ ശരിയായിരുന്നെന്ന് നിങ്ങൾക്ക് തോന്നും. ആകസ്മികമായി, എല്ലാം കൊണ്ടും നിങ്ങളുടെ സ്ഥിരതയില്ലാത്ത സ്വഭാവം മാറുന്നു, നിങ്ങൾക്ക് വേഗം തന്നെ മുന്നോട്ട് പോകാൻ സാധിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പങ്കാളി ഈ അടുത്ത് മുന്നോട്ട് വച്ച ചോദ്യങ്ങളുടെ ഉത്തരം ‘അതെ’ എന്ന് ആണെങ്കിൽ, ഒരുമിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക. നിങ്ങൾ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ലെങ്കിൽ പ്രശ്നങ്ങൾ പുനരാലോചിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്, നിങ്ങളുടെ തൊഴില്‍പരമായ ഭാവി അതിനെ ആശ്രയിച്ചാണെങ്കിൽ അതിൽ കൂടുതൽ സമയമുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പണം സംബന്ധിച്ച സമ്മിശ്ര സൂചനകൾ അധിക പരിശ്രമത്തിനുള്ള പ്രതിഫലനത്തിനു വേണ്ടിയാണു നിങ്ങൾ ഉള്ളത് എന്ന സൂചന നൽകുന്നു, ദീർഘകാല പദ്ധതികളിൽ നല്ല പുരോഗതിയുണ്ടെന്ന് തോന്നുന്നു. നിങ്ങളുടെ തന്നെ പ്രവർത്തികളുടെ ഫലമായി കൂട്ടായ പ്രവർത്തനങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടായേക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പുതിയ സംരഭങ്ങൾ തുടങ്ങാൻ അത്ര നല്ല ദിവസമായിരിക്കില്ല ഇന്ന്, പക്ഷേ അത് നല്ല കാര്യമായിരിക്കും. ഒരുപക്ഷേ നിങ്ങൾക്ക് ചിന്തിക്കാൻ കൂടുതൽ സമയം ലഭിക്കും. ഒരു വശത്ത് ഒറ്റയടിക്ക് സാഹസികമായ ചുമതലകളിലേക്ക് എടുത്തു ചാടുന്നതും, മറുവശത്ത് നല്ല കാര്യങ്ങളിൽ നിന്നും സ്വയം വിട്ടു നിൽക്കുന്നതുമായ രീതിയിൽ തമ്മിൽ ഇത് വ്യത്യാസങ്ങൾ ഉണ്ടാക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read More: Horoscope of the Week (July 25 – July 31, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 29 2021 aries gemini cancer virgo capricorn zodiac signs check astrological prediction