scorecardresearch

Horoscope Today July 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today July 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

അടുത്ത പന്ത്രണ്ടു മാസത്തേക്ക് നമ്മളിൽ പലരും ആദർശപരവും ശുഭാപ്തിവിശ്വാസപരവുമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് ചന്ദ്രനുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബാക്കിയുള്ളവർ ആശയക്കുഴപ്പത്തിലായേക്കാം. പക്ഷേ അപ്പോൾ ഇന്ന് എന്നതിന് ജ്യോതിഷപരമായി വലിയ പ്രാധാന്യമുണ്ടായിരുന്നില്ല, അതിനാൽ എല്ലായ്പ്പോഴും നമ്മൾ നാളേക്കായി കാത്തിരുന്നു.

Read Here: Horoscope of the Week (July 19- July 25, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇതൊരു വൈകാരിക ദിനമാണെന്ന് പറയാം എല്ലാം പറഞ്ഞും ചെയ്തും തീർത്തു കഴിഞ്ഞാൽ. കൂടാതെ നിങ്ങളുടെ ജ്യോതിഷപരമായ മാനസികാവസ്ഥയുടെ ആഴങ്ങളെക്കുറിച്ച് അറിയാനാവും. കുടുംബാംഗങ്ങളുടെ കാര്യത്തിന് പ്രഥമ പരിഗണന നൽകുക. സുഹൃത്തുക്കളും സഹപ്രവർത്തകരും അവരുടെ ഊഴത്തിനായി കാത്തിരിക്കട്ടെ. നിങ്ങൾക്ക് വേണ്ടത്  ചിട്ടകളാണ്, ഒരിക്കൽ എല്ലാം അലങ്കോലമായിരുന്നിടത്ത്.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ഒരു തൊഴിൽപരമായ കാര്യത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വഴി തുറന്നുകിട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. നിങ്ങൾ വിജയിക്കുകയാണെങ്കിൽ, എല്ലാം നല്ലതാണ്, അല്ലാത്തപക്ഷം നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയും ഏതെങ്കിലും അഭിലാഷം പൂർത്തീകരിക്കണമെങ്കിൽ അതിന് സമയം ശരിയായിരിക്കണമെന്ന് അംഗീകരിക്കുകയും വേണം. നിങ്ങൾക്ക് ജയിക്കാൻ കഴിയാത്ത പോരാട്ടങ്ങളിൽ നിന്ന് വളരെ കുറച്ച് മാത്രമേ നേടാനാകൂ – ഒരുപാട് നഷ്ടപ്പെടുകയും ചെയ്യും.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ മുൻകാലത്തെ ചില സംഭവങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാൻ നിങ്ങൾക്ക് തോന്നുന്നുണ്ടാവാം. ഭാവിയിൽ നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുന്നതിന് രൂപകൽപ്പന ചെയ്ത കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. നിർണായകമായ ഘടകം, അവ നിങ്ങൾക്ക് എത്രത്തോളം താങ്ങാനാകുമെന്നതാണ്. നിങ്ങളുടെ പണം എണ്ണി തിട്ടപ്പെടുത്തുക എന്നതാണ് ആദ്യപടി.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്ന് തീർച്ചയായും കുറച്ച് വൈകാരിക ഉയർച്ചതാഴ്ചകളും ഇടയ്ക്കിടെയുള്ള തെറ്റിദ്ധാരണകളും ഉണ്ടാകും, മിക്കവാറും ഈ ദിനത്തിന്റെ മദ്ധ്യാഹ്നത്തിൽ. നിങ്ങൾ സൂക്ഷ്മതയോടെ തുടരുക, പ്രയോജനകരമായ ദീർഘകാല ക്രമീകരണങ്ങൾ ശ്രദ്ധിക്കുക. തെറ്റായ കാര്യങ്ങൾ തിരഞ്ഞെടുക്കുന്നവരെക്കുറിച്ചോർത്ത് അമിതമായി അസ്വസ്ഥമാവാതിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചുരുളഴിയാനായി ഒരു നിഗൂഢതയുണ്ട്, ഒരുപക്ഷേ നഷ്ടപ്പെട്ട ചിലകാര്യങ്ങളോ അല്ലെങ്കിൽ തെറ്റായ നിർദ്ദേശങ്ങളോ ആവാം അതിന് കാരണം. മറ്റ് ആളുകൾ കൂടിക്കാഴ്‌ചകൾ നടത്താമെന്നേറ്റ് അത് പാലിക്കാതിരിക്കുകയോ അത് മറന്നു പോവുകയോ ചെയ്യുന്നതിന്റെ പ്രശ്നങ്ങളുമുണ്ടാവാം. മികച്ച ഉപദേശം എന്തെന്നാൽ ഒരുപക്ഷേ നിങ്ങളുടെ നർമ്മബോധം നിലനിർത്തുക എന്നതാവും.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

ഒരിക്കൽ‌ നിങ്ങൾ‌ക്ക് താൽ‌ക്കാലികമായി ഒന്നു മാറിനിൽക്കാനും അൽപം ശുദ്ധ വായു ശ്വസിക്കാനും നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ സ്വീകരിക്കാനും ഉള്ള ഒരു നിമിഷം ലഭിക്കും. ഇത് അത്തരമൊരു സമയമായിരിക്കണം, ആരാണ് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നിങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ. നിങ്ങളുടെ സ്വന്തം ഭാവി കടമയെക്കുറിച്ച് വളരെ മികച്ച ഒരു ധാരണ നിങ്ങൾക്ക് ലഭിക്കും- കൂടാതെ ഒരു നല്ല കാര്യവും!

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ തിളക്കം മങ്ങിയ ഒരു ബന്ധത്തിന്റെ വില കണക്കാക്കുന്നതിനായി നിങ്ങളെ നിർബന്ധിക്കുന്ന അവസ്ഥകളെ മാറ്റുന്നതായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഒപ്പമുള്ളവരോട് നന്ദിയുള്ളവരായിരിക്കുക, ആളുകളെ അവർ എങ്ങനെയാണോ എന്നതിലുപരി മറ്റെന്തെങ്കിലുമായി പ്രതീക്ഷിക്കരുത്! നിങ്ങൾക്ക് എന്താണോ ലഭിച്ചത് അതിൽ വിലമതിക്കുന്നതിൽ നിന്ന് ചിലപ്പോൾ സന്തോഷം ലഭിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ലളിതമായ പരിഹാരങ്ങളൊന്നുമില്ല. എന്നിരുന്നാലും, മറ്റുള്ളവർ‌ നിങ്ങളുടെ വാക്ക് സ്വീകരിക്കുന്നുവെന്നും ആവശ്യമായ പിന്തുണ നൽകുന്നുവെന്നും ഉറപ്പാക്കാൻ നിങ്ങൾക്ക് കഴിയും. പങ്കാളികൾക്ക് സാധാരണ വാത്സല്യത്തിന്റെ പത്തിരട്ടി ആവശ്യമാണെന്ന് നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഈ നിമിഷത്തെ വൈകാരിക സാഹചര്യം തികച്ചും പ്രതികൂലമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങൾ‌ ഭൂതകാലത്തിൽ പരുഷമായ നിരവധി പാഠങ്ങൾ‌ പഠിച്ചു, പക്ഷേ ഇപ്പോൾ‌ നിങ്ങൾ‌ ഏറ്റവും കഠിനമായത് ഏറ്റെടുക്കണം – മറ്റുള്ളവരെ വിശ്വസിക്കുക എന്നത്‌. ഭാഗ്യവശാൽ, വൈകാരിക പ്രശ്നങ്ങൾ ചെറുതാണെന്ന് തോന്നുന്നു, അതിനാൽ പ്രായോഗിക പ്രശ്നങ്ങൾ മാത്രമേ നേരിടേണ്ടതുള്ളൂ. ബിസിനസ്സിലേതിന് സമാനമായ സമീപനത്തെ പങ്കാളികൾ വിലമതിക്കും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നിങ്ങളുടെ ചാർട്ട് ഒരു രാവണൻ കോട്ടയിലെ വഴികൾ പോലാണ്, മാത്രമല്ല കാര്യത്തിന്റെ അകക്കാമ്പിലേകക്കുള്ള വഴി കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യമാണിത്. നിങ്ങൾക്ക് നന്നായി അറിയാവുന്ന കാരണങ്ങളാൽ രണ്ട് വൈകാരിക തിരഞ്ഞെടുപ്പു കൾക്കിടയിൽ നിങ്ങൾ അകപ്പെട്ടതായി തോന്നുന്നു. ഇവ സുഹൃത്തുക്കൾക്കോ പ്രണയിക്കുന്ന വ്യക്തികൾക്കോ പകരം കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നു, അവയുടെ പരിഹാരങ്ങൾ നിങ്ങളുടെ മൂക്കിനു കീഴിലുമാണ്!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അടുത്ത കുറച്ച് ആഴ്‌ചകളിൽ എപ്പോഴെങ്കിലും ലഭിക്കുന്ന ഒരു സമയം നിങ്ങൾക്ക് പൂർണ്ണമായും പുതിയൊരു തുടക്കം കുറിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു അവസരം നൽകും. നിങ്ങളുടെ എല്ലാ പദ്ധതികളെക്കുറിച്ചും സംസാരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിസ്സാരമെന്ന് തോന്നുന്നവയെക്കുറിച്ച് പോലും. പങ്കാളികൾക്ക് നിങ്ങളെ മനസ്സിലാകുന്നില്ലെങ്കിൽ, അത് അവരുടെ പ്രശ്നമാണ്!

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങൾ ക്രിയാത്മകമായ ഒരു മാനസികാവസ്ഥയിലാണ്, ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾ വിരസമായ കാര്യങ്ങൾ പോലും ആസ്വദിക്കാനുള്ള വഴികൾ കണ്ടെത്തും. പുതിയ വാങ്ങലുകളോ നിക്ഷേപങ്ങളോ സൂക്ഷ്മപരിശോധനയിലാണെങ്കിൽ, സംസാരിക്കുന്നത് തുടരുക, വസ്തുതകൾ പരിശോധിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാമെങ്കിൽ നിങ്ങൾ കൂടുതൽ ശക്തമായ സ്ഥാനത്ത് ആയിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 23 2020 aries gemini cancer virgo capricorn zodiac signs check astrological prediction