കുറ്റകൃത്യങ്ങളും നക്ഷത്രങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ, ഉണ്ടാകും. പൂര്‍ണ ചന്ദ്രന്റെ സമയത്ത് പൊലീസിന് ധാരാളം അടിയന്തരമായി പ്രവര്‍ത്തിക്കുന്നതിനുള്ള ഫോണ്‍ വിളികള്‍ ലഭിക്കാറുണ്ടെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങളില്‍ എനിക്ക് താല്പര്യമുണ്ട്. എന്നാല്‍, മാസത്തിന്റെ ഈ സമയത്തില്‍ കൂടുതല്‍ ആളുകള്‍ യഥാര്‍ത്ഥത്തില്‍ കുറ്റങ്ങള്‍ ചെയ്യുന്നുണ്ടോ. കൂടുതല്‍ ഗവേഷണം ആവശ്യമുണ്ട് എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂ. പക്ഷേ, അതുവരെ, ചന്ദ്രന് കൂടുതല്‍ പ്രകാശിക്കുന്ന കാലയളവില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
Read Here: Horoscope of the Week (July 19- July 25, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വ്യക്തിപരമായ പദ്ധതികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അതിനാല്‍, അധികൃതര്‍, സമൂഹം അല്ലെങ്കില്‍ മറ്റേതെങ്കിലും പുറമേയുള്ള സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ കണക്കുകൂട്ടലിനെ തെറ്റിക്കാന്‍ അനുവദിക്കരുത്. സ്വന്തം പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി മുന്നോട്ടുപോകുക. അതേസമയം, ജോലിയില്‍ മുഴുകുന്ന സ്വാഭാവത്തെ കുറിച്ചും അറിവുണ്ടായിരിക്കുക. നിങ്ങള്‍ക്ക് അടുപ്പമുള്ള പ്രശ്നങ്ങളെ അവഗണിക്കാം. പക്ഷേ, അവയെ പോകാന്‍ അനുവദിക്കാനാകില്ല.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
യാത്ര ചെയ്യാന്‍ പറ്റിയ ദിവസം. നല്ലൊരു തുടക്കം കിട്ടുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും പരിചയക്കാരെ ഉണ്ടാക്കുകയും ചെയ്യുക. മികച്ച ആശയവിനിമയ ശേഷി ഉണ്ടാകണം. കാരണം, ഇന്ന് അഭിമുഖങ്ങള്‍ക്കോ മറ്റേതെങ്കിലും പ്രധാനപ്പെട്ട കൂടിക്കാഴ്ച്ചകള്ക്കോ വേണ്ട ആത്മവിശ്വാസം ഉണ്ടാകണം.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
അടുത്ത ഒരു മാസത്തേക്ക് നിങ്ങള്‍ കൂടുതലായി തുറന്ന മനസ്സുള്ളയാളും മുന്നിട്ടിറങ്ങുന്നയാളും ആകണം. പക്ഷേ, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ വികാരങ്ങളെ ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കണം. എന്നിരുന്നാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുമ്പോള്‍ അല്പം കൂടി വളച്ചു കെട്ടാതെ സംസാരിക്കുന്നത് പരിഗണിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യേണ്ട സമയമാണിത്. അതിനര്‍ത്ഥം, നിങ്ങള്‍ അവരുടെ താല്പര്യങ്ങളെ അവഗണിക്കണം എന്നല്ല. ന്യായമായതും പക്ഷപാതവുമില്ലാത്ത തരത്തില്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിന് നിങ്ങള്‍ കുറച്ചു സമയമെടുത്ത് തയ്യാറെടുക്കണം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ മനസ്സിലുള്ളതിനെ കുറിച്ച് ദിവാസ്വപ്നം കാണുക. നിങ്ങളുടെ ലോകത്തില്‍ കഴിയുന്നത് കാണുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചിന്തിക്കാനും