മകരം രാശിക്കാരെക്കുറിച്ച് ഈ ആഴ്ചയിലെ അവസാനത്തെ വാക്ക്. ചില പറയുന്നത് ഇന്ത്യയും ബ്രിട്ടനും മകരം രാശിയിലുള്ള രാജ്യങ്ങളാണെന്നാണ്. നൂറ്റാണ്ടുകളായി പങ്കുവയ്ക്കപ്പെട്ട ചരിത്രം, ഭാഷ, ഭക്ഷണം മതം എന്നിവയുമായിട്ടുള്ള ബന്ധം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിപരമായി എനിക്ക് തോന്നുന്നു ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾക്ക് എങ്ങനെ കണ്ടുമുട്ടി പരസ്പരം സുഹൃത്തുക്കളയി നിലനിൽക്കാമെന്നുള്ളതിന് മറ്റു രാജ്യങ്ങൾക്ക് ഒരു മാതൃകയാണിവർ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഉറപ്പായിട്ടും ഒരു വിജയിയാകാൻ പോകുകയാണ്. സാഹചര്യങ്ങളെല്ലാം നിങ്ങൾക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്, അതിനാൽ നിങ്ങൾക്ക് സ്വയമൊരു ശക്തമായ സ്ഥാനത്തേക്ക് എത്താൻ പറ്റുമെങ്കിൽ അത് ചെയുക.ഗാർഹിക പ്രശ്നങ്ങൾ മുന്നിട്ട് നിൽക്കുന്നുണ്ട്, തൊഴിലിടത്തിൽ ആണെങ്കിലും പോലും നിങ്ങൾ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നൽ ഉണ്ടാകേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരു സാമ്പത്തിക നഷ്‌ടമോ പ്രതിസന്ധിയോ ഇപ്പോൾ കഴിഞ്ഞു പോയ കാര്യമായിരിക്കണം, അടുത്ത വർഷം വരെ ഇത് പരിഹരിക്കാനുള്ള അവസരം നിങ്ങൾക്കില്ലായെങ്കിൽ കൂടെ, കുറഞ്ഞത് ഈ ആഴ്ചാവസാനത്തോടെ നിങ്ങൾക്ക് മികച്ച നിലയിലാകാൻ കഴിയും. ഉപയോഗപ്രദമായ ചില സഖ്യകക്ഷികളെ അണിനിരത്തുക എന്നതാണ് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച നീക്കം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അടുത്ത പ്രധാനപ്പെട്ട ചാന്ദ്ര നിരയുടെ നിഴലിലായിരിക്കും നിങ്ങളിപ്പോൾ അടുത്തുകൊണ്ടിരിക്കുന്നത്, ദിവസംതോറും നിങ്ങൾ റിടാൻ പോകുന്ന ഉയർച്ചതാഴ്ചകൾ കുറച്ച് നാളുകൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോഴേ നിങ്ങൾക്ക് മനസിലാകുകയുള്ളു. പച്ചയായ അത്യാവേശത്തെക്കാൾ സ്വാഭാവികമായ സൗഹൃദമാണ് ഈ നിമിഷത്തിനു ആവശ്യം, അതിനാൽ ഓഫറിൽ ഇല്ലാത്ത കാര്യങ്ങൾ പ്രതീക്ഷിക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തിരക്ക് പിടിച്ച നക്ഷത്രങ്ങൾ നിങ്ങളെ മുൾമുനയിൽ നിർത്തും, എന്നാൽ അനിശ്ചിതത്വത്തിന്റെ ഒരു അംശം പ്രശ്നത്തെ മറയ്ക്കുന്നുണ്ട്.ഒരു പ്രത്യേക പ്രവർത്തന ഗതി ഹ്രസ്വകാലത്തേക്കുള്ളത് മാത്രമാണെന്ന് നിങ്ങൾ അംഗീയകരിക്കേണ്ടി വരും. പക്ഷേ അടുത്ത വർഷം സ്വാഗതാർഹമായ മാറ്റങ്ങൾ ഉണ്ടാകാം. എന്നാൽ ഇവ എന്തായിരിക്കുമെന്ന്, ആർക്കും പറയാൻ കഴിയില്ല!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ കൈയിലാണ് അധികാരമിരിക്കുന്നത്. ഇതർത്ഥമാക്കുന്നത് എന്തെന്നാൽ, ഒരു ചെറിയ വഴക്കിനു നിങ്ങൾ കാരണമാകുമെന്ന് മാത്രമല്ല അത് പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാനും നിങ്ങൾക്കാണ് മാർഗങ്ങളുള്ളത്. ദീർഘ ദൂര ബന്ധങ്ങളും വിദേശ ബന്ധങ്ങളും ഇപ്പോഴും ദൃഢമാക്കി വയ്ക്കുക, കാരണം നിങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തരായ മനുഷ്യരിൽ നിന്നുമാണ് നിങ്ങളക്ക് ഏറ്റവുമധികം താല്പര്യവും ഉത്തേജനവും ലഭിക്കുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളാണ് ശരിയെന്ന് നിങ്ങൾ തുടർന്നും വിശ്വസിക്കണം. ചെലവ് പദ്ധതികൾ സാധാരണപോലെ മുന്നോട്ട് പോകണം, എന്നാൽ നിങ്ങൾക് ഈ രൂപത്തിന്റ ഭാവനാത്മകവും കാല്പനികവുമായ അറ്റത്തേക്ക് അത്രയും നല്ലത്. ഒരുപക്ഷേ ഒരു പകൽ സ്വപ്നം നിങ്ങളെ പ്രായോഗിക പരിഹാരങ്ങളിലേക്കും ദൃഢമായ നേട്ടത്തിലേക്കും കണ്ണു തുറപ്പിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാ കടന്നുപോകണം. ജ്യോതിശാസ്ത്രത്തിന്റെ ഒരു നിയമവും അതുതന്നെയാണ് പറയുന്നത്. ഒരു വലിയ യുദ്ധത്തിന്റെ അവസാന പോരാട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മൾ ആഴ്ച കണക്കിനേക്കാൾ വര്ഷങ്ങളുടെ കണക്കിനെക്കുറിച്ച് പറയുന്നതിനാൽ നിങ്ങയുടെ ഭാവിയുടെ മേലുള്ള പിടിത്തം ദൃഢമാക്കി തന്നെ വയ്ക്കുക. പ്രധാനപ്പെട്ട ചർച്ചകൾ താമസിക്കാതെ തന്നെ തീർക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ വിവേചനം കാണിക്കാൻ നിങ്ങൾ ഇനി പഠിക്കണം. ജോലിസ്ഥലത്ത്, ആത്മാർത്ഥമായി സഹായകരമാകുന്ന ആളുകളെയും, ശോഭയാർന്ന അവതരണം കാഴ്ചവെച്ച് എന്നാൽ, നിങ്ങൾ കൊണ്ടുവരുന്ന അർത്ഥവും ഉള്ളടക്കവും പൂർണ്ണമായും ഇല്ലാത്തവരെ നിങ്ങൾ വേർതിരിച്ചറിയണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വസ്തുത എന്തെന്നാൽ നിങ്ങൾക്ക് മികച്ച ആശയങ്ങളുണ്ട്, നിങ്ങളുടെ കയ്യിലാണ് നിയന്ത്രണവും. രോക്ഷാകുലമായ നീരസം കാഴ്ചവയ്ക്കുന്നവരെയും അല്ലെങ്കിൽ മൂർച്ചയുള്ള നാവു൦ കയ്പുള്ള വാക്കുകളും ഉള്ള ആളുകളെ നിങ്ങൾ ഭയപ്പെടേണ്ടതില്ല. സമ്മർദം നിറഞ്ഞ സാഹചര്യങ്ങൾ ഒഴിവാകുകയും, സത്യം വിളിച്ചുപറയുന്നതിനു മുൻപായി പത്തുവരെ മനസ്സിൽ എണ്ണുന്നതും നല്ലതായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കെട്ടിയിടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ അവകാശമാണ്, എന്നാൽ സഹപ്രവർത്തകരും അടുത്ത അനുയായികളും ഇപ്പോൾ അവരുടെ പരമാവധി പ്രവർത്തിക്കുകയാണ്. ഇനിയൊരു നാലോ അഞ്ചോ ദിവസങ്ങൾക്കകം നിങ്ങൾ നിങ്ങളുടേതായ രീതിയിലുള്ള വിശദീകരണം നൽകാനും ഉത്തരം നൽകാനും തയ്യാറാകും. നിങ്ങൾ നിലവിൽ എവിടെയാണെന്നുള്ള വിവരം പങ്കാളികൾ കണ്ടുപിടിച്ച് വരുമ്പോഴത്തേക്കും ഇങ്ങള് അവിടെ നിന്നും മാറിയിട്ടുണ്ടാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വ്യക്തിജീവിതത്തിലെ അടുത്ത അദ്ധ്യായം തുടങ്ങുന്നത്തിനു മുൻപ് നിങ്ങൾ ചില സാമൂഹിക ഒത്തുചേരലുകൾ അന്തിമമാക്കുകയും, ചില സുഹൃദ് ബന്ധങ്ങൾ ദൃഢമാക്കുകയും ചെയ്യും. കുട്ടികളുമായിട്ടോ അല്ലെങ്കിൽ പ്രായം കുറഞ്ഞവരുമായോ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരം പൂർവ്വകാലത്തിൽ ലഭ്യമാകും. എവിടെയാണ് അതിർത്തി വരേണ്ടത് എന്ന് മനസിലാക്കുന്നതിലാണ് കാര്യമിരിക്കുന്നത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

തൊഴിലിടത്തിലെ സമ്മർദം നിറഞ്ഞ സാഹചര്യവുമായി കഴിഞ്ഞ ആഴ്‌ചയിലയിലെ കാര്യങ്ങൾ പൊരുത്തപ്പെട്ട് പോയി, എന്നാൽ ഏതുതരത്തിലുള്ള സമ്മർദം ആണെങ്കിലും അതിന്റെ ഉത്ഭവം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നിന്നുമാണ്. നിർണായക പ്രവർത്തനം മതിയാകില്ല. ക്ഷമ അത്യാവശ്യമാണ്, എന്നാൽ അത് നിങ്ങൾക്ക് എക്കാലവുമുള്ള പ്രധാന ഗുണങ്ങളിൽ ഒന്നാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook