Horoscope Today July 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today July 24, 2021: സൗരയൂഥത്തിൽ ജീവനുണ്ടോ? പല ശാസ്ത്രജ്ഞർക്കും മുന്നിലുള്ള വലിയ ചോദ്യമാണിത്. എന്തായാലും, പല പുരാതന മനുഷ്യർക്കും കല്ലുകൾ, തീ, വെള്ളം, വായു എന്നിവയുൾപ്പെടെ പ്രപഞ്ചം മുഴുവൻ ജീവനുള്ളവയായിരുന്നു. ചിലർ ഇപ്പോഴും ഇവയ്‌ക്കെല്ലാം ജീവനുണ്ടെന്ന് വിശ്വസിക്കുന്നു. എല്ലാ ജ്യോത്സ്യരും അംഗീകരിക്കുന്ന ആശയം കൂടിയാണത്!

Also read: Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈയിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വലിയ താമസമില്ലാതെ മാറ്റങ്ങൾക്ക് വിധേയമായേക്കാം. നിങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തിയിൽ നിങ്ങൾക്ക് താത്പര്യം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കുറച്ചധികം ശ്രദ്ധിക്കുകയും അച്ചടക്കം കാണിക്കുകയും ചെയ്താൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. ശ്രമിച്ചു നോക്കു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുടുംബപരമായ കാര്യങ്ങളെല്ലാം ഇപ്പോൾ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നത് ഒരു അബദ്ധമായ വിശ്വാസമായേക്കാം. എന്തായാലും പങ്കാളികൾക്ക് നിങ്ങളിൽ ഇപ്പോഴും ചില വിശ്വാസങ്ങൾ ഉണ്ട്, നിങ്ങളുടെ വിജ്ഞാനമണ്ഡലം വിശാലമാക്കുക എന്നതാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഒപ്പം നിങ്ങളുടെ സാധ്യതകൾ ഒരിക്കൽ കരുതിയിരുന്നതിനേക്കാൾ തിളക്കമുള്ളതാണെന്ന് മറ്റുള്ളവരെ കാണിക്കുകയും ചെയ്യുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പങ്കാളികളുടെ താല്പര്യങ്ങൾക്ക് വഴങ്ങാൻ നിങ്ങളെ നിർബന്ധിക്കുന്നുണ്ട്, പക്ഷേ നേട്ടങ്ങൾ എപ്പോഴും മറ്റുള്ളവരിൽ തന്നെ തുടരില്ല. നിങ്ങൾ നിങ്ങളുടെ യഥാർത്ഥ അഭിരുചിയും വിധിയും കണ്ടെത്തുകയാണ്, അതുകൊണ്ട് ഒരു കഠിനനായ വ്യക്തിക്ക് മാത്രമേ നിങ്ങളെ വിട്ടുവീഴ്ചയിലേക്ക് എത്തിക്കാൻ പറ്റൂ.സമയം പോവുകയാണ്, നിങ്ങളുടെ നീക്കങ്ങൾ നടത്തുക!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വീടു വിട്ടു കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ഒരു അസ്വസ്ഥത നിറഞ്ഞ ഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. നിങ്ങളുടെ കൗതുകകരമായ ചില ആശയങ്ങൾ‌ പിന്തുടരാൻ‌ നിങ്ങൾ‌ കൂടുതൽ‌ ശ്രമം നടത്തുമ്പോൾ‌, ഹ്രസ്വ യാത്രകൾ‌ തുടരെ ഉണ്ടായേക്കും.നിങ്ങൾ കരുതുന്നതിനേക്കാൾ വളരെ യുക്തികൗശലമുള്ള വ്യക്തിയാണ് നിങ്ങൾ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഗ്രഹങ്ങളുടെ ചിത്രം കൂടുതൽ പ്രയോജനകരമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകാം, ഭാവിയിൽ നിന്ന് മികച്ചത് പ്രതീക്ഷിക്കാനുള്ള എല്ലാ കാരണവുമുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക, അധികം വൈകുന്നതിന് മുന്നെ ചിലവാക്കലിൽ ഒരു നിയന്ത്രണം കൊണ്ടുവരുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിലെ ഗ്രഹചലനങ്ങൾ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുമെന്നത് ജീവിതത്തിന്റെ ഒരു സത്യമാണ്, നിങ്ങൾ ഇതുവരെ വലിയ കാര്യമായി കണക്കാകാതിരുന്ന നിങ്ങളുടെ നിലനില്പിനെ കുറിച്ചു ദീർഘവും കഠിനവുമായി ചിന്തിക്കാൻ അത് വെല്ലുവിളിക്കുന്നു. ഒരു അവസാന വിലയിരുത്തലിൽ, നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇത് ഊഹക്കച്ചവടങ്ങൾക്ക് അത്ര അനുയോജ്യമായ സമയമല്ലെന്ന് ആകാശ ചിഹ്നങ്ങൾ സൂചിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ നിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ പണം ചെലവഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. ദീര്‍ഘദൃഷ്ടി നിങ്ങളുടെ കൂടുതൽ വിവേകപൂർണ്ണമായ ഗുണങ്ങളിൽ ഒന്നാണ്, പ്രത്യേകിച്ച് സമീപകാല സംഭവങ്ങൾ കണക്കിലെടുത്താൽ പ്രോത്സാഹിപ്പിക്കാവുന്ന ഒന്നാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കാതിരിക്കാനുള്ള സാധ്യതയുണ്ട്, അതിനാൽ എന്തുകൊണ്ട് അതിനോട് പൊരുത്തപ്പെട്ട് അപ്രതീക്ഷിതമായതിനെ ആസ്വദിച്ചൂടാ? ജീവിത നിലവാരത്തിൽ മെച്ചപ്പെടുത്തലുകൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു അധിക പ്രയത്നം ആവശ്യമായി വന്നേക്കാം. വാസ്തവത്തിൽ നിങ്ങൾക്ക് ഒരു ഭയങ്കരമായ തള്ള് ആവശ്യമായേക്കാം!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്റെ മാറുന്ന സാന്നിധ്യം സൂചിപ്പിക്കുന്നത് യാത്രകൾക്ക് സാധ്യതയുണ്ടെന്നും എന്നാൽ അത് ആനന്ദത്തിനുപകരം ജോലിക്ക് വേണ്ടിയുള്ളതാണെന്നുമാണ്. പുതിയ വിവരങ്ങൾ‌ ലഭിക്കുന്ന കാരണം അവസാന നിമിഷങ്ങളിൽ‌ മാറ്റങ്ങൾ‌ വരുത്താൻ‌ വലിയ സാധ്യതയുള്ളതിനാൽ‌ എല്ലാ ക്രമീകരണങ്ങളും മുൻ‌കൂട്ടി പരിശോധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പെട്ടെന്ന് ഓരോന്ന് വാങ്ങുന്നതിന് വലിയ വില നൽകേണ്ടി വന്നേക്കും എന്നതിൽ എല്ലാ ബിസിനസ്സ് ഇടപാടുകളിലും ശ്രദ്ധ ആവശ്യമാണെന്ന് ഒരിക്കൽ കൂടി ഓർക്കുക. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിന്റെ ദിശ മാറുന്നതിന് മുൻപ് അസാധാരണമായ കാര്യങ്ങളിലേക്ക് കടക്കുക. ‘പിന്നെയും, എന്ത്?’ നിങ്ങൾ പറയൂ!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ആസൂത്രണം ചെയ്തതിലൊന്നും കാര്യമില്ലാതെ വരുന്ന, ജീവിതം അതിന്റേതായ ഗതിയിലാണെന്ന് തോന്നുന്ന സമയങ്ങളിലൊന്നാണിത്. നിങ്ങൾ ഒരു സാഹസിക മനോഭാവത്തിലാണെങ്കിൽ, ഇത് നിങ്ങളെ അതിൽ നിന്നും പുറത്തുകടത്തുകയും നിങ്ങളുടെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങളിൽ അല്പം കലർപ്പുണ്ടാക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ താത്കാലിക തിരിച്ചടികൾ നൽകിയേക്കും പക്ഷേ നിങ്ങൾ കണ്ണുകൾ തുറന്നു വെക്കുകയാണെങ്കിൽ അതിൽ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. ധ്യാനത്തിൽ മുഴുകിയിരിക്കുന്ന നിങ്ങൾ സ്വയം ഉണർന്ന് പ്രായോഗിക പ്രശ്‌നങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ തീരുമാനിക്കുന്നതാണ് നിങ്ങളുടെ മികച്ച സമയം. നിങ്ങൾ ചിലപ്പോൾ സ്വയം അത്ഭുതപ്പെട്ടേക്കാം!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Also read: Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 24 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com