അനുവദിക്കരുത്. തൊഴിലില്‍, നിങ്ങള്‍ ആരാണ് എന്നതിനേക്കാള്‍ നിങ്ങള്‍ക്ക് എന്ത് അറിയാം എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. വ്യക്തിബന്ധങ്ങളെ ചൂഷണം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. തൊഴിലിടത്തു പോലും വ്യക്തിബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. എന്നിരുന്നാലും, വിശദാംശങ്ങള്‍ ഒരു വശത്തേക്ക് മാറ്റിവച്ച് ദീര്‍ഘകാലത്തേക്ക് നോക്കണം. നിങ്ങളുടെ അതിരുകളെ വിശാലമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. കൂടാതെ, താമസിയാതെ നിങ്ങളെ അമ്പരിപ്പിക്കുന്ന ഒരു സംഭവമുണ്ടാകും.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
നിങ്ങളുടെ പ്രൊഫഷണല്‍ ആഗ്രഹങ്ങള്‍ അടക്കമുള്ളവയെ കുറിച്ച് കൂടുതല്‍ തുറന്ന മനസ്സോടെ ചിന്തിക്കണം. മറ്റൊന്നു കൂടെ മനസ്സില്‍ കരുതുക, നിങ്ങളുടെ പങ്കാളിയുടെ ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ കഴിയില്ല. നിങ്ങള്‍ ഒരിക്കല്‍ ചിന്തിച്ചതിനേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള പ്രശ്നങ്ങള്‍ വരാന്‍ പോകുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിയമപരമായ സാഹചര്യങ്ങളെ കുറിച്ച് പരിശോധിക്കുക. നിങ്ങളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അതേസമയം, നിങ്ങളുടെ ഉത്തരവാദിത്വം മറക്കാതിരിക്കുക. നിലവാരങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മറ്റുള്ളവര്‍ ആ തീരുമാനം എടുക്കുന്നതിന് അനുവദിക്കാതിരിക്കുക.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണിത്. എന്നേ അര്‍ത്ഥം നഷ്ടപ്പെട്ടു കഴിഞ്ഞ സാമൂഹിക വിലക്കുകളുടെ കെട്ടുകള്‍ നിങ്ങളെ തടയാന്‍ പാടില്ല. നിങ്ങള്‍ക്ക് ഒന്നാമന് ആകണമെങ്കില്‍ നിങ്ങളിലെ മത്സരാധിഷ്ടിത മനസ്സിനെ തുറന്ന് വിടണം.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം പങ്കാളിത്ത കാര്യങ്ങളിലാണ്. അതിനാല്‍, നിങ്ങള്‍ സമയവായത്തിലെത്താന്‍ ശ്രമിക്കണം. പങ്കാളികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വ്യക്തമായി സംസാരിക്കാന്‍ ആയെന്ന് വരില്ല. പക്ഷേ, അവരുടെ സന്ദേശത്തിന്റെ പ്രാധാന്യത്തെ വില കുറച്ച് കാണരുത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ വീട്ടില്‍ പരമാവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഗ്രഹ നിലയാണുള്ളത്. നിങ്ങളുടെ ഭാഗം എന്താണെന്ന് വ്യക്തമാകുന്നതിന് അടുത്ത 12 ആഴ്ചകള്‍ എടുത്തേക്കും. ആളുകള്‍ വരും പോകും. പക്ഷേ, സുരക്ഷയാണ് നിങ്ങള്‍ക്ക് വേണ്ടത്.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
നിങ്ങളുടെ സ്വഭാവത്തിലെ നിഗൂഢതകളെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കണം. ആ ഗുണങ്ങളെ അന്വേഷിക്കുന്നത് സംഘടിതവും കാര്യക്ഷമവും ആയിരിക്കണം. അപ്പോള്‍ നിങ്ങളുടെ ആഢംബരപ്രിയരായ നക്ഷത്രങ്ങളെ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴിയേ തിരിച്ചു വിടണം.