Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

Horoscope Today July 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today July 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

സൂര്യനും വ്യാഴവും തമ്മില്‍ തുടരുന്ന പൊരുത്തപ്പെടല്‍ ശുഭാപ്‌തി വിശ്വാസവും ബോധോദയവും നല്‍കുന്നു. സ്വന്തംകാര്യം നോക്കുകയെന്നതാണ് ഇതിന്റെ മറുവശം. എന്നാല്‍, ഉദാരമനസ്‌കതയാണ് പോസിറ്റീവ് വശം. സാമാന്യബോധം നിലനില്‍ക്കുന്നില്ലെന്നാണ് ഞാന്‍ സാധാരണ പറയാറുള്ളത്. പക്ഷേ, അതൊരു പ്രശ്‌നമായി ഇന്ന് തോന്നുന്നില്ല. ശനിയെന്ന ബുദ്ധിമാനായ ഗ്രഹത്തോട് നന്ദി പറയണം.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ വിധിയെ കാത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിങ്ങളുടെ ജാതകത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാം. നിങ്ങളുടെ നിലവിലെ പരിവര്‍ത്തനവുമായി വിജയകരമായി ഒത്തുചേര്‍ന്ന് പോകുന്നതിനുള്ള മാര്‍ഗം നിങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും കരസ്ഥമാക്കുക എന്നതാണ്. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ ഒരു സുരക്ഷിത വലയമാകുകയും നിങ്ങളുടെ കഠിന കാലത്തില്‍ സംരക്ഷണം നല്‍കുകയും ചെയ്യും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

പ്രസന്നമായ സമീപനം സ്വീകരിക്കാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ സന്നദ്ധരാണ്. ഭൗതിക ആഗ്രഹങ്ങളിലോ ജോലിയിലോ മുഴുകി നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയും. എന്നാല്‍, ശക്‌തമായ വൈകാരിക ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ അതിര്‍ത്തികള്‍ വിശാലമാക്കുക. പുതിയ ഉത്തരവാദിത്വങ്ങളെ ആസ്വദിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുന്നുവെന്നാണ് നിങ്ങളുടെ ഗ്രഹനിലയിലെ സാധ്യതകള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ വിധിയെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുന്നതിനായി പഴയ ഒഴിവുകഴിവുകള്‍ പറയാതിരിക്കുക. ധൈര്യമായിരിക്കൂ.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ചില വാതിലുകള്‍ ഇപ്പോള്‍ അടഞ്ഞിട്ടുണ്ടാകും. നഷ്ടപ്പെട്ടുപോയൊരു അവസരത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ ഞാന്‍ പറയില്ല. പക്ഷേ, ഭാവിയില്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. വിജയം കൊണ്ടുവരുമെന്ന് ഉറപ്പുള്ള മേഖലകളില്‍ നിങ്ങളുടെ ഊര്‍ജ്ജം കേന്ദ്രീകരിക്കുക. കൂടാതെ, സമയം നഷ്ടമാകുന്ന വാഗ്ദാനങ്ങളുടെ പിന്നാലെ പോകരുത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മനസ്സിന്റെ നിഗൂഢതകളെ വരെ ബാധിക്കുന്ന ആഴമേറിയ ഗ്രഹ ചലനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. എങ്കിലും വര്‍ഷത്തില്‍ അവശേഷിക്കുന്ന നാളുകളില്‍ അധികാരം, പാരമ്പര്യം, സ്ഥിരത എന്നിവയെ ജീവിതത്തിലെ മൊഴിമുത്തുകളായി കൂടെക്കൂട്ടുക.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

വഞ്ചകന്മാര്‍ക്ക് വിശ്രമം ഇല്ലെന്നത് പഴഞ്ചൊല്ലാണ്. നിങ്ങള്‍ക്കും വിശ്രമം ഇല്ല. അതിനാല്‍, നിങ്ങള്‍ തിരിച്ചറിയേണ്ടൊരു കാര്യം വിശ്രമം വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഒന്നാണ്. വിശ്രമം ഇല്ലാതെ കഠിനമായി അദ്ധ്വാനിച്ച് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചാല്‍ പിന്നീട് വിശ്രമിക്കാം.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

നിങ്ങള്‍ക്കു വേണ്ടി എല്ലാം ചെയ്യുക. എളുപ്പമുള്ള ഉപദേശമാണെന്ന് എനിക്ക് അറിയാം. ഈ ലോകത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള കാര്യമാണ് അതെന്നും ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. പൊതുവിലെ ഗ്രഹനില ശുഭാപ്തി വിശ്വാസം നല്‍കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മുഖം രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. നിങ്ങളുമായി വളരെ ബന്ധമുള്ളൊരു കാര്യമാണിത്. നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവര്‍ അത് നന്നായി തിരിച്ചറിയും. നിങ്ങള്‍ വിജയിച്ചില്ലെങ്കില്‍ പോലും വിജയിച്ചുവെന്ന് ഭാവിക്കണം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ബുധന്‍, വ്യാഴം, മറ്റു സഹായകരമായ ഗ്രഹങ്ങളെ ബന്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. വിദേശത്തുള്ള ബന്ധങ്ങള്‍ പുതുക്കുമെന്നാണ് അതിന് അര്‍ത്ഥം. ഒരു പക്ഷേ, ദീര്‍ഘ ദൂര യാത്രയ്ക്കുള്ള സമയം. വിദേശത്തുള്ള എല്ലാവരോടും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ആക്രമണോത്സുക ഗ്രഹമായ ബുധനെ ഉദാരമതിയായ വ്യാഴം ബാലന്‍സ് ചെയ്യുന്നു. ഫലം, നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പറയും. ഭാഗ്യം ഇങ്ങോട്ടേക്ക് വരില്ല. നിങ്ങളുടെ കഠിനാദ്ധ്വാനത്തോട് നന്ദി പറയണം. സ്വയം അഭിനന്ദിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എല്ലാ ബുദ്ധിമുട്ടുകള്‍ക്കു പിന്നിലും നേട്ടങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയാത്ത ഒരു അപൂര്‍വ വ്യക്തി. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കാന്‍ ഇനിയുമേറെ പോകേണ്ടതുണ്ട്. മറ്റുള്ളവര്‍ നിങ്ങളുടെ നല്ല ഭാഗ്യത്തെ കണ്ട് അസൂയപ്പെട്ടേക്കാം.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

എല്ലാവരിലും നല്ലതുണ്ട്. എല്ലാ വാഗ്ദാനങ്ങളിലും നല്ലൊരു വശവുമുണ്ട്. പല തരത്തിലും മറ്റുള്ളവരേക്കാള്‍ നല്ല നിലയിലാണ് നിങ്ങള്‍. അതിന് കാരണം, മറ്റുള്ളവര്‍ക്ക് വിഷമകരമായ പലതും നിങ്ങളിലേക്ക് സ്വാഭാവികമായി വരും. സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള സമയം അല്ലെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 29 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com