എന്റെ ഇന്നത്തെ ചിഹ്നമായ മകരം രാശിയെക്കുറിച്ച് കൂടുതൽ പറഞ്ഞുകൊള്ളട്ടെ. നിങ്ങൾക്കൊരു പക്ഷേ ഇതറിയില്ലായിരിക്കാം, പക്ഷേ പല ജ്യോതിഷികളും ഇന്ത്യയെ ഒരു മകരം രാശിയുടെ രാജ്യമായിട്ടാണ് കണക്കാക്കുന്നത്. ആയിരത്തോളം വർഷങ്ങൾക്ക് പിന്നിലേക്ക് നീണ്ടുകിടക്കുന്ന അതിന്റെ അഭിവന്ദ്യമായ പാരമ്പര്യത്തെയാണ് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതെ കാരണം കൊണ്ടുതന്നെ രാജ്യം ആധുനികതയിലേക്ക് വളരെ പ്രായോഗികമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മകരം രാശിയുടെ മറ്റൊരു സ്വഭാവലക്ഷണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

രണ്ടര വർഷത്തോളമായി നിങ്ങളുടെ പൊതുവായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ചൊവ്വ, ഇപ്പോൾ നിങ്ങളൊട് നിങ്ങളുടെ താല്പര്യങ്ങൾക്ക് അത്ര കാര്യക്ഷമമല്ലാത്ത രീതിയിൽ ഊന്നൽ നല്കാൻ പറയുന്നു. തെറ്റായ ദിശയിലേക്ക് പോകും വിധം നിങ്ങൾ നിങ്ങളെ മുൻപോട്ട് നയിക്കരുത്. കുറച്ചു സമയമെടുത്ത് ചിന്തിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതായിരിക്കും നല്ലത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഉച്ചയ്ക്ക് മുൻപെയായി നിങ്ങളുടെ മനോഭാവം മാറും. നിങ്ങളുടെ ബന്ധങ്ങളെയായിരിക്കും ഇതാദ്യം ബാധിക്കുക. മുൻപ് സന്തോഷത്തോടെ ഇടപഴകിയിരുന്ന മനുഷ്യരുമായി നിങ്ങൾ അകലം പാലിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യത ആവശ്യമുണ്ടെന്ന സത്യം എല്ലാരും തിരിച്ചറിയണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഒരു പ്രശ്നത്തിന് ആവശ്യമില്ലാത്ത പ്രതികരണം നൽകി നിങ്ങൾ നിങ്ങൾക്ക് പ്രശ്നമുണ്ടാക്കി കാണും, അല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രധാനപ്പെട്ട വിഷയത്തിൽ നിങ്ങൾ പിന്നിലേക്ക് പോയിട്ടുണ്ടാകാം. എന്നാൽ, അതൊരു തെറ്റായ കാര്യം ആകണമെന്നില്ല. ആർക്കറിയാം? നിങ്ങൾ പ്രതിബദ്ധതയിൽ നിന്നും പിന്മാറുക വഴി ഒരു കൂട്ടം പ്രശ്നങ്ങളെ നിങ്ങൾ ഒഴിവാക്കി കാണും. ഒരു സുഹൃത്തിനു നിങ്ങളുടെ വിശ്വാസം ആവശ്യമായിട്ടുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

)

അമിതമായി ജോലി ചെയ്യാനുള്ളൊരു കടുത്ത പ്രവണത നിങ്ങൾ കാണിക്കുന്നു. കഴിഞ്ഞ കാലത്തുള്ള ആയാസം കാരണം നിങ്ങൾക് അസ്വസ്ഥത തോന്നാം. മറുവശത്ത്, നിങ്ങളുടെ പൊതുവായ നക്ഷത്ര, ആകാശ സ്വാധീനം ഇന്ന് സകാരാത്മകമാണ്, അതിനാൽ ഈ സാഹചര്യത്തിന് പരിഹാരം കാണാൻ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ നിലവിലെ ഗ്രഹങ്ങളുടെ നിര നിങ്ങളെ കൂടുതൽ ഉർജ്ജസ്വലനും ആത്മവിശ്വാസമുള്ള വ്യക്തിയുമാകുന്നു. നിങ്ങൾക്ക് ഒരു ആദര്‍ശമാതൃക ഉണ്ടെങ്കിൽ അത് കുട്ടികളോ അല്ലെങ്കിൽ പ്രായത്തിൽ കുറഞ്ഞവരോ അതുമല്ലെങ്കിൽ തമാശ മാത്രമായിട്ടല്ലാതെ ജീവിതത്തെ വീക്ഷിക്കുന്നവരോ ആയിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

രാശിചക്രത്തിന്റെ എല്ലാ ചിഹ്നങ്ങളിൽ നിന്നും, നിങ്ങളുടെ ചിഹ്നം മാത്രം പരസ്പരവിരുദ്ധമായ സമ്മർദ്ദങ്ങൾക്കും പൊരുത്തപ്പെടുത്താനാവാത്ത ഓപ്ഷനുകൾക്കുമിടയിൽ വീർപ്പുമുട്ടുന്ന നിലയിൽ കാണപ്പെടും. നിങ്ങൾക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന കാര്യങ്ങളുടെ സാധ്യതയും വളരെ ഇടുങ്ങിയതായിരിക്കും: പരിപൂർണമായ പ്രതിബദ്ധതയ്ക്കും പൂർണമായ പിളര്‍പ്പിനുമിടയിൽ എന്ത് തെരെഞ്ഞെടുക്കാനാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ കാലാകാലങ്ങളായി നിലനിൽക്കുന്ന അവസ്ഥയിൽ ഇനിയും തുടരുക എന്നത് ബുദ്ധിമുട്ടാണെന്നും ഇപ്പോൾ തിരിച്ചറിഞ്ഞ സ്ഥിതിക്ക്,നിങ്ങളുടെ അഭിപ്രായം ആളുകളിലേക്ക് എത്തിക്കാൻ നിങൾ പഴയ പല കാര്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. അപ്രസക്തമല്ലാത്തതോ അല്ലെങ്കിൽ നിലനിൽക്കാത്തതോ ആയ വിശ്വാസങ്ങളിൽ അല്ല നിങ്ങൾ തൂങ്ങികിടക്കുന്നതെന്ന് മറ്റുള്ളവർക്ക് മാനസിലാക്കാൻ സാധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിപരീതമായി നിൽക്കുന്ന പല ഗ്രഹങ്ങളുടെ നിരയുമുണ്ട്, എന്നാൽ ഇതുകാരണം ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാകുമെന്ന് കരുതുന്നത് തെറ്റാണു. വെല്ലുവിളികൾ ഉയർത്തുന്ന സംഭവങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കാൻ സാധിക്കുന്ന സാധ്യതകളും നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങളുടെ വിജയം നിർമിക്കുക!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ പ്രതീക്ഷിയിലാണ് എല്ലാം ആശ്രയിച്ചിരിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ നിരാശപ്പെടുത്തുമെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ അവരങ്ങനെ തന്നെ ചെയ്യും. വ്യക്തിപരമായ കലഹങ്ങളെ കൈകാര്യം ചെയ്യാൻ പറ്റുന്നൊരു രീതി എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യത്തെ മറ്റുള്ളവർ എത്രത്തോളം ബഹുമാനിക്കണം എന്ന് കരുതുന്നോ അത്രത്തോളം നിങൾ അവരുടേതിനേയും ബഹുമാനിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിലവിൽ നിലനിക്കുന്ന അസ്വസ്ഥത നിരാശയിൽ നിന്ന് ജനിച്ചതാകാൻ ആണ് സാധ്യത. നിങ്ങളുടെ സഹമനുഷ്യരുമായുള്ള എല്ലാ ഇടപാടുകളിലും സമഗ്രമായ ത്യാഗവും, പരിപൂർണമായ ജീവകാരുണ്യ പ്രവർത്തനവുമാണ് ഇപ്പോൾ നല്ല രീതിയിൽ ജീവിക്കാനുള്ള മാർഗം. നിങ്ങൾ നിങ്ങളുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനു തക്കതായ കാരണങ്ങൾ തീർച്ചയായും ഉണ്ടാകണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇനിയും വളരെയധികം അനിശ്ചിതത്വങ്ങളും തീർപ്പാകാത്ത പ്രശ്നങ്ങളുമുണ്ട്, പക്ഷേ പലപ്പോഴും നിങ്ങൾക്കിഷ്ടമുള്ള രീതി ഇതാണ്, അതിനാൽ പരാതിപ്പെടരുത്. ഓർമ്മകൾ തമാശ നിറഞ്ഞൊരു കാര്യമാണ്, ജീവിതം കൂടുതൽ സുരക്ഷിതമായിരുന്നൊരു കാലഘട്ടത്തിലേക്ക് നിങ്ങൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. അന്നത്തെപ്പോലെ നിങ്ങൾക്ക് ഇപ്പോഴും നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ഇടപാടുകളിൽ നിങ്ങൾ കൃത്യവും കഠിനവുമാണ് എങ്കിൽ, വൈകാരിക തലത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിന്റെ പഴി കേൾകുന്നതിൽ നിന്നും നിങ്ങൾ രക്ഷപ്പെടും. എന്നിരുന്നാലും, വീടിനു ചുറ്റുമുള്ള വിചിത്രമായ തകർച്ച മിക്കവാറും അനിവാര്യമാണ്, അതിനാൽ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ പൂട്ടിയിടുക! കോപിക്കുന്ന സുഹൃത്തുക്കളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook