scorecardresearch
Latest News

Daily Horoscope July 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 21, 2022: കോടിക്കണക്കിന് പ്രകാശവർഷങ്ങളുള്ളതും എന്നാൽ ഒന്നും ഉൾക്കൊള്ളാത്തതുമായ പുതിയ ബഹിരാകാശ മേഖലയെക്കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടോ. ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നുമില്ല. എന്നിരുന്നാലും, ഞാൻ പറയുന്നത് നമുക്ക് കാണാൻ കഴിയുന്ന ഒന്നും തന്നെയില്ല എന്നാണ്. ഊർജം ഉണ്ടായിരിക്കണം. ഒരുപക്ഷേ നമുക്ക് ഇതുവരെ മനസിലാക്കാന്‍ കഴിയാത്ത ഒരു രൂപത്തില്‍.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സന്തോഷകരമായ ചാന്ദ്ര വിന്യാസങ്ങൾ തുടരുന്നു. സമീപകാലത്തുണ്ടായ അസ്വസ്ഥതകൾക്ക് ശേഷം നിങ്ങൾക്ക് വീണ്ടും തിരികെ വരാന്‍ ആവശ്യമായ വൈകാരിക പിന്തുണ നൽകുന്നു. കച്ചവട മേഖലയില്‍ എല്ലാവരുടെയും സാധ്യതകൾ മെച്ചപ്പെടുന്നു. കൂടാതെ ഒരു പങ്കാളി ഇപ്പോൾ നിങ്ങളുടെ വ്യക്തിഗത പദ്ധതികളോട് കൂടുതൽ അനുഭാവം പുലർത്തുന്നതായി കണ്ടെത്തിയേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സാഹചര്യം ഉണ്ടായേക്കാം. അത് വിദേശ ബന്ധവുമായി ചേര്‍ത്ത് വായിക്കേണ്ട ഒന്നാകാം, അല്ലെങ്കില്‍ ഒരുപക്ഷെ മറ്റൊരു പ്രശ്നമാകാം. ഒരിക്കല്‍ നിങ്ങള്‍ക്കെല്ലാം വ്യക്തമായി മനസിലാകും. ചെറിയ കാര്യങ്ങളുമായി പൊരുത്തുപ്പെടുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നഷ്ടപ്പെട്ട വിവരങ്ങളും മറന്നുപോയ തീരുമാനങ്ങളിലേക്കുമുള്ള വഴി വ്യക്തമായി അറിയാവുന്നതിനാല്‍ മറ്റ് ആളുകള്‍ നേട്ടമുണ്ടാക്കുന്നത് അനിവാര്യമായ കാര്യമാണെന്ന് തോന്നുന്നു. വീട്ടിലെ സമ്മര്‍ദ്ദത്തിന് നിങ്ങള്‍ വഴങ്ങേണ്ടി വന്നേക്കാം. പങ്കാളികളെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. പങ്കാളിത്തമാണ് എല്ലാത്തിന്റേയും ആധാരം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമീപകാലത്തെ സംഭവവികാസങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമെന്താണെന്നതില്‍ തെളിച്ചം നല്‍കിയിട്ടുണ്ട്. വ്യക്തിഗത മേഖലയിലെ നിങ്ങളുടെ നേട്ടങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളെ മെച്ചപ്പെട്ട നിലയിലെത്തിക്കും. മുന്‍കാല വിജയങ്ങളുടെ ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പദ്ധതികള്‍ വിജയകരമായ ഒരു തൊഴില്‍ മേഖലയിലേക്ക് നിങ്ങളെ നയിച്ചേക്കാം. എന്നിരുന്നാലും സാമാന്യ ബോധത്തോടെയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുന്നതിനുള്ള സമയമാണിത്. അഭിലാഷങ്ങളിലേക്കുള്ള വേഗത കുറയ്ക്കുകയും അപകടസാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക. ജീവിതം സുഗമമായി പോകുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ മറക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാങ്കൽപ്പിക പദ്ധതികളിൽ നിന്നും പകൽ സ്വപ്നങ്ങളിൽ നിന്നും ഒരു ഇടവേള എടുത്ത് ഏറ്റവും പ്രായോഗിക തലത്തിൽ ചിന്തിക്കാന്‍ ശ്രമിക്കുക. എത്ര