ചന്ദ്രന്റെ ശക്തമായ സാന്നിധ്യം ഇന്നത്തെ ദിവസത്തെ നടപടികൾക്ക് സുഗന്ധം പൂശുന്നു. എല്ലാറ്റിനുമുപരിയായി, ഇത് പ്രവർത്തനത്തിനുള്ള ഒരു ദിവസമാണ്, ചുറ്റും ഇരിക്കാനും സംസാരിക്കാനും നാളെ ചെയ്യേണ്ട കാര്യങ്ങൾ നാളെ ചെയ്യാനും താൽപ്പര്യപ്പെടുന്ന ആളുകൾക്ക് ഇത് അനുകൂലമല്ല. നിങ്ങൾക്ക് മടിയാണെന്ന് തോന്നുകയാണെങ്കിൽ, വിഷമിക്കേണ്ട. കുറച്ച് ദിവസത്തേക്ക് നിങ്ങളുടെ തല താഴ്ത്തിയിരിക്കുക, നിങ്ങളുടെ സമയം വരും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങൾ​ പ്രതികരിക്കേണ്ട സമയമാണ് ഇപ്പോൾ. മറ്റെല്ലാ ആഴ്‌ചകളേക്കാൾ അനുകൂലമാണ് ചന്ദ്രൻ ഇപ്പോൾ. മടി വിചാരിക്കാതെ ഹൃദയത്തിൽ തോന്നുന്ന കാര്യങ്ങൾ അപ്പോൾ പറയുകയും ചെയ്യുകയും ചെയ്യുക എന്നതാണ് നിങ്ങൾ ആകെ ചെയ്യേണ്ടത്…

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ചന്ദ്രനും സൂര്യനും നിങ്ങളുടെ രക്ഷയ്ക്കായി ഒന്നിച്ചാണ് വന്നിരിക്കുന്നത്. വളരെ നല്ലൊരു ഭാവിക്കായി നിങ്ങൾ തയ്യാറായി ഇരിക്കുക. ഇന്നത്തെ നക്ഷത്രങ്ങൾ നിങ്ങളോട് വീട്ടുകാര്യങ്ങൾ നോക്കാനാണ് ആവശ്യപ്പെടുന്നത്. കുടുംബത്തിനും വീട്ടുകാർക്കും ഒപ്പം ചെലവഴിക്കാനുള്ള ദിവസമാണ് ഇന്ന്.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ ചാർട്ടിന്റെ ജീവസുറ്റ മേഖലയിലേക്കുള്ള ചന്ദ്രന്റെ കടന്നുവരവ് നിങ്ങൾക്ക് സമാധാനനത്തിന്റെ സ്വീകാര്യമായ ചിഹ്നമാണ്. സാമ്പത്തിക കാര്യങ്ങൾ അസ്ഥിരമാണെങ്കിലും പണ്ടത്തേക്കാൾ നല്ലതായി നിങ്ങൾക്ക് വീടും വീട്ടുകാര്യങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഒരല്പം അനിശ്ചിതത്വത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

മികച്ചൊരു ഇടവം രാശിക്കാരനെപ്പോലെ പെരുമാറേണ്ട സമയമാണിത്- ഉറച്ചതും, ഉത്തരവാദിത്വമുള്ളതും, ഭൂതകാലത്തിൽ നിന്നും ഏറ്റവും മികച്ചതിനെ നിലനിര്‍ത്താൻ ഉത്സുകനായതുമായ വ്യക്തി. എന്നാൽ ചില സന്ദർഭങ്ങളിൽ നിങ്ങൾ വിട്ടുവീഴ്‌ചയ്ക്ക് കടപ്പെടേണ്ടി വരും. വ്യാകുലപ്പെടേണ്ടതില്ല, ഇത് വേദനയുളവാക്കില്ല

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇപ്പോഴത്തെ സാഹചര്യത്തിലെ വൈകാരിക പിരിമുറുക്കം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യങ്ങളുണ്ട്. ജ്യോതിശാസ്ത്രം രോഗശമനത്തേക്കാൾ പ്രതിരോധത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പിരിമുറുക്കങ്ങൾ നിങ്ങളെ അധികം ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. എന്തുകൊണ്ട് കുറച്ച് സമയം അവധി എടുത്ത് നിങ്ങൾക്ക് നിങ്ങളെ ശുശ്രുഷിച്ചുകൂടാ?

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

ഔദ്യോഗിക പ്രവർത്തനങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു ചാന്ദ്ര നിര നിങ്ങളെ ഓർമപ്പെടുത്തും. ചില രീതിയിൽ, നിങ്ങൾക്ക് വൈകാരിക സുരക്ഷ നൽകുന്ന ഒരു വഴി തൊഴിലായിരിക്കും അല്ലെങ്കിൽ ഈ ലോകത്ത് നിങ്ങൾക്ക് യഥാര്‍ത്ഥമായൊരു വേഷമുണ്ടെന്നുള്ള തോന്നൽ നിങ്ങൾക്ക് നൽകാം

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഒരുപാട് ദീർഘകാല പ്രതിബദ്ധതകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമായി എന്നത് കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ളൊരു കരണമാകാൻ പാടില്ല. കുറച്ച് നാൾ കാത്തുനിന്നു ഇതെങ്ങനെ നിങ്ങൾക്ക് ശരിയാക്കി എടുക്കാമെന്ന് ചിന്തിക്കുന്നതായിരിക്കും നിങ്ങൾക്ക് ഉപകാരപ്രദം. അതിനോടൊപ്പം നിൽക്കുക, നിങ്ങൾ ഒടുവിൽ വിജയിക്കുക തന്നെ ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ബുധൻ ഇപ്പോഴും നിങ്ങളുടെ ചിഹ്നത്തിനുമേൽ അധികാരം ചെലുത്തുന്നുണ്ട്, അതങ്ങനെ തന്നെ ഇനിയുമൊരു എട്ട് ആഴ്ച്ചത്തേക്ക് തുടരും. നിങ്ങളിപ്പോൾ നേരിടുന്ന പോരാട്ടങ്ങളിലും, ഇനി വരാൻ പോകുന്ന രണ്ടാഴ്ച്ചകളിലെ ഉയർച്ച താഴ്ച്ചകളിലും ഒരു പ്രശ്നവും കൂടാതെ നിങ്ങൾ പുറത്തുകടക്കുമെന്നതിനുള്ള സ്വര്‍ഗ്ഗീയമായ സംരക്ഷണത്തിന്റെ സൂചനയാണ് ഇതു നൽകുന്നത്.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ചൊവ്വയിൽ നിന്നും സൂര്യനിലേക്കുള്ള സ്വർഗീയമായ വെല്ലുവിളി നിങ്ങളെ വ്യക്തിപരമായ സമ്മർദത്തിൽ നിർത്തുന്നുവെങ്കിലും, നിങ്ങളെ മറികടക്കാമെന്ന തന്ത്രത്തിൽ മുന്നോട്ട് പോകുന്നവരെല്ലാം തെറ്റായ മരത്തിലാണ് ആവേശത്തോടെ കയറുന്നത്. അനുരഞ്‌ജനമാണ് മാർഗം, നിങ്ങളെ പോലൊരാൾക്ക് അതൊരു ബുദ്ധിമുട്ടെയല്ല.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

കുടുംബപരമായതോ ഗാർഹികമായതോ ആയ പ്രശ്‌നങ്ങൾ ശരിയായി കൊണ്ടിരിക്കുകയാണ്, എന്നാൽ ഉദ്യോഗസ്ഥരായ വൃശ്ചികം രാശിക്കാർ ഇപ്പോഴും പ്രശ്നത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല. ഒരു പ്രധാനപ്പെട്ട ഉപദേശം ഓർക്കുക: ഒരു നല്ല സേനാമേധാവി ജയിക്കാൻ സാധിക്കാത്ത യുദ്ധം ഒരിക്കലും തുടങ്ങില്ല. നിങ്ങളുടെ സ്ഥലം സമയം എന്നിവ തിരഞ്ഞെടുക്കുക, നിങ്ങൾ തീർത്തും തയ്യാറാകാത്തത് വരെ ഒന്നും ചെയ്യാതിരിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റുള്ളവർ ആദരണീയമായ പ്രതിബദ്ധത എടുക്കുന്നതിൽ ചാഞ്ചാട്ടവും വിമുഖതയും കാണിക്കുന്നത് കാരണം, വ്യക്തിപരമായും വൈകാരികമായും കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തുടരാൻ സാധ്യതയുണ്ട്. ക്രമീകരണങ്ങൾ ഉണ്ടാക്കുന്നവർ വരെ അത് തെറ്റിക്കാൻ സാധ്യതയുണ്ട്. വിശ്വാസയോഗ്യരല്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി നിങ്ങൾ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഹൃദയം ആഗ്രഹിച്ച കാര്യത്തോട് ഏറെ അടുത്തായിരിക്കാം നിങ്ങളിപ്പോൾ. അല്ലെങ്കിൽ കുറഞ്ഞപക്ഷം നിങ്ങൾക്ക് വേണ്ടത് എന്താണെന്നും എന്തുകൊണ്ടാണ് നിങ്ങൾക്ക് ചില ആളുകളോട് അടുപ്പം തോന്നുന്നതും ചിലരോട് തോന്നാത്തതും എന്ന് നിങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കാം. അതൊരു നല്ല വാർത്തയാണ്, കാരണം നിങ്ങളുടെ താത്പര്യങ്ങൾ മനസിലാക്കുകയാണെങ്കിൽ അവയിലേക്ക് എത്താനുള്ള വഴി കൂടുതൽ എളുപ്പമാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook