ശുക്രനും ശനിയും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന പോലെയൊരു ബന്ധം സ്ഥാപിക്കുമ്പോൾ, ഉത്തരവാദിത്തവും കടമയും നിറവേറ്റുന്ന എല്ലാവരും അഭിവൃദ്ധി പ്രാപിക്കും എന്നതിന്റെ സൂചനയാണത്. പരമ്പരാഗത മൂല്യങ്ങൾ മികച്ചതായിരിക്കുകയും ചെയ്യും.അതാണ് സിദ്ധാന്തം. യഥാർത്ഥത്തിൽ, യുറാനസിന്റെ നീണ്ടുനിൽക്കുന്ന സാന്നിധ്യം അർത്ഥമാക്കുന്നത് അപ്രതീക്ഷിതമായി എന്തും ഏത് നിമിഷവും സംഭവിക്കാം എന്നാണ് – മിക്കവാറും സംഭവിക്കും!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തിരക്കേറിയ തുടക്കം ഉണ്ടായിരികുന്നൊരു ആഴ്ചയാണിത്, അതിനാൽ ദയവായി മന്ദഗതിയിലാകരുത് ! പതിവ് ജോലികളിൽ ഉറച്ചുനിൽക്കുകയും വികാരവും പശ്ചാത്താപവും ഒരു വശത്തേക്ക് മാറ്റുകയും ചെയ്യേണ്ട നിമിഷങ്ങളാണ് ഈ ദിവസങ്ങളിലേത്. സ്വയം അച്ചടക്കം കാത്തുസൂക്ഷിക്കുന്നത് പോലൊരു കാര്യം മറ്റൊന്നിനും പകരമാവില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഈയടുത്ത ആഴ്ചകളിൽ നിങ്ങളുടെ ലൗകിക അഭിലാഷങ്ങൾ പിന്തുടരുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ, ഇപ്പോൾ ഉപേക്ഷിക്കരുത്. വിജയം ഉറപ്പാണെങ്കിൽപ്പോലും, ഇനിയും ചില ചിന്തകൾ ചെയ്യേണ്ടതും, നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് ആളുകൾക്ക് ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇത് പ്രധാനമായും മികച്ച വാക്കുകൾ കണ്ടെത്തേണ്ട കാര്യമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ അസ്തിത്വം മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ ഒരു ശ്രമവും പാഴാക്കരുത്. ഇത്തരത്തിലുള്ള പ്രയോജനകരമായ ഗ്രഹങ്ങൾ ഇപ്പോഴുള്ളതുപോലെ നിങ്ങളുടെ വൈകാരികാവസ്ഥയെ ബാധിക്കുന്നത് വളരെ അപൂർവമാണ്, നിങ്ങളുടെ പങ്കാളിത്തത്തിന്റെ പൊതുവായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുത്താതിരിക്കുന്നത് വിഡ്ഢിത്തമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് കുറച്ച് സംശയങ്ങളുണ്ടെങ്കിലും ഉടനടിയുള്ള ഭാവി ക്രിയാത്മകവും സൃഷ്ടിപരവുമായി തോന്നുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ സ്ഥലവും ആശ്വാസവും ആവശ്യമുണ്ട്, എന്നിരുന്നാലും ചന്ദ്രൻ നിങ്ങളുടെ വീട്, കുടുംബകാര്യങ്ങൾ എന്നിവയിലൊരു പങ്ക് വഹിക്കാൻ തുടങ്ങുന്നതുവരെ നിങ്ങൾ ഒരു നീക്കവും നടത്തില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഭൗതിക വിഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ചെലവഴിക്കുന്നതിനേക്കാൾ ലാഭിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, പക്ഷേ പണം ഒഴുകുകയാണെങ്കിൽ, ആഡംബരങ്ങളേക്കാൾ ആവശ്യകതകളിലേക്ക് അത് ലക്ഷ്യമിടുക. എല്ലാറ്റിനുമുപരിയായി, കിംവദന്തികളെയും വിവാദങ്ങളെയും ഇഷ്ടപ്പെടുന്നവരെ – അല്ലെങ്കിൽ നിങ്ങളുടെ സമയം പാഴാക്കുന്നവരെ നിങ്ങൾ വ്യക്തമായി മനസ്സിലാക്കി ഒഴിവാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ചിഹ്നവുമായി ചന്ദ്രൻ ശക്തമായി വിന്യസിച്ചിരിക്കുന്നതിനാൽ, നിങ്ങളുടെ സ്വന്തം വഴി നേടുന്നതിനും വിവേകപൂർണ്ണമായ വിട്ടുവീഴ്ചകളിൽ എത്തിച്ചേരുന്നതിനുമുള്ള പതിവിലും വലിയ ശ്രമം നടത്താനുള്ള മികച്ച ദിവസമാണിത്. നിങ്ങളുടെ വിരൽത്തുമ്പിൽ വസ്‌തുതകൾ മികച്ചതായിരിക്കുമെങ്കിലും, ചെറിയ പ്രയാസത്തോടെ നിങ്ങൾക്ക് അസ്വസ്ഥതകൾ പരിഹരിക്കാൻ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചിലപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ തല മണലിൽ മറച്ച് രക്ഷപെടാൻ കഴിയും – പക്ഷേ ഇന്നത്തെ ദിവസം അത് നടക്കില്ല. ഇന്ന് നിങ്ങളുടെ ആവശ്യങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഒരു മാർഗവുമില്ല . പൊതുവെയുള്ള ഗ്രഹങ്ങളുടെ ചിത്രം അസാധാരണമായ വിധത്തിൽ സഹായകരമാണ്, മാത്രമല്ല മറ്റ് ബന്ധപ്പെട്ട വ്യക്തികളുമായി നിങ്ങൾ ഒരു സംഭാഷണം തുടരുന്നിടത്തോളം കാലം പ്രശ്നങ്ങൾ പുറമേയ്ക്ക് വരാൻ സാധ്യത കുറവാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു അളവിൽ ലജ്ജ ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ മറ്റ് ആളുകൾ നിർബന്ധിതരാകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നു, അതാണ് നിങ്ങൾ ഈ ആഴ്ച നിർബന്ധമായും നടപ്പാക്കാൻ പോകുന്നതും. നിങ്ങളുടെ ആശയങ്ങൾ മികച്ചതാണ് എന്നതാണ് വസ്തുത. എന്നാൽ മറ്റ് ആളുകൾ സമ്മതിക്കുമോ? മിക്കവാറും ഇല്ല!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ മിക്ക വ്യക്തിഗത നടപടികളിൽ നിന്നും പിരിമുറുക്കത്തിന്റെ സ്വാഗതാർഹമായ അഭാവം ഉണ്ടായിരിക്കണം, എന്നിരുന്നാലും നിങ്ങളുടെ ആവേശം സജീവമായ വാദങ്ങളിലേക്കും തർക്കങ്ങളിലേക്കും നയിക്കും.അശ്രദ്ധരായ മനുഷ്യർ താമസിക്കാതെ തന്നെ മനസിലാക്കുന്നത് പോലെ, നിങ്ങൾക്ക് ഒഴിവാക്കാനാകാത്ത വിധം സജീവമായൊരു സമയമാണിത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആകാശമാണ് നിങ്ങളുടെ പരിധി, നിങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ എന്തായാലും, ആ മേഖലയിലെ നിങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കാതിരിക്കാൻ ഒരു കാരണവുമില്ല. നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം സുഹൃത്തുക്കളിൽ നിന്നുമുണ്ടാകും, എന്നിരുന്നാലും നിങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന എല്ലാ ആനുകൂല്യങ്ങൾ നിങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചടയ്‌ക്കേണ്ടി വരും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ജോലിയും പണവും തമ്മിലുള്ള ഗ്രഹ ബന്ധങ്ങൾ വളരെയധികം ശക്തമായതിനാൽ നിങ്ങൾ പ്രതീക്ഷിക്കാത്തൊരു ഭാഗ്യം നിങ്ങളെത്തേടിയെത്തും, മിക്കവാറും നിങ്ങളുടെ മുൻകാല പരിശ്രമങ്ങൾക്കുള്ള പ്രതിഫലമായിട്ടാകും അവ എത്തുക. കുറഞ്ഞത്, അതാണ് ഒരു വ്യാഖ്യാനം. കൂടാതെ, നമുക്ക് ഇനിയും മനസിലാക്കാൻ സാധിക്കാത്ത ചില കാരണങ്ങൾകൊണ്ട്, വ്യക്തിപരമായ കാര്യങ്ങളിൽ വിവേചനാധികാരം ആവശ്യമാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ലജ്ജിക്കാനും മാറിനിൽക്കാനുമുള്ള സമയമല്ല ഇത്. നിങ്ങളുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, എന്നിവ നേരിട്ട് നേടാനായി നിങ്ങളെ നിർബന്ധിക്കുന്ന ഒരുപാട് ഗ്രഹങ്ങളിൽ കുറച്ച് പേരാണ്, സൂര്യൻ, ചൊവ്വ, ശുക്രൻ, ശനി എന്നിവർ. മാത്രമല്ല മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിനേക്കാളുപരി ഇവയെ നിങ്ങളെ മുന്നോട്ട് നയിക്കുന്നതിനായി മാർഗ നിർദേശം നല്കുന്നവരായി കണക്കാക്കി പിന്തുടരുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook