scorecardresearch
Latest News

Daily Horoscope July 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 20, 2022: നക്ഷത്രങ്ങളില്‍ നിന്നാണോ ജീവന്‍ ഉണ്ടായത്? മുപ്പത് വര്‍ഷം മുന്‍പ് സര്‍ ഫ്രെഡ് ഹോയില്‍ പറഞ്ഞത് സസ്യങ്ങളും മൃഗങ്ങളും ഉത്ഭവം കൊണ്ട ജീവജാലങ്ങള്‍ വന്നത് ധൂമകേതുക്കളില്‍ നിന്നാണെന്നാണ്. അന്ന് പരിഹസിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി മറ്റ് നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ എത്തുന്നുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങള്‍ സ്വപ്നം കാണുന്ന വ്യക്തിയാണെങ്കില്‍ നക്ഷത്രങ്ങളെല്ലാം അനുകൂലമാണ്. നിങ്ങളുടെ ഗ്രഹാധിപനായ ചൊവ്വ, പ്രണയ ഗ്രഹ സ്വാധീനങ്ങളുടെ പൊതു സംവിധാനത്തിൽ ചേരാൻ ഒരുങ്ങുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിൽ മുഴുകാൻ കഴിയും, എല്ലാ പ്രായോഗികവും പതിവ് ജോലികളും മാറ്റിവയ്ക്കുന്നത് പരിഗണിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഈ ആഴ്ച വളരെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോകാന്‍. കാരണം എല്ലാം നിങ്ങള്‍ വിചാരിക്കുന്നത് പോലെയാകണമെന്നില്ല. ഇന്ന് ഉറപ്പുള്ളതായി തോന്നുനന്ന കാര്യങ്ങള്‍ നാളെ മാറിമറിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ന് തിടുക്കത്തില്‍ ഒന്നും ചെയ്യേണ്ടതില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചന്ദ്രൻ നിങ്ങളുടെ മാനസികാവസ്ഥയിൽ സമൂലമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറുകൾ കടന്നുപോകുമ്പോൾ, നിങ്ങൾക്ക് കൂടുതൽ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും അനുഭവപ്പെടും. കുറച്ച് അധിക പണം സമ്പാദിക്കാനുള്ള വഴികൾ നിങ്ങൾ അന്വേഷിക്കുകയാണ്. എന്നാൽ ആദ്യം സമ്പാദ്യം ഉണ്ടായിരിക്കാം. 

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചന്ദ്രന്‍ ഇപ്പോള്‍ ആത്മത്യാഗം പോലുള്ള ഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. പതിവ് ജോലികളുടേയും ഉത്തരവാദിത്തങ്ങളുടേയും കാലഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നത്. യഥാർത്ഥത്തിൽ നിങ്ങൾ വളരെ ശക്തമായ ഒരു സ്ഥാനത്താണ്, എല്ലാ കാര്യങ്ങളിലും സ്നേഹത്തിലൂടെ നേടാന്‍ കഴിയണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മുൻകാലങ്ങളിൽ സാമ്പത്തിക നഷ്ടം നേരിട്ടതിനാൽ, നിങ്ങൾ അതിന് ഇരയായവരെ തേടേണ്ടിവരും. മറുവശത്ത്, എന്തായിരിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, നിങ്ങൾ മുന്നോട്ട് പോയി ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക. പ്രധാനകാര്യങ്ങളില്‍ നിങ്ങള്‍ മാറി നിന്ന് പങ്കാളികള്‍ക്ക് അവസരം നല്‍കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിലെ ഗ്രഹ സജ്ജീകരണം സൂചിപ്പിക്കുന്നത്, നിരവധി തെറ്റായ തുടക്കങ്ങൾക്ക് ശേഷം, ഒടുവിൽ നിങ്ങളുടെ വഴി നിങ്ങള്‍ തന്നെ കണ്ടെത്തും.  നിങ്ങൾക്ക് വേണമെങ്കിൽ, പ്രൊഫഷണൽ, കുടുംബ സമ്മർദ്ദങ്ങൾ അവഗണിക്കാം. അല്ലെങ്കിൽ നിങ്ങൾ ഒരു മികച്ച സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങൾക്ക് അവ മാറ്റിവയ്ക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ആകര്‍ഷകമായ ഗ്രഹങ്ങളുടെ ഭരണാധികാരിയായ ശുക്രൻ, ഇപ്പോൾ നിങ്ങളെ പ്രണയത്തില്‍ നിന്ന് വൈകാരികതയിലേക്ക് നയിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ ദൃഢനിശ്ചയം കൂടുതല്‍ കഠിനമാക്കണം. ചര്‍ച്ചകള്‍ വൈകാനുള്ള സാധ്യതകള്‍ കാണുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൈകാരികമായ ഒരു നിമിഷമാണിത്. പ്രണയം എല്ലാത്തരം വെല്ലുവിളികളേയും അതിജീവിച്ചതായി തോന്നുമെങ്കിലും അങ്ങനെയാവണമെന്നില്ല. വരാനിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളവ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. 

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജോലി, യാത്ര, ബിസിനസ് എന്നിവയെല്ലാം ഈ ആഴ്ച നിങ്ങളുടെ രാശിയില്‍ ശക്തമായി കാണുന്നു. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുറവുണ്ടായേക്കാം. അതിനുള്ള കാരണം വ്യക്തിപരമായിരിക്കണമെന്നില്ല. എങ്ങനെയെങ്കിലും നിങ്ങളുടെ ഭൂതാകലം സൂക്ഷ്മമായി നിരീക്ഷിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കാത്തിരിപ്പാണ് പൊതുവായുള്ളത്. നിങ്ങളുടെ സഹപ്രവര്‍ത്തകരും കൂട്ടാളികളുമൊക്കെ എന്തെങ്കിലും സംഭവിക്കാനായി കാത്തിരിക്കുകയാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് മുന്‍പ് ചില പ്രതികൂല കാര്യങ്ങള്‍ സംഭവിച്ചേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്ന് ആത്മപരിശോധനയുടെ മാനസികാവസ്ഥയില്‍ നിന്ന് സാഹസികതയിലേക്കും പുതിയ അനുഭവങ്ങളിലേക്കും നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രവര്‍ത്തിക്കാനുള്ള സമയമാണ്. അത് നിങ്ങള്‍ മനസിലാക്കിയില്ലെങ്കില്‍ പങ്ങാളികള്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴില്‍പരമായ ചർച്ചകൾ നിശ്ചയദാർഢ്യത്തോടെയും സൂക്ഷ്മതയോടെയും നടത്തണം. ജോലിസ്ഥലത്ത് നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടണമെങ്കില്‍ എല്ലാ കുതന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വന്നേക്കാം.  മറ്റുള്ളവര്‍ ശരിയാണെന്ന് കരുതുന്ന കാര്യങ്ങള്‍ അങ്ങനെയാവണമെന്നില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 20 2022 aries gemini cancer virgo capricorn zodiac signs check astrological prediction