ശാസ്ത്രം കൂടുതൽ വിചിത്രമായിക്കൊണ്ടിരിക്കുകയാണ്. ലോകം ഉപ-ആറ്റോമിക് കണങ്ങളാൽ നിർമ്മിച്ചതാണെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു. ചിലർ വാദിക്കുന്നത് അത് ആശയങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ്, അതായത് നമ്മുടെ ലോകം ആശയങ്ങളാൽ രൂപപെട്ടതാണെന്ന് പറയുന്നതുപോലെ. നക്ഷത്രങ്ങളുടെ ചലനങ്ങളിലും പാറ്റേണുകളിലും കാണാൻ കഴിയുന്ന ആശയങ്ങൾ വ്യാഖ്യാനിക്കുന്ന ആളുകളാണ് ജ്യോതിഷികൾ
Read Weekly Horoscope Here: Horoscope of the week (July 28-August 3, 2019): ഈ ആഴ്ച നിങ്ങള്ക്കെങ്ങനെ ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
മറ്റുള്ളവർ നിങ്ങൾക്ക് പച്ചവെളിച്ചം നൽകുന്നതിനായി കാത്തിരിക്കരുത്. ചിന്തയ്ക്കും ആശയവിനിമയത്തിനും ഉത്തരവാദിയായ നിങ്ങളുടെ ജാതകത്തിന്റെ ഒരു മേഖലയുമായി സൂര്യൻ ഇപ്പോൾ കൂടിച്ചേരുകയാണ്, അതിനാൽ ഇത് മുന്നോട്ട് പോകാനുള്ള സമയമാണ്. മേലിൽ ദ്വയാർത്ഥപ്രയോഗം നടത്തരുത്, കാരണം ഈ ആഴ്ചയിലെ അവസരം നിങ്ങൾ നശിപ്പിക്കുകയാണെങ്കിൽ അടുത്തൊരു അവസരം വരാനായി നിങ്ങൾ ഒരുപാട് കാലം കാത്തിരിക്കണം.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യമായ ചാന്ദ്ര വിന്യാസങ്ങൾ വരുന്നു, ഈ ആഴ്ചത്തെ ശരിയായ നീക്കങ്ങൾ സമീപഭാവിയിൽ വളരെ ലാഭകരമായ ഒരു ബിസിനസ് ബന്ധത്തിന് കാരണമാകാമെന്നതിന്റെ സൂചനയാണിത്. ആഴ്ചാവസാനത്തോടെ ഹൃദയസ്പർശിയായ വാർത്തകൾ പ്രതീക്ഷിക്കുക, ഒപ്പം നിങ്ങളുടെ ഉയർന്ന ലക്ഷ്യങ്ങളിൽ ശ്രദ്ധ സ്ഥാപിക്കുക.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ചന്ദ്രൻ ഇപ്പോൾ വളരെ സൗഹാർദ്ദപരമായ ഒരു പങ്ക് നിറവേറ്റുന്നു. ആഴ്ചയുടെ അവസാനത്തിൽ നിങ്ങൾക്ക് ചങ്ങാതിമാരെയും സഖ്യകക്ഷികളെയും പിന്തുണക്കാരെയും ആവശ്യമുണ്ടെങ്കിൽ, അതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യാനുള്ള സമയമാണിത്. നിങ്ങൾ ഭാവിയുടെ മുഖമാണെന്ന് മറ്റ് ആളുകളെയും പങ്കാളികളെയും ബോധ്യപ്പെടുത്തുക! എന്നിരുന്നാലും ഒരു പ്രശ്നം മാത്രം – വസ്തുതകൾ ആദ്യമേ വ്യക്തമാക്കാം
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരു മാറ്റത്തിനായി ദീർഘകാലത്തേക്ക് നോക്കാം: പ്രത്യേക ഗ്രഹങ്ങൾ ഒന്നിച്ച് സ്വാതന്ത്ര്യത്തിനായി ഒരു പുതിയ ശ്രമം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, ഒപ്പം എല്ലാ മേഖലകളിലും നിങ്ങളുടെ വ്യക്തിഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. പൂർണ്ണമായ ഉത്സാഹം നിങ്ങളെ മുന്നോട്ടുള്ള വഴിയുടെ ഭാഗമാക്കുന്നു, പക്ഷേ അതോടൊപ്പം നിങ്ങൾ അധിക മണിക്കൂറുകളും നൽകേണ്ടിവരും
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഉദ്യോഗസംബന്ധമായ സ്കീമുകൾ ഇപ്പോൾ നടക്കുന്നു. പദ്ധതികൾ ചർച്ചചെയ്യാനും, അവയിലേക്ക് കൂടുതൽ വിവരങ്ങൾ പൂർത്തിയാക്കാനും ഇനിയും ആഴ്ചകളുണ്ട്. ഈ വീക്ഷണകോണിൽ നിന്നുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും കൂടുതൽ സമ്പൂർണമായൊരു നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കുകയും വേണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ചയിലെ ചാന്ദ്ര പാറ്റേണുകൾ നിങ്ങളുടെ ചാർട്ടിന്റെ സജീവമായ പ്രദേശങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ, നിങ്ങളുടെ മുൻഗണന ശ്രദ്ധിക്കപ്പെടും. ഒരു മോശം സ്വരൂപത്തിനോ ചില ലക്ഷ്യങ്ങൾ നിങ്ങൾക്ക് അപ്പുറമാണെന്ന തെറ്റിദ്ധാരണയ്ക്കോ പിന്നിൽ ഒളിക്കാൻ ഇത് സമയമല്ല. നിങ്ങൾ ചിന്തിക്കുന്നതിലും വേഗത്തിൽ ഭാവി നിങ്ങളുടെ മുന്നിൽ വരും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിയമങ്ങളിലും പരമ്പരാഗത രീതികളിലും ഉറച്ചുനിൽക്കുക, നിങ്ങൾ തെറ്റിലേക്ക് പോകാനുള്ള സാധ്യതയില്ല. ഇന്ന് നിങ്ങളുടെ വികാരങ്ങൾ എന്തുതന്നെയായാലും, ആഴ്ചയിലെ ഗ്രഹ രൂപരേഖ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നു, മാത്രമല്ല തെറ്റ് സംഭവിക്കാൻ സാധ്യത കുറവാണ്. ഒരു നിഗൂഢത പരിഹരിക്കാൻ ചന്ദ്രൻ നിങ്ങളെ സഹായിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചില കാര്യങ്ങൾ പറയേണ്ടതുണ്ട്, കുറച്ച് സത്യങ്ങൾ കൈമാറേണ്ടതുമുണ്ട്, പ്രത്യേകിച്ചും ഇപ്പോൾ ബുധൻ പ്ലൂട്ടോയുമായുള്ള ഏറ്റുമുട്ടൽ ബന്ധത്തിലേക്ക് നീങ്ങുകയാണ്. ഇപ്പോൾ വായു മായ്ക്കുക, വരും ആഴ്ചകളിൽ നിങ്ങൾ ആഘാതം ഒഴിവാക്കും. മാത്രമല്ല, പങ്കാളികൾ അതിന് നിങ്ങളോട് നന്ദി പറയും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ പദ്ധതികളുമായി പങ്കാളികൾ യോജിക്കണമെന്ന ആവശ്യമോ, അല്ലെങ്കിൽ തൽക്ഷണ ഫലങ്ങളോ പ്രതീക്ഷിക്കരുത്. ആസന്നമായ ചാന്ദ്ര പാറ്റേണുകൾ നിങ്ങളുടെ ആശയങ്ങൾ ക്രമീകരിക്കാൻ ബാധ്യസ്ഥമാണ്, അതിനാൽ ഇപ്പോൾ തീരുമാനിക്കുന്നതെന്തും ആഴ്ചാവസാനത്തോടെ മാറ്റപ്പെടും. അതിനാൽ നിങ്ങളുടെ ഓപ്ഷനുകൾ ലഭ്യമാക്കിവയ്ക്കുന്നതാകും ബുദ്ധിപരമായ നീക്കം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സുഖപ്രദമായി തോന്നിപ്പിക്കുന്ന ഘടകങ്ങൾ വർധിപ്പിക്കുക. നിങ്ങളുടെ ശാരീരിക ക്ഷേമത്തിൽ സമൂലമായ ഉത്തേജനത്തിനുള്ള സാധ്യതകൾ ഈ ആഴ്ചത്തെ നക്ഷത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഉചിതമായ ഏത് നടപടിയും സ്വീകരിക്കേണ്ട സമയമിതാണ്. വിശ്രമവും ഇടവേളയും ആവശ്യമാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ശക്തമായ ചാന്ദ്ര ചലനങ്ങൾ ഈ ആഴ്ച നിങ്ങളുടെ വികാരങ്ങളെ മൂടുന്നു. അതിനാൽ, വിദേശ സ്ഥലങ്ങളെക്കുറിച്ച് പകൽ സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ – അതിനുവേണ്ടി എന്തെങ്കിലും ചെയ്യുക. കുടുംബാംഗങ്ങൾ നിങ്ങളുടെ വിവരങ്ങൾ അറിയാനായി കാത്തിരിക്കുകയാണെങ്കിൽ, കാലതാമസം വരുത്തരുത്. നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
വളരെയധികം സ്വയം വിമർശിക്കുന്ന ഒരു നിർഭാഗ്യകരമായ ശീലം നിങ്ങൾക്കുണ്ട്. ഇതുകാരണം, പലപ്പോഴും നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോഴോ അല്ലെങ്കിൽ അത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴോ നിങ്ങൾ ആരെയോ അവഹേളിച്ചുവെന്നോ അല്ലെങ്കിൽ നിങ്ങൾ സ്വയം ലജ്ജിക്കപ്പെട്ടെന്നോ നിങ്ങൾ കരുതുന്നു.