scorecardresearch
Latest News

Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today July 23, 2021: ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഏറ്റവും അശ്രദ്ധരായ ഡ്രൈവർമാർ മിഥുനം രാശിക്കാരാണ് എന്നാണ്, അവർ കഴിഞ്ഞാൽ ഇടവരാശിക്കാരും മീനരാശിക്കാരും. അതായത് കൂടുതൽ ശ്രദ്ധിക്കുക. ധനു, വൃശ്ചികം, മകരം രാശിക്കാർ പൊതുവെ സുരക്ഷിതരാണ്. സത്യം വളരെ സങ്കീർണമാണെന്ന് ഞാൻ സംശയിക്കുന്നു.

Also read: Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങൾ അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷം മുന്നോട്ട് വെക്കുന്ന കാലത്തോളം, നിങ്ങളുടെ എല്ലാ പ്രധാന കാര്യങ്ങളും നിയന്ത്രണത്തിൽ വെക്കാൻ ശക്തമായി ഉപദേശിക്കുന്നു, അല്ലെങ്കിൽ മറ്റുള്ളവരുടെ വീഴ്ചകൾക്കും തെറ്റുകൾക്കും അന്യമായി കുറ്റപ്പെടുത്തപ്പെടാനുള്ള സാധ്യതയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ആദ്യകാല സൂചനകൾ ഉണ്ടെങ്കിൽ പോലും, ഇന്നത്തെ നക്ഷത്രങ്ങൾ വിനാശകരമായേക്കാം. ഒപ്പമുള്ളവർ നിങ്ങളോട് യോജിക്കുമെന്ന തെറ്റായ പ്രതീക്ഷ നിങ്ങൾ വെക്കുന്നില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. എല്ലാത്തിനുമുപരി, ആളുകൾക്ക് സ്വന്തമായൊരു മനസുണ്ടെന്ന് നിങ്ങൾക്ക് വ്യക്തമായാൽ നിങ്ങൾ അവരെ കൂടുതലായി വിശ്വസിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിലവിലെ ശക്തമായ ഗ്രഹ സമ്മർദ്ദങ്ങളുടെ ആകെ ഫലം നിങ്ങളുടെ ജീവിതത്തെ തികച്ചും വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളായി വിഭജിക്കുക എന്നതാണ്. തീർച്ചയായും, ചില നിസാര സംഭവങ്ങൾ ജീവിതരീതിയിലെ പ്രധാന മാറ്റങ്ങൾക്ക് കാരണമാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏത് ബുദ്ധിമുട്ടുകളും മുന്നിലായിരിക്കുന്നതിനേക്കാൾ തിരശീലക്കു പിന്നിലായിരിക്കാം. ഇത് ചിലപ്പോൾ നിങ്ങൾക്ക് ചേരും, പൊതുഇടങ്ങളിൽ ശാന്തനായി നിന്ന് നിങ്ങൾക്ക് നിങ്ങളുടെ മതിപ്പ് നിലനിർത്താൻ കഴിയും. നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മറച്ചു വെക്കുന്നതിൽ നിങ്ങൾ സമർഥനാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രധാന മാറ്റങ്ങൾക്കുള്ള നിർണായക സമയം മുൻപോ ഈ അടുത്തോ ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയാം, നിങ്ങളുടെ നേട്ടങ്ങൾ ഏകീകരിക്കുന്നതിലും പ്രശ്നം സംഭവിച്ച നിങ്ങളുടെ ബന്ധം അതിന്റെ ഏറ്റവും ആനന്ദകരമായ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോൾ ചുറ്റും നിരവധി ജോലികൾ ചെയ്തു തീർക്കാനുണ്ട്, നിങ്ങൾ അതിനായി എത്രമാത്രം അധ്വാനിക്കുന്നോ അത്രമാത്രമായിരിക്കും അതിന്റെ ഫലവും. വ്യക്തിഗത തലത്തിൽ നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളിലും കൂടുതലായി പുറം ബന്ധങ്ങൾ ഉള്ളതായി തോന്നുന്നു, ഈ മേഖലയിൽ ഒരു മുന്നേറ്റമുണ്ടാകാം, പക്ഷേ അത് മന്ദഗതിയിലായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ചരിത്രത്തെ മാറ്റിയെഴുതുക എന്ന കുഴിയിലേക്ക് ഒന്നും വീഴരുത്, കുറഞ്ഞത് ജോലി സ്ഥലത്തെ സഹപ്രവർത്തകരെ സംബന്ധിച്ച കാര്യങ്ങളിൽ. മറ്റെന്തെങ്കിലുമാണ് സംഭവിച്ചത് എന്ന് വിശ്വസിക്കുന്നതിലൂടെ നിങ്ങൾക്ക് ഭൂതകാലത്തെ മാറ്റാൻ കഴിയില്ലെന്ന് നിങ്ങൾ മനസിലാക്കണം. വരാനിരിക്കുന്ന സർഗാത്മകമായ അധ്യായത്തിനായി അടിത്തറ നിർമിക്കുക എന്നതാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സത്യം ഗൂഢമാണ്, ഒരു സാമ്പത്തിക പ്രശ്നത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കണമെങ്കിൽ നിങ്ങൾ തിരശീലയ്ക്ക് പിന്നിൽ നോക്കണം. നഷ്ടപെട്ട രേഖകൾ പ്രധാനമായിരിക്കും, എന്നാലും സാഹചര്യം വ്യക്തമാകുന്നതിന് നിങ്ങൾ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ചിലപ്പോൾ അതിന് ആഴ്ചകൾ എടുത്തേക്കാം, അതുമല്ലെങ്കിൽ മാസങ്ങൾ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചില അനുമാനങ്ങളെ വെല്ലുവിളിക്കാൻ നിങ്ങൾ നിർബന്ധിതമായേക്കാം, അത് നിങ്ങളെ നിങ്ങളുടെ ഒരായുഷ്കാലത്തെ രീതികൾക്ക് മാറ്റം വരുത്താൻ നിർബന്ധിക്കുകയാണെങ്കിൽ നല്ലതിനായുള്ള മാറ്റം അസ്വസ്ഥ ഉണ്ടാകുന്നതാണ് എന്ന് നിങ്ങൾ മനസിലാക്കിയേക്കാം. എന്നിട്ടും, മാറ്റമാണ് നിങ്ങൾ‌ക്ക് നല്ലതെന്ന് അവർ പറയുന്നു, അല്ലേ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കഴിഞ്ഞ കാല അധ്വാനത്തിന്റെ ഫലമായി ജോലിയിൽ നിങ്ങൾ ഇപ്പോൾ ഒരു വിജയ വഴിയിൽ എത്തിയിട്ടുണ്ടാകണം. നിങ്ങളുടെ കഴിവുകൾ ഉടൻ ഫലപുഷ്ടിയുണ്ടാക്കും, നിങ്ങൾ എത്രമാത്രം അധ്വാനിച്ചിട്ടുണ്ടോ അത്രമാത്രമാകും നിങ്ങൾക്ക് ലഭിക്കുന്ന ഫലം. ഇപ്പോൾ സ്വയം ആനന്ദിക്കാനുള്ള സമയമാണ്. ഏതെങ്കിലും ചിഹ്നത്തിന് നല്ല സമയം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, അത് നിങ്ങൾക്കാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നിടത്തോളം കാലങ്ങളിൽ, നിങ്ങളുടെ ഉദ്ദേശ്യങ്ങൾക്കും പ്രവൃത്തികൾക്കുമെതിരെ ഒരു വ്യക്തിയുടെയോ പല വ്യക്തികളുടെയോ എതിർപ്പ് നിങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ആ ഗ്രഹങ്ങൾ പൊതുവെ അനുകൂലമാണ്, നിങ്ങളുടെ തനതായ താൽപ്പര്യങ്ങളും സ്വത്വവും പുനസ്ഥാപിക്കുന്നതിലേക്ക് നിങ്ങൾ നീങ്ങണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിലവിലെ ആഭ്യന്തര നീക്കങ്ങൾക്കിടയിലും, ചില ഗ്രഹരീതികൾ നിങ്ങൾക്ക് വീട്, കുടുംബകാര്യങ്ങൾ എന്നിവയിലുള്ള താല്പര്യങ്ങളെ അവയിൽ നിന്നും ജോലി സംബന്ധമായ കാര്യങ്ങളിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ പൊതു പ്രശസ്തി വർദ്ധിപ്പിക്കുന്നതിനുള്ള മറ്റേതെങ്കിലും വഴികളിലേക്കോ മാറ്റാൻ പോകുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Also read: Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 23 2021 aries gemini cancer virgo capricorn zodiac signs check astrological prediction