Horoscope Today July 25, 2019
ഇന്നത്തെ ദിവസം
നിങ്ങൾ വാർത്തകൾക്ക് ഒപ്പം എത്തുന്ന ആളാണെങ്കിൽ, പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ആയിരക്കണക്കിന് ഗ്രഹങ്ങളെ ഞങ്ങൾ ഇപ്പോൾ കണ്ടെത്തുന്നുവെന്ന് നിങ്ങൾക്കറിയാം. ഞങ്ങളുടെ ചോദ്യം ഇതാണ് – അവരിലാരെങ്കിലും ഭൂമിയെപ്പോലെ ജീവനെ പിന്തുണയ്ക്കുന്നുണ്ടോ? ഒരു ഉത്തരം അവർക്ക് ഉപഗ്രഹങ്ങളുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു, കാരണം നമ്മുടെ ചന്ദ്രനും അത് സൃഷ്ടിക്കുന്ന താളാത്മക ചലനങ്ങളും ഇല്ലാതെ നമ്മുടെ ഗ്രഹത്തിലെ ജീവൻ നിലനിൽക്കില്ലെന്ന സത്യം തിരിച്ചറിയുന്നു. ഞാൻ ഭാവിയിൽ ഇതിലേക്ക് മടങ്ങും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സ്വാഭാവികമായും നിങ്ങൾ കൂടുതൽ ബഹുമാനത്തിനായി തിരഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ അഭിവൃദ്ധി അല്ലെങ്കിൽ നിങ്ങളുടെ പൊതു പദവിക്ക് മാറ്റം കൂട്ടുന്ന മറ്റേതെങ്കിലും മേഖലയിൽ നിങ്ങളുടെ പ്രതീക്ഷകൾ ബന്ധിച്ചിരിക്കുന്നു. എന്നാലും മാറ്റങ്ങൾ താല്കാലികമായിട്ടെങ്കിലും കുറയുകയാണ്. നിങ്ങൾക്ക് കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
കുടുംബവും ഗാർഹികവുമായ മെച്ചപ്പെടുത്തലുകൾ അജണ്ടയിലുണ്ടെങ്കിൽ നിങ്ങൾക്ക് പരിപൂർണ വിജയം ഉറപ്പാക്കാം, കൂടാതെ നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങളെക്കുറിച്ച് ബന്ധുക്കൾക്ക് സംശയമില്ലെന്ന് ഉറപ്പാക്കുക. ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു ബാക്കപ്പ് പ്ലാൻ ലഭിക്കുന്നതിന് അത് നിങ്ങൾക്ക് നല്ല കാരണം നൽകും. ഇതൊരു ബാക്ക് ആപ്പ് പദ്ധതി നിങ്ങൾക്ക് തയാറാക്കാൻ വേണ്ടിയുള്ള അവസരമാണ്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
തീർച്ചയായും ഇത് പുറത്തുപോകേണ്ട സമയമാണ്, മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ച് വ്യാകുലപ്പെടേണ്ടതില്ല. സർഗ്ഗാത്മകവും ആസ്വാദ്യകരവുമായ പ്രവർത്തനത്തിൽ ചേരാനുള്ള പദ്ധതികളെ ബാധിക്കുന്ന വാർത്തകൾ നിങ്ങൾ കേട്ടേക്കാം, അതിനാൽ ചുറ്റിനടക്കരുത്! നിങ്ങൾ എത്രയും വേഗത്തിൽ സഞ്ചരിക്കുന്നോ, അത്രയും വേഗം നിങ്ങൾക്ക് പ്രതിഫലം കൊയ്യാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളിൽ ചിലരെ നിലവിലെ പിരിമുറുക്കങ്ങൾ കൂടുതൽ ബാധിക്കുന്നു, എന്നാൽ നിങ്ങൾ സാധാരണ അവഗണിക്കുകയോ ക്രമം നിരസിക്കുകയോ ചെയ്യുന്ന സാധ്യതകളിലേക്ക് നിങ്ങൾ എല്ലാവരും കൂടുതൽ ശ്രദ്ധ നൽകണം. ചില പദ്ധതികൾക്ക് പുനർവിചിന്തനം ആവശ്യമായി വന്നേക്കാം, എന്നാൽ മറ്റുള്ളവ സ്വയം ശ്രദ്ധിച്ച് മുന്നോട്ട് പോകണം. ഓരോ കാര്യവും അതിന്റേതായ യോഗ്യതയോടെ എടുക്കുക എന്നതാണ് നിങ്ങളുടെ ജോലി,
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സ്വകാര്യ കാര്യങ്ങളേക്കാൾ പൊതുജീവിതത്തെയാണ് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു. വളരെ മുമ്പുതന്നെ പൂർത്തിയായതായി നിങ്ങൾ കരുതിയ കരിയർ സംഭവവികാസങ്ങൾക്ക് വരും ആഴ്ചകളിൽ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഏത് സാഹചര്യത്തിലും, പഴയ നിലയിലേക്ക് പോയി പഴയ ശീലങ്ങളിലേക്ക് മടങ്ങുന്നത് ഉപകാരപ്രദമായിരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിലവിലെ ഗ്രഹങ്ങളുടെ രീതി ഭാവിയിലേക്കുള്ള പദ്ധതികൾക്ക് മികച്ചതാണ്, എന്നിരുന്നാലും മുൻകാലങ്ങളിൽ നിന്നുള്ള ആളുകളോടും സ്ഥലങ്ങളോടും അഭിപ്രായങ്ങളോടും വിടപറയുന്നത് ഒരു വേദന ആയിരിക്കാം. എല്ലാറ്റിനുമുപരിയായി, പണത്തിന്റെ ഉപയോഗം സുരക്ഷിതമായി നടത്തുക. എന്തൊക്കെ ആണെങ്കിലും, നിങ്ങളുടെ ചെലവിൽ മറ്റൊരാൾക്ക് പ്രയോജനം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഓരോ നിമിഷവും നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങൾ നിങ്ങൾ എടുക്കുന്നു. ഇത് ആസ്വാദ്യകരമായ സമയമാണോ അല്ലയോ എന്നത് പൂർണ്ണമായും, പദ്ധതിയുടെ പെട്ടെന്നുള്ള മാറ്റങ്ങളെ നേരിടാനുള്ള നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും, നിങ്ങളുടെ സ്വന്തം വിഭവങ്ങളിലേക്ക് തിരികെ പോകാൻ നിങ്ങൾ എത്രത്തോളം തയ്യാറാണെന്നും ആശ്രയിച്ചിരിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വരും മാസങ്ങളിൽ നാടകീയമായി മാറുന്ന സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ചില വിത്തുകൾ അടുത്ത കുറച്ച് ദിവസങ്ങളിൽ വിതയ്ക്കപ്പെടും. വിദേശ ബന്ധങ്ങളും വിദേശ കണക്ഷനുകളും പ്രധാനമാണെന്ന് തോന്നുന്നു, പക്ഷേ ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് ഇതുവരെ ഉറപ്പില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഫസ്റ്റ്-റേറ്റ് ബിസിനസ്സ് പദ്ധതികൾ, സാമ്പത്തിക വിഹിതം എത്ര ചെറുതാണെങ്കിലും ചില ആവേശത്തിന് കാരണമാകുന്നു. എന്നിട്ടും വളരെ നിസ്സാരമായ വിശദാംശങ്ങളിൽ പോലും നിങ്ങൾ നിയന്ത്രണം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം നിങ്ങൾ തടസ്സങ്ങൾ നേരിടേണ്ടി വരും. അത് ലജ്ജാകരമാണ്, പ്രത്യേകിച്ചും നിങ്ങൾ നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും ശേഷം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത, അല്ലെങ്കിൽ കെട്ടിയിടാൻ ശ്രമിക്കുന്ന ആളുകളോട് കാണിക്കുന്ന വിമുഖത എന്നിവ നിങ്ങളുടെ ബന്ധങ്ങളിലെ കാര്യങ്ങൾ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രധാന പ്രശ്നം. എന്നാൽ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. നിങ്ങൾക്കാവശ്യമുള്ളത് പങ്കാളികളോട് നിങ്ങൾ വിശദീകരിക്കുകയാണെങ്കിൽ, അവർ അതിശയകരമാംവിധം പൊരുത്തപ്പെടുന്നു എന്നുള്ളതാണ്. നിങ്ങൾക്ക് ആശ്വാസം പോലും നൽകും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ അഭിലാഷങ്ങളെ സ്വതന്ത്രതയിലേക്ക് വിടുക. എല്ലാവര്ക്കും ഉയർന്ന നിലയിൽ എത്താനുള്ള അവസരം ലഭിക്കണം, ഇപ്പോൾ ഇത് നിങ്ങൾക്ക് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമാണ്. അതിനാൽ ദയവായി പിന്നോട്ട് പോകുകയോ ആത്മവിശ്വാസക്കുറവ് വരുത്തുകയോ ചെയ്യരുത്. നിങ്ങൾക്ക് വല്ലപ്പോഴും സംശയമുണ്ടെങ്കിൽ, വിദഗ്ദ്ധ സഹായം തേടുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിലാണ് നടക്കുന്നത്. ഗുഡാലോചനകൾ കൊണ്ട് അന്തരീക്ഷം നിറയുകയാണ്, എന്നാൽ ഒരുപാട് നാളുകൾ രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അല്ലെങ്കിൽ സാധാരണമായി കണക്കാക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാം.