Latest News

Horoscope Today July 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

സ്വാതന്ത്ര്യം, സാഹസികത, പ്രണയം! അടുത്തുവരുന്ന വ്യാഴം-വരുണഗ്രഹ വിന്യാസം വാഗ്ദാനം ചെയ്യുന്നത് ഇതൊക്കെയാണ്. ഇതിന്റെ ഫലം ദീർഘകാലത്തേക്ക് ഉള്ളതാണ്, അടുത്ത ഒന്ന് രണ്ടു വർഷം നീണ്ടു നിൽക്കുന്നത്. പക്ഷേ അധികം വൈകാതെ തന്നെ ഒരു വലിയ തലക്കെട്ട് നൽകുന്ന സംഭവം കണ്ടേക്കാം, ഒരു പ്രധാന ജയിൽ ചാട്ടമോ, ലോകം മറന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള നീക്കമോ പോലുള്ളവ.

Read More: Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മനസിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, ചിലപ്പോൾ ബിസിനസ്സ് കാര്യങ്ങൾ തലകീഴായി മറിഞ്ഞേക്കാം. ഒരു പുതിയ വശത്തു നിന്നും നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനുള്ള അവസരം ഉപയോഗിക്കുക, എല്ലാത്തിനുമുപരി, ചിലപ്പോൾ നിങ്ങൾക്ക് മെച്ചപ്പെടാനുള്ള അവസരം എത്രമാത്രമാണെന്ന് നിങ്ങൾ തിരിച്ചറിയും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിയും ബിസിനസ്സും തമ്മിലൊരു ബന്ധമുണ്ട്, നിങ്ങളുടെ സാധാരണ കാര്യങ്ങളിൽ ഇല്ലാത്ത പുതിയ സംരംഭങ്ങൾ സഹപ്രവർത്തകർ നിർദേശിക്കും. ഇത് സത്യസന്ധതയോടെയും മനഃസാക്ഷിയോടെയും പ്രവർത്തിക്കാനുള്ള മികച്ച സമയമാണ്, ആളുകൾ നിങ്ങളെ നിരാശപ്പെടുത്തിയാൽ അസ്വസ്ഥരാകരുത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ നിയന്ത്രങ്ങൾക്ക് പുറത്തുള്ള സാഹചര്യങ്ങൾ പല സംഭവങ്ങളെയും ബാധിച്ചേക്കാം എന്നതിനാൽ ഇന്ന് പതിവ് കാര്യങ്ങളെ ആശ്രയിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നു. നിങ്ങളുടെ ദീർഘകാല അഭിലാഷങ്ങൾക്ക് അത്യാവശ്യമായ ഒരു താത്പര്യം നിങ്ങൾ ജോലിയിൽ കണ്ടെത്തും. പക്ഷേ ഒന്നാമതായി നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ബന്ധം പോകുന്ന ദിശയെക്കുറിച്ച് നിങ്ങളോട് ഏറ്റവും അടുത്ത ഒരാൾക്ക് ആശങ്കയുണ്ടെന്ന ഒരു സൂചന മാത്രമാകും ഉണ്ടാവുക. എന്തായാലും അത്തരം അടിയൊഴുകുകൾക്ക് നിങ്ങൾ വളരെ ശ്രദ്ധ നൽകണം. അല്ലെങ്കിൽ പങ്കാളികൾ നിങ്ങളെ കബളിപ്പിക്കുന്നത് തുടരും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പ്രണയജീവിതം പലവിധ നാടകങ്ങൾ നിറഞ്ഞാതായിരിക്കും എന്നതിൽ അസാധാരണമായി ഒന്നുമില്ല. പ്രിയപ്പെട്ടവർ നിങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ട് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കും, എന്നാൽ അവരുടെ പ്രതീക്ഷകളെ അങ്ങേയറ്റം യുക്തിരഹിതമെന്ന് കണക്കാക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുടുംബ കാര്യങ്ങളിൽ നല്ലൊരു മാറ്റത്തിന് വളരെ സാധ്യതയുണ്ട്, ഒരുപക്ഷേ നിങ്ങൾ കുറച്ചു കാലമായി കാത്തിരിക്കുന്ന ഒന്ന്. ഒരു സുവാരണാവസരത്തെ തെറ്റായി കൈകാര്യം ചെയ്യാതെ ഇരിക്കുക എന്നതാണ് നിങ്ങൾക്ക് അവസാനമായി ചെയ്യാനുള്ളത്. പ്രത്യേകിച്ചും ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ശാന്തമായ അവസ്ഥയും അലംഭാവവും നിങ്ങൾ പിന്നീട് ഖേദിക്കുന്ന എല്ലാത്തരം സമ്മർദ്ദമുള്ള കാര്യങ്ങളും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കും. നിങ്ങളുടെ മനോഭാവവും ഊർജ്ജവും ആഗ്രഹവും സാമാന്യബോധത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കേണ്ട സമയമാണിത്. കുടുംബപരമായ സ്വപ്നങ്ങളിൽ വല്ലാതെ പെട്ടുപോകരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സർഗ്ഗപരമായ കാര്യങ്ങൾ ഒരു വഴിത്തിരിവിലേക്ക് അടുക്കുന്നു, എല്ലാ പ്രവർത്തനങ്ങളിലും, നിങ്ങൾ അധികാരം നിരസിക്കുകയും പുതിയ ഊർജ്ജവും ഉത്സാഹവും മറ്റു കാര്യങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യും. തൊഴിലിലെ സഹപ്രവർത്തകർക്ക് നീരസം ഉണ്ടാവാതിരിക്കാനും തെറ്റായ സന്ദേശം നൽകാതിരിക്കാനും ശ്രദ്ധിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ പ്രശ്നങ്ങളുടെ കാരണം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ അതിനോട് പ്രകോപനം തോന്നാതെ എത്ര വിവേകത്തോടെ നിങ്ങൾ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം. വീട്ടിലെ പെട്ടെന്നുള്ള മാറ്റങ്ങളെ കുറിച്ചു നിങ്ങൾക്ക് ആശങ്കയുണ്ടാകും. പക്ഷേ മറ്റെല്ലാം ഉപേക്ഷിക്കാൻ നിങ്ങൾ അത്ര തയ്യാറായിരിക്കില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരു സഹപ്രവർത്തകൻ വിചിത്രമായ രീതിയിലാകും പെരുമാറുന്നത്, പക്ഷേ വിട്ടുവീഴ്ച ചെയ്യുക. സുഹൃത്തുക്കളോടും സഹകാരികളോടും കൂടുതൽ ശ്രദ്ധപുലർത്താൻ നിങ്ങൾക്ക് അവസരമുണ്ട്, നിങ്ങൾ വിട്ടുവീഴ്ചയുടെ പാത പിന്തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ഭാവിയിലേക്ക് കൃതജ്ഞതയും ആദരവും നേടാനാകും. കുറെ സമയവും നേടാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്ന് താരതമ്യേന വളരെ സജീവമായ ദിനമാണ്, നിങ്ങളെ മനസ്സിലാക്കാനുള്ള ഒരു ദിനം. നിങ്ങൾ‌ക്ക് താൽ‌പ്പര്യമുള്ള ഒരു കൂട്ടം ആളുകളോടൊപ്പം ചേരാനുള്ള സാധ്യത നിങ്ങൾ‌ക്ക് ഉണ്ടായേക്കാം, മാത്രമല്ല നിങ്ങളുടെ ചില സാമൂഹിക മുൻ‌ധാരണകൾ‌ അസ്വസ്ഥപ്പെടുകയും ചെയ്യും. എന്തായാലും ഇനിയും ചുറ്റും ഒരുപാട് രഹസ്യങ്ങളുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇപ്പോൾ ഗ്രഹങ്ങൾ ശാന്തവും സഹായകരവുമായ ഒരു വിന്യാസത്തിലാണ്, ഒരു പങ്കാളിത്തത്തിലേക്ക് മാറിയിരുന്ന ഊർജ്ജം പൂർണമായി തിരികെ ലഭിക്കും. നിങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാത്തിനും നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുള്ളതിനാൽ, നിങ്ങളുടെ നിക്ഷേപത്തിന്റെ പങ്കും എടുക്കുക. എല്ലാ ഭാഗ്യങ്ങളും നിങ്ങൾ അർഹിക്കുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 20 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express