ഒരു കൂട്ടം കൗതുകകരമായ ഗ്രഹ വിന്യാസങ്ങൾ സംയോജിപ്പിച്ച് ധാരാളം അഭിനിവേശവും പ്രതിബദ്ധതയും സൃഷ്ടിക്കുന്നു. വാസ്തവത്തിൽ, പ്രണയത്തിലാകാനോ, അതിൽ നിന്ന് പുറത്തു വരാനോ അനുയോജ്യമായ സമയമാണിത്. എന്നാൽ നമ്മൾ മറ്റ് ആളുകളിലേക്ക് മാത്രം ആകർഷിക്കപ്പെടാൻ ഒരു കാരണവുമില്ല. ഇത് വളർത്തുമൃഗങ്ങൾ, സ്ഥലങ്ങൾ, വിശ്വാസങ്ങൾ അല്ലെങ്കിൽ തത്വങ്ങൾ ആകാം.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ ശാന്തവും ആസ്വാദ്യകരവുമായി കാണാൻ തുടങ്ങുന്നു, എന്നിരുന്നാലും നിങ്ങളിൽ കുട്ടികളും ഉത്തരവാദിത്തങ്ങളും ഉള്ളവർ ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ ഭാവി ആനന്ദങ്ങളെക്കുറിച്ച് സ്വപ്നം കാണേണ്ടിവരും! ആത്മവിശ്വാസത്തോടെ മുന്നേറുക. മറ്റുള്ള​ തടസങ്ങൾ താനേ മാറിക്കൊള്ളും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ജോലിസ്ഥലത്തെ ചില മാറ്റങ്ങൾ വൈകിയേക്കാം വൈകിയേക്കാം. ഇന്നത്തെ ഗ്രഹങ്ങൾ വീടിനും കുടുംബത്തിനും ഊന്നൽ നൽകുന്നു, ഒപ്പം മാറ്റിപ്പോയെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്ന കടമകൾ നേരിടേണ്ടിവരാം! നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലുമായി തുടങ്ങുന്നു എന്നൊരു നല്ലവാർത്തയുണ്ട്. നിങ്ങളുടെ ചെലവുകൾ യഥാർത്ഥത്തിൽ വെട്ടിക്കുറച്ചിട്ടുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്!

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ ഔദ്യോഗിക പ്രത്യാശകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കരിയർ എന്ന കോണിപ്പടി കയറുന്നവർ അവരുടെ പ്രതീക്ഷകളെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും അടുത്ത പന്ത്രണ്ട് മാസം നിങ്ങളുടെ സാമൂഹിക ലക്ഷ്യങ്ങളാകും മുൻപിലേക്ക് വരിക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരിക്കൽക്കൂടി നിങ്ങളുടെ ഗ്രഹനില നിങ്ങൾക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്. ഇതു കാരണം പ്രയോജനം ലഭിക്കാൻ പോകുന്ന നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖല, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധമായിരിക്കും. അധികം വൈകാതെ നിങ്ങളുടെ കുടുംബത്തിലേക്ക് ഒരാളു കൂടെ വരുന്നതിന്റെ വാർത്തയും വരാം. നിങ്ങൾ അർഹിക്കുന്ന സമൃദ്ധിയും, ഇടവും നിങ്ങൾ ആഗ്രഹിക്കാനും തുടങ്ങും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

അടുത്ത അഞ്ച് ദിവസത്തേക്കു സ്ഥലമിടപാടുകൾ നടത്തുന്നവർക്ക് – വാങ്ങിക്കാനോ, വിൽക്കാനോ – നക്ഷത്രങ്ങൾ നല്ല നിലയിലാണ്. അത്തരമൊരു നീക്കുപോക്കു നിങ്ങൾ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ വീട് മെച്ചപ്പെടുത്തലും ആകാം. കൂടാതെ നിങ്ങളുടെ കുട്ടികളോടുള്ള നിങ്ങളുടെ ബന്ധം നന്നാവാനും സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

പൊതുവെയുള്ള അന്തരീക്ഷം ശുഭപ്രതീക്ഷ നൽക്കുന്നതാണെങ്കിലും എല്ലാ തവണത്തേയും പോലെ നിങ്ങളുടെ പ്രതീക്ഷകൾ ഒരുപാട് കൂടിപ്പോകാനും സാധ്യതയുണ്ട്. നിങ്ങളുടെ ആശയങ്ങൾ മുന്നോട്ട് വെച്ച് പങ്കാളികളെ നിങ്ങളുടെ ആശയങ്ങളാണ് മികച്ചതെന്ന് അംഗീകരിക്കാൻ പ്രേരിപ്പിക്കുക. അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസത്തെ താമസമെങ്കിലും നിങ്ങൾ നേരിടേണ്ടി വരും.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

നിങ്ങളുടെ കഠിനാദ്ധ്വാനവും പരിശ്രമവും സാമ്പത്തിക നേട്ടത്തിന്റെ രൂപത്തിൽ – ഒന്നുകിൽ കൂടുതൽ ഈടുവയ്‌പ്പെന്ന രീതിയിലോ അല്ലെങ്കിൽ കൂടുതൽ വരവെന്ന രീതിയിലോ – പ്രതിഫലിക്കുമെന്നു നിങ്ങൾ പ്രതീക്ഷിക്കും. അത്തരം നേട്ടങ്ങൾ ഇന്ന് സംഭവിച്ചില്ലെങ്കിലും അടുത്ത ആറ് ദിവസത്തിനകം സംഭവിക്കാവുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നെപ്ട്യൂണിൽ നിന്നും പ്ലൂട്ടോയിലേക്കുള്ള യാത്രാമധ്യേ സൂര്യൻ വ്യാഴഗ്രഹത്തെ കണ്ടുമുട്ടുബോള്‍ നല്കാന്‍ കഴിയുന്ന ഏക പ്രതികരണം, ജീവിത്തിനു നല്കാൻ കഴിയുന്ന സാധ്യതകളെ നോക്കി അതിശയിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതം എത്ര മനോഹരമാണെന്നു തിരിച്ചറിയാൻ നിങ്ങളുടെ പതിവ് ജോലികളിൽ നിന്നും മാറി ജീവിതത്തെ വീക്ഷിക്കുക എന്നതാണ് ഏക വഴി.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങളുടെ സുഹൃത്തുക്കൾ ഇപ്പോൾ പ്രധാനപ്പെട്ട ചോദ്യങ്ങളെ ഒരു പുതിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു. എത്ര എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളാണ് ശരിയെന്നു ആളുകളെ ബോധിപ്പിക്കാൻ സാധിക്കുന്നു എന്നത് അതിശയം തന്നെ. പക്ഷേ ആളുകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ നന്നായി ശ്രമിക്കണം. അതിൽ തന്നെയാണാലോ അല്ലെങ്കിലും നിങ്ങൾക്ക് മിടുക്കുള്ളത്.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

വിശദീകരിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴത്തേക്ക് ആശയകുഴപ്പങ്ങളുടെ കടലിൽ ഉഴലാതെ, കലങ്ങിയതും അവ്യക്തവുമായ ചോദ്യങ്ങളെ ഒരു വശത്തേക്ക് മാറ്റിനിർത്താൻ ഞാൻ പറഞ്ഞാലോ? അതു വഴി നിങ്ങള്ക്ക് ആത്മീയ കാര്യങ്ങളിലേക്കു ശ്രദ്ധതിരിക്കാൻ സാധിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അടുത്ത ആറ് ദിവസത്തേക്ക് നിങ്ങളുടെ ഗ്രഹങ്ങളെല്ലാം ഒരു തീർപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത് – നിങ്ങളുടെ ഭൂതകാലത്തിലെ എല്ലാ ഔദ്യോഗിക, സാമ്പത്തിക പരിശ്രമങ്ങൾക്കും, പോരാട്ടങ്ങൾക്കുമെല്ലാം നിങ്ങൾ ഏറ്റവും അർഹിക്കുന്ന രീതിയിലുള്ള പ്രതിഫലം – നിങ്ങളത് എന്തു കൊണ്ടും അർഹിക്കുന്നു എന്നുള്ള സൂചനയോടെ – ലഭിക്കാൻ പോകുകയാണ്. നിങ്ങളൊരു വലിയ സാമ്പത്തിക പുരോഗതി നേടാൻ പോകുന്നു എന്നും കാണുന്നുണ്ട്.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും ഒരുപാട് നേടാനുണ്ട് – ‘മെറ്റീരിയൽ’ നേട്ടങ്ങൾ തന്നെയാകണം എന്നില്ല. നിങ്ങൾക്ക് ഒരുപാട് പഠിക്കാനുമുണ്ട്, ഉദാഹരണത്തിന് നിങ്ങളുടെ ദൃഢനിശ്ചയത്തിനു മേലുള്ള വിശ്വാസം, എന്താണ് ശരി എന്താണ് തെറ്റ് എന്ന് നിങ്ങൾക്ക് അറിയാവുന്നതിനു ഒപ്പം നിൽക്കാനുള്ള ഉറച്ച തീരുമാനം, എന്നിങ്ങനെ പലതും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook