ഇപ്പോൾ ചന്ദ്രനുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ വാഗ്ദാനം ചെയ്യുന്നത്  ഭൂതകാലത്തിൽ നിന്നുള്ള ഒരു പുറത്തുകടക്കലാണ്. അതിനാൽ, ഒരു കാര്യം പങ്കുവയ്ക്കാം; ഉപേക്ഷിക്കാനോ പുറത്തുകടക്കാനോ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ, ഇന്ന് നിങ്ങളുടെ രക്ഷപ്പെടാനുള്ള ദിവസമായിരിക്കാം. എല്ലാം ശരിയാണോയെന്ന് നിങ്ങൾ ആദ്യം പരിശോധിക്കുന്നത് നന്നായിരിക്കും – ഒപ്പം, ഞാൻ നിങ്ങളോട് അങ്ങനെ പറഞ്ഞുവെന്ന് ദയവായി പറയരുത്!

Read Here: Horoscope of the Week (July 12 – July 18, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇത് നിങ്ങൾക്ക് വർഷത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കാലഘട്ടങ്ങളിലൊന്നായിരിക്കാം, അതിനാൽ നിങ്ങൾ സന്തോഷത്തോടെയും ശക്തിയോടെയും ഉയർന്നുവരുകയാണെങ്കിൽ, നിങ്ങൾ വളരെ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നിങ്ങൾ മനസിലാക്കും. ജോലിസ്ഥലത്ത് തൊഴിലുടമകളെ അകറ്റുന്നത് വളരെ എളുപ്പം സംഭവിക്കാവുന്ന കാര്യമാണ്, അതിനാൽ അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും ചെയ്യുക.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങൾക്ക് മേലുള്ള ഭാരങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ അത് അസുഖകരമായ രീതിയിൽ ആയിരിക്കണമെന്നില്ല. നിങ്ങളുടെ പ്രശ്‌നങ്ങൾ വിജയത്തിന്റെ ഫലമായിരിക്കാം. വർധിച്ചു വരുന്ന അസ്വസ്ഥതകളെല്ലാം നിങ്ങളുടെ പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് ഉടലെടുത്തതാവും, ഒരുപക്ഷേ അവ നിറവേറ്റാൻ കഴിയുന്നതിലും അപ്പുറമാണ്.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

ഒരു പുതിയ വസ്തുത അറിയുന്നതോടെ വിട്ടുപോയ ഒരു കാര്യം അറിയാനാവും. ഇത് ദീർഘകാലമായി തുടരുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു. ബിസിനസ്സ് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, എത്ര ചെറിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും. നിങ്ങളുടെ ആശയങ്ങൾ കാരണം നിങ്ങളുടെ സ്ഥാപനവും നിങ്ങളുടെ സുഹൃത്തിന്റെ സ്ഥാപനവും ബന്ധം കുറഞ്ഞുപോയെന്നിരിക്കാം, എന്നാലും നിങ്ങൾ നേരിൽ കാണുന്നത് പ്രധാനമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഹൃദയത്തോട് അടുത്തു നിൽക്കുന്ന കാര്യങ്ങളോ തൊഴിൽപരമായ പ്രതീക്ഷകളോ, ഏതാണ് ഏറ്റവും പ്രധാനമെന്ന് പറയാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ ആഴത്തിലുള്ള വൈകാരിക അഭിലാഷങ്ങൾ ഇപ്പോൾ പ്രാപഞ്ചികമായ ഒരു കൊടുങ്കാറ്റിനാൽ ആടിയുലക്കപ്പെട്ടിരിക്കുന്നു. മുറുകെ പിടിക്കുക, നിങ്ങൾക്ക് കഴിയുന്നിടത്തുനിന്നെല്ലാം പിന്തുണ ഉറപ്പാക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യങ്ങൾ, സ്വത്ത് തുടങ്ങിയവയോ നിങ്ങളുടെ ക്ഷേമാവസ്ഥയെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലുമോ നിങ്ങൾ കൈകാര്യം ചെയ്യുമ്പോൾ  നിങ്ങൾ  നിർബന്ധമായും ഒരു കാര്യം മനസ്സിലാക്കുക, ഇപ്പോൾ പെട്ടെന്ന് പരിഹാരങ്ങളൊന്നും ഉണ്ടാകില്ലെന്ന്. നിങ്ങളുടെ ഊർജ്ജത്തെ പങ്കാളികളുടെ താൽ‌പ്പര്യങ്ങൾ‌ക്കായി നിങ്ങളുടേതിനേക്കാൾ കൂടുതൽ ചെലവഴിക്കേണ്ടത് ആവശ്യമായിരിക്കാം, പക്ഷേ വളരെക്കാലം അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം!

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

ചില ആളുകൾ നിങ്ങളെ ഉല്ലാസകരമായ പഴയ താളത്തിലേക്ക് നയിച്ചു. ഇത് രസകരമാണ്, പക്ഷേ ഇത് മുന്നോട്ട് പോകാനുള്ള സമയമായിരിക്കാം. ഒരുകാലത്ത് ഇത്രയധികം വിശ്വാസയോഗ്യമെന്ന് തോന്നിയ ഒരാൾക്ക് സാഹചര്യങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഇനി എന്താണ് വേണ്ടതെന്ന് അറിയാത്ത അവസ്ഥ വരുകയും ചെയ്തു. യോജിപ്പോടെയുള്ള അവസ്ഥകൾ പുഃന സൃഷ്‌ടിക്കേണ്ടത് നിങ്ങളാണ്.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

മറ്റ് ആളുകൾ സ്വന്തം വഴിക്ക് പോകാൻ തീരുമാനിച്ചതിനാൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് കൃത്യമായി ഒന്നും പറഞ്ഞുവച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഔദ്യോഗികതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമാധാനത്തിലെത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ തികച്ചും സുരക്ഷിതമായ പാതയിലായിരിക്കണം. ഒന്നും ഉറപ്പില്ല എന്നതാണ് ഉറപ്പോടെ പറയാൻ കഴിയുന്നത്, അതിനാൽ നിങ്ങളുടെ സാധ്യതകൾ തുറന്നിടുക!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ തൊഴിൽ ജീവിതത്തിലെ ഒരു പ്രധാന മാറ്റം വ്യക്തിപരമായ മാറ്റങ്ങളുടെ ഫലങ്ങളായിരിക്കാം. അതിന്റെ ഫലങ്ങളിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കം. നിങ്ങളുടെ കാൽപനിക ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയും ഉടൻ പൂർത്തിയാക്കാം, പക്ഷേ ആരെങ്കിലും കണ്ടെത്തുന്നത് വരെ കാത്തിരിക്കരുത്. സ്വയം മുൻകൈയെടുക്കുക!

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

സമീപകാല വൈകാരിക സാഹചര്യങ്ങൾ വളരെയധികം സമയവും ഊർജ്ജവും എടുക്കാനും വരണ്ടുപോയതായി തോന്നിക്കാനും കാരണമാവുന്നു. എന്നിരുന്നാലും, യഥാർത്ഥ പ്രശ്‌നങ്ങൾ നിങ്ങളുടേതിനേക്കാൾ മറ്റ് ആളുകളുടെ പ്രശ്‌നമാകാം, അതിനാൽ ആവശ്യമുള്ളിടത്തെല്ലാം അനുകമ്പയും പിന്തുണയും നൽകുക.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നിങ്ങൾ ഇപ്പോഴും വികാരാർദ്രമായ, അതിലോലമായതും ദുർബലവുമായ ഗ്രഹ വശങ്ങൾക്കിടയിലാണ്, അതിനാൽ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥത തോന്നുന്നുവെങ്കിൽ അത് പ്രതീക്ഷിക്കാവുന്ന കാര്യം മാത്രമാണ്. എന്നിരുന്നാലും, കലാരംഗത്തുള്ളവർ അവരുടെ ഏറ്റവും മികച്ച രചനകൾ തയ്യാറാക്കണം, പ്രണയിതാക്കൾ പുതിയ ഉയരങ്ങളിലെത്താൻ സാധ്യതയുണ്ട്, കൂടാതെ നിഗൂഢതകൾ പുതിയ ഉയർന്ന തലത്തിലെത്തും!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

യാത്രാ പദ്ധതികളിൽ മാറ്റം വരുത്തേണ്ടതായി വന്നേക്കാം, പ്രധാനമായും നിങ്ങൾ ആശയിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ. നിങ്ങൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന ചില വിവരങ്ങൾ ഇനി സാധുതയുള്ളവയായി തോന്നിയേക്കില്ല. സ്നേഹ ബന്ധത്തിൽ, നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത് ഇപ്പോൾ പ്രധാനമാണ്. നിങ്ങൾക്ക് ആവശ്യമുള്ളത് മറ്റുള്ളവരോട് പറയുന്നില്ലെങ്കിൽ, നിങ്ങളെ തെറ്റിദ്ധരിച്ചതിന് അവരെ കുറ്റപ്പെടുത്താനാവില്ല.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങൾ കാൽപനികമായും, സാമ്പത്തികപരമായും അതിരുകടന്ന് നിൽക്കുന്ന ഒരു ഘട്ടത്തിലാണ്, അതിനാൽ നിങ്ങൾ പണം കണക്കാക്കേണ്ടിവന്നാൽ അത് അനുയോജ്യമല്ലാത്ത കാര്യമായിരിക്കാം. സന്തോഷം വാങ്ങാൻ കഴിയുമെന്ന് തോന്നുന്ന അപൂർവ സമയങ്ങളിൽ ഒന്നാണിത്! വാസ്തവത്തിൽ, നിങ്ങൾ ഒരു രഹസ്യ കാലഘട്ടത്തിലും പ്രവേശിക്കുന്നു, അതിനാൽ നിങ്ങൾ ചില തീവ്രമായ വികാരങ്ങൾ നിങ്ങൾക്കുള്ളിൽ സ്വയം സൂക്ഷിക്കുന്നുണ്ടാകാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook