Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Horoscope Today July 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 17 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today July 17, 2021: സമയം ഒരു തമാശ പോലെയാണ്. ഒരു നിമിഷം കഴിഞ്ഞ മറ്റൊരു നിമിഷമായിട്ടാണ് നമുക്ക് തോന്നുക. ഭാവികാലം, ഭൂതകാലം, വര്‍ത്തമാനകാലം എന്നിവ ഒരേസമയം നിലനില്‍ക്കുന്നതായി പല സിദ്ധാന്തങ്ങളുമുണ്ട്. നമുക്ക് അത് മനസിലാക്കാന്‍ സാധിക്കാത്തത് പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാത്തതുകൊണ്ടാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ആഭ്യന്തര തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുയോജ്യമായ ഗ്രഹനിലയാണ് ഇപ്പോള്‍. നിങ്ങളുടെ സ്വപ്നങ്ങള്‍ സാമ്പത്തികമായും യാഥാര്‍ത്ഥ്യപരമായും യോജിക്കുമെന്ന് വിശ്വസിക്കാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ട്. ഭാഗ്യത്തിനായി കാത്തിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

യാത്രകള്‍, സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകള്‍, സാമൂഹികമായ ഒത്തുചേരലുകള്‍ എന്നിവ സ്വാഭാവികമായും സംഭവിക്കും. എങ്കിലും മറ്റുള്ളവരെ കൂടുതല്‍ വിശ്വസിക്കേണ്ട സമയമാണിത്. കുട്ടികളുടെ സമിപ്യം സഹായിച്ചേക്കും. എന്നാല്‍ താത്കാലികമായി കുറച്ച് സഹിക്കേണ്ടതായി വരും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഭാവനാപരമായ താത്പര്യം സാമ്പത്തിക നേട്ടങ്ങളുടെ സാധ്യത വ്യക്തമാക്കുന്നു. അവാസാനമായി കാണുന്ന ഒരു ജോലിയില്‍ അപ്രതീക്ഷിതമായ ഭാഗ്യം നിങ്ങളെ തേടിയെത്താം. നിങ്ങള്‍ക്ക് അനുയോജ്യമായ സമയം ഇന്നായിരിക്കണമെന്നില്ല, പിന്നീടാകാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇടപെടലുകള്‍ക്കും ഉത്തരാവാദിത്വങ്ങള്‍ക്കുമിടയില്‍ കുറച്ച് സമയം കണ്ടെത്തുന്നത് പോലെ മറ്റൊന്നുമില്ല. ഗ്രഹനിലയുടെ മുഴുവന്‍ ആനുകൂല്യങ്ങളും എടുക്കുക. പല സമ്മര്‍ദപരമായ നിമിഷങ്ങളും നല്ലൊരു അന്ത്യത്തോടെ അവസാനിക്കാന്‍ പോകുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിലെ നിങ്ങളുടെ മികവ് പ്രശസ്തമല്ല. സുപ്രധാനമായ ഒരു കാര്യത്തില്‍ ഒരു സുഹൃത്ത് നിങ്ങളെ വിശ്വസിച്ചിട്ടില്ലായിരിക്കാം, പക്ഷെ ഉടന്‍ തന്നെ അവര്‍ അത് തിരുത്തും. വിശ്വാസം കാക്കുക, വിവേകത്തോടെ പെരുമാറുക. നിങ്ങളുടെ രഹസ്യങ്ങള്‍ പങ്കാളികള്‍ സൂക്ഷിക്കുമെന്ന് നിങ്ങള്‍ കരുതുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഗ്രഹമായ ബുധനെ ശുക്രന്‍ പിന്തുണയ്ക്കുന്നു. നിങ്ങള്‍ നല്ല സന്തോഷത്തിലായിരിക്കും. നിങ്ങളുടെ പാദങ്ങള്‍ ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ചില പ്രായോഗിക ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അതിന് ശേഷമുള്ളവ കാത്തിരിപ്പിന്റെ ഫലം തരുന്നതായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വാരാന്ത്യമാണെങ്കിലും നിങ്ങളുടെ രാശിഫലം അനുസരിച്ച് ജോലി, അന്തസ്, വരുമാനം എന്നിവയായിരിക്കും നിങ്ങള്‍ക്ക് പ്രധാനം. നിങ്ങളുടെ വരുമാനം വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭാഗ്യത്തിന്റെ അകമ്പടിയല്ല, നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ബുധനും ശുക്രനും തമ്മിലുള്ള ആസ്വാദ്യകരവും ആഴത്തിലുള്ളതുമായ സൃഷ്ടിപരമായ ബന്ധം ഭാവന, സംവേദനക്ഷമത, ഉന്മേഷം, റൊമാന്റിക് അനുഭവങ്ങൾ എന്നിവയെ മുന്നിലെത്തിക്കുന്നു, അതിനാൽ ലൗകീക ജോലികൾക്ക് വിശ്രമം നൽകുകയും നിങ്ങളുടെ അഭിലാഷങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. സ്വയം ആസ്വദിക്കുന്നത് ഒരു പാപമല്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്‍ ശുക്രനുമായി സങ്കീര്‍ണമായ ഒരു ബന്ധം തുടങ്ങുകയാണ്. സമൂഹികമായ ബന്ധങ്ങളും വൈകാരികമായ അടുപ്പവും ഉണ്ടാകുന്നതില്‍ ഇത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികവും നിസാരവുമായ വേദനകള്‍ സ്വീകരിക്കുന്നിടത്തോളം കാലം ഇത് ഉണ്ടാകും. ശുഭകരമായ വാര്‍ത്തക്ക് സാധ്യതയുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വാരാന്ത്യം ആഗ്രഹിച്ചപോലെ തന്നെ പോകാന്‍ സാധ്യതയുണ്ട്, ചിലപ്പോള്‍ അപ്രതീക്ഷിതമായ വിരുന്നുകാര്‍ ഉണ്ടാകാം. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കൂടെ സമയം ചിലവഴിക്കാന്‍ ഉത്തമമായ സമയമാണിത്. നിങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ മുകളിലാണെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാകാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വ്യക്തിപരവും, ജോലിപരവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് കുറവുണ്ടാകും. എന്നിരുന്നാലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായി മുന്നോട്ട് പോകുക. പ്രകോപനപരമായ കാര്യങ്ങളില്‍ സമയം ചിലവഴിക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ എന്തായാലും നിങ്ങളുടെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുക. ആവേശകരമായ പുതിയ സ്കീമുകൾ ആരംഭിക്കുക. ജീവിതത്തിന്റെ അടിത്തട്ട് ശക്തമാക്കാനുള്ള സമയമായിരിക്കുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 17 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 16, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express