ചെറുതായാലും പ്രത്യക്ഷത്തിൽ അപ്രസക്തമായാലും ഒന്നും അവഗണിക്കാൻ പാടില്ല. എന്തുകൊണ്ടാണ് നിങ്ങൾ പഴയ സുഹൃത്തുക്കളെ ശ്രദ്ധിക്കാത്തത്? നിങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സത്യസന്ധമായി പറയുകയാണെങ്കില്‍ ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം ടെലിപതിയാണ്. അതിലൂടെ കൂടുതല്‍ പറയാനാകില്ലെന്ന് എനിക്കറിയാം. ഞാന്‍ ഉദ്ദേശിക്കുന്നത് വസ്തുതകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നാണ്. സ്വയം പരിശോധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ നിങ്ങളുടെ യാഥാര്‍ത്ഥ ആഗ്രഹത്തിലേക്കെത്താന്‍ പോവുകയാണെന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം. ഏത് സാഹചര്യത്തിലും, നിലവിലെ ഗ്രഹ സമ്മർദ്ദങ്ങൾ കൂടുതലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ടതാണെന്ന് മറക്കരുത്. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍ അത് ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പുതിയതും അസാധാരണവുമായ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നു, ഇത് സാമൂഹിക സാഹചര്യങ്ങളില്‍ ഉണര്‍വേകുന്നു. തൊഴില്‍ മേഖലയില്‍ നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളും നിങ്ങളെ വെല്ലുവിളിക്കും. സഹപ്രവർത്തകരോടുള്ള നിങ്ങളുടെ മനോഭാവം പുനഃപരിശോധിക്കുകയോ നിങ്ങൾ പ്രവർത്തിക്കുന്ന രീതി പുനർനിർണയിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. കാര്യക്ഷമതയാണ് പ്രധാനമെന്ന് തോന്നുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ പ്രതിബദ്ധത ഉണ്ടാക്കേണ്ടതുണ്ട്. ആരെങ്കിലും നിങ്ങളോട് നിങ്ങള്‍ കാണിക്കുന്നതിനേക്കാള്‍ സ്നേഹം കാണിച്ചേക്കാം. ഏത് സാഹചര്യത്തിലും, മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കുന്നത് ന്യായമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് സഹായിക്കാൻ കഴിയുമ്പോൾ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ, അടുത്ത നാലോ അഞ്ചോ ദിവസങ്ങളിലെ സംഭവങ്ങൾ നിങ്ങളുടെ കുംഭരാശിയുടെ സവിശേഷതകളെ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ട്. മാറ്റത്തെ എത്രത്തോളം നിങ്ങള്‍ പ്രതിരോധിക്കുമെന്ന കാര്യം അതിശയകരമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വാരാന്ത്യത്തോട് അടുക്കുമ്പോൾ പ്രതിസന്ധിയുടെ ഒരു പൊതു അന്തരീക്ഷത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകും. നിയമപരമായ പ്രശ്‌നങ്ങളിൽ ശ്രദ്ധയോടെ നീങ്ങാനും എല്ലാ യാത്രാ പദ്ധതികളും അന്തിമമാക്കാനും ശ്രമിക്കുക. കാര്യങ്ങള്‍ ശരിയായി വിശദീകരിക്കുക, അല്ലെങ്കിൽ പങ്കാളിക്ക് തെറ്റായ ആശയമായിരിക്കും ലഭിക്കുക. അതില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ കഴിയില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 21 2022 aries gemini cancer virgo capricorn zodiac signs check astrological prediction