പ്രപഞ്ചം തീർച്ചയായും വളരെ വിചിത്രവും അതിശയകരവുമാണ്. അതിന്റെ വലുപ്പവും രൂപവും വിവരിക്കുന്ന ചില കണക്കുകൾ‌ മനസ്സിനെ ശരിക്കും ഞെട്ടിച്ചു. എന്നിരുന്നാലും, എനിക്ക് മനസിലാക്കാൻ ഏറ്റവും പ്രയാസമുള്ള ഒന്ന്, പ്രപഞ്ചം ഒരു പിന്നിന്റെ തലയോളം ചെറുതായിരുന്നു എന്നതാണ്. ഇത്രയും ചെറിയ സ്ഥലത്ത് ദശലക്ഷക്കണക്കിന് താരാപഥങ്ങളും കോടിക്കണക്കിന് നക്ഷത്രങ്ങളും ഉണ്ടായിരുന്നെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് കഴിയില്ല!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങളുടെ വശങ്ങളുടെ വിചിത്രമായ സംയോജനം ഇന്ന് നിങ്ങൾക്ക് സ്മ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും ഒരു ചെറിയ അവധി നൽകുന്നു. എന്നിരുന്നാലും കൈകാര്യം ചെയ്യാൻ ഇനിയും ധാരാളം കാര്യങ്ങൾ ഉണ്ട്. നിങ്ങൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നുവോ, അത്രയും വേഗത്തിൽ നിങ്ങൾക്ക് സമയത്തിനോത്ത് എത്തിച്ചേരാകാനാകും. അതിനോടൊപ്പം പഴയ, കൂടുതൽ പരിചയസമ്പന്നരായ സുഹൃത്തുക്കളുടെ വാക്കുകൾ ശ്രദ്ധിക്കാൻ മറക്കരുത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾക്ക് നന്നായി അറിയാത്ത ആളുകളുമായി ഇടപെടുമ്പോൾ നിങ്ങൾ അശ്രദ്ധമായ അനുമാനങ്ങൾ നടത്താം. അമിത ആത്മവിശ്വാസത്തിന്റെയും മറ്റുള്ളവരെ നിസ്സാരമായി കാണുന്ന പ്രവണതയുടെയും ഫലമായിരിക്കാമിത്. കൂട്ടായ വ്യവസായ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിന്റെ പങ്ക് നിങ്ങൾ വഹിക്കണം. വിശ്വസ്തരായ സുഹൃത്തുക്കൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ കാര്യം അതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അസാധാരണമായ കഴിവുകളുള്ളൊരു വ്യക്തിയുടെ പങ്കാളിത്തം കാരണം, സാധാരണയിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. സമീപ മാസങ്ങളിൽ നിങ്ങളുടെ പ്രതിബദ്ധതയുടെ അഭാവത്തെക്കുറിച്ച് സഹപ്രവർത്തകർ ശക്തമായി പറഞ്ഞാൽ നിങ്ങൾക്ക് ജോലിയിൽ ധാർമ്മിക പിന്തുണ ആവശ്യമാണ്. എന്നാൽ, ചില വ്യക്തികൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പുതിയ വിവരങ്ങൾ തീർച്ചയായും നിങ്ങളുടെ പദ്ധതികളെ ബാധിച്ചേക്കാം. ഒരു സാമ്പത്തിക കാര്യം അല്ലെങ്കിൽ വ്യക്തിപരമായ കാര്യവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത വാർത്ത ഇന്ന് എത്തിച്ചേരാം. ഒരു ഉറ്റ ചങ്ങാതിയെ ഭയപ്പെടുത്തുന്നൊരു സാഹചര്യത്തിൽ നിങ്ങൾക്ക് നല്ലത് കാണാൻ കഴിയും. സ്നേഹത്തിൽ, പങ്കാളിയെക്കുറിച്ച് അഭിമാനിക്കാൻ നിങ്ങൾക്ക് ഉടൻ തന്നെ കാരണമുണ്ടാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇപ്പോൾ മുതൽ, നിങ്ങളെ മുൻ‌കാലങ്ങളിൽ ഉത്തേജിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്ത ആളുകളെ കാണുന്നതിന്റെ ആവർത്തനം കുറഞ്ഞു കുറഞ്ഞുവരും. ആവശ്യമില്ലാത്ത കൂട്ടികുഴയ്ക്കലുകൾക്ക് വിധേയമായ വ്യക്തിപരമായ പ്രശ്നങ്ങൾ ഉടൻ തന്നെ നേരെയാക്കണം. അതിന്റെ പരിണതഫലങ്ങളിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ‌ സാമൂഹികമായി ഒരു രസകരമായ കാലഘട്ടത്തിലേക്ക് കടക്കുകയാണ്. നിത്യകർമത്തിൽ മാത്രം ഒതുങ്ങി നിന്ന രീതിയിൽ നിന്നും വ്യത്യസ്തമായ അവസ്ഥയെ സ്വീകരിക്കാൻ സഹപ്രവർത്തകർ പുതിയ ആശയങ്ങളുമായി തയ്യാറാണ്. നിങ്ങൾക്ക് മാറ്റങ്ങൾക്ക് സ്വീകാര്യത നൽകണം, കൂടാതെ അപ്രതീക്ഷിതമായ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറാകണം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ മികച്ച ആശയങ്ങൾ പലപ്പോഴും ആകസ്മികമായ ചർച്ചകളോ ഏറ്റുമുട്ടലുകളോ വഴി ആരംഭിക്കുന്നു. എന്നിരുന്നാലും, അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ, അത് നിങ്ങൾക്ക് സങ്കടമുണ്ടാക്കുന്നു. ഇതിനെ അതിജീവിക്കാനുള്ള രഹസ്യം, വഴക്കമുള്ള മനസും നിർദ്ദേശങ്ങളോടുള്ള സ്വീകാര്യതയുമാണ്. നിങ്ങളുടെ ഔദ്യോഗിക പദ്ധതികൾക്ക് ഒരു സുപ്രധാന ചുവടുവെപ്പ് നടത്താൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, സംശയങ്ങൾക്കും അനാവശ്യ കാലതാമസങ്ങൾക്കും വഴങ്ങരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചില ഗ്രഹങ്ങളുടെ ചലനങ്ങളുടെ അസ്ഥിരതയും താൽക്കാലിക സ്വഭാവവും കാരണം ഇപ്പോൾ ഒരുപാട് അനിശ്ചിതത്വമുണ്ട്. എല്ലാ സമയത്തും നിങ്ങൾ വൈകാരിക അടിയൊഴുക്കുകളോട് ജാഗ്രത പാലിക്കണം. കുറഞ്ഞത്, നിങ്ങൾക്ക് എന്താണ് ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് തോന്നുന്നതെന്ന് ആ വ്യക്തിയോട് പറയാൻ നിങ്ങൾ ഉടൻ തയ്യാറാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാ പ്രത്യാശയുള്ള സംരംഭങ്ങളുമായി നിങ്ങൾ മുന്നോട്ട് പോകണം, പക്ഷേ ശനിയും നെപ്റ്റ്യൂണും തമ്മിലുള്ള നിരന്തരമായ സംഘർഷങ്ങൾക്കൊപ്പം, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഏറ്റവും ചുരുങ്ങിയത് പറയാൻ എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ തുടരുന്നു. ജോലിസ്ഥലത്ത് സംഘർഷങ്ങൾക്ക് സാധ്യതയുണ്ട്, പക്ഷേ അതിശയകരമാംവിധം ഗുണകരമായ ഫലങ്ങൾ അതുണ്ടാക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സംഭവങ്ങളുടെ ഒരു പടി മുന്നിൽ നിൽക്കാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്ന ഒരു രൂപത്തിലേക്ക് ഗ്രഹങ്ങൾ ഇപ്പോൾ ചലിക്കുന്നതിനാൽ, മുന്നോട്ടുള്ള ഏറ്റവും നല്ല വഴി എന്താണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ ഇപ്പോൾ പ്രയാസമാണ്. വ്യക്തത പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരുന്ന് കാണുക എന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന മികച്ച കാര്യം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ കണ്ടെത്തിയതുപോലെ, എല്ലാം കാണുന്നത് പോലെ അല്ല. സാങ്കൽപ്പിക സമ്പന്ന-ദ്രുത സ്‌കീമുകൾക്ക് എല്ലായ്‌പ്പോഴും മറഞ്ഞിരിക്കുന്ന അപകടങ്ങളുണ്ട്. എന്നാൽ ഇവ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിങ്ങൾ ബുദ്ധിമുട്ടാൻ തയ്യാറാകുന്നിടത്തോളം കാലം, ഭാവിയെക്കുറിച്ച് നിങ്ങൾ പ്രതീക്ഷയോടെ മുന്നോട്ട് പോകാതിരിക്കാൻ ഒരു കാരണവുമില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ആത്മവിശ്വാസം പതിവിലും ശക്തമായിരിക്കണം, അതിനാൽ നിങ്ങൾ സ്വാഭാവികമായി ഒരു ആശങ്കക്കാരനാണെങ്കിലും, അഭിലാഷ പദ്ധതികളുമായി മുന്നോട്ട് പോകാൻ നിങ്ങൾക്ക് നിലവിലെ ശുഭാപ്തിവിശ്വാസം ഉപയോഗിക്കാം. സാമ്പത്തിക സഹായം നിങ്ങളെത്തേടി എത്തുകയാണ്, എത്തേണ്ട സമയമായെന്ന് നിങ്ങൾക്ക് ചിന്തിക്കുന്നമുണ്ടാകും. പക്ഷേ, നിങ്ങളുടെ സ്വന്തം സാഹചര്യത്തെ സഹായിക്കാൻ നിങ്ങൾക്ക് കൂടുതൽ ചെയ്യാമായിരുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook