ഇന്നത്തെ രാശി ചക്രത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു ഭാഗം മിഥുനം രാശിയാണ്. ബൗദ്ധികധൈര്യം, ക്രിയാത്മകത, സമര്‍ത്ഥമായ ആശയങ്ങള്‍ തുടങ്ങി നമ്മള്‍ വികസിപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന ഗുണങ്ങളുടെ ചിഹ്നമാണിത്. നിങ്ങള്‍ മിഥുനം രാശിക്കാരന്‍ ആകേണ്ടതില്ല. ആര്‍ക്കും അതാകാന്‍ കഴിയും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒരു തിരിച്ചു പോക്കില്ല. അത് നിങ്ങള്‍ക്ക് വ്യക്തമാണ്. മറുവശത്ത് നിങ്ങളുടെ തൊട്ടടുത്ത ഭാവികാലത്തിനു വേണ്ടി ആസൂത്രണം ചെയ്യണമെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ക്രമീകരിക്കുക. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ നടത്തുക. സുരക്ഷയുടെ വഴികള്‍ തിരഞ്ഞെടുക്കാന്‍ പങ്കാളികളെ പ്രേരിപ്പിക്കുക…

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങളുടെ സാഹചര്യത്തെ കുറിച്ചുള്ള സത്യാവസ്ഥ ഇപ്പോള്‍ വ്യക്തമായി വരുന്നു. ഉദാഹരണമായി, അധികാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു. തൊഴിലിടത്ത് അധികാരങ്ങളെ ഒഴിച്ച് നിര്‍ത്താന്‍ ആകില്ല. നിങ്ങളുടെ ചുമതല നിര്‍വഹിക്കുക എന്നതാണ് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് സമീപനം. കൂടാതെ, സമയം ശരിയായി വരുമ്പോള്‍ നേട്ടം കൊയ്യുക.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

ഊര്‍ജ്ജസ്വലത കൊണ്ട് പങ്കാളിയെ വിസ്മയിപ്പിക്കാന്‍ നിങ്ങള്‍ ഒരുങ്ങുകയാണ്. ആക്രമോത്സുകതയല്ല ഞാന്‍ ഉപദേശിക്കുന്നത്. എന്നാല്‍, എറ്റവും മികച്ച രീതിയില്‍ നിങ്ങള്‍ സ്വയം നിശ്ചയദാര്‍ഢ്യമുള്ളവര്‍ ആകണം. ശരിയാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യത്തിനുവേണ്ടി നിലകൊള്ളണം. നിങ്ങള്‍ എളുപ്പ വഴി തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം ബഹുമാനം തോന്നുകയില്ല. മറ്റുള്ളവര്‍ക്കും നിങ്ങളോട് അത് ഉണ്ടാകുകയില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ പ്രിയപ്പെട്ടവരും നിങ്ങളും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത അവസരങ്ങള്‍ ഉണ്ടാകും, വഴക്കുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങള്‍ ദേഷ്യം കടിച്ചമര്‍ത്തുന്നുണ്ടാകും, മറു ചെകിട് കൂടെ കാണിച്ചു കൊടുക്കുന്ന അവസരം ഉണ്ടാകും, സ്വന്തം തെറ്റുകളില്‍ നിന്നും അവര്‍ പഠിക്കട്ടേയെന്നും നിങ്ങള്‍ ചിന്തിക്കുന്ന അവസരവും ജീവിതത്തില്‍ ഉണ്ടാകും. നിങ്ങള്‍ക്കും അവര്‍ക്കും നല്ലതായ സമീപനം അതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വീട്ടില്‍ നടക്കുന്ന കാര്യത്തെ അവഗണിക്കാന്‍ നിങ്ങളെ ഉപദേശിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഇപ്പോള്‍ നിങ്ങള്‍ ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തല താഴ്ത്തി നിന്നാല്‍ രക്ഷപ്പെടാം. പക്ഷേ, വേനല്‍ക്കാലം എത്തുമ്പോഴേക്കും നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അതിനാല്‍, ഇപ്പോള്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ നിങ്ങള്‍ കൈകാര്യം ചെയ്യണം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

നിങ്ങളുടെ സ്വന്തം ലക്ഷ്യത്തെ മുന്‍നിര്‍ത്തി മുന്നോട്ടു പോകുകയാണോ വേണ്ടത് അതോ മറ്റുള്ളവരെ സഹായിക്കണോയെന്ന കാര്യത്തില്‍ ഇപ്പോഴും നിങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് പൊതുവിലെ ഗ്രഹനില സൂചിപ്പിക്കുന്നത്. ഇന്ന് നിങ്ങള്‍ക്ക് എന്താണ് ചെയ്യണമെന്ന് തോന്നുന്നത് അത് ചെയ്യുക. നാളെയും അതുപോലെ പ്രവര്‍ത്തിക്കുക.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

നിങ്ങള്‍ മറ്റുള്ളവരെ ശ്രദ്ധയാകര്‍ഷിക്കണം. നിങ്ങളുടെ പ്രത്യേക വ്യക്തിഗത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ശ്രമിക്കണം. ആവശ്യത്തിന് ശ്രമിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അനന്തമായ രീതിയില്‍ സങ്കീര്‍ണമാണ് ജ്യോതിഷം. രണ്ട് നാല് ദിവസങ്ങള്‍ കൊണ്ട് സംഭവിക്കേണ്ട കാര്യങ്ങളാല്‍ ഇന്നത്തെ നക്ഷത്രങ്ങള്‍ മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍, ചെറിയ സംഭവങ്ങള്‍ കണ്ട് അമ്പരക്കരുത്. നിങ്ങളുടെ പദ്ധതികളേയും പ്രതീക്ഷകളേയും കുറിച്ച് സംസാരിക്കുക.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ഒരു പിടി അമ്പരപ്പുകള്‍ ഈ നിമിഷം നിങ്ങള്‍ക്കുണ്ടാകാം. പക്ഷേ, അതിലൊരു വിരോധാഭാസമുണ്ട്. നിങ്ങള്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതി അങ്ങേയറ്റം യാഥാസ്ഥിതികമാകും. വിപ്ലവകരമായ ആശയങ്ങള്‍ കാലഹരണപ്പെട്ടു. പരമ്പരാഗത മൂല്യങ്ങള്‍ ഇന്നത്തേക്കെങ്കിലും തിരിച്ചെത്തി. നാളെ വ്യത്യസ്തമാണ്.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

വ്യക്തിപരമായും വൈകാരികമായും ഇതൊരു വൈഷമ്യ ഘട്ടമാണ്. ഇന്നത്തെ നക്ഷത്രങ്ങള്‍ ഉപരിപ്ലവമായതില്‍ നിന്നും നിഗൂഢമായതിലേക്ക് മാറാം. ഒരു മധ്യവഴിയില്ല. അതിനാല്‍ മടി പിടിച്ചിരിക്കരുത്. നിങ്ങള്‍ ഏത് വഴിയാണ് തിരഞ്ഞെടുക്കുന്നത് എന്ന് തീരുമാനിച്ച് അതിനെ പിന്തുടരുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇന്നെന്ത് സംഭവിക്കുന്നുവെന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. വൈകുന്നേരത്തിനാണ് പ്രാധാന്യം. അതിനാല്‍ കുറച്ച് വൈകി എഴുന്നേറ്റാല്‍ മതിയാകും. അതിന് അനുസരിച്ച് നിങ്ങളുടെ പ്രവര്‍ത്തികള്‍ ക്രമീകരിക്കുക. അത്തരമൊരു ഗ്രഹനിലയുമായി ഒത്തുചേര്‍ന്ന് പോകുന്നത് അസാധ്യമായിരിക്കും. പക്ഷേ, നന്നായി ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

അടുത്ത കാലത്തായി നിങ്ങള്‍ക്ക് അത്ര നല്ല അനുഭവങ്ങളായിരിക്കില്ല ഉണ്ടായിട്ടുള്ളത്. നിങ്ങള്‍ ഒതുക്കപ്പെട്ടിരിക്കാം. ചിലപ്പോള്‍ വീട്ടിലായിരിക്കാം. പക്ഷേ, നിങ്ങളുടെ നേര്‍ക്ക് പ്രപഞ്ചം വച്ചു നീട്ടുന്ന എന്ത് അവസ്ഥയേയും നിങ്ങള്‍ മറി കടക്കും. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ പുഞ്ചിരി നല്‍കി മറ്റുള്ളവരുടെ മേല്‍ വിജയം നേടുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook