ഇന്നത്തെ ദിവസം

ഞാൻ ഇന്ന് രാശിക്കാരെ കുറിച്ച് സംസാരിക്കും. ഈ സവിശേഷമായ ചിഹ്നത്തെ ഭരിക്കുന്നത് രണ്ട് ഗ്രഹങ്ങളാണ്. ഒന്നാമതായി ശനി, യാഥാസ്ഥിതികവും മാറ്റാതെ വെറുക്കുന്നതുമായ ഗ്രഹം. മറ്റൊന്ന് യുറാനസ് മാറ്റാതെ പ്രണയിക്കുകയും എല്ലാ കാര്യങ്ങളും എപ്പോഴും വെത്യസ്തമായിരിക്കാം ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം കുംഭം രാശിക്കാർ പൊതുവേ വളരെ സങ്കീർണരായ മനുഷ്യരാകുന്നത്. നിങ്ങൾക്ക് കുംഭം രാശിക്കാരെ പരിചയമുണ്ടെങ്കിൽ അവരോ സമാധാനപരമായി പെരുമാറുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശുക്രനും നെപ്റ്റ്യൂണും തമ്മിലുള്ള നിലവിലെ ബന്ധം ഏതൊരു ജ്യോതിഷിക്കും സന്തോഷം പകരുന്നതാണ്, കാരണം ഒന്ന് മനോഹാരിത നൽകുന്നെങ്കിൽ മറ്റൊന്നു ഭ്രമങ്ങളെ അനുകൂലിക്കുന്നു. നിങ്ങൾക്ക് അതുമൂലമുണ്ടാകുന്ന പരിണിതഫലങ്ങൾ മികച്ചതാണ്,അതിലൊരുപാട് സ്നേഹവും കരുതലും സംതൃപ്തിയും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഹൃദയം തുറക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പൊതുവായ ഗ്രഹങ്ങളുടെ നിര നിങ്ങൾക്ക് അനുകൂലമാണെങ്കിലും, സകാരാത്മകമായ സൂചനകൾക്കായി നിങ്ങൾക്ക് ഇന്ന് വൈകുനേരം വരെ കാത്തിരിക്കേണ്ടി വരും. സാധിക്കുമെങ്കിൽ ഇന്ന് കുറച്ച് സമയം സ്വയം വിലയിരുത്താനായി ഉപയോഗിക്കുക. എന്തൊക്കെ ആണെങ്കിലും നിങ്ങളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ തൊട്ടു മുന്പിലുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളൊരു കൂട്ടിമുട്ടലിന്റെ കോഴ്സിലൂടെ കടന്നു പോകുകയാണെന്ന് കാണപ്പെടുന്നൊരു അവസ്ഥയിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ട്. ഒരു കൂട്ടിമുട്ടൽ ഒഴിവാക്കാൻ പറ്റാത്തൊരു സാഹചര്യം വരെ നിങ്ങളിൽ ചിലർ എത്തിച്ചേരുകയും ചെയ്തു. എന്നാൽ ഭീഷണിമുഴക്കി നിന്നൊരു കലഹം പതുക്കെ വീര്യം കുറയുകയോ അപ്പാടെ ഇല്ലാതാക്കുകയോ ചെയ്തൊരു അവസ്ഥ നിങ്ങളിൽ ഭൂരിഭാഗം പേരും കണ്ടുകാണും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

യാഥാർഥ്യമല്ല നിങ്ങളുടെ സ്ഥിരം വഴി. പക്ഷേ എന്താണ് ശരിക്കും യാഥാർഥ്യമായിട്ടുള്ളത്? നിങ്ങളുടെ ചില അടിസ്ഥാന മനോഭാവങ്ങളുടെ ലളിതമായ വിപരീതവത്കരണത്തിലൂടെ നിലവിലെ അവസ്ഥയെ അതിന്റെ നേർ വിപരീതമാക്കാനും പഴയതും പല ആവർത്തി നോക്കിയതുമായ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരം കണ്ടെത്താനും സാധിക്കും. പ്രായോഗികമായ വിവരങ്ങളിലേക്ക് നിങ്ങളുടെ മനസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം കുടെയാണിത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കാൻ പോകുകയാണ്, അതിനാൽ പിന്മാറാതിരിക്കുക. മറ്റുള്ളവർ നിങ്ങളുടെ ആശയങ്ങൾക്ക് ഒരവസരം നൽകണമെന്ന് സ്വാതന്ത്ര്യപൂർവം പറയുക. നിങ്ങളുടെ ഔദ്യോഗികവും ലൗകികവുമായ അഭിലാഷങ്ങളെക്കുറിച്ച് ചിന്തിക്കുക, പുതിയൊരു കോഴ്സ് എടുക്കെണ്ടാതുണ്ടോ അതോ അടുത്ത തവണ വരേക്കും ഇതുതന്നെ തുടർന്നാൽ മതിയോയെന്ന് ചിന്തിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവർ നിങ്ങളോട് എന്തുചെയ്യണമെന്ന് പറഞ്ഞുതരുന്നത് മടുപ്പിക്കുന്ന ,പ്രത്യേകിച്ചും അവർക്ക് നിങ്ങളുടെ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലെങ്കിൽ. നിങ്ങൾക്കാണ് ഏറ്റവും നന്നായി കാര്യങ്ങൾ അറിയുന്നത്, നിങ്ങളുടെ പങ്കാളിയോ, സ്നേഹിതരെയോ, സുഹൃത്തുക്കളെയോ നിങ്ങളുടെ തീരുമാനത്തിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്. മറന്നുപോയ ഏതെങ്കിലും വിദേശ ബന്ധങ്ങളുണ്ടെങ്കിൽ പുനരുജ്ജീവിപ്പിക്കുക, പ്രത്യേകിച്ച് മുൻ‌കാല പ്രണയിതാക്കളുമായും വിദേശ ഭാഗങ്ങളിൽ‌ താമസിക്കുന്ന കുടുംബാംഗങ്ങളുമായും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പ്രത്യേകതരം അധികാരം നിങ്ങളുടെ മേൽ പ്രയോഗിക്കുന്ന വ്യക്തികളെ നിങ്ങളുടെ ആകര്‍ഷണശക്തി ഉപയോഗപ്പെടുത്തി അവരോട് അടുക്കുക. മറ്റൊന്നും ഇവിടെ ഉപയോഗപ്രദമായിരിക്കില്ല. പാർശ്വവത്കരിക്കപ്പെടുന്നു എന്ന് തോന്നുന്ന ആളുകൾ പെട്ടെന്ന് പ്രതികരിക്കും, കൂടാതെ നിങ്ങളുടെ സ്വന്തം പാത നേടാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുകയുമില്ല. അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്നവർ, അവർക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്തതിന് നിങ്ങളെ കുറ്റപ്പെടുത്താം!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക പദ്ധതികൾ എത്രയും വേഗം തയ്യാറാക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ നിങ്ങൾ മുന്നോട്ട് പോയി പങ്കാളികൾക്ക് നിരസിക്കാൻ അവരുടെ മുന്നിൽ അവതരിപ്പിക്കുക. സ്ത്രീ സുഹൃത്തുക്കളും സെൻസിറ്റീവ് ആയവരും മികച്ച ഉപദേശം നിങ്ങൾക്ക് നൽകും, കാരണം അവബോധജന്യമായ ഗുണങ്ങളാണ് ഇപ്പോൾ അത്യാവശ്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമൂഹിക ഒത്തുചേരലുകൾ ഇപ്പോൾ നിങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നു, അതിനാൽ നിങ്ങൾക്ക് വിടവുകൾ ശരിയാക്കാനുള്ള മികച്ച അവസരമുണ്ട്. ഇന്ന് സ്വയം ആസ്വദിക്കൂ, കാരണം വിരസമായ ജോലികളെയും ചുമതലകളെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉടൻ തന്നെ നിങ്ങൾക്ക് ലഭിക്കും. ഹൃദയത്തിന്റെ കാര്യങ്ങളിൽ, സാമൂഹികമോ കുടുംബപരമോ ആയ പ്രതീക്ഷകളുടെ സമ്മർദ്ദത്തിൽ വീണുപോകാതെ നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾ പിന്തുടരാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില വ്യക്തികൾ നിങ്ങൾക്കെതിരായ നിലപാടുകൾ എടുത്തിട്ടുണ്ടെങ്കിലും, നിങ്ങളെ ഇതൊന്നും ബുദ്ധിമുട്ടിക്കാൻ സാധ്യതയില്ല. കലാപകരമായ ഒത്തുചേരലുകളേക്കാൾ വിവേകപൂർണ്ണമായ ഒത്തുചേരലുകൾക്ക് നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ബുധനും ശുക്രനും മികച്ചൊരു ടീമായി പ്രവർത്തിക്കുന്നു. എല്ലാവർക്കും കിട്ടേണ്ട പ്രഹരങ്ങൾ അതാത് സമയത്ത് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വാരാന്ത്യത്തിന് തൊട്ടുപിന്നാലെയുള്ള കാലയളവ് അപ്രതീക്ഷിത ആനുകൂല്യങ്ങൾ നൽകും, അതിനാൽ നിങ്ങൾ ഇപ്പോൾ ക്ഷമയുടെ അന്തിമഘട്ടത്തിൽ എത്തിയെങ്കിലും, കാത്തിരിക്കുക. സാമൂഹിക നക്ഷത്രങ്ങൾ അനുകൂലമായി കാണപ്പെടുന്നു, അടുത്തിടെയുണ്ടായൊരു കലഹം ഇപ്പോൾ പുരാതന ചരിത്രമായിരിക്കണം. മറ്റൊരാൾ ആദ്യം സൗഹൃദത്തിന്റെ കൈ നീട്ടിയില്ലെങ്കിൽ, നിങ്ങൾ മുന്നോട്ട് പോയി ആവശ്യമായ നീക്കങ്ങൾ നടത്തുക

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രായോഗിക തീരുമാനങ്ങൾ ഉച്ചകഴിഞ്ഞ് എടുക്കാം, എന്നാൽ അവയിൽ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകും. ചെലവ് അജണ്ടയിലുണ്ടെങ്കിൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ആവശ്യമായ എല്ലാ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പട്ടികയുടെ ഏറ്റവും മുകളിൽ‌ സ്വരച്ചേർച്ചയുള്ള വ്യക്തിഗത ബന്ധങ്ങൾക്ക് സ്ഥാനം നൽ‌കുകയാണെങ്കിൽ‌ ജോലിസ്ഥലത്തെ അവസ്ഥകൾ‌ അഭിവൃദ്ധിപ്പെടും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook