അമാവാസി പുരുഷന്മാർക്ക് ഏറ്റവും ശക്തമാണെന്നും, സ്ത്രീകൾക്ക് പൂർണ്ണചന്ദ്രൻ ഏറ്റവും ശക്തമാണെന്നും ചില തെളിവുകൾ കാണിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇല്ലേ? ശരി, ഈ ഗവേഷണത്തെക്കുറിച്ച് ധാരാളം ആളുകൾ കേട്ടിട്ടില്ല. ഇതിനർത്ഥം നിങ്ങൾ ഒരു പുരുഷനാണെങ്കിൽ നിങ്ങൾ വിചിത്രമായി പെരുമാറുമെന്നും നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങൾ ചുമതലകൾ ഏറ്റെടുക്കുകയും ക്രമം പാലിക്കുകയും ചെയ്യുമെന്നാണ്. ഞാൻ പറയുകയാണെങ്കിൽ ഇതൊരു മോശം കാര്യമല്ല!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സ്വപ്നങ്ങളും ഭാവനയും അവബോധവും ഇപ്പോൾ പ്രധാനമാണ്, മാത്രമല്ല പ്രായോഗിക പ്രശ്‌നങ്ങൾക്കുള്ള ഏത് പരിഹാരത്തിനും അവ അത്യന്താപേക്ഷിതമാണ്, എന്നാൽ കഠിനവും പ്രായോഗികവുമായ ജോലി കൂടാതെ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. അസാധാരണമായൊരു സമീപനത്തിലൂടെ നിങ്ങൾ സൂക്ഷ്മമായി പിന്തുടരുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമോയെന്ന് നിങ്ങൾ അന്വേഷിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇത് ഗൗരവമേറിയ നിമിഷമാണ്, കൂടാതെ വിചിത്രമായ പുതിയ ഓപ്ഷനുകൾ നിങ്ങൾക്ക് പരിഗണിക്കാൻ സാധിക്കുന്നൊരു സമയം കൂടെയാണ്. ഗ്രൂപ്പ് കാര്യങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നുണ്ടാകാം, എന്നാൽ സ്വയം അമിത പ്രതിബദ്ധത നടത്താതിരിക്കാൻ ശ്രദ്ധിക്കുക. ആശയവിനിമയത്തിലെ സമീപകാല കാലതാമസം നീക്കുകയും ദീർഘകാലമായി കാത്തിരുന്ന വാർത്തകൾ ഉടൻ എത്തിച്ചേരുകയും വേണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ കരിയർ പ്രൊപ്പോസലുകൾ പിന്തുടരുകയാണെങ്കിൽ, അടുത്ത കുറച്ച് ദിവസങ്ങൾ ഇന്റർവ്യൂ ആസൂത്രണം ചെയ്യാനും ആപ്ലിക്കേഷനുകൾ തയ്യാറാക്കാനും നിങ്ങളുടെ അടുത്ത മികച്ച നീക്കം ആസൂത്രണം ചെയ്യാനും ഉപയോഗപെടുത്തുക. നിങ്ങളോട് അടുപ്പമുള്ളവർ, നിങ്ങളുടെ ചിന്തകളിലെയും വികാരങ്ങളിലെയും സത്യസന്ധതയേയും നിഷ്പക്ഷതയേയും വിലമതിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഭരണാധികാരിയായ ശുക്രൻ സമ്മർദ്ദകരമായ ബന്ധങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നു, ഇത് വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങളെ വഷളാക്കുന്ന ചില പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നു. നിങ്ങൾ ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഇപ്പോൾ ക്ഷമ ചോദിക്കുന്നതായിരിക്കും ബുദ്ധി, അടുത്ത ആഴ്ചയേക്കാളും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കാലതാമസങ്ങൾക്കുള്ളൊരു കാരണം ഒരു പ്രത്യേക പ്രവർത്തന ഗതിയെക്കുറിച്ചുള്ള നിങ്ങളുടെ സംശയമാണ്, പക്ഷേ, വരും ദിവസങ്ങളിൽ, സംഭവവികാസങ്ങളുടെ വേഗത നിങ്ങളെ ആശ്ചര്യപ്പെടുത്തും. രഹസ്യ വിവരങ്ങൾ‌ പദ്ധതിയുടെ മാറ്റത്തിന് കാരണമായേക്കാം, പക്ഷേ നിങ്ങൾ‌ നിങ്ങളുടെ മനസ്സ് മാറ്റുകയാണെങ്കിൽ‌, ഇതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നതാണ് നല്ലത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പരിചയക്കാർക്കോ സഹപ്രവർത്തകർക്കോ ഉള്ള ഉത്തരവാദിത്തത്തിന്റെ ന്യായമായ വിഹിതത്തേക്കാൾ കൂടുതൽ നിങ്ങൾ വഹിക്കുന്നുണ്ടാകാം. നിലവിലെ കാലയളവ് ഈ തുല്യതക്കുറവ് പരിഹരിക്കാനും കാര്യങ്ങൾ നേരെയാക്കാനുമുള്ള അവസരം നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ ഇപ്പോൾ ഇത് ചെയ്യുകയാണെങ്കിൽ പിൽക്കാലത്ത് അനാവശ്യമായ ബുദ്ധിമുട്ടുകൾ നിങ്ങൾ ഒഴിവാക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ അസാധാരണവും സ്വതന്ത്രവുമായ ഒരു കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നു. ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സമയം നിങ്ങൾ ചെലവഴിച്ചേക്കാം.കുറച്ച് ദിവസത്തേക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടിയാലോചനകൾ നടത്തി കാലതാമസം വരുത്തിയ മോടിപിടിപ്പിക്കലുകൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാൽ പിന്നീട് സംഭവിക്കാവുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിലവിലെ സംഭവവികാസങ്ങൾ എവിടേക്കാണ് നയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നത് പോലെതന്നെ ശക്തമായ ഗ്രഹങ്ങളുടെ പാറ്റേണുകളും തുടരുന്നു. വരുന്ന കുറച്ച് ദിവസങ്ങളിലെ മാറ്റങ്ങൾ, അടുത്ത ആഴ്ചവരെ അവയുടെ അർത്ഥം മനസിലാകാത്തവിധം സൂക്ഷ്മമായിരിക്കാം. നിങ്ങൾ ഓർക്കേണ്ടത്, അതൊരു വലിയ കാലയളവ് അല്ല എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിലവിലെ സംഭവവികാസങ്ങൾ എവിടേക്കാണ് നയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നത് പോലെതന്നെ ശക്തമായ ഗ്രഹങ്ങളുടെ പാറ്റേണുകളും തുടരുന്നു. വരുന്ന കുറച്ച് ദിവസങ്ങളിലെ മാറ്റങ്ങൾ, അടുത്ത ആഴ്ചവരെ അവയുടെ അർത്ഥം മനസിലാകാത്തവിധം സൂക്ഷ്മമായിരിക്കാം. നിങ്ങൾ ഓർക്കേണ്ടത്, അതൊരു വലിയ കാലയളവ് അല്ല എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സൂര്യന്റെയും യുറാനസിന്റെയും ഒരേസമയത്തുള്ള ചലനങ്ങൾ നിങ്ങളുടെ വൈകാരിക ജീവിതത്തെ സ്വാധീനിക്കാൻ പോകുകയാണ്, അത് നിയന്ത്രിക്കാൻ പ്രയാസമുള്ളത്ര നാടകീയമായിരിക്കും. ഒരു പുതിയ തുടക്കം ഒരു പഴയ ബന്ധത്തിന് പുതിയ മാനം നൽകാം, ഇത് നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം വർദ്ധിപ്പിക്കുകയെയുള്ളൂ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചന്ദ്രൻ നിങ്ങളുടെ ഭാഗത്താണ്, അതിനാൽ കുടുംബാംഗങ്ങളും നിങ്ങളോടൊപ്പം താമസിക്കുന്ന ആളുകളും നിങ്ങളെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കാം. നാടകീയമായ സാമ്പത്തിക ഇടപാടുകളും പ്രധാനപ്പെട്ട കരാറുകളും നടക്കാനുള്ള സാധ്യത നിങ്ങളുടെ ഗ്രഹങ്ങൾ ആദ്യമായിട്ടല്ല കാണിക്കുന്നത്. എന്നിട്ടും നിങ്ങൾ ഇപ്പോൾ വളരെ പ്രിയങ്കരമായി ചേർത്തുവെച്ചിരിക്കുന്ന മിഥ്യാധാരണകൾ, അധികം താമസിയാതെ തന്നെ പരുഷമായി തകർന്നേക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈ വർഷം ആദ്യം ആരംഭിച്ചതും എന്നാൽ പൂർത്തീകരിക്കാത്തതുമായ ആഭ്യന്തര മാറ്റത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ വിജയകരമായ ഒരു നിഗമനത്തിലേക്ക് എത്തിക്കണം. അല്പം ദൃഢനിശ്ചയവും ഒരു വലിയ അളവിൽ ആത്മവിശ്വാസവും മാത്രമാണ് ആവശ്യമുള്ളത്. എല്ലാറ്റിനുമുപരിയായി, നിങ്ങൾ സ്വയം വിശ്വസിക്കണം!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook