scorecardresearch

Daily Horoscope July 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 29, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 28, 2022: പല കാര്യങ്ങളിലും മാറ്റം വരുത്താന്‍ അവസരുമുണ്ടാകുന്ന ആഴ്ചയാണിത്. ഒരു മാറ്റത്തിനായി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ എല്ലാവരേയും പ്രത്സാഹിപ്പിക്കുന്ന ഗ്രഹ പാറ്റേണുകളാണുള്ളത്. തീർച്ചയായും, നാമെല്ലാവരും സ്വന്തം രീതിയിൽ സ്വന്തം ലക്ഷ്യങ്ങൾ പിന്തുടരേണ്ടതുണ്ട്. നമ്മുടെ സ്വന്തം സമയത്ത് സ്വന്തം തീരുമാനങ്ങൾ എടുക്കണം. അങ്ങനെയാണ് പോകേണ്ടത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വ്യക്തിബന്ധങ്ങള്‍ ഇക്കാലത്ത് നിര്‍ണായകമാണ്. അടുപ്പമുള്ള പങ്കാളികള്‍ മാത്രമല്ല, പ്രശസ്തരായവര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുക. സാമ്പത്തിക കാര്യങ്ങള്‍ അവലോകനം ചെയ്യുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും തകർക്കാൻ പ്രിയപ്പെട്ടവരെയോ കുടുംബത്തിലെ മറ്റ് അംഗങ്ങളെയോ ഒരു കാരണവശാലും അനുവദിക്കരുത്. നിങ്ങൾ ഇപ്പോൾ വളരെ ദുർബലനാണ്, സ്വയം ശക്തമാക്കാൻ ശ്രമിക്കണം. തങ്ങാന്‍ കഴിയാത്ത വൈകാരിക ഭാരം ഏറ്റെടുക്കരുത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചൊവ്വയുമായുള്ള ചന്ദ്രന്റെ ബന്ധം വളരെ കൗതുകകരമാണ്. എന്നാൽ ഇതുമൂല എന്തിനാണ് നിങ്ങള്‍ വിഷമിക്കുന്നതെന്ന ചോദ്യം ഉയരുന്നു. നിയമപരമായ സങ്കീർണതകൾ നിങ്ങൾ ശ്രദ്ധിക്കണം.  നിയമങ്ങളൊന്നും ലംഘിക്കരുത്. രണ്ടാമതായി, തീരുമാനങ്ങള്‍ക്കെതിരെ പോരാടുന്ന ആളുകളെ നിങ്ങൾ ഒഴിവാക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമ്പത്തിക കാര്യങ്ങളായിരിക്കും നിങ്ങളുടെ ചിന്തകളില്‍, എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഏതെങ്കിലും തരത്തിലുള്ള സംയുക്ത നിക്ഷേപത്തിൽ നിന്നോ ചെലവിൽ നിന്നോ നിങ്ങൾ അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. കരാറുകള്‍ അന്തിമഘട്ടത്തിലെത്താന്‍ വൈകുകയാണെങ്കില്‍ നിങ്ങളുടെ നേട്ടത്തിനായി എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഇപ്പോൾ വളരെ ശോഭനമായ ഒരു കാലഘട്ടത്തിലാണ്, അത് അടുത്ത രണ്ട് ദിവസം നീണ്ടുനിൽക്കും. നിങ്ങളുടെ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രതിബദ്ധതകൾ ഒരു വശത്ത് വയ്ക്കുകയും ആനന്ദത്തിനായി കൂടുതൽ സമയം കണ്ടെത്തുകയും ചെയ്യുക. നിങ്ങളോട് അടുപ്പമുള്ള ചില ആളുകൾ വലിയ സമ്മർദ്ദത്തിലാണെന്നും നിങ്ങളുടെ പരിഗണന ആവശ്യമാണെന്നും ഓർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

 തൊഴിലായാലും വീട്ടുജോലികളായാലും, അതിന്റെ സുഖകരമായ വശം കണ്ടെത്തേണ്ടത് വ്യക്തിബന്ധങ്ങളിലാണ്. അതിനാൽ, നിങ്ങൾ ചെയ്യുന്നതെന്തും, സമാന ചിന്താഗതിക്കാരായ മറ്റ് ആളുകളുമായി കൂട്ടുകൂടുന്നതിന് മുൻഗണന നൽകുക. നല്ല മനസ്സുള്ള എല്ലാ ആളുകളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത കുറച്ച് ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ പ്രവർത്തന രീതി മെച്ചപ്പെടുത്തും. എന്ത് അവസാനിച്ചാലും ഒരു പുതിയ തുടക്കമുണ്ടാകുമെന്നത് ജീവിത നിയമമാണ്. അതിനാല്‍ ശോഭിച്ച് നില്‍ക്കുന്ന വശത്തേക്ക് നോക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ താത്പര്യമുണ്ടെങ്കില്‍ അനുയോജ്യമായ സമയമിതാണ്. കുടുംബ ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും പ്രയോജനകരമായ സംരഭങ്ങളിലൂടെ അവരെ സഹായിക്കുകയും ചെയ്യുക. നിലവിലെ ബുദ്ധിമുട്ടുകള്‍ മാറ്റാരേക്കാളും നിങ്ങള്‍ക്കായിരിക്കും മനസിലാകുക. കാരണം അവ പരിഹരിക്കാനുള്ള അവസരം നിങ്ങള്‍ക്കാണുള്ളത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താൻ പല കാര്യങ്ങളും ഒഴിവാക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഉപേക്ഷിക്കപ്പെടുന്ന ഏതൊരു സംരംഭവും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വേഗത്തിൽ മാറ്റിസ്ഥാപിക്കാനാകും. നിങ്ങൾ ശരിയായ നീക്കങ്ങൾ നടത്തിയില്ലെങ്കിൽ പ്രായോഗികമായി ഒന്നും സംഭവിക്കില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടങ്ങളില്‍ ഒന്നായിരിക്കും ഇത്. വൈകാരിക സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെങ്കില്‍ ലൗകിക അഭിലാഷങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കാനാകില്ല എന്നത് ഓര്‍മ്മിക്കുക. എന്തെങ്കിലും കാര്യത്തില്‍ ഭയമുണ്ടെങ്കില്‍, സംശയങ്ങള്‍ പരിഹിരിക്കേണ്ടത് അത്യവശ്യമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വ്യക്തിപരമായും തൊഴിൽപരമായും ഇത് പ്രതിഫലം ലഭിക്കുന്ന ഒരു ഘട്ടമായിരിക്കണം. നിങ്ങള്‍ക്ക് പിന്തുണ നല്‍കി ഉറച്ചു പ്രവർത്തിക്കുന്ന ഗ്രഹങ്ങളുടെ എണ്ണം ഇപ്പോൾ മൂന്നായി വര്‍ധിച്ചു. എന്തും ചെയ്യാൻ നിങ്ങൾക്ക് ആരെയും പ്രേരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴില്‍പരമായതും പൊതു സ്വഭാവമുള്ളതുമായ കാര്യങ്ങൾ വളരെ മികച്ച കാരണങ്ങളാൽ കുറച്ചുകാലത്തേക്ക് മാറ്റിവെച്ചേക്കാം. ഒരു തുടക്കത്തിനായി, നിങ്ങൾ പൂർണ്ണമായും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ടാമതായി നിങ്ങളുടെ പ്രത്യേക അഭിലാഷങ്ങൾ ഏതെങ്കിലും പ്രത്യേക ജോലിയോ കരിയറോ കൊണ്ട് ബന്ധിപ്പിക്കാൻ കഴിയില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 28 2022 aries gemini cancer virgo capricorn zodiac signs check astrological prediction