മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
എല്ലാവരുടേയും ശ്രദ്ധ നേടി നില്‍ക്കുക എന്നത് നിങ്ങള്‍ മടുത്തിട്ടുണ്ടാകാം. സ്വയം കുറച്ച് സമയം ചിലവഴിക്കുക എന്നതിനെപ്പറ്റി ചിന്തിക്കുക. അതിനായി നല്ലൊരു അവസരം തിരഞ്ഞെടുക്കുക. സാഹസികതകളോ, യാത്രയോ, പ്രണയമോ, എന്തുമാകാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ദീർഘകാല സുരക്ഷയെ ബാധിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ നിങ്ങൾ ചെയ്യേണ്ടത് അതാണ്. രാവിലെയും വൈകുന്നേരവും അസാധാരണമോ അപ്രതീക്ഷിതമോ ആയ യാത്രകൾക്ക് അനുയോജ്യമായ അവസരങ്ങൾ വരും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇത് ശരിക്കും ഒരു പ്രത്യേക സമയമാണ്. ഒരു ഗ്രഹം മാത്രമേ നിങ്ങളുടെ രാശിയെ നേരിട്ട് സ്വാധീനിക്കുന്നുള്ളൂ, അത് ശുക്രനാണ്. ഇപ്പോൾ എല്ലാം പുഞ്ചിരിയോടെ നേരിടുക എന്നത് പ്രധാനമാണ്. ഒരു ചെറിയ സൗമനസ്യം നിങ്ങളുടെ പാതയെ എത്രത്തോളം സുഗമമാക്കുമെന്നത് അനുഭവിച്ച് മനസിലാക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സംശയമില്ല. ആശയക്കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇന്ന് വലിയ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ സാങ്കൽപ്പികവും ഭാവിയെ മുന്‍നിര്‍ത്തിയുള്ളതുമാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമാകും. പ്രത്യാഘാതങ്ങളും നല്ലതായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അടുത്തിടെ നടന്ന സംഭവങ്ങൾ നിങ്ങളുടെ അല്ലെങ്കിൽ പങ്കാളിയുടെ തൊഴില്‍മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അൽപ്പം സംശയമുണ്ടാക്കിയേക്കാം. എന്നാൽ ഇന്നു നിങ്ങൾ അത്തരം ആശങ്കകൾ മറന്ന് വ്യക്തിപരമായ കാര്യങ്ങളില്‍ മുഴുകുക. നിങ്ങളുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുക, പിന്നീട് നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ സ്വപ്നങ്ങള്‍ വളരെ വിശാലമാണ്. നിങ്ങളുടെ ഭാവനകൾ യഥാർത്ഥ ലോകത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്ക് വിദഗ്‌ധ സഹായം ആവശ്യമായി വന്നേക്കാം. എന്നാൽ എങ്ങനെയോ ഒരിക്കൽ നിങ്ങൾ മുകളിലെത്തിയിരുന്നതായി എനിക്ക് തോന്നുന്നു.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അപ്രതീക്ഷിത സംഭവവികാസങ്ങള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത നിലനില്‍ക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങളും ഇതിനിടയില്‍ ഉണ്ടായേക്കാം. വീട്ടില്‍ നിന്നും സമ്മര്‍ദ്ദവുമുണ്ട്. നിങ്ങള്‍ക്ക് മോശം സമയമായിരിക്കും എന്നല്ല ഇതിനര്‍ത്ഥം. മറ്റൊരുവശം പരിഗണിക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പ്രണയം ബന്ധങ്ങള്‍ ഇപ്പോള്‍ ചിലവേറിയതായി തോന്നുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ സാഹസികമായ ഒരു ആഗ്രഹം മനസിലുണ്ടാകാം. അത് കൈവരിക്കുന്നതിനായി വിദേശ ബന്ധങ്ങള്‍ ആവശ്യമായി വന്നേക്കാം. കുറഞ്ഞതു ദൈനംദിന ജീവിതത്തില്‍ വിദേശബന്ധങ്ങളുടെ ഒരു അംശമെങ്കിലും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
തീരുമാനങ്ങൾ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാം, പക്ഷേ ഇത് മോശമായ കാര്യമല്ല. വിധി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുക. നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കുന്നു എന്നറിയുന്നത് ആശ്വാസകരമായിരിക്കണം. എന്നാല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും പരസ്പര വിരുദ്ധമായ കാര്യങ്ങളും ഇന്ന് ചുറ്റും സംഭവിച്ചേക്കാം. കൂടുതല്‍ സ്നേഹം തോന്നുന്ന വ്യക്തിയെ ശ്രദ്ധിക്കുക. സഹായിക്കുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇതൊരു തിരക്കേറിയ ദിവസമായിരിക്കാം. തുടക്കം വ്യത്യസ്തമായിരിക്കാം, മധ്യത്തോടെ ആശയക്കുഴപ്പവുമുണ്ടാകാം. ആരോഗ്യത്തെ സംബന്ധിച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണമെന്നല്ല ഇതിനര്‍ത്ഥം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ അൽപ്പം നിരുത്തരവാദപരമായി പെരുമാറാൻ തയ്യാറാണോ, എങ്കില്‍ പ്രണയത്തിലും സാമൂഹികകാര്യങ്ങളിലും നല്ല നിമിഷങ്ങള്‍ കാത്തിരിക്കുന്നു. സമയനിഷ്ഠയും സുബോധവും വേണമെന്ന് നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കില്‍ പലതും ഇല്ലാതാകാന്‍ സാധ്യതയുണ്ട്. എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളായി തന്നെ തുടരുക.
