Daily Horoscope July 26, 2022: സാഹസികത നിറഞ്ഞ ദിവസമാണിത്. പ്രചോദനത്തിനായി പുറത്തേക്ക് നോക്കേണ്ടി വന്നേക്കാം. ഇന്നത്തെ വികാരങ്ങളുടെയും തീരുമാനങ്ങളുടേയും പ്രവർത്തനങ്ങളുടെയും ദീർഘകാല അനന്തരഫലങ്ങൾ അടുത്ത പന്ത്രണ്ട് മാസങ്ങളിൽ ജീവിതവും മനസും വിശാലമാക്കും. നിങ്ങള്‍ നിരസിച്ച അവസരങ്ങള്‍ ഒന്നുകൂടി പരിഗണിക്കുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങള്‍ക്ക് പല കാര്യങ്ങളിലും വ്യക്തതക്കുറവ് ഉണ്ടായിരുന്നു. നിരവധി ഗ്രഹങ്ങള്‍ നിങ്ങളുടെ രാശിയിലെ പുതിയ മേഖലയുടെ വക്കിലാണ്. ഊര്‍ജ്ജസ്വലമായ ഒരു പുതിയ ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണിത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സൂര്യനും ബുധനും തമ്മിലുള്ള അസാധാരണമായ സങ്കീർണ്ണമായ ബന്ധം സംതൃപ്തി നല്കുന്ന ഒരു ആഴ്ച സമ്മാനിക്കും. പ്രധാനമായും സാമൂഹിക കോണില്‍ നിന്ന് നോക്കുമ്പോള്‍. സംശയാസ്പദമായി മുന്നില്‍ വരുന്ന ഓഫറുകള്‍ സ്വീകരിക്കാനുള്ള സമയമല്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മേടം രാശിയുടെ സ്വാധീനം ഉടന്‍ തന്നെ നിങ്ങളെ മികവിലേക്ക് തിരികെ എത്തിക്കും. സാമൂഹിക ആത്മവിശ്വാസം വര്‍ധിക്കും. എതിരാളികള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാകും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജോലിസ്ഥലത്താണ് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വ്യക്തിപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനമെന്ന് സങ്കല്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാക്കിയേക്കാം. അടുപ്പമുള്ളതും കുടുംബപരവുമായ പ്രശ്നങ്ങൾ സാധ്യമെങ്കിൽ അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കൈകാര്യം ചെയ്യണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചു, അതില്‍ സംശയമില്ല. എന്നിരുന്നാലും ചില സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഒഴിവാക്കിയും നിങ്ങളുടെ ചിലവുകള്‍ വെട്ടിക്കുറച്ചും കൂടുതല്‍ പുരോഗതി കൈവരിക്കാനാകും. വിശ്വാസമുള്ളവര്‍ക്ക് അധികാരം നല്‍കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ക്രിയാത്മകമായ ചില ഉപദേശങ്ങള്‍ നല്‍കാവുന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങള്‍ക്ക് പ്രചോദനം നല്കാന് കഴിയുന്ന ചില അത്ഭുതകരമായ ഗ്രഹ വിന്യാസങ്ങളുണ്ട്. സാമൂഹിക കാര്യങ്ങളില്‍ ആഘോഷം നിറഞ്ഞ ആഴ്ചയാണ്. എന്നിരുന്നാലും നിങ്ങളുടെ സ്വഭാവ സവിശേഷതയ്ക്ക് പുറത്ത് പോകുന്ന കാര്യങ്ങളാവില്ല സംഭവിക്കുന്നത്. ശ്രദ്ധയോടെ മുന്നോട്ട് പോവുക. അല്ലെങ്കില്‍ എന്തും സംഭവിക്കുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ശുക്രനും ചൊവ്വയും വളരെ ക്രിയാത്മകമായാണ് നിലകൊള്ളുന്നത്. നിങ്ങളുടെ ജീവിതം നന്നായി പോകുന്നു എന്നതാണ് ഇതിനര്‍ഥം. എന്നിരുന്നായും വൈകാരിക കാര്യങ്ങളെല്ലാം വേഗത്തില്‍ കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ ദൈനംദിന ജോലികളുടെ ഭാരം കുറയ്ക്കാനുള്ള ദിവസമാണിത്. നിങ്ങളുടെ സമയവും കഴിവും ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള വഴികളുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി ഇറിയാം. നിങ്ങളുടെ മുന്നിലുള്ള തടസങ്ങള്‍ നീക്കാനുള്ള സമയമാണിത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വൈകാരികമായ പ്രശ്നങ്ങള്‍ നിങ്ങളെ വലിഞ്ഞു മുറുകുന്നതായി തോന്നുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളും നിലവിലുണ്ട്. ബന്ധങ്ങളും കരാറുകളുമെല്ലാം ഉപേക്ഷിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്നവര്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോൾ നിങ്ങളുടെ രാശിയിലെ ഏറ്റവും അനുകൂലമായ മേഖലകൾ സാമ്പത്തിക ഭാഗ്യത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ചെറിയ തടസങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുമെങ്കിലും, ബിസിനസ് കാര്യങ്ങള്‍ തികച്ചും ലാഭകരമായിരിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സാമൂഹിക കാര്യങ്ങള്‍ ഇപ്പോഴും അനുകൂലമാണ്. ഒരു സൗഹൃദമോ ബന്ധമോ സമീപകാലത്തെ നഷ്ടപ്പെടേണ്ടതായിരുന്നു. വ്യക്തിപരമായ വികാരങ്ങളാല്‍ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്ഥിരതായണ് ആവശ്യം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചിലവുള്ള ഒരു സമയത്തിലേക്ക് കടക്കുകയാണ് നിങ്ങള്‍. സാമ്പത്തിക കാര്യങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്യേണ്ടതായി വരും. വളരെ എളുപ്പമുള്ള ജീവതമാണെന്നാണ് കാലം നല്കുന്ന സൂചന. അത് ബുദ്ധിമുട്ടുള്ള ഒന്നാക്കി മാറ്റരുത്.
