മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചൊവ്വയുമായി ബന്ധപ്പെട്ട, ഉറച്ച തീരുമാനിത്തിലധിഷ്ഠിതമായ വിന്യാസങ്ങൾക്ക് ഇപ്പോൾ ഒരു ഫലമുണ്ടായിട്ടുണ്ടാവണം, ഇന്ന് അവ ചന്ദ്രന്റെ വൈകാരിക പാറ്റേണുകളുമായി ചേർന്നിരിക്കുന്നു, ഇത് സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ഗൗരവത്തോടെ ഇടപെടാനും തൃപ്തിപ്പെടുത്താൻ പ്രയാസമേറിയ ഒരാളായി മാറാനും തോന്നുന്നുവെങ്കിൽ മുന്നോട്ട് പോവുക എന്നതാണ്. മുൻ കാല നേട്ടങ്ങളിൽ വീണ്ടും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉറപ്പായും അത് തിരഞ്ഞെടുക്കാം.
Read Here: Horoscope of the Week (July 19- July 25, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ എല്ലായ്പോഴും സൂക്ഷിക്കുക, പ്രധാനമായും നിങ്ങളുടെ കണ്ണെത്തുന്നിടത്തുനിന്ന് അകലെയായ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ഭാവി താൽപ്പര്യങ്ങളെ ബാധിക്കും എന്നതിനാൽ. പങ്കാളികൾ എന്താണ് ചെയ്യുന്നതെന്ന് കണ്ടെത്തുന്നത് അടുത്ത ആഴ്ചയ്ക്ക് മുൻപായിരിക്കും. നിങ്ങളുടെ സ്വന്തം പദ്ധതികളെ അടച്ചുറപ്പോടെ സൂക്ഷിക്കുക എന്നതാണ് അത് മനസ്സിലാക്കുന്നതിനുള്ള ലളിതമായ മാർഗം.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾ കരാറുകളുടെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഒത്തുചേരലിനെയോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ വേണ്ടി നിങ്ങൾ എന്തെങ്കിലും വാക്ക് നൽകിയിട്ടുണ്ടെങ്കിൽൽ അതിനെക്കുറിച്ച് പ്രിയപ്പെട്ടവർക്ക് അറിയാമെന്ന് നിങ്ങൾ ഉറപ്പുവരുത്തണം. നിങ്ങൾ സ്വയം വിശദീകരിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളെ മനസ്സിലായില്ലെന്ന് ഭാവിക്കാൻ കഴിയില്ല!
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഷോപ്പിങ്ങ് വഴി മനസ്സ് ശാന്തമാക്കാനുള്ള ചികിത്സയിൽ ഏർപ്പെടാനുള്ള സമയമാണിതെന്ന് പ്രതീക്ഷിക്കാം. എന്നാൽ നിങ്ങൾ ഇപ്പോൾ ശരിക്കും എന്തിലെങ്കിലും ബന്ധിതരാണെങ്കിൽ അത് നാളത്തേക്ക് മാറ്റാം. ഒരു വൈകിപ്പോയ ചിലവ് ചെയ്യലിനായി പണം മുടക്കുന്നത് നിങ്ങളുടെ മനോവീര്യം ഉയർത്തുന്നതിന് സഹായകമാവും. പക്ഷേ, നിങ്ങൾക്ക് ഇപ്പോഴും ഒരു ദീർഘകാല പരിഹാരം ആവശ്യമാണ്, അതിനാൽ നിങ്ങൾ കുടുക്കിൽ നിന്ന് പുറത്തെത്തിയെന്ന് കരുതരുത്!
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങൾ പ്രയോജനകരമായ ചാന്ദ്ര വിന്യാസങ്ങൾക്ക് നടുവിലാണ്. മാത്രമല്ല ഇത് നിങ്ങളെ കൂടുതൽ വികാരാധീനതയിലേക്കും കൂടുതൽ അനുകമ്പയിലേക്കും എത്തിക്കുകയും ചെയ്യും. നിങ്ങൾക്കും അൽപം സരസമായി ഇടപെടാം, അതിനാൽ ചിലർക്ക് അത് മൃദുവായി അനുഭവപ്പെടാം! അതിനാൽ, ആത്മവിശ്വാസം വളർത്തുന്ന കാര്യങ്ങൾക്കായി കണ്ണ് തുറന്നിടുക.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങൾ വിഷമിക്കുന്നതായ ഒരു പ്രവണതയുണ്ട്, ചിലപ്പോൾ നിങ്ങൾ തെറ്റായ കാര്യം തിരഞ്ഞെടുത്തോ എന്ന് നിങ്ങൾ ചിന്തിക്കും. എന്നിരുന്നാലും, സാധ്യതകൾ പരിഗണിക്കുന്നതിനും നിലവിലെ സംഭവവികാസങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പായി സ്വയം ചിന്തിക്കുന്നതിനും നിങ്ങൾ കൂടുതൽ ഇടം അനുവദിക്കണം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
നിങ്ങളുടെ സാമൂഹ്യ ബന്ധവുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ കൂടുതൽ മികച്ചതായി കാണാൻ തുടങ്ങിയിരിക്കുന്നു, മാത്രമല്ല പുതിയ ചങ്ങാതിമാർക്കും ആകർഷകമായ കൂടിക്കാഴ്ചകൾക്കുമായി നിങ്ങൾ കണ്ണ് തുറന്ന് നോക്കണം. പ്രണയത്തെ സംബന്ധിച്ചിടത്തോളം, സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന് തോന്നുന്നു. നിങ്ങൾക്ക് ലഭിച്ചതിൽ പിടിച്ചുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീടിനും ജോലിസ്ഥലത്തിനും ഇടയിലോ കുടുംബ താൽപ്പര്യങ്ങൾക്കും പുറത്തുള്ള അഭിലാഷങ്ങൾക്കും ഇടയിലോ ഉള്ള തിരഞ്ഞെടുപ്പുകൾക്കായി ശക്തമായ ഗ്രഹപരമായ വശങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞാൽ, മറ്റുള്ളവർ നിങ്ങളെ സ്വന്തം വഴിക്ക് പോകാൻ വിടേണ്ടതാണ്. എന്നാൽ അത് ശരിക്കും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് അത് ലഭിച്ചെങ്കിൽ മാത്രമേ നിങ്ങൾ അത് മനസ്സിലാക്കൂ!
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
ഭൂതകാലത്തെ കാര്യങ്ങൾ അതിന് വിടുക. ഭാവിയിലെ പുതിയ പ്രശ്നങ്ങളുടെ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജോലിസ്ഥലത്തെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ചുറ്റും കുറച്ച് മെച്ചപ്പെട്ട അവസ്ഥ വ്യാപിപ്പിക്കുന്നതിനും പൊതുവെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾക്കൊപ്പം ജീവിക്കുന്ന ആളുകൾക്ക് നിങ്ങൾ അവർക്ക് പിന്തുണ നൽകുന്നുവെന്ന കാര്യത്തിൽ ഉറപ്പു നൽകുക.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ഒരുപക്ഷേ ദീർഘകാല സാമ്പത്തിക പ്രതിബദ്ധതകളും ബാധ്യതകളും ആശങ്കയുണ്ടാക്കുന്നു, പക്ഷേ പങ്കാളികൾ നിങ്ങളുടെ കാഴ്ചപ്പാട് പങ്കിടാനിടയില്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. വിശ്രമിക്കുകയും സമയത്തിന്റെ ശമനശക്തിയിൽ കുറച്ചുകൂടി വിശ്വസിക്കുകയും ചെയ്യുക. ഇന്ന് വളരെ പ്രധാനപ്പെട്ടത് നാളെ എങ്ങനെ പൂർണ്ണമായും മറക്കാൻ കഴിയും എന്നത് വിചിത്രമാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഇത് തികച്ചും സമ്മർദ്ദകരമായ ദിവസമാണ്. പക്ഷേ ഒരു തരത്തിലും മോശമായ ഒരു ദിനമല്ല. മാറ്റത്തെ സ്വാഗതം ചെയ്യാൻ നിങ്ങൾ എത്രത്തോളം തയാറാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. ഒപ്പം നിങ്ങളുടെ നേട്ടത്തിലേക്ക് എത്രത്തോളം സംഘർഷമുണ്ടാവും എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഇത് ഒരു ക്ലീഷേ ആയിരിക്കാം, പക്ഷേ ശോഭയുള്ള ഭാഗത്ത് നോക്കുക, പറ്റില്ലേ? എല്ലാത്തിനുമുപരി, ശുഭാപ്തിവിശ്വാസം വിജയത്തെ വളർത്തുന്നു.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
തിരക്കിലായിരിക്കുക, സജീവമായി തുടരുക. പതിവ് ജോലികളുമായി പൊരുത്തപ്പെടാനുള്ള ഒരു ദിവസമാണിത്, നിങ്ങൾക്ക് കഴിയുന്നത്ര നേട്ടങ്ങൾ നേടാം. അത്യാവശ്യമായ ചട്ടം നിങ്ങൾ ഇപ്പോൾ കൂടുതൽ കഠിനാധ്വാനം ചെയ്യുമ്പോൾ പിന്നീട് നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും എന്നതാണ്. നിങ്ങൾക്കത് അറിയാമെന്ന് എനിക്കറിയാം, പക്ഷേ ഇത് സ്വയം ഓർമ്മപ്പെടുത്തേണ്ടതാണ്, എല്ലാം ഒന്നുതന്നെ.