Horoscope Today July 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today July 26, 2021: ഇന്ന് രാത്രി നിങ്ങൾ പുറത്തിറങ്ങുമ്പോൾ കൈ കൺമുന്നിൽ വച്ച് ആകാശത്തേക്ക് നോക്കുക. ആ കാഴ്ചയിൽ നിങ്ങളുടെ നഖത്തിന്റെ വലുപ്പമുള്ള ഭാഗത്ത് മറഞ്ഞിരിക്കുന്ന ആകാശ ഭാഗത്തിന്റെ വിസ്തീർണ്ണം 10,000 ഗാലക്സികളെ ഉക്കൊള്ളുന്നതാണെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഓരോ ഗാലക്സികളിലും നൂറുകോടിക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങിയിരിക്കാം. അവിടെ എത്ര ജനവാസമുള്ള ഗ്രഹങ്ങൾ ഉണ്ടായിരിക്കുമോ എന്ന് ചിന്തിക്കാം. ഒരുപക്ഷേ നമ്മുടേതുപോലുള്ള ചിലത് ഉണ്ടായിരിക്കാം.

Read More: Horoscope of the Week (July 25 – July 31, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പണമാണ് ഈ ആഴ്ചയിലെ പ്രധാന കാര്യം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കുറച്ചുകൂടി ഊർജ്ജം ചെലുത്തുന്ന സമയമല്ലേ ഇത്? അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളെ നിർബന്ധിക്കാൻ ആർക്കും കഴിയില്ല. അതിനിടയിൽ, നിങ്ങൾക്ക് വീട്ടുകാര്യങ്ങളിലേക്ക് പോകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിഗണിക്കാം. നിങ്ങളുടെ നയതന്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കാര്യമാണിത്!

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ കുടുംബത്തിന് ഒരു പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് ശുക്രൻ ഇപ്പോഴും അതിന്റെ പ്രഭാവം ചെലുത്തുന്നു. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തിൽ നിങ്ങൾ വളരെ വൈകാരികമായിരിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള അംഗീകാരത്തെ അമിതമായി ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് നന്നായി അറിയാത്ത ആളുകൾ പ്രവചനാതീതമായ മാനസികാവസ്ഥയിലായിരിക്കാം.കൂടാതെ ഒരു അപരിചിതൻ ഒരു വാഗ്വാഗത്തിനായി ശ്രമിച്ചേക്കാം. വൈകാരികമോ തൊഴിൽപരമോ ആയ കാര്യങ്ങളേക്കാൾ പണം കാരണമാകാം കൂടുതൽ തർക്കങ്ങളുണ്ടാവുക. ഇന്നത്തെ സംഭവങ്ങൾ വാരാന്ത്യത്തോടെ സജീവമായി മാറുന്ന ചില സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഊർജ്ജം പ്രയോഗിക്കപ്പെടാൻ തുടങ്ങുന്നു. ഇന്നത്തെ കാര്യങ്ങൾക്ക് ശേഷമുള്ള ദീർഘകാല കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നത് നിങ്ങൾക്ക് എളുപ്പമായിരിക്കണം. എന്നിട്ടും കുറഞ്ഞത് ഒരു വൈകാരിക ബന്ധത്തിലെങ്കിലും പിന്നോട്ട് പോകാൻ നിങ്ങൾ ഒരുങ്ങുകയാണ്. അതിനെക്കുറിച്ച് ചിന്തിക്കുക, ഒരുപക്ഷേ അത് അത്ര മോശമായ കാര്യമല്ല!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ എന്തൊരു മന്ത്രവാദിയെപ്പോലാണ്. നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രയോഗിക്കുമ്പോൾ ജോലിസ്ഥലത്തെ ജീവിതം മെച്ചപ്പെടും. അതിനർത്ഥം നിങ്ങളുടെ കലാപരമായ കഴിവുകൾ മാത്രമല്ല, നിങ്ങളുടെ വ്യക്തിഗതമായ മറ്റ് കഴിവുകളും ഗുണകരമായി ഭവിക്കും എന്നാണ്. നിങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് മുന്നേറാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആഴ്‌ചയിലെ വെല്ലുവിളി നിറഞ്ഞ ഗ്രഹ ചിത്രം സഹായകമാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങൾ ശ്രമിക്കുന്ന ഒരു സാഹചര്യത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെങ്കിൽ, അതിൽ വിജയിക്കാൻ നിങ്ങൾക്ക് ഭാഗ്യം അനിവാര്യമായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ വൈകാരിക സങ്കീർണതകൾ അടുക്കി വയ്ക്കുകയാണെങ്കിൽ രഹസ്യ വിവരങ്ങൾക്ക് പ്രാധാന്യം കൈവരും. അവയിൽ ചിലത് നിങ്ങളെ നേരിട്ട് ബാധിച്ചേക്കില്ല. വീട്ടിലെ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പ്രയാസങ്ങളുണ്ടാവാം. പക്ഷേ ഉടൻ തന്നെ അത് സുഗമമാകണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങളോടുള്ള അഭിനിവേശവും ഉത്സാഹവും നിങ്ങളുടെ ദിവസത്തെ ആകർഷകമാക്കുന്നു. പ്രത്യേകിച്ചും വ്യക്തിപരമായി തൃപ്തികരമായ ഒരു പ്രദേശത്തല്ല നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ ജോലി പ്രയാസമായി തോന്നില്ല. ഗാർഹിക പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങളുടെ കൂടുതൽ സമയം ചെലവഴിക്കുമെന്ന് ആഴ്ചാവസാനത്തോടെ വ്യക്തമാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ, തൊഴിൽ രംഗത്തെ അഭിലാഷങ്ങൾ എന്നിവയ്ക്കിടയിൽ നിങ്ങൾ കുടുങ്ങിപ്പോവും. തൊഴിൽ രംഗത്തെ ഒരു പദ്ധതിക്ക് പ്രതിസന്ധികളുഉണ്ടാകാം. പക്ഷേ അത് നിങ്ങളുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന് തോന്നുന്നില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗ്രഹങ്ങൾ ഏറ്റവും പ്രയോജനകരമായ വിന്യാസം വ്യാപിപ്പിക്കുന്നതിനാൽ യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറ്റപ്പെടും. വാസ്തവത്തിൽ, സമൃദ്ധമായ ശുഭാപ്തിവിശ്വാസത്തോടും ആത്മവിശ്വാസത്തോടും കൂടി ഭാവിയെ പ്രതീക്ഷിക്കുന്നതിനെ നിങ്ങൾക്ക് പൂർണ്ണമായും ന്യായീകരിക്കാനാകും. എല്ലാറ്റിനും ഉപരിയായി, ജീവിതം കൂടുതൽ സമ്പന്നമായ ഒരു ഗതിയിലേക്ക് നീങ്ങുന്നതായി തോന്നുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്താൽ യാത്ര സാധാരണയായി ഒരു നല്ല മാർഗമാണ്. എന്നാൽ നിങ്ങളുടെ നിലവിലെ ഗ്രഹങ്ങൾ അസ്വസ്ഥമായ ഒരു മാനസികാവസ്ഥയെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, നിങ്ങൾ വീട്ടിൽ തന്നെ ഒതുങ്ങി നിൽക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ, അവർ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റ് ആളുകൾ എല്ലാം അവരുടേതായ രീതികളിൽ ആണോ ചെയ്യുന്നത്. പക്ഷേ, ജീവിതം ഒരിക്കലും തോന്നുന്നത് പോലെ അല്ല. നിങ്ങൾ‌ ഊഹിക്കുന്നതിനേക്കാൾ‌ മികച്ച സ്ഥാനത്ത് നിങ്ങൾ‌ ഉണ്ടായിരിക്കാം. കൂടാതെ സമീപകാലം കണക്കാക്കുമ്പോൾ‌, നിങ്ങൾ‌ മുന്നിലായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 26 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope of the Week (July 25 – July 31, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express