ചൊവ്വയിൽ ജീവിനുണ്ടാകാൻ സാധ്യതയുണ്ടെന്ന അറിവ് അടുത്തിടെ വലിയ ആവേശം ഉണ്ടാക്കിയിരുന്നു. ഞാൻ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്, ഭൗമേതര ജീവജാലങ്ങളുടെ കണ്ടെത്തൽ നമ്മൾ നമ്മളെ കാണുന്ന രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നതാണ്. വ്യക്തിപരമായി, എനിക്ക് സംശയമുണ്ട്, കാരണം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി ജീവികളുമായി നമ്മൾ ഇതിനകം തന്നെ നമ്മുടെ ഗ്രഹത്തെ പങ്കിടുന്നുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മികച്ച വിലപേശലുകൾ കണ്ടെത്തുന്നതിനും ഷോപ്പിംഗിനും പറ്റിയൊരു ദിവസമാണിത്. സന്തോഷം തേടിയുള്ള യാത്രയിൽ അന്യായാര്‍ജ്ജിതമായി നിങ്ങൾ സമ്പാദിച്ച നേട്ടങ്ങൾ വിനിയോഗിക്കുന്നത് പോലെ മറ്റൊന്നുമില്ല. മനഃശാസ്ത്രപരമായി പറഞ്ഞാൽ, ഭാവിയിൽ സ്വയം കൂടുതൽ വിലമതിക്കാൻ നക്ഷത്രങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വളരെയധികം നിഷേധാത്മകമായ പ്രതികരണങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം, പങ്കാളികളുടെ നല്ല ആശംസകൾ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങളുടെ സൗകര്യമനുസരിച്ച് കുടുംബാംഗങ്ങളെ തിരികെ നിങ്ങളുടെ രീതിയിലേക്ക് കൊണ്ടുവരാനാകും. ഉച്ചതിരിഞ്ഞും വൈകുന്നേരവും അടുപ്പമുള്ള സംഭാഷണങ്ങൾ, ഹ്രസ്വ യാത്രകൾ അല്ലെങ്കിൽ പ്രണയസംബന്ധമായ ഇടപെടലുകൾ എന്നിവയെ അനുവദിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സമയത്തിന്റെ ചെറിയൊരു കണികയിൽ തന്നെ ചന്ദ്രൻ അനുകൂലവും വികാരഭരിതവുമായ സ്ഥാനത്ത് എത്തും. എല്ലാ ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും നഷ്ടപ്പെട്ട കാരണങ്ങളും അപ്പോൾ പരിഹരിക്കപ്പെടണം. വീട്ടിലെ കുടുംബ ബന്ധങ്ങളും, സംഭവങ്ങളും അഭിവൃദ്ധി കൈവരിക്കുന്ന രീതിയിൽ നിങ്ങൾക്ക് വളരെയധികം സന്തോഷം തോന്നാൻ തുടങ്ങും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതം ദുരൂഹത നിറഞ്ഞതാണ് – നിലവിൽ നിങ്ങളെ എന്തോ ഒരുകാര്യം അലട്ടുന്നതായി തോന്നുന്നു. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, കുടുംബാംഗങ്ങളോട് അന്വേഷിക്കുക, കാരണം അവർ അറിയാൻ സാധ്യതയുണ്ട്. അല്പം ശാന്തമായ പ്രതിഫലനത്തിനായി സമയം കണ്ടെത്തുകയും നിങ്ങളുടെ ആത്മീയ ഊർജ്ജം പുനഃസ്ഥാപിക്കുകയും ചെയ്യുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമൂഹികമായി നിങ്ങളുടെ നക്ഷത്രങ്ങൾ പെട്ടെന്ന് വളരെ തിളക്കമുള്ളതായി കാണുന്നു. നിങ്ങൾ‌ വളരെ പ്രത്യേകതയുള്ള ആരെയെങ്കിലും കണ്ടുമുട്ടാൻ സാധ്യതയുണ്ടെന്ന് ഞാൻ ശക്തമായി സംശയിക്കുന്നു, പക്ഷേ നിങ്ങൾ‌ രണ്ട് ദിശകളിലേക്ക് വലിച്ചിഴയ്ക്കപ്പെടാം. തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് തോന്നുണ്ടെങ്കിൽ അത് സമയത്തേക്ക് മാറ്റുക, നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നാളത്തേക്ക് മാറ്റുക, കാരണം രഹസ്യ വിവരങ്ങൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഔദ്യോഗിക കാര്യങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ കടന്നുകയറുകയാണെങ്കിൽ നിങ്ങളുടെ വസ്തുക്കൾ എടുത്തതുകൊണ്ട് ചിന്തിക്കാൻ ധാരാളം സമയം എടുക്കുക. ഒരുപക്ഷേ ഒരു കുടുംബാംഗമായിരിക്കാം മുന്നോട്ട് ഒരു പടിപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്, ഒരു ചെറിയ ഉപദേശം ലഭിച്ചാൽ അത് നന്നായിയെന്നും വരാം. പ്രായോഗിക സഹായത്തോടെ നിങ്ങൾ അയാളെ പിന്തുടരേണ്ടിവരാം, അതിനാൽ നിങ്ങൾക്ക് ഒഴിവു സമയം ലഭിക്കുമെന്ന് ഉറപ്പാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചാർട്ടിന്റെ ഒരു പ്രമുഖ പ്രദേശത്ത് വളരെ ശക്തമായ രണ്ട് ഗ്രഹങ്ങളുടെ വശങ്ങളുണ്ട്. ഇതിന്റെ വ്യക്തമായ അനന്തരഫലം വളരെ സുഖകരവും നീണ്ടതുമായ ഒരു യാത്രയായിരിക്കണം, ഒരുപക്ഷേ ഉടനടി ഉണ്ടാകില്ല, ഒരു മാസത്തിനുള്ളിൽ നടക്കാം. നിങ്ങൾ എവിടെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ആലോചിച്ച് ആസൂത്രണം ആരംഭിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ഇനി ഒരു രഹസ്യം സൂക്ഷിക്കാനുള്ള വഴിയൊന്നുമില്ല. നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഒരിക്കല്കൂടെ നോക്കുക. നിങ്ങൾക്ക് മുൻകാല ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയും, പക്ഷേ ആളുകളെ അനാവശ്യമായി ഞെട്ടിക്കരുത്, പ്രത്യേകിച്ചും നിങ്ങൾക്ക് നല്ലത് ചെയ്യുന്നവർ ആണെങ്കിൽ. ബന്ധുക്കളിൽ പ്രായം കുറഞ്ഞവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുക – യുക്തിക്ക് നിരക്കുന്ന ആനുകൂല്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പദ്ധതികളുമായി മറ്റുള്ളവർ ഒരു സംശയവുമില്ലാതെ അനുകൂലിക്കുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. ഒടുവിൽ പങ്കാളികൾ എങ്ങനെ, എന്തുകൊണ്ട്, എപ്പോൾ എന്ന് കൃത്യമായി ചോദിക്കാൻ തുടങ്ങും. പണം ഉൾപ്പെടുന്ന പദ്ധതിയാണെങ്കിൽ, അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുക. അവർ പറയുന്ന എല്ലാ കാര്യവും അർത്ഥവത്താകണമെന്നില്ല, പക്ഷേ അവയിൽ ചിലത് അർത്ഥമുള്ളതാണ് – അതിനാൽ ശ്രദ്ധിക്കുക

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പശ്ചാത്താപത്തിന്റെയോ കോപത്തിന്റെയോ ഏതെങ്കിലും വികാരങ്ങൾ ബാക്കിയുണ്ടെങ്കിൽ അതിപ്പോൾ കൈകാര്യം ചെയ്യണം. നിങ്ങൾ നിങ്ങളുടെ ശബ്ദം കണ്ടെത്തുക മാത്രമല്ല, നിങ്ങൾ ശരിക്കും എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യും. എന്നിരുന്നാലും തിരക്കുകൂട്ടരുത്, കാരണം അടുത്ത മൂന്ന് ആഴ്‌ചയിൽ ഒന്നിലധികം തവണ നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുടുംബത്തിലും പതിവ് പ്രവർത്തികളിലും ബന്ധിതമായൊരു ദിനം കൂടുതൽ ആസ്വാദ്യകരമായ ഒരു സായാഹ്നത്തിന് വഴിയൊരുക്കണം. നിങ്ങൾ സ്വയം ആസ്വദിക്കുകയാണെന്ന് ഉറപ്പ്‌വരുത്തുക. നിങ്ങളുടെ ധൈര്യത്തിന് ഇത് വളരെ ഉപയോഗപ്രദമാകും, അതിനാൽ നിങ്ങളുടെ മുഴുവൻ അവസ്ഥയും, ജാഗ്രത നിറഞ്ഞ സ്വഭാവവും കാറ്റിൽ പറത്തുക: നിങ്ങളുടെ പരിധികൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ഏക മാർഗ്ഗം അതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇന്നുതന്നെ പുറത്തുകടക്കുക, ഒപ്പം ആ നിമിഷത്തിന്റെ വേഗതയിൽ ആളുകളെ ബന്ധപ്പെടുക. വീട്, കുടുംബ ബന്ധം എന്നിവയുടെ പ്രാധാന്യം സായാഹ്നം നിങ്ങളെ ഓർമ്മപ്പെടുത്തും, ഒടുവിൽ ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം: മറ്റൊരാൾ മുൻകൈയെടുക്കാത്തതിനാൽ, നിങ്ങളും ഒന്നും ചെയ്യുകയില്ല എന്നുപറഞ്ഞു കൈയും കെട്ടി ഇരുന്നിട്ട് കാര്യമില